Shop
Panjimittayi
നാവിന്‍തുമ്പില്‍ തേന്‍നിറയ്ക്കുന്ന പഞ്ചാരപ്പഞ്ഞിമിഠായിപോലെ മനസ്സിനുള്ളില്‍ മധുരം കിനിയിക്കുന്നവയാണ് ഈ കുട്ടിപ്പാട്ടുകള്‍. കുസൃതികളുടെ മഴക്കാലത്തിലേക്ക് തഞ്ചത്തിലും താളത്തിലും ഒരു കടലാസുതോണി തുഴയുകയാണ് എഴുത്തുകാരി. ഭാവനയുടെ നീലാകാശത്താഴ്‌വരയില്‍ കാറ്റിനൊപ്പം പീലിച്ചിറകുകള്‍ വീശി ആര്‍ത്തുരസിച്ച് കാഴ്ചകള്‍കണ്ടു പാറിനടക്കുവാന്‍ കൊച്ചുകൂട്ടുകാരെ വാത്സല്യപൂര്‍വം ക്ഷണിക്കുകയാണ്. ബാല്യത്തിന്റെ കൗതുകങ്ങളിലേക്ക് വാതില്‍തുറക്കുന്ന ഈ കുഞ്ഞുകുഞ്ഞുകവിതകള്‍, ഉള്ളു കൊണ്ട് കുട്ടിക്കാലത്തിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുകൂടിയുള്ളതാണ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Cheenkannyaa… Sto…
എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.’നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ പഞ്ചാരത്തരികള്‍പോലെയാണ് ഇതിലെ സത്യം.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.Valuthayi chinthikoo… Ithihasangal cheyyoo
നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന മിക്കവാറും എല്ലാ കാര്യങ്ങളെയും നിര്‍വചിക്കുന്ന മൂന്ന് ബന്ധങ്ങള്‍
പണവുമായി നമുക്കുള്ള ബന്ധം
കാലവുമായി നമുക്കുള്ള ബന്ധം
നമ്മളുമായി നമുക്കുള്ള ബന്ധം
₹299.00Original price was: ₹299.00.₹239.00Current price is: ₹239.00.Oru goliyude Atmakatha
മറ്റു ഗോള്‍കീപ്പര്‍മാരില്‍നിന്നും വിക്ടറിനുള്ള പ്രത്യേകത നേരിടുന്ന ഓരോ പന്തും ആദ്യശ്രമത്തില്‍ത്തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നു എന്നുള്ളതാണ്.
-ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജ്
ഈ പുസ്തകരചനവഴി സ്വന്തം കളിജീവിതം ഓര്‍മ്മയുടെ കൈപ്പിടിയിലൊതുക്കിയതിനെ അനുമോദിച്ച് ഞാന്‍ പറയട്ടെ:
‘വിക്ടര്‍, ഗുഡ് ക്യാച്ച്!’-എം.എന്‍. കാരശ്ശേരി
പഠനം: എം.പി. സുരേന്ദ്രന്‍
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.MAYATHA ORMAKAL
നമ്മുടെ വാത്സല്യവാന്‍ ശ്രീ.റ്റി.ഒ. ജേക്കബ് ഐ.പി.എസ്. തന്റെ സ്തുത്യര്‍ഹമായ ഔദ്യോഗിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ ആത്മാവില്‍ ചാലിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആത്മ കഥാംശമുള്ള രചനയാണ് മായാത്ത ഓര്‍മ്മകള്‍ എന്ന ഗ്രന്ഥം. സഭയിലും സമൂഹത്തിലും അദ്ദേഹത്തെ വ്യക്തിപരമായി ഏറെ സ്വാധീനിച്ച മാന്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ഏറെ ആഴമുള്ള വ്യക്തിബന്ധങ്ങളുടെ ഊഷ്മളമായ വിവരണങ്ങളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.
Baselios Marthoma Paulose II
Catholicos of Apostolic Throne of St Thomas and Malankara Metropolitanറ്റി.ഒ. ജേക്കബിന്റെ ആത്മകഥ തന്റെ സര്‍വ്വീസിനേയും സഭാവിശ്വാസത്തേയും ഒരുപോലെ കൊണ്ടുപോയ കഥ വിവരിക്കുന്നുണ്ട്. എല്ലാവരുടേയും സര്‍വ്വീസിലും ഉണ്ടാകുന്ന തിക്താനുഭവങ്ങള്‍, വളരെ ഭംഗിയായി അതിജീവിക്കാനും അത് വ്യക്തമായി ആത്മകഥയില്‍ പറയാനും റ്റി.ഒ. ജേക്കബിന് കഴിഞ്ഞു.
Dr. Alexander Jacob IPS
Director General of Police (Retd.), Kerala₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.ENTE KATHA ENTE PENNUNGALUDEYUM
ഉത്തരവാദിത്വങ്ങളാല്‍ തകര്‍ന്ന തോളെല്ലുവേദന കടിച്ചമര്‍ത്തി,
ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച്
തേഞ്ഞുപോയ നഖം നിബ്ബായി
എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും.
കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…
ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ
എന്റെ ഹൃദയാവരണത്തില്‍തന്നെ…
ആ എഴുത്തിനെ ഞാന്‍ എന്റെ കഥയെന്നു പേരിടും:
എന്റെ പെണ്ണുങ്ങളുടെ കഥയെന്നും
ആണുങ്ങളുടെ കഥയെന്നും പേരിടും.
അതിനിടയില്‍ ഞാനുമുണ്ട് അവനുമുണ്ട്…
സമാന്തര തീവണ്ടിപ്പാതകള്‍പോലെ…₹499.00Original price was: ₹499.00.₹399.20Current price is: ₹399.20.FOOTBALLINTE PUSTHAKAM
ഒരു സാധാരണ ഫുട്ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം ഉപകാരപ്രദമായ അഗാധമായൊരു ഗവേഷണാത്മക ഫുട്ബോള്‍ ചരിത്ര ഗ്രന്ഥമാണിത്. സവിശേഷമായൊരു രീതിയില്‍, തികച്ചും നൂതനവും കൗതുകം നിറഞ്ഞതുമായ കോമ്പിനേഷന്‍ ഗ്രാഫിക്സ് എന്ന ഗ്രന്ഥകാരന്റെ സ്വന്തം ആവിഷ്‌കാരസങ്കേതത്തിലൂടെയാണിതില്‍ ഫുട്ബോള്‍ മത്സരങ്ങളുടെ, ലോകകപ്പുകളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിന്റെ മത്സര വിവരങ്ങളും അതേ രീതിയില്‍ കളര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് അവതരിപ്പിക്കുേമ്പാള്‍ 22-ാം ലോകകപ്പിന്റെ റഫറന്‍സ് ഡയറിയായി അതു മാറുന്നത് കാണാം. വായനക്കാരനെത്തന്നെ 2022 ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രരചയിതാവാക്കുന്നതാണീ ഡയറി. എല്ലാറ്റിന്റെയും അടിത്തറയായി ഫുട്ബോളിന്റെതന്നെ ചരിത്രവും പെലെയെന്ന ഫുട്ബോള്‍ ചക്രവര്‍ത്തിയുടെ ബാല്യകാലസ്മരണയും ഏറക്കുറെ ജീവചരിത്രംതന്നെയും ബ്രസീലിയന്‍ ഫുട്ബോളിന്റെ ചരിത്രഗതികളും ഇതില്‍ വായിക്കാം.
-യു. ഷറഫലി
മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളര്‍ & റിട്ട. കമാന്‍ഡന്റ് എം.എസ്.പി.₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.KATHAPADMAM
1992 മുതല്‍ 2021 വരെ പത്മരാജന്‍ പുരസ്‌കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.Aadukannan Gopi
ആടുകണ്ണിന്റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്‌ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറപൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?
₹205.00Original price was: ₹205.00.₹164.00Current price is: ₹164.00.ORU ANTHIKKATTUKARANTE LOKANGAL
മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ സ്വപ്‌നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി. സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും തിരഞ്ഞെടുത്ത 25 ഗാനങ്ങളും.
₹380.00Original price was: ₹380.00.₹304.00Current price is: ₹304.00.















