Shop
Sthreekathakal
₹160.00Original price was: ₹160.00.₹144.00Current price is: ₹144.00.ജീവിതത്തിന്റെ കഠിനകാലങ്ങളിൽനിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങൾ. നിശ്ശബ്ദവും നിഗൂഢവുമായ പെൺവാഴ്‌വുകളെ മുറുകെപ്പുണരുന്ന കഥകൾ.
Aathmabhavangal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കഥയുടെ കഥകളിലൂടെയുള്ള ഒരു എഴുത്തുകാരൻ്റെ പര്യടനമാണിത്. എൻ്റെ എല്ലാ രചനകളിലും ഞാനുണ്ട്, എൻ്റെ തട്ടകമുണ്ട് എന്ന പ്രഖ്യാപനം. തന്നിൽ ഒഴിയാബാധയായി ആവേശിച്ച സൃഷ്ടികളുടെ സൗന്ദര്യസന്നിധാനങ്ങളിലേക്കുംകൂടിയാണ് ഈ സന്ദർശനം.
My Big Colouring And Activities
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Grandma’s Delight (English)
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Grandma’s Delight is a “beautiful cool little garden of soul food.” The lip-smacking recipes, ‘stolen’ from traditional Keralite kitchens, included in this book entice your taste buds as well as nourish your body. Divided into various categories, like vegetarian, non-vegetarian dishes, fish/seafood dishes, rice items, breakfast/dinner dishes, salads, pickles and so on, this book recognizes food not only as a savoury item but also as a tonic – enriching your appetite, vigor and vitality.
Arogyathinu Ayurvedhachikiltsa
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ആയുസ്സിനെ സംബന്ധിക്കുന്ന അറിവാണ് ആയുർവേദം. ത്രിദോഷങ്ങൾ മൂലം ശരീരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിച്ച് ശരീരത്തെ സമാവസ്ഥയിലെത്തിക്കുന്ന ഈ ചികിത്സാപദ്ധതിയുടെ അകംപൊരുളുകളിലൂടെ കടന്നുപോകുന്ന പുസ്തകം. ആരോഗ്യത്തിന് നിത്യനിദാനമായിമാറുന്ന ആയുർവേദചികിത്സയെ ലളിതമായ വിവരണങ്ങളിലൂടെ അവതരിപ്പിക്കുന്നു.
Naaranathumalayile Kaattu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കഥകളി പഠിക്കാൻ കടൽകടന്നുള്ള ‘പൂച്ചക്കണ്ണൻ സായിപ്പി’ന്റെ വരവ് ഒരു ചെറുഗ്രാമത്തിൽ സൃഷ്ടിക്കുന്ന ക്രമഭംഗങ്ങളുടെ കഥ. ‘പറയിപെറ്റ പന്തിരുകുലം’ ഐതിഹ്യത്തിന്റെ സുഗന്ധധൂപംകൂടി ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ക്രിസ്റ്റഫർ സായിപ്പും ശ്രീദേവിയും പിണ്ടിക്കണ്ണനും കരടിമുരുകനുമൊക്കെ ഈ കളിയാട്ടത്തറയിൽ നിറഞ്ഞാടുന്നു.
Aarum Padipokum Ninnekurichu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക നവോത്ഥാനത്തിൽ നിസ്തുലപങ്കുവഹിച്ച അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ച് ഇടശ്ശേരി, പി., വൈലോപ്പിള്ളി, ഒ.എൻ.വി., അക്കിത്തം, സച്ചിദാനന്ദൻ തുടങ്ങിയ പ്രശസ്തകവികളെഴുതിയ 57 കവിതകളുടെ സമാഹാരം. ഇതിഹാസതുല്യമായ ആ ജീവിതത്തെക്കുറിച്ച് പാടുവാൻ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും പ്രഗത്ഭരായ കവികൾ ഇവിടെ സംഗമിക്കുന്നു.
പഠനം – ഡോ. ഉമർ തറമേൽ
എഡിറ്റർ – ബക്കർ മേത്തല
Pattam Muthal Oommen Chandy Vare
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Amma Veedu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.തലയ്ക്കുമീതെ തണലും നാവിൻതുമ്പിൽ അമൃതുമാകുന്ന അമ്മയും വീടുമാണ് ഈ സമാഹാരത്തിലെ കഥകളുടെയെല്ലാം പൊതുപ്രമേയം. മനുഷ്യർക്കു മാത്രമല്ല, കാറ്റിനും വെയിലിനും മഞ്ഞിനും മഴയ്ക്കും പക്ഷിക്കും പൂമ്പാറ്റയ്ക്കും അണ്ണാറക്കണ്ണനുമെല്ലാം ഈ കഥവീട് സ്വാഗതമോതുന്നു; അമ്മയുടെ സ്‌നേഹത്തണുപ്പിൽ പുലരുന്നവരാണ് ഇവിടുത്തെ പാർപ്പുകാർ.
Yajnam
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.പഴമയുടെയും പാരമ്പര്യത്തിന്റെയും അരണിയിൽ പുകയുന്ന ഹൃദയങ്ങളുടെ കഥപറയുന്ന നോവൽ. മറക്കുടയ്ക്കുള്ളിലെ മഹാനരകം മാത്രമായിരുന്നില്ല നങ്ങേമയ്ക്കും മകൾ സാവിത്രിക്കും നേരിടുവാനുണ്ടായിരുന്നത് – ഒരു സ്മാർത്തവിചാരത്തിന്റെ തുടർച്ചയെന്നോണം ആയിരം നാവുകളോടെ ഉള്ളിൽ കലമ്പുന്ന സംശയങ്ങളും ആശങ്കകളും ന്യായവിസ്താരങ്ങളുമൊക്കെ അവരെ നിരന്തരം അലട്ടിക്കൊണ്ടേയിരിക്കുന്നതിന്റെ നഖചിത്രം.
1729 Maths Quiz
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.A book that will sharpen your logical reasoning and increase your interest towards mathematics. This will help you absorb the basic knowledge in mathematics and widen your area of knowledge. Also contains solving steps for difficult questions.
Sthrainathayude Athmabhashanangal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.സ്മൃതിയും ചിന്തയും ധ്യാനവും ഇഴചേര്‍ത്തു തുന്നിയ, ജ്ഞാനവിശുദ്ധിയുടെ പട്ടുറുമാലാണ് ഈ പുസ്തകം. ആത്മാവില്‍ ഉറവപൊട്ടുന്ന ആനന്ദധാരയില്‍ സ്‌നാനപ്പെടുവാന്‍, ഉടല്‍തന്ത്രികള്‍ മീട്ടിയുണര്‍ത്തുന്ന സങ്കീര്‍ത്തനത്തില്‍ നിമഗ്‌നരാകുവാന്‍ ഒരു ക്ഷണം. സ്‌ത്രൈണതയുടെ വേരും പടര്‍ച്ചയും ആന്തരികതയുടെ തുറസ്സില്‍ അന്വേഷിക്കുന്ന എഴുത്തുകാരിയെ ഇതില്‍ കാണാം. ബോബി ജോസ് കപ്പുച്ചിന്റെ അവതാരിക.
Makkale Engane Valarthanam?
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.നല്ല അച്ഛനമ്മമാരാകുക എന്നത് ഏറെ ഉത്തരവാദിത്വമുള്ള പ്രവൃത്തിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ പുസ്തകം. കുട്ടിയുടെ മികച്ച ഗുരുക്കന്മാര്‍ മാതാപിതാക്കള്‍തന്നെയെന്നു തിരിച്ചറിയുവാന്‍, മക്കളെ ഉത്തമവ്യക്തിത്വത്തിന് ഉടമകളാക്കുവാന്‍ ഇത് പ്രചോദനമേകുന്നു. ഒപ്പം പേരന്റിങ്ങിന്റെ അടിസ്ഥാനാശയങ്ങളിലേക്ക് ഒരു എത്തിനോട്ടവും സാധ്യമാക്കുന്നു. കെ. ജയകുമാര്‍ന്റെ അവതാരിക
Padmarajante Veendedutha Kathakal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.മറവിയുടെ ആഴത്തിലേക്ക് അപ്രത്യക്ഷമാകുവാന്‍ വിസമ്മതിച്ച്, കാലത്തിനുമേല്‍ നിരന്തരം വാക്കുകള്‍ കൊത്തിവച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ അസമാഹൃതരചനകളുടെ സമാഹാരം. വെളിച്ചത്തോട് അതൃപ്തി ഭാവിച്ചു കിടന്ന ഈ കഥകളുടെ വായന, അന്തിവാനിന്‍കീഴിലെ അരണ്ട നാട്ടുവെളിച്ചത്തില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. അവതാരിക : ഉണ്ണി ആര്‍.
Parayipetta Pandhirukulam
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.വാമൊഴിയിലൂടെ പ്രചരിച്ച് മലയാളിമനസ്സുകളില്‍ കുടിയേറ്റക്കാരായ ഒരു പറയസ്ത്രീയുടെയും അവര്‍ ജന്മമേകിയ പന്ത്രണ്ടïു മക്കളുടെയും അമരഗാഥ.
ഒരു ബ്രാഹ്മണോത്തമനും പറയമാടത്തില്‍ പിറന്ന പത്‌നിക്കും അവരുടെ ദേശ സഞ്ചാരത്തിനിടെ ജനിച്ച മക്കളുടെ പുരാവൃത്തം ഹൃദ്യമായ ഭാഷയില്‍ കഥയായി പകരുകയാണ് ഇവിടെ. കുലത്തിനും ജാതിക്കുമപ്പുറം മനുഷ്യനെന്ന മഹാപ്രതിഭാസത്തിന്റെ സത്ത അന്വേഷിക്കുകയാണ് ഗ്രന്ഥകാരി.
സംഗൃഹീതപുനരാഖ്യാനം: രമാ മേനോന്‍
ചിത്രീകരണം: നമ്പൂതിരി.21 Sasthraprathibhakal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ശാസ്ത്രപുരോഗതിക്കും അതിലൂടെ മനുഷ്യനന്മയ്ക്കും കരണക്കാരായിത്തീര്‍ന്ന ശാസ്ത്രപ്രതിഭകളില്‍ ഇരുപത്തിയൊന്നു പേരുടെ ലഘുജീവചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജ്ഞാനദാഹികളായ കുട്ടികള്‍ക്ക് അറിവുപകരുന്നതോടൊപ്പം ജീവിതപാതയില്‍ മുന്നേറാനുള്ള പ്രചോദനവും ലഭ്യമാക്കുന്ന ബാലശാസ്ത്രസാഹിത്യഗ്രന്ഥം.















