• -20%

    10 Kunjikathakal

    ജീവിതത്തില്‍ വഴിവെളിച്ചമാകുന്ന കുറെ സന്ദേശങ്ങളാണ് ഈ ‘കുഞ്ഞിക്കഥകളി’ലൂടെ അവതരിപ്പിക്കുന്നത്. ഭാഷാപ്രയോഗത്തിന്റെ ലാളിത്യവും ഭാവനാസഞ്ചാരത്തിന്റെ അസാധാരണത്വവും കൊണ്ട് അവിസ്മരണീയമാകുന്ന വായനാനുഭവം. രസികന്‍ ചിത്രങ്ങളുടെ അകമ്പടിയുമായി ഇത് ഉണ്ണിക്കിടാങ്ങളുടെ കണ്ണും കരളും കവരുന്നു.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Rogangalum Prathividhikalum

    നമ്മെ സാധാരണയായി ബാധിക്കുന്ന ചില രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, സാമാന്യമായി ഉപയോഗപ്പെടുത്താവുന്ന ആയുർവേദ ഔഷധങ്ങൾ, ആചരിക്കേണ്ട പഥ്യക്രമങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്ന ഗ്രന്ഥം.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Udalaazham

    നമ്മുടെ ഇരുണ്ട കാലത്തോട് ഇത്രമേല്‍ സര്‍ഗ്ഗാത്മകമായി കലഹിക്കുകയും പ്രകോപിപ്പിക്കുകയും ഒരു പുനര്‍ വിചിന്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു നോവല്‍ സമീപകാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    ORU DESHAM OONE VARAYKKUNNU

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Adiyalapretham

    ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്‍. അടിയാളപ്രേതത്തിന്‍റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താന്‍ പുതിയകാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീന്‍ കത്തോലിക്കനായ അമ്പച്ചിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലര്‍ത്തി അനായാസകരമായിട്ടാണ് എഴുത്തുകാരന്‍ കഥ പറയുന്നത്. അപസര്‍പ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്‍റെ കേന്ദ്രബന്ധു നിസ്സഹായനായ കീഴാളന്‍ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്‍റെ ഇടവഴികളില്‍ കീഴാളച്ചോര വീണുകിടക്കുന്നു.

    Original price was: ₹180.00.Current price is: ₹144.00.
  • -20%
    Out Of Stock

    Oru Thulli Jalathile Kadal

    ഹൃദയത്തിലേക്ക് ഹൃദയത്തിലൂടെയുള്ള വഴിയാണ് സൂഫിസം. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന ഭാരതീയ ആശ്രമ സങ്കല്പത്തെയും ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് എന്ന സൂഫിസത്തിലെ ജീവിതധാരകളെയും ഇഴചേർത്തുള്ള ഒരു ആസ്വാദനമാണ് ഈ പുസ്തകം. – താത്വികമായ അവലോകനത്തേക്കാൾ ദൈനന്ദിന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലൂടെയുള്ള ഒരു യാത്രയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തിട്ടുള്ളത്. അതോടൊപ്പം സൂഫിസത്തിന്റെ ആകാശത്തിൽ വിരിഞ്ഞ മഹാവെളിച്ചമായ റൂമിയുടെ വചനങ്ങൾക്കുള്ള ആസ്വാദനം – രണ്ടാം ഭാഗമായി ചേർത്തിട്ടുണ്ട്. പ്രിയപ്പെട്ട റൂമിക്ക് സ്നേഹപൂർവ്വം എഴുതിയ ഇരുപത്തിയാറ് കത്തുകൾ. സൂഫിസത്തെയും റൂമിയെയും സ്പർശിക്കാൻ കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ പ്രാർത്ഥനാഞ്ജലിയാണ് ഈ പുസ്തകം.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Pranayathazhvarayile Devadaru

    പ്രണയത്തിന്റെ മഹാകാശത്തിലേക്ക് പറക്കുന്ന ഇണകളുടെ ഉള്‍ത്തലങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന നോവല്‍. പ്രകാശും പമേലയും ഹര്‍ഷനും സൈറയും–രണ്ടു ഭൂഖണ്ഡങ്ങളില്‍ നിന്നും പ്രണയതാഴ്‌വരയിലേക്കെത്തുന്ന യുവ വസന്തങ്ങള്‍. കലയും തത്ത്വചിന്തയും എന്‍ജിനീ യറിങ്ങും ബൗദ്ധികപശ്ചാത്തലമാകുന്ന നോവല്‍. ഉത്തമഗീതവും ഗീതഗോവിന്ദവും മുതല്‍ തുട ങ്ങുന്ന പ്രണയഹര്‍ഷത്തിന്റെ നൂതനാവിഷ്‌കാരം.
    Original price was: ₹180.00.Current price is: ₹144.00.
  • -20%

    123 Gunapadakavithakal

    പുരാണകഥാപാത്രങ്ങളും പക്ഷിമൃഗാദികളും ഉള്‍പ്പെടുന്ന ഗുണപാഠകഥകളുടെ കാവ്യാവിഷ്‌കാരമാണ് ഈ പുസ്തകം. ഈണത്തില്‍ ചൊല്ലി രസിക്കാവുന്നതിനോടൊപ്പം കുട്ടികളില്‍ അനുസരണ, ദയ, സ്‌നേഹം തുടങ്ങിയ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുതകുന്ന ഇതിലെ 123 ഗുണപാഠകവിതകളും ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Theendarichembu

    യുവകഥാകൃത്ത് മിഥുന്‍ കൃഷ്ണയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ജനിതകഭൂപടം, ഉമ്മച്ചിത്തെയ്യം, തോട്ട, തീണ്ടാരിച്ചെന്പ് എന്നിങ്ങനെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ സംഭവഗതികള്‍ ചര്‍ച്ചചെയ്യുന്ന പതിനൊന്നു കഥകള്‍. ക്രമരഹിതവും പ്രതിബദ്ധരാഷ്ട്രീയം കൈയ്യൊഴിഞ്ഞതുമായ ഇന്നത്തെ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന ഈ രചനകള്‍ പാരസ്ഥിതികമായ ജാഗ്രതകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Rogalakshanangalum Roganirnayavum

    പ്രമേഹവും രക്തസമ്മര്‍ദവും മുതല്‍ ഹൃദ്രോഗവും അര്‍ബുദവും വരെ, വന്ധ്യത മുതല്‍ മേധാക്ഷയം വരെ, ശ്വാസോച്ഛ്വാസവും രക്തചംക്രമണവും മുതല്‍ പ്രത്യുത്പാദനം വരെ നിയന്ത്രിക്കുന്ന, അവയവവ്യൂഹങ്ങളെ തകരാറിലാക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെക്കുറിച്ചും, നിപ്പ, സിക്ക വൈറസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Sahityaprashnothari

    വാമൊഴിയില്‍നിന്ന് എഴുത്താണിയിലേക്കും അച്ചുകൂടത്തിലേക്കും സൈബറിടത്തിലേക്കുമൊക്കെ നമ്മുടെ ഭാഷയും സാഹിത്യവും വ്യാപിച്ചതിന്റെ ഒരു സംക്ഷിപ്തചരിത്രമാണ് ഈ ചോദ്യോത്തരങ്ങളിലൂടെ വായിച്ചെടുക്കാനാവുക. വ്യക്തികള്‍, രചനകള്‍, കഥാപാത്രങ്ങള്‍, പ്രസ്ഥാനങ്ങള്‍, പുരസ്‌കാരങ്ങള്‍, തൂലികാനാമങ്ങള്‍, പ്രസാധനസ്ഥാപനങ്ങള്‍, ആനുകാലികങ്ങള്‍,… – ഈ അക്ഷരസഞ്ചാരം സാഹിത്യനാള്‍വഴികളെ, അതിലെ നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്നു. വായനക്കാരെ വിസ്മയിപ്പിച്ച, വിജ്ഞരാക്കിയ കുറെ എഴുത്തുകാര്‍ക്കുള്ള കൂപ്പുകൈകൂടിയാണ് ഈ പുസ്തകം.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Delhi File-Oru Madhyamapravarthakante Kayyoppu

    ഇന്ദ്രപ്രസ്ഥം ഉരുകിത്തിളയ്ക്കുന്ന കാലത്തൊക്കെ മോഹന്‍ദാസ് ചരിത്രത്തിന്റെ വിനീതനായ സാക്ഷിയായി അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗധേയം തിരുത്തിയെഴുതിയ അടിയന്തിരാവസ്ഥക്കാലം മുതല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതുവരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ദൃക്സാക്ഷിയായി… ഈ സ്മരണകളില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത് ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളായി മാറിയ വ്യക്തിത്വങ്ങളുടെ രാഷ്ട്രീയജീവിതത്തിന്റെ വസ്തുതാപരമായ വിലയിരുത്തലുകളാണ്. അതിനിടയില്‍, ഇരുട്ടില്‍ തെളിയുന്ന പൊട്ടിച്ചൂട്ടുപോലെ, നാമറിഞ്ഞ രാഷ്ട്രീയസംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമായി കാണിച്ചുതരികയും ചെയ്യുന്നു.
    അവതാരികയില്‍ എം.പി. സുരേന്ദ്രന്‍

    അധികാരത്തിന്റെ ഇടനാഴികള്‍ പറയുന്ന കഥകളുടെ അവിശ്വസനീയമാം വിധം സത്യസന്ധമായ കേട്ടെഴുത്താണിത്. ഇന്ത്യാമഹാരാജ്യം കലങ്ങി മറിഞ്ഞ ഒരു കാലമാണ് ഈ ‘റിപ്പോര്‍ട്ടേഴ്സ് ഡയറി’യില്‍. ഇതിന്റെ പേജുകളില്‍ സ്വതന്ത്രഭാരതത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ചോരമണമുണ്ട് വംശഹത്യയുടെ നിലവിളികളുണ്ട്, ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ വെടിയൊച്ചകളുണ്ട്, സ്വേച്ഛാധിപത്യത്തിന്റെ ഇരുള്‍നിലത്തെ നിഗൂഢനിശ്ശബ്ദതകളുണ്ട്… ഓണ്‍ ദ റെക്കോര്‍ഡ്-ഓഫ് ദ റെക്കോര്‍ഡ് സാക്ഷിത്വങ്ങളിലൂടെ ഇവിടെ ഒരു പത്രപ്രവര്‍ത്തകന്‍ ഇന്ത്യയുടെ ‘പാരലല്‍ പൊളിറ്റിക്കല്‍ ഹിസ്റ്ററി’ എഴുതുകയാണ്.

     

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Jalasandhi

    പ്രണയത്തിൻ്റെ ശബ്ദം മഹാമൗനമാണെന്ന് ഇടയ്‌ക്കൊക്കെ തോന്നിയിട്ടുണ്ട്. എത്രനേരം വേണമെങ്കിലും മൗനത്തിൻ്റെ വാല്മീകത്തിൽ മറഞ്ഞിരിക്കാം. എന്നാൽ അതിനുമപ്പുറം ഇപ്പോൾ ഈ ലോകം ശബ്ദംകൊണ്ട് മുരളുകയാണ്. ഒരുതരം അലർച്ചയിൽ ഒന്നും കേൾക്കാതെ ഒന്നും അറിയാതെ മുഴക്കം മാത്രം. ആകാശം കണ്ടു കുന്നിൻമുകളിൽനിന്നും ശബ്‌ദിക്കുന്നവൻ ഒരു പ്രതീക്ഷയാണ്. ലോകം മുഴുവനും അവനെ കേൾക്കണം എന്ന പ്രത്യാശ. എന്നാൽ ശബ്ദം മറ്റുള്ളവർക്ക് അവരുടെ ജീവിതത്തെ അലോസരപ്പെടുത്തുന്നതാവുമ്പോൾ ശബ്‌ദിക്കുന്നവൻ ഒറ്റപ്പെടും. പ്രണയത്തിൻ്റെ മൗനം അവനെ ജീവിതത്തിലേക്ക് തിരിച്ചടുപ്പിക്കും. ജലസന്ധി ഒരൊഴുക്കാണ്. ജീവിതത്തിലേക്ക്, സത്യത്തിലേക്ക് നമ്മൾ ഒഴുകുകയാണ്.
    – മധുപാൽ

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    PELE: ITHIHAASATHINTE ITHIHAASAM

    കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല.
    വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ. കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍ ഫുട്ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    CHATGPTYUM NIRMMITHABUDDHIYUM

    AI നിർമ്മിത കവർ ചിത്രത്തോടെ ഡിസി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകമാണ് CHATGPTയും നിർമ്മിതബുദ്ധിയും .നിങ്ങളൊരു വിദ്യാർത്ഥിയോ, ഡവലപ്പറോ, ബിസിനസ് പ്രൊഫഷണലോ ആകട്ടെ, ChatGPT-യുടെ ശക്തമായ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും ഈ പുസ്തകം നിങ്ങൾക്ക് നൽകും. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്ക് സിസ്റ്റംസ് എന്നീ മേഖലകലെ പറ്റി ആദ്യമായി കേൾക്കുന്ന , എന്നാൽ ChatGPT പോലെയുള്ള ഒരു ഏറ്റവും ജനകീയമായ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാൻ ഉത്സുകരായ തുടക്കക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുസ്തകം. സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് വായനക്കാർക്ക് മികച്ച ധാരണ നൽകിക്കൊണ്ട് വിവിധ സാഹചര്യങ്ങളിൽ ChatGPT എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളും പഠനങ്ങളും യഥാർത്ഥ ലോക ഉദാഹരണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുന്നു .

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    The Quester Teens

    “The book is chock-full of mystery and fantasy. Giving free rein to his imagination, the young author includes the stock-in-trade of magic –
    wizards, magic wands and books, mythical creatures, a prophesier and special powers. Juan Justus’s inventiveness and the breathless
    pace of the book make ‘The Quester Teens’ a page turner.”
    – Khyrunnisa A

    Original price was: ₹180.00.Current price is: ₹144.00.