Shop
Sahityaprashnothari
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.വാമൊഴിയില്‍നിന്ന് എഴുത്താണിയിലേക്കും അച്ചുകൂടത്തിലേക്കും സൈബറിടത്തിലേക്കുമൊക്കെ നമ്മുടെ ഭാഷയും സാഹിത്യവും വ്യാപിച്ചതിന്റെ ഒരു സംക്ഷിപ്തചരിത്രമാണ് ഈ ചോദ്യോത്തരങ്ങളിലൂടെ വായിച്ചെടുക്കാനാവുക. വ്യക്തികള്‍, രചനകള്‍, കഥാപാത്രങ്ങള്‍, പ്രസ്ഥാനങ്ങള്‍, പുരസ്‌കാരങ്ങള്‍, തൂലികാനാമങ്ങള്‍, പ്രസാധനസ്ഥാപനങ്ങള്‍, ആനുകാലികങ്ങള്‍,… – ഈ അക്ഷരസഞ്ചാരം സാഹിത്യനാള്‍വഴികളെ, അതിലെ നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്നു. വായനക്കാരെ വിസ്മയിപ്പിച്ച, വിജ്ഞരാക്കിയ കുറെ എഴുത്തുകാര്‍ക്കുള്ള കൂപ്പുകൈകൂടിയാണ് ഈ പുസ്തകം.
Dinacharana Kavithakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വിദ്യാലയങ്ങളില്‍ സജീവമായി ആചരിക്കുന്ന ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ ചൊല്ലാനായി, ഈണവും താളവും ആശയവുമുള്ള കൊച്ചു കൊച്ചു കവിതകള്‍. കുട്ടികളുടെ പ്രിയങ്കരനായ ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാടിന്റെ രചന.
The Great War : Mathruvaniyile Yudhangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കുട്ടികളെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും മുതിര്‍ന്നവര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളും നമ്മോടൊപ്പം വിവേകമുള്ളവരാണെന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു. തലമുറകളിലൂടെ പകര്‍ന്നുവന്ന കുടുംബവൈരാഗ്യങ്ങള്‍ക്ക് സംഭവിച്ച ഭാവപ്പകര്‍ച്ചകള്‍ രണ്ടു കുട്ടികളിലൂടെ വളരെ സരസമായും ശക്തമായുംആഖ്യാനംചെയ്യുന്ന മികച്ച രചനയാണിത്.
അബ്ദുള്ളക്കുട്ടി എടവണ്ണ
Ibsente 4 Nadakangal
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00.ആധുനികനാടകത്തിന്റെ തലതൊട്ടപ്പനായ ഇബ്‌സന്റെ വിഖ്യാത ങ്ങളായ നാലു നാടകങ്ങളുടെ വിദഗ്ധവും സുന്ദരവുമായ മൊഴിമാറ്റമാണ് പി.ജെ. തോമസ് ഈ സമാഹാരത്തില്‍ നാടകാസ്വാദകര്‍ക്കും വായനക്കാര്‍ക്കും സമ്മാനിക്കുന്നത്. ഇബ്‌സന്റെതന്നെ പേരുകേട്ട മറ്റ് ഏഴു നാടകങ്ങളുടെ വിവര്‍ത്തനം അദ്ദേഹം പ്രസിദ്ധീകരിച്ചുകഴിഞ്ഞു (ഇബ്‌സന്റെ തിരഞ്ഞെടുത്ത നാടകങ്ങള്‍, എച്ച് & സി, 2020). അതിന്റെ തുടര്‍ച്ചയാണ് ഈ ഗ്രന്ഥം. ലോകനാടകപ്രതിഭയായ ഇബ്‌സന്റെ നാടകങ്ങളുടെ മൗലികവും വിപ്ലവാത്മകവുമായ രൂപഭാവങ്ങളെ ലളിതവും ആസ്വാദ്യവുമായ മൊഴിമാറ്റത്തിലൂടെ മലയാളത്തിലേക്കെത്തിക്കുമ്പോള്‍ പി.ജെ. തോമസ് നിര്‍വഹിക്കുന്നത് മലയാളസാഹിത്യത്തിന്, മലയാള നാടകസാഹിത്യത്തിന് പ്രത്യേകിച്ചും വിലതീരാത്ത സേവനമാണ്. ഒരു നൂറ്റാണ്ടിലേറെയായി ലോകശ്രദ്ധ പിടിച്ചുപറ്റിയ അവിസ്മരണീയങ്ങളായ നാടകസംഭവങ്ങളാണ് ഈ ഗ്രന്ഥത്തില്‍ നാടക കുതുകികളെയും വായനാപ്രേമികളെയും കാത്തിരിക്കുന്നത്.
Narumozhivettam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.”…..എന്റെ ഇഷ്ടകവികളെക്കുറിച്ചുള്ളവ വായിച്ചു. ഇഷ്ടമായി. നല്ല വ്യക്തത.”
ബാലചന്ദ്രന്‍ ചുള്ളിക്കാട്”ആകാശവാണിയുടെ ‘സുഭാഷിതം’ കേള്‍ക്കാന്‍വേണ്ടി ഞാനെന്നും അതിരാവിലെ റേഡിയോവിനുമുന്നില്‍ എത്താറു. കുറച്ചു കാലം മുമ്പുവരെ അത് ഏതെങ്കിലും കടുകട്ടിയായ സംസ്‌കൃതശ്ലോകങ്ങള്‍ ഉദ്ധരിക്കലും അതിന്റെ അര്‍ഥംപറച്ചിലും മാത്രമായിരുന്നു. പിന്നീട് അതിന് മാറ്റം വന്നുതുടങ്ങി. ആ മാറ്റത്തിന്റെ പ്രണേതാക്കളില്‍ ഒരാളാണ് എം. ഹരിദാസ്. വായിച്ച കവിതകളും കഥകളുമൊക്കെ പരാമര്‍ശിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരിക്കലും പാണ്ഡിത്യപ്രകടനമാവാറില്ല. മാത്രമല്ല, സ്വന്തം അനുഭവങ്ങളുടെ വിവരണം അദ്ദേഹത്തിന്റെ സുഭാഷിതങ്ങള്‍ക്ക് ഹൃദ്യതയേറ്റുന്നതായിട്ട് എനിക്കു തോന്നാറുണ്ട്.
മനുഷ്യമനസ്സിനെ ആശങ്കകള്‍ ഭരിക്കുന്ന ഈ കാലത്ത് ‘നറുമൊഴിവെട്ട’ത്തിന് ഏറെ പ്രസക്തിയുണ്ട്. ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം പകര്‍ന്നുതരുന്ന മനശ്ശാന്തി ചില്ലറയല്ല.”
അഷ്ടമൂര്‍ത്തി”വിശദീകരണങ്ങളിലേക്കും വിചിന്തനങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും കടക്കുമ്പോള്‍, ഹരിദാസ് യുക്തിഭദ്രമായ ചിന്ത, തന്റെ വിപുലമായ സാഹിത്യപരിചയം, ചിലപ്പോഴൊക്കെ കുലീനമായ നര്‍മബോധം എന്നിവയെ കൂട്ടുപിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വായന ഇവിടെ രസകരമായ അനുഭവം ആയിത്തീരുന്നു. അത് ഉള്ളിണങ്ങിയ ചങ്ങാതിയോടുള്ള സരസസംഭാഷണം ആവുന്നു.”
ഡോ. എസ്.കെ. വസന്തന്‍Karnaparvam
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.കൈരളീപിതാവായ എഴുത്തച്ഛന്‍ കിളിപ്പാട്ടുശൈലിയില്‍ രചിച്ച മഹാഭാരതകഥയാണ് ‘മഹാഭാരതം കിളിപ്പാട്ട്.’ ഇതിഹാസ കാവ്യത്തെ ‘സാന്ദ്രവും ഗാഢവും’ ആക്കിയ കര്‍ണന്റെ ജീവിത ഗാഥയാണ് അനുപമമായ ആവിഷ്‌കരണവൈഭവത്തോടെ ‘രുചിരവും നിപുണവുമായ’ കവിതയായി എഴുത്തച്ഛന്‍ ഈ പര്‍വത്തിലൂടെ അവതരിപ്പിച്ചത്. വീര്യവും വിരക്തിയും ഒരേ അളവില്‍ കുഴച്ചു പാകപ്പെടുത്തിയ കര്‍ണന്‍; ധീരനായകനും ദുരന്തനായകനുമായി ഒരേ ആട്ടക്കളത്തില്‍ വേഷമണിഞ്ഞ കര്‍ണന്‍; പിറവിമുതല്‍ ഭാഗ്യക്കേടുകള്‍ക്കും ശരികേടുകള്‍ക്കും രസക്കേടുകള്‍ക്കും ഇരയായ കര്‍ണന്‍. ‘ശുകതരുണി’യുടെ ആ ‘വചനപീയൂഷ’ത്തിന് – ‘കര്‍ണപര്‍വ’മെന്ന വിശിഷ്ട പ്രകരണത്തിന് സാരഗര്‍ഭമായ വ്യാഖ്യാനം ചമച്ചിരിക്കുകയാണ് പ്രൊഫ. കെ.പി. ശങ്കരന്‍ ഇവിടെ.
The Wavelets of Life
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.These are my real-life experiences and observations. The 34 poems all reflect nature and life. Life is like a wave that creates ripples. What we? Who we are? Identify the uniqueness of life. This is my first collection of poems and I’m remembering all my teachers, professors, and their guidance Finally, I’m grateful to my parents, Pappa and Amma, for their love, care, and support throughout my journey. I’m also thankful to the publisher Sunshine Books. With God’s grace, I’m submitting my poems to the public.
Vidhyarthi Udyogarthiyakumbol
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.വിദ്യാര്‍ഥി ഉദ്യോഗാര്‍ഥി ആകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഒരു സമഗ്രപഠനം. മത്സരപരീക്ഷകളെ വിജയകരമായി നേരിടാനുള്ള എളുപ്പവഴികള്‍ മുതല്‍ ഇന്റര്‍വ്യൂവിലും ഗ്രൂപ്പ് ഡിസ്‌കഷനിലും മികച്ച പ്രകടനം നടത്താനുള്ള ടിപ്സ് വരെ പ്രത്യേകമായി ചേര്‍ത്തിരിക്കുന്നു. സ്‌കോളര്‍ഷിപ്പുകളേയും വിദ്യാഭ്യാസവായ്പയേയും പറ്റി അറിയാന്‍ ഇനി മറ്റെവിടേയും പോകേണ്ട
Silas Marner
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നെയ്ത്തുകാരനായിരുന്ന സൈലാസ് മാര്‍നറിന്റെ ആനന്ദം പൊന്നും പണവും കണ്ട് തൃപ്തിയടയുക എന്നതിലായിരുന്നു. താന്‍ ചോര നീരാക്കി സ്വരുക്കൂട്ടിയുണ്ടാക്കിയത് അപഹരിക്കപ്പെട്ട പ്പോള്‍ ജീവിതത്തിലേക്കു വന്നണഞ്ഞ എപ്പി എന്ന പെണ്‍കുട്ടി അയാളിലെ സ്‌നേഹസ്ഫുരണം വര്‍ധിപ്പിച്ച് ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാക്കുന്നു. ചെയ്യാത്ത തെറ്റിന് കുറ്റം ചുമത്തപ്പെടുകയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിഷേധങ്ങളില്‍ പീഡിതനാവുകയും ചെയ്ത സൈലാസ് മാര്‍നറിന്റെ ജീവിതം പറഞ്ഞ ഈ നോവല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ എളിയ ജീവിതങ്ങളുടെ സാക്ഷ്യപത്രംകൂടിയാണ്. സ്നേഹത്തിന്റെ വിവിധ മുഖങ്ങള്‍ അനുവാചകര്‍ക്ക് കാട്ടിത്തരുന്നു സൈലാസ് മാര്‍നര്‍.
LDC Main Exam Last Minute Revision
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഒരു ദിവസം ഒരു ചോദ്യപേപ്പര്‍.
പരീക്ഷാമാതൃകയില്‍ OMR ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തുന്ന രീതി.
മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ചോദ്യങ്ങള്‍.
പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ്, മലയാളം, ന്യൂമെറിക്കല്‍ എബിലിറ്റി, കറന്റ് അഫയേഴ്‌സ് വിഷയങ്ങളെ അധികരിച്ചുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.
ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി പഠനപുരോഗതി മനസ്സിലാക്കാം.
പരീക്ഷ എഴുതുന്നവര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍.
Mahathmakathakal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘എന്റെ ജീവിതമാണ് എന്റെ സന്ദേശം.”
ഒരു വിശുദ്ധഗ്രന്ഥം മലര്‍ക്കെ തുറന്നുവെച്ചതുപോലെയായിരുന്നു, നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതം. ആര്‍ക്കും മാര്‍ഗദര്‍ശനമേകുന്ന അനശ്വരസന്ദേശങ്ങളായിരുന്നു അതില്‍ നിറയെ. ഗാന്ധിജിയുടെ ആ മഹിതജീവിതത്തിന്റെ നെടുമ്പാതയോരത്തുനിന്നു പകര്‍ത്തിയ കുറെ ചിത്രങ്ങളാണ് ഈ പുസ്തകത്തില്‍. ആ സത്യാന്വേഷണപരീക്ഷണങ്ങളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍; ലഘുകഥകളുടെ രൂപത്തില്‍. കുട്ടികള്‍ക്കൊപ്പം കളിചിരികളില്‍ മുഴുകുന്ന ഒരു ജ്ഞാനവൃദ്ധന്റെ, കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കു ഒരു പ്രക്ഷോഭകാരിയുടെ, ചര്‍ക്കയ്ക്കുമുന്നില്‍ ചമ്രംപടിഞ്ഞിരുന്നു നൂല്‍നൂല്‍ക്കുന്ന ഒരു ഗ്രാമോദ്ധാരകന്റെ, പ്ലേഗ് രോഗികളെ മരണവക്ത്രത്തില്‍നിന്നു കാക്കുന്ന ഒരു പ്രകൃതിചികിത്സകന്റെ, ലഹളക്കാര്‍ക്കിടയില്‍ അക്ഷോഭ്യനായി നിലകൊള്ളുന്ന ഒരു സമാധാനദൂതന്റെ ഒക്കെ പോര്‍ട്രെയിറ്റുകള്‍ ഇതില്‍ പതിച്ചുവെച്ചിട്ടുള്ളതു കാണാം.Perunthachan
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പതിനെട്ടു കഥകളുടെ സമാഹാരമാണ് പെരുന്തച്ചന്‍ എന്ന ഈ പുസ്തകം. ഇതില്‍ ‘പെരുന്തച്ചന്‍’ മൃണാളിനിയുടെ ആദ്യ ചെറുകഥയാണ്. തുടര്‍ന്ന് പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുതിയ കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധികരിച്ചുവന്നു. ഈ കഥകള്‍ വായനക്കാരന് രുചിക്കുമെന്ന പ്രത്യാശയോടെ സമര്‍പ്പിക്കുന്നു.
Angeekarangal Aadarangal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, സഹൃദയവേദി, സൈറ്റ്, ശ്രീ നാരായണ സാഹിത്യ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാരഥി എന്ന നിലയ്ക്ക്, കേരളത്തിലെ പ്രമുഖരും പ്രശസ്തരുമായ പല പൊതു പ്രവര്‍ത്തകരുടെയും സാഹിത്യകാരന്മാരുടെയും പേരില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കാനും അവരുടെ ജീവിതങ്ങളെ ഗുളികച്ചെപ്പിലൊതുക്കി, പ്രശസത്ി പത്രങ്ങള്‍ സമ്മാനിക്കാനും കഴിഞ്ഞിട്ടുണ്ട ്. തൃശൂരിലെ എച്ച്&സി പ്രസിദ്ധീ കരിച്ച ‘കീര്‍ത്തിപത്രിക’ ആദ്യ പുസ്തകത്തില്‍പ്പെടുന്നു. നൂറില്‍പ്പരം ആളു കളെയാണ് അതില്‍ പരാമര്‍ശിക്കുന്നത്. പത്മശ്രീ ഡോ. എം. ലീലാവതി, മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, നൂറിന്റെ നിറവില്‍ നില്‍ക്കുന്ന ചിത്രന്‍ നമ്പൂതിരിപ്പാട്, അബ്ദുള്‍ സമദ് സമദാനി, ഡോ. ഖദീജാ മുംതാസ്, പി.വി. ഗംഗാധരന്‍, പത്മശ്രീ വെള്ളായണി അര്‍ജുനന്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയ ജീവിച്ചിരിക്കുന്നവരോടൊപ്പം മാധവിക്കുട്ടി എന്ന കമല സുരയ്യ, ഡോ. എം.വി. പൈലി, ഡോ. കെ.കെ. രാഹുലന്‍, സുഗതകുമാരി, മുന്‍ ചീഫ് ജസ്റ്റിസ് ഉഷ സുകുമാരന്‍ തുടങ്ങിയ മണ്‍മറഞ്ഞ 75 പേരും ഇതില്‍ അണിനിരക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തൊണ്ണൂറോളം കൃതികളെ ഴുതിയ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ഏറ്റവും പുതിയ സംഭാവന. കവിയും ചിന്തകനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോന്റെ അവതാരികയും അധ്യാപികശ്രേഷ്ഠയായ ഡോ. മേരിക്കുഞ്ഞിന്റെ അഭിനന്ദനോക്തിയും.
Abhayarthikalude Poonthottam
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്‌നമായി ഇതില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. വക്കുകള്‍ പിഞ്ഞിയ ഒരു മനുഷ്യഭൂപടം എഴുത്തുകാരന്‍ നിങ്ങള്‍ക്കുമുന്നിലായി നിവര്‍ത്തുന്നു.
Kattilekkulla Yathrakal
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.കാട് ഇഷ്ടമല്ലാത്തവർ ആരുണ്ട് ?
ഓരോ മനുഷ്യന്റെയുള്ളിലും ഒരു കാടുണ്ട് എന്നത് ശരി തന്നെ എന്നാൽ പുറത്തുള്ള കാട് കാണുവാനുള്ള യാത്ര നമ്മൾ പലപ്പോഴും മാറ്റിവെക്കാറാണ് പതിവ് –
ജ്യോതിലാലിന്റെ കാട്ടിലേക്കുള്ള യാത്രകൾ വായിച്ചാൽ കാട് നമ്മളെത്തിരഞ്ഞു വരുന്ന പ്രതീതിയാണുണ്ടാവുക. സാഹസികതയെ ഓമനിക്കുന്നവർക്കും കാടിനകം കാണാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്കും ഒരു വഴികാട്ടിയാണ് ഇരുപത്തിയഞ്ചു അദ്ധ്യായങ്ങളിലായി നൂറ്റിഇരുപത്തിയഞ്ചോളം പേജുകളിലായി പടർന്നുകിടക്കുന്ന കാടിന്റെ മനസ്സ് വെളിവാക്കുന്ന ഈ പുസ്തകം –
ആദ്യപതിപ്പ് കൈയ്യിൽകിട്ടിയപ്പോൾ ഒറ്റയിരുപ്പിനു വായിച്ചുതീർത്ത “കാട്ടിലേക്കുള്ള വഴി” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സന്തോഷപൂർവ്വം പ്രകാശനം ചെയ്തതായി അറിയിക്കട്ടെ
പ്രിയ സുഹൃത്ത് ജി. ജ്യോതിലാലിനു കൂടുതൽ യാത്രാഭാഗ്യങ്ങളും അവ മറ്റുള്ളവരെ എഴുത്തിലൂടെ അറിയിക്കുവാനുമുള്ള അവസരവും കൈവരട്ടെ എന്നും ആശംസിക്കുന്നു
– ജോയ് മാത്യുട്രെക്കിങ്ങിനൊരു വഴികാട്ടി
ഗവി, ഇടമലക്കുടി, അഗസ്ത്യാര്‍കൂടം, ചെമ്പ്ര, ഡാന്‍ഡേലി, തലക്കാവേരി, കരിക്കൈ, കരിക്കുംപുഴ, മുന്താരി, വരയാട്ടുമുടി, നെല്ലിയാംപതി, മേഘമല… ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി, കേരളത്തിലെയും കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ചില ട്രെക്കിങ്ങ് അനുഭവങ്ങള്‍. ചില അനുബന്ധങ്ങളും
Economics Padanasahayi XII
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ തുല്യതാ കോഴ്സ് എക്കണോമിക്സ് പഠനസഹായി. ഓരോ അധ്യായവും സസൂക്ഷ്മം വിശകലനംചെയ്ത് പ്രധാന ആശയങ്ങളെ ചോദ്യോത്തരരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നതു. ചോദ്യപേപ്പറിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.















