Shop
Manjil Virinja Chempaneerpoovu
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.വിശുദ്ധ റീത്തയെ അടുത്തറിയുവാനും ആഴത്തിലറിയുവാനും ശ്രമിക്കുന്ന ജീവചരിത്രഗ്രന്ഥം. വിശുദ്ധരോട് മാധ്യസ്ഥമപേക്ഷിക്കുക മാത്രമല്ല, അവരുടെ ജീവചരിത്രം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്ന ബോധ്യം ഈ കൃതി നല്കുന്നു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ ആശംസകളോടെ.
Hrudhaya Geethangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സിനിമാപ്പാട്ടുകൊണ്ടും ഈണംകൊണ്ടും കേരളീയരുടെ പ്രീതിഭാജനമായിത്തീർന്ന ഗായകരെയും സംഗീതജ്ഞരെയും മൂർത്തങ്ങളായ അനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംഗീതക്കുളിരിന്റെ നാകത്തേൻമഴ പെയ്യുന്നതുപോലെയുള്ള അനുഭവമാണ് ഇതിന്റെ വായന. സുകുമാർ അഴീക്കോടിന്റെ അവതാരിക.
Manasinakathoru Muri
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്‌കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം.
Madavikutty: Sareerathinu Ethra Chirakukal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.മലയാളസാഹിത്യത്തിലെ സർഗവിസ്മയമായിരുന്ന മാധവിക്കുട്ടിയുടെ വ്യക്തിത്വത്തെയും സർഗാത്മകതയെയുംകുറിച്ചുള്ള ഓർമകളുടെയും പ്രതികരണങ്ങളുടെയും പഠനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരം. കമലാദാസെന്നും കമലാസുരയ്യയെന്നും അറിയപ്പെട്ട മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയെ അടുത്തറിയണമെന്നുള്ളവർക്ക് എന്നെന്നും സൂക്ഷിച്ചുവയ്ക്കാവുന്ന കൈപ്പുസ്തകം.
Njan Oru Veedu
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.അമ്മയുടെ ഗർഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള കഥാകാരിയുടെ സ്മരണകൾ. വളപ്പൊട്ടുകളും മയിൽപ്പീലിത്തുണ്ടുകളുംപോലെ ആകർഷകമായി ബാല്യകൗമാരാനുഭവങ്ങൾ ഇതിൽ അടുക്കിയിരിക്കുന്നു. എഴുത്തുലോകത്തെ ആദ്യചുവടുവയ്പുകൾ കൂടി വിശദമാക്കുന്ന ഈ പുസ്തകം ‘ആ പഴയ മേൽവിലാസത്തിനു’ള്ള സമർപ്പണമാണ്.
Ente Kathayude Peru…
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.മനുഷ്യന്റെ സഹനത്തിലും സമരത്തിലും കൂടെനിന്ന് അവന്റെ ജീവിതയാത്രയിൽ ഉണർവായി മാറിയ കഥാപ്രസംഗമെന്ന കലാരൂപത്തിനു ലഭിച്ച ജനകീയ മുഖമായിരുന്നു സാംബശിവന്റേത്. എഴുതപ്പെട്ട വാക്കുകളുടെ വെളിച്ചം സാധാരണക്കാരിലേക്കെത്തിച്ച ആ കഥനമാന്ത്രികനുള്ള സ്മാരകമാണ് ഈ പുസ്തകം. ‘അന്നാക്കരിനീന’യുടെ കഥാപ്രസംഗരൂപത്തോടൊപ്പം പ്രൊഫ. വസന്തകുമാർ സാംബശിവൻ നടത്തുന്ന അവലോകനവും കാഥികനെക്കുറിച്ചുള്ള സ്‌നേഹസ്മരണകളും.
Prashastharude Schoolkathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രതിഭയുടെ സൂര്യതേജസ്സിനാൽ സ്വന്തം കർമമണ്ഡലങ്ങളെ പ്രകാശമാനമാക്കിയ മഹനീയ വ്യക്തിത്വങ്ങളുടെ സ്‌കൂൾ അനുഭവങ്ങൾ. ചരിത്രത്താളുകളിൽ സ്ഥാനംനേടിയ വ്യക്തികളെ രൂപപ്പെടുത്തിയ വേരുകൾ തേടുന്ന പുസ്തകം. ഗാന്ധിജി, നെഹ്‌റു, ടാഗോർ, നാരായണഗുരു, ഐൻസ്റ്റീൻ, ഷാ, ഗോർക്കി, റസ്സൽ തുടങ്ങിയവരുടെ പള്ളിക്കൂടാനുഭവങ്ങൾ.
Simon D Buva Avarude Katha Parayunu
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സിമോൺ ഡി ബുവ്വയുടെ ആത്മകഥയുടെ സ്വതന്ത്ര ആഖ്യാനം. സ്ത്രീവിമോചനപ്രസ്ഥാനങ്ങൾക്ക് ആവേശമരുളിയ ജീവിതത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ. അയത്‌നലളിതമായ ഭാഷയിലെഴുതപ്പെട്ട ഈ പുനരാഖ്യാനം മലയാളികളുടെ ധൈഷണിക സ്വത്വത്തെ എന്നെന്നും ഉത്തേജിപ്പിക്കുന്നു.
Thejaswiyaaya Vaagmi
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.വാക്കുകളുടെ ഊർജപ്രവാഹത്തെ ആധ്യാത്മികതയുടെ അടിസ്ഥാനശിലയാക്കിയ വാഗ്മിയാണ് സ്വാമി വിവേകാനന്ദൻ. ഭാരതീയസംസ്‌കാരത്തെക്കുറിച്ച് പാശ്ചാത്യജനതയ്ക്കുണ്ടായിരുന്ന സന്ദേഹങ്ങൾ സ്വാമിജി തന്റെ പ്രസംഗങ്ങളിലൂടെ പരിഹരിച്ചു. ഭാരതീയരെ ഏകോപിപ്പിക്കുവാൻ ശ്രമിച്ച സ്വാമിയുടെ ജീവിതത്തെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താൻ ഉതകുന്നതാണ് ഈ ജീവചരിത്രം.
Kaiyezhuthum Thalelezhuthum
₹25.00Original price was: ₹25.00.₹20.00Current price is: ₹20.00.കുഞ്ഞുണ്ണിമാഷുടെ ആലോചനാമൃതങ്ങളായ നർമലേഖനങ്ങളുടെ സമാഹാരം. മാഷുടെതന്നെ കാർട്ടൂണുകൾ ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ‘കുഞ്ഞുണ്ണി ടച്ച്’ ഓരോ ലേഖനത്തിനും സ്വന്തം.
Leader: Ichasakthiyude Prathiroopam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഒരു മനഃശാസ്ത്ര കാഴ്ചപ്പാടിലൂടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളിൽ വേരുറപ്പിച്ചുനിന്ന കരുണാകരൻ എന്ന വൻമരത്തെ മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ അറിയാൻ ശ്രമിക്കുന്ന ഗ്രന്ഥം. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ ഭരണതലങ്ങളിലും ജനങ്ങളുടെ പ്രിയതോഴൻ, ഗുരുവായൂരപ്പഭക്തൻ എന്നിങ്ങനെ വ്യക്തിതലങ്ങളിലും മായാമുദ്രകൾ പതിപ്പിച്ച ‘ലീഡറെ’ രൂപപ്പെടുത്തിയ ഘടകങ്ങളുടെ അപഗ്രഥനം. കരുണാകരൻ എന്ന പച്ചമനുഷ്യന്റെ ഉൺമ തേടുന്ന പുസ്തകം.
Jeevitha Katha Pusthakam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കഥയെ തോൽപ്പിക്കുന്ന ജീവിതങ്ങളും ജീവിതത്തിന്റെ അനന്യതകൊണ്ട് മഹാകഥ നിർമിക്കുന്ന കഥാപാത്രങ്ങളുമാണ് ‘ജീവിതകഥാപുസ്തക’ത്തിൽ. ജൈവശുദ്ധമായ എഴുത്തിന്റെ മണ്ണിൽ ആഴ്ന്നുനിൽക്കുന്ന രചനകൾ. എഴുത്തുപേനയിൽ സ്‌നേഹം നിറച്ച രണ്ട് മാധ്യമപ്രവർത്തകർ തയ്യാറാക്കിയ കുറിപ്പുകളോരോന്നിനും തൊട്ടെടുക്കാവുന്ന ആർദ്രതയുണ്ട്. ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയും സുധീഷ് കോട്ടേമ്പ്രത്തിന്റെ വരയും.
Joan of Arc
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.യൂറോപ്യൻ ചരിത്രത്തിൽ ജോവാൻ രേഖപ്പെടുത്തിയത് ഒരു സമ്പൂർണ പോരാളിയുടെ ജീവിതമായിരുന്നു. ഇടയപ്പെൺകുട്ടിയിൽനിന്നും ദേശസ്‌നേഹത്തിന്റെ പതാകവാഹകയായ രക്തസാക്ഷിയിലേക്കുള്ള ജോവാന്റെ പരിവർത്തനത്തിന്റെ കഥയാണ് ഈ ചെറുപുസ്തകം. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ജോവാന്റെ ജീവിതത്തിലെ പ്രോജ്ജ്വലമായ നാൾവഴികൾ.
Pavizhamuthukal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പിഴച്ചുപോകുന്ന ഒരു കാലത്തിന് മാർഗദർശകമാകേണ്ട മാതൃകകളെ ലളിതമായ ഭാഷാശൈലിയിലൂടെ നൽകുകയാണ് ഗ്രന്ഥകർത്താവ് ഇതിൽ. പഠനഭാരങ്ങളുടെയും മാധ്യമങ്ങളുടെ പ്രലോഭനങ്ങളുടെയും പിടിയിൽ അമർന്നുപോകുന്ന വിദ്യാർഥിക്ക് മൂല്യബോധവും ദിശാബോധവും നൽകാൻ ഈ ഗ്രന്ഥം ഉതകും. മനുഷ്യനന്മയെയും സ്‌നേഹത്തെയും സേവനത്തെയും കുറിച്ച് വേവലാതിപ്പെടുന്ന ഒരു അധ്യാപകഹൃദയത്തിന്റെ മിടിപ്പ് ഈ കൃതിയിൽ കേൾക്കാം.
Anaswarasmaranakal
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.അവിസ്മരണീയമായ ചരിത്രസന്ധികളിലൂടെ വ്യക്തികളിലേക്കും, വ്യക്തികളിലൂടെ ചരിത്രത്തിന്റെ നാൾവഴികളിലേക്കും സഞ്ചരിക്കുന്ന, സമാനതകളില്ലാത്ത ഒരു ജീവചരിത്രസംഗ്രഹം. ഗാന്ധിജിയും ടോൾസ്‌റ്റോയിയും പോലെയുള്ള അതിപ്രശസ്തരുടെയും, റാസ്പുട്ടിനും മാതാഹരിയും പോലെയുള്ള കുപ്രസിദ്ധരുടെയും ‘ആയുർരേഖകൾ’ പരിശോധനാവിധേയമാക്കുന്ന ഗ്രന്ഥം.
Aathmavidhyalayam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സൗഹൃദവും പ്രണയവും, അലച്ചിലും അന്വേഷണവും, വിലാപങ്ങളും വെളിപാടുകളും ഒലിച്ചിറങ്ങുന്ന ജലച്ചായചിത്രങ്ങളാണ് ഈ ഓർമത്താളുകൾ. ഒരു കവിയുടെ മനോരാജ്യങ്ങളുടെ സഞ്ചാരസാഹിത്യം. പാപബോധങ്ങളും അരക്ഷിതത്വങ്ങളും ഏറ്റുപറയുന്ന കുമ്പസാരക്കൂട്. കവി സ്‌നേഹവിസ്മയങ്ങളോടെ ഓർമിക്കുന്ന കുറേ വലിയ മനുഷ്യരെക്കുറിച്ചുമാണ് ഈ പുസ്തകം.















