Angeekarangal Aadarangal

Author: Dr. Shornur Karthikeyan

140.00 126.00 10%
Item Code: 3465
Availability In Stock

സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, സഹൃദയവേദി, സൈറ്റ്, ശ്രീ നാരായണ സാഹിത്യ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാരഥി എന്ന നിലയ്ക്ക്, കേരളത്തിലെ പ്രമുഖരും പ്രശസ്തരുമായ പല പൊതു പ്രവര്‍ത്തകരുടെയും സാഹിത്യകാരന്മാരുടെയും പേരില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കാനും അവരുടെ ജീവിതങ്ങളെ ഗുളികച്ചെപ്പിലൊതുക്കി, പ്രശസത്ി പത്രങ്ങള്‍ സമ്മാനിക്കാനും കഴിഞ്ഞിട്ടുണ്ട ്. തൃശൂരിലെ എച്ച്&സി പ്രസിദ്ധീ കരിച്ച ‘കീര്‍ത്തിപത്രിക’ ആദ്യ പുസ്തകത്തില്‍പ്പെടുന്നു. നൂറില്‍പ്പരം ആളു കളെയാണ് അതില്‍ പരാമര്‍ശിക്കുന്നത്. പത്മശ്രീ ഡോ. എം. ലീലാവതി, മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, നൂറിന്റെ നിറവില്‍ നില്‍ക്കുന്ന ചിത്രന്‍ നമ്പൂതിരിപ്പാട്, അബ്ദുള്‍ സമദ് സമദാനി, ഡോ. ഖദീജാ മുംതാസ്, പി.വി. ഗംഗാധരന്‍, പത്മശ്രീ വെള്ളായണി അര്‍ജുനന്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയ ജീവിച്ചിരിക്കുന്നവരോടൊപ്പം മാധവിക്കുട്ടി എന്ന കമല സുരയ്യ, ഡോ. എം.വി. പൈലി, ഡോ. കെ.കെ. രാഹുലന്‍, സുഗതകുമാരി, മുന്‍ ചീഫ് ജസ്റ്റിസ് ഉഷ സുകുമാരന്‍ തുടങ്ങിയ മണ്‍മറഞ്ഞ 75 പേരും ഇതില്‍ അണിനിരക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തൊണ്ണൂറോളം കൃതികളെ ഴുതിയ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ഏറ്റവും പുതിയ സംഭാവന. കവിയും ചിന്തകനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോന്റെ അവതാരികയും അധ്യാപികശ്രേഷ്ഠയായ ഡോ. മേരിക്കുഞ്ഞിന്റെ അഭിനന്ദനോക്തിയും.