Shop
Aanduvattathile Azhchapurangal
വ്യാജോക്തികൾകൊണ്ട് ഊതിവീർപ്പിച്ച കാഴ്ചക്കോലങ്ങളായി, പൊയ്ക്കാലുകളിൽ വേദി നിറഞ്ഞാടുന്ന രാഷ്ട്രീയനേതാക്കളുടെ പൊള്ളത്തരങ്ങളെ ജനപക്ഷത്തുനിന്ന് വിചാരണചെയ്യുകയാണ് ഗ്രന്ഥകാരൻ. പൊതുകാര്യപ്രസക്തരുടെ അകംപുറം വെളിപ്പെടുത്തുന്ന ഇതിലെ കുറിപ്പുകൾ, നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ ശുദ്ധീകരണപ്രക്രിയയിൽ ഒരു ഉപകരണമായി മാറുകയാണ്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Cancer Wardile Chiri
അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു. ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ് ”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Krishnappattu
മലയാളഭാഷയിലെ ഭക്തികാവ്യങ്ങളിൽ സർവാതിശായിയായി നിലകൊള്ളുന്ന രചന. ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ദുഷ്ടനിഗ്രഹം, സജ്ജനപരിപാലനം എന്നിങ്ങനെയുള്ള അവതാരകഥകളാണ് പ്രതിപാദ്യം. സ്തുതികളും വേദാന്തചിന്തകളും ചേർത്തുകോർത്ത കാവ്യമാലിക.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Objective General Knowledge
സർക്കാർജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന ഉദ്യോഗാർഥികൾക്കുമുന്നിൽ സുനിശ്ചിതവിജയത്തിന്റെ വാതിൽ തുറന്നിടുകയാണ് ഈ പഠനസഹായി. ഈ ജനറൽ നോളജ് ചോദ്യോത്തരങ്ങൾ എൽ.ഡി.സി., ലാസ്റ്റ് ഗ്രേഡ് തുടങ്ങി ഏതൊരു പി.എസ്.സി. പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കാനാകാത്തതാണ്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Aesop Kathakal
മനുഷ്യജീവിതത്തെ ചെറുചെറുകഥകളിലൂടെ ലളിതമായി നിർവചിക്കുവാൻ ശ്രമിക്കുകയാണ് ഈസോപ്പ് കഥകൾ. സത്യവും അസത്യവും ധർമവും അധർമവും വിദ്യയും അവിദ്യയും തമ്മിൽ വേർതിരിച്ചറിയുവാനുള്ള സൂക്ഷ്മബുദ്ധിയാണ്, ഗുണദോഷവിചിന്തനത്തിനുള്ള വിവേകപ്രാപ്തിയാണ് ഈ സാരോപദേശകഥകൾ നിങ്ങൾക്കു നല്കുന്നത്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Keralathile Kattupakshikal
പക്ഷികുലത്തിലെ 175 വിശേഷജന്മങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. വനനിശ്ശബ്ദതയിൽ മുഴക്കം സൃഷ്ടിക്കുന്ന മലമുഴക്കി വേഴാമ്പലും, ‘ബഹുഭർത്തൃത്വം’ പിൻതുടരുന്ന പാഞ്ചാലിക്കാടയും, ചൂളമടിക്കുംപോലെ ശബ്ദമുണ്ടാക്കുന്ന ചൂളക്കാക്കയും, ചെമ്പുതകിടിന്മേൽ കൂടംകൊണ്ടടിക്കുന്ന സ്വരം പുറപ്പെടുവിക്കുന്ന ചെമ്പുകൊട്ടിയുമൊക്കെ അടങ്ങുന്ന ഈ കാട്ടുപക്ഷികൾ സ്വഭാവത്തിലും ശരീരഘടനയിലും വർണവിന്യാസത്തിലും ആഹാരസമ്പാദനത്തിലും പ്രജനനത്തിലുമെല്ലാം വ്യത്യസ്തത പ്രദർശിപ്പിക്കുന്നു. അകമ്പടിയായി പക്ഷികളുടെ കളർചിത്രങ്ങളും.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Sankhyakalum Ningalum
ഓരോ വ്യക്തിയിലും സ്വാധീനശക്തിയായി വർത്തിക്കുന്ന ഒരു സംഖ്യയുണ്ട്. നമ്മുടെ സ്വഭാവസവിശേഷതകൾ മുതൽ പ്രവൃത്തിമണ്ഡലവും ആരോഗ്യ-സാമ്പത്തിക സ്ഥിതിയും വരെ ഈ സംഖ്യകൾകൊണ്ട് പ്രവചിക്കുവാനാകും. നിങ്ങളുടെ യഥാർഥ സ്വത്വം തിരിച്ചറിയുവാനും, ഉള്ളിലുറങ്ങുന്ന കഴിവുകൾ പരിപോഷിപ്പിക്കുവാനും ഈ സംഖ്യാജ്ഞാനം ഉപകാരപ്രദമാകും.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Nammude Malsyangal
കടൽ-പുഴമീനുകളെക്കുറിച്ചുള്ള വിജ്ഞാനപ്രദവും കൗതുകകരവുമായ വിശേഷങ്ങൾ തേടുന്നവർക്ക് ഈ പുസ്തകത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാം. ആശ്ചര്യചിഹ്നം ശരീരത്തിലേന്തുന്ന ആശ്ചര്യപ്പരലും, ക്ഷുരകന്റെ കത്തിയോടു സാമ്യമുള്ള അമ്പട്ടൻ വാളയും, കടൽവേട്ടക്കാരനായ സ്രാവുമൊക്കെ, ഈ താളുകൾ തീർത്ത തെളിമയാർന്ന ജലാശയത്തിൽ നിർബാധം നീന്തിത്തുടിക്കുന്നു. ശാസ്ത്രീയവിവരണംകൊണ്ടും ചിത്രങ്ങൾകൊണ്ടും സമഗ്രതനേടുന്ന പഠനഗ്രന്ഥം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Oushadha Sasyangal Arivum Prayogavum
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Sthothraprakasham
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Theere Cheriya Chilar Jeevichathinte Mudrakal
തീരെ ചെറിയ ചിലർ കടന്നുപോയ ചരിത്രപ്പെരുവഴിയുടെ ആഖ്യാനമാണ് ഈ നോവൽ. സാമൂഹികപ്രസക്തികൊണ്ട് ശ്രദ്ധിക്കപ്പെട്ട ‘ഒസ്സാത്തി’ എന്ന നോവലിന്റെ രചയിതാവായ ബീനയുടെ പ്രഥമനോവൽ.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Irinjalakudakku Chuttum
വര്‍ഷങ്ങളായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന, പ്രയിപ്പെട്ട നടനും പാര്‍ലമെന്റ്ംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകള്‍.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Indoor Gardening – Akathalathile Pachappu
വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ മാത്രമല്ല, വീടിനുള്ളിലും പച്ചപ്പ് നിറയുന്നത് മനസ്സിന് കുളിര്‍മയും സന്തോഷവും നല്‍കും. കോവിഡ്കാലത്ത് വീടിനുള്ളില്‍ത്തന്നെ ഒതുങ്ങേണ്ടിവന്ന സാഹചര്യത്തില്‍ ഇന്‍ഡോര്‍ ഗാര്‍ഡനിങ്ങിനോടുള്ള ഇഷ്ടം ആളുകളില്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. വായു ശുദ്ധീകരിക്കുവാന്‍ കഴിവുള്ള അകത്തളച്ചെടികള്‍കൂടി ലഭ്യമാണെന്നു വന്നതോടെ ഇന്‍ഡോര്‍ ഗാര്‍ഡനെക്കുറിച്ച് ആഴത്തില്‍ അറിയാനും പഠിക്കാനും താത്പര്യപ്പെടുന്നവര്‍ ഏറെ. ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്കെല്ലാം ഉള്‍ക്കാഴ്ചയും ഉത്സാഹവും നല്‍കുന്നതാണ് ‘Indoor gardening’ അകത്തളത്തിലെ പച്ചപ്പ്’എന്ന ഈ പുസ്തകം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Gitanjali
നോബല്‍ സമ്മാനാര്‍ഹമായ ടാഗോര്‍ രചനയ്ക്ക് റോസി തമ്പിയുടെ സ്‌നേഹപ്രണാമമാണിത്. ‘ഗീതാഞ്ജലി’യുടെ സാഹിത്യഭംഗിക്കും ആന്തരികസൗന്ദര്യത്തിനും ഒരു കവയിത്രി നല്‍കുന്ന ഹൃദയചുംബനം. മമതയെന്ന ദേവാലയത്തിന്റെ ആനവാതില്‍ മോക്ഷാര്‍ഥികള്‍ക്കായി തുറന്നിടുകയാണ് ഈ ക്ലാസിക് കൃതി. പ്രപഞ്ചവേദിയില്‍ പകര്‍ന്നാടുന്ന ജീവചൈതന്യംതന്നെയാണ് നമ്മെ സംസാരസാഗരത്തില്‍ തൊട്ടിലാട്ടുന്നതുമെന്ന ചുരുളെഴുത്ത് ഈ പാദപീഠത്തിങ്കല്‍ കുമ്പിടുമ്പോള്‍ മിഴികള്‍ക്കുമുന്നില്‍ തെളിയുന്നു. സര്‍വമതസത്തയാല്‍ മധുരമേറ്റിയ ഈ വീഞ്ഞ്, നമ്മെ കൂടുതല്‍ ജീവിതാസക്തരാക്കുന്നു. എല്ലാ തടശിലകളും തകര്‍ത്തൊഴുകുന്ന ഈ വിശുദ്ധനദി, നമ്മെ പ്രത്യാശയാല്‍ ജ്ഞാനസ്‌നാനപ്പെടുത്തുന്നു
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Know Your Heart and Beat Heart Disease
Heart disease is increasing in our country mainly because the risk factors for development of heart-related ailments are very high among us. Most people ignore the danger signals. Even those who have suffered a heart attack or heart failure don’t bother to continue treatment or change their lifestyle. India’s health infrastructure, particularly cardiac care facilities, has vastly improved over the past decade. Yet the average Indian pays scant attention to heart health. Ignoring the early warning signs of heart disease can cause premature deaths and when it affects the breadwinner, the whole family suffers. We have seen this happening time and again and as cardiologists we feel that there is an urgent need to improve awareness levels of the people about heart disease. Much of the progress achieved in the developed countries in tackling heart disease was brought about by the high level of awareness of risk factors among the public. This book is a humble attempt from our part to rectify this deficiency and increase the knowledge level about heart and heart disease. Every effort has been made to use simple language and to answer common questions asked by the patients. This book is a must read for every Indian and we hope it will provide guidance in matters of heart for years to come.
Chief Editor: Dr. Mohanan P.P., President, Cardiological Society of India
Associate Editor: Dr. Geevar Zachariah
Section Editors: Dr. Venugopal K., Dr. Jayagopal P.B., Dr. Jabir A., Dr. Cibu Mathew₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Aama
അകപ്പെട്ട ചക്രവ്യൂഹം ഭേദിക്കാന്‍ കഴിയാതെവരുമ്പോള്‍ എരിഞ്ഞൊടുങ്ങാനല്ല, വിധിയോടു പൊരുതി ജീവിതം തിരുത്തിയെഴുതപ്പെടാന്‍ മുള്‍വഴികളെ നിണമണിയിച്ച കലയും കാമനയും പ്രണയവും ചേര്‍ത്തെഴുതപ്പെട്ട വിപ്ലവം… മുറിവേറ്റ ഹൃദയങ്ങളേറ്റുവാങ്ങിയ കരുത്തുറ്റ ജീവന്റെ ആത്മഗീതം…
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.















