• B NILAVARA

    Original price was: ₹170.00.Current price is: ₹136.00.

    സമകാലികകഥയുടെ ദീപ്‌തമുഖം പ്രകടമാക്കുന്ന കഥകൾ. യാഥാർഥ്യങ്ങളെ നിർണ്ണയിക്കുന്ന സൂക്ഷ്‌മ രാഷ്‌ട്രീയ സംഘർഷങ്ങളെ തെളിമയോടെ ആവിഷ്‌കരിക്കുകയാണ് ഇതിലെ ഓരോ കഥയും. സാമൂഹികവും വൈകാരികവും വൈയക്തികവുമായ അനുഭവതലങ്ങളെ വിമർശനങ്ങളുടെ ഒളിയമ്പുകൾകൊണ്ട് അവ മുറിവേൽപിക്കുന്നു.

    12 കഥകൾ : യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകൾ, വെടിവെപ്പ് മൽസരം, ഹെല്മെറ്റ്, മൂന്ന് ബഹിരാകാശ യാത്രികരും ഒരു എഴുത്തുകാരനും, മീനാക്ഷി, വൊയേജർ കൊഹിനൂർ, അനുഭവങ്ങൾ പാളിച്ചകൾ

  • Angamaliyile Mangakkariyum Villu Vandiyum Mattu Kathakalum

    Original price was: ₹170.00.Current price is: ₹136.00.

    മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വില്ലുവണ്ടി’ എന്ന പേരിൽ രേഖ എഴുതിയ കഥയുണ്ട്. മനോഹരമായ കഥ! ഈ കഥയെക്കുറിച്ച് മനോഹരമാണ് എന്നു പറഞ്ഞതിന്റെ കാരണം വിവരിക്കാൻ തുടങ്ങിയാൽ ഒരു ലേഖനം തന്നെ വേണ്ടിവരും. ഞാൻ മടങ്ങി വീട്ടിലെത്തിയാൽ ആ കഥ ഒന്നുകൂടി വായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ ഭാഷയിൽ ഇന്നും കഥ കുറ്റിയറ്റുപോയിട്ടില്ല. നല്ല ഒന്നാംതരം കഥ വരുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു നന്ദി. രേഖയ്ക്കും നന്ദി.
    – ടി. പത്മനാഭൻ | MBIFL 2020

    രുചിപ്പെരുമയുടെയും കപടസ്നേഹത്തിന്റെയും പുറന്തോടിനുള്ളിലെ പുതിയ കാലത്തിന്റെ ചതിക്കുഴികളെക്കുറിച്ചു പറയുന്ന അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും, സമൂഹത്തിൽ ദൃശ്യമായും അദൃശ്യമായും നിലനില്ക്കുന്ന വർണാധികാരത്തെയും ഉച്ചനീചത്വങ്ങളെയും തുറന്നുകാണിക്കുന്ന വില്ലുവണ്ടിയും ഉൾപ്പെടെ ഈസ്റ്റർ ലില്ലി, അവളാര്, അധോലോകം, ഒറ്റക്കല്ല്, കുഴപ്പക്കാരി, കളഞ്ഞുപോയ വസ്തുക്കൾ കണ്ടു കിട്ടുന്നതിനുള്ള പ്രാർഥനകൾ, സന്ദർശകരുടെ ദിവസം എന്നിങ്ങനെ ഒൻപതു കഥകൾ.

    രേഖ കെ യുടെ ഏറ്റവും പുതിയ കഥാസമാഹാരം

  • Jalasamadhi

    Original price was: ₹170.00.Current price is: ₹136.00.
  • Nirishwarakripayal

    Original price was: ₹170.00.Current price is: ₹136.00.

    അന്ത്യശ്വാസത്തിനു തൊട്ടുമുമ്പുള്ള ശ്വാസമെടുക്കുന്ന ഹാസ സാഹിത്യത്തിന് ‘അസ്സല്‍ശ്വാസ’മേകി പ്രത്യുജ്ജീവിപ്പിക്കുവാന്‍ തക്ക ഉശിരുള്ള കഥകള്‍. നര്‍മഭാവനയുടെയും ചിരിഭാഷയുടെയും ഖരാതിഖരങ്ങളെടുത്ത് ഉഷാറില്‍ അമ്മാനമാടുകയാണ് ഇവിടെ എഴുത്തുകാരന്‍. ഈ അധോലോകം വാഴുന്നത് ‘ഫെമിനിച്ചി’ മുതല്‍ കരിസ്മാറ്റിക്കുകാരന്‍ വരെയാണ്! ഈ കരിഞ്ചന്തയില്‍ വില്പനയ്ക്കു വച്ചിരിക്കുന്നത് കാമവും ക്രൈമും മുതല്‍ കരാട്ടെ വരെയാണ.്

  • Oru kooda pazhangal

    Original price was: ₹170.00.Current price is: ₹136.00.

    മാമ്പഴത്തിന്റെ തേന്‍മധുരവും നെല്ലിക്കയുടെ പുളിമധുരവുമൊക്കെയായി കുരുന്നുള്ളങ്ങളെ ഉണര്‍ത്തുന്ന കഥകളുടെ പഴക്കൂടയാണിത്. ഈ പഴങ്ങള്‍ ഓര്‍മയുടെ ചൂരല്‍ക്കൊട്ടയില്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും. മരണമെത്താത്ത വീട് തിരയുന്ന കുട്ടിയും, മഞ്ചാടിപ്പരിപ്പിന്റെ ‘സൗന്ദര്യവര്‍ധക
    ഗുണ’ത്തില്‍ വൈരൂപ്യമറിയുന്ന കുട്ടിയും, ഒരു നുണയുടെ വേദനയുമായി ജീവിക്കേണ്ടിവന്ന കുട്ടിയുമൊക്കെ ഇവിടെ ജീവിതതത്ത്വങ്ങളുടെ ചവര്‍പ്പുരസമേകുന്നു; സ്നേഹം ഓഹരിയായി ലഭിച്ച വേലക്കാരിപ്പെണ്ണും അഭിമാനിയായ ശീവോതി വല്യമ്മയും ത്യാഗിയായ നമ്പോലന്‍കുരങ്ങനും സ്വാതന്ത്ര്യ ദാഹിയായ തത്തമ്മയുമൊക്കെ അനുഭവപാഠങ്ങളുടെ എരിവു പകരുന്നു.

  • MEGHAMAALA

    Original price was: ₹170.00.Current price is: ₹136.00.

    ജീവിതമര്‍മരങ്ങളെ സൂക്ഷ്മമായി, ഭാവതീവ്രമായി, ധ്വനിസാന്ദ്രമായി രേഖപ്പെടുത്തിവെച്ച ഒരു സ്വനഗ്രാഹിയാണ് പൊറ്റെക്കാട്ടിന്റെ കഥാലോകം. ജീവിതാസക്തിയും മൃത്യുവാഞ്ഛയും ഘനീഭവിച്ച ബാഷ്പബിന്ദുക്കള്‍ ഈ ‘മേഘമാല’യ്ക്കുള്ളില്‍ പെയ്‌തൊഴിയുവാന്‍ വെമ്പിനിറയുന്നു. എസ്. കെ. യുടെ എട്ടു കഥകളുടെ സമാഹാരം.

  • VERIYAADU

    Original price was: ₹170.00.Current price is: ₹136.00.

    ചോരയില്‍ ഉദിച്ച് ചോരയില്‍ അസ്തമിക്കുന്നതാണ് കൊട്ടിമലയിലെ ദിനങ്ങള്‍. ആടുവ്യാപാരിസമുദായത്തിന്റെ ഈ ‘മീറ്റ് റിപ്പബ്ലിക്കി’ല്‍, ആടുകളുടെ ലേലവും അറവും വില്പനയുമായി പുലരുന്ന ഈ നാട്ടില്‍, വെറിയാടുപന്തയമാണ് അംഗീകൃതവിനോദം. മുഖാമുഖം വെളിപ്പെട്ടാല്‍ അന്യോന്യം കൊമ്പുകോര്‍ക്കുന്ന, പരസ്പരം തലതല്ലിക്കീറുന്ന വെറിയന്‍ മുട്ടനാടുകളുടെ വിളയാട്ടുഭൂമി. ചുവപ്പിനോടടുക്കുന്ന കാളക്കൂറ്റനെപ്പോലെ, വീറിന്റെ പര്യായമായി, അവിടത്തുകാര്‍ക്ക് ഒരു നായകനും – വെറിയാട് വര്‍ക്കി! കിഴവന്റെ റാക്കുഷാപ്പിലെ തീത്തെലം പോലെ, ഉള്ളുപൊള്ളിച്ച് സിരകളില്‍ കത്തിനീറിപ്പിടിക്കുന്ന പകയുടെ കുറെ കഥകള്‍ ഈ അങ്കക്കളത്തിനു പറയാനുണ്ട്. അലര്‍ച്ചയില്‍ പിളര്‍ന്ന വായ്കളും, മണ്ണുപറ്റിയ ഇറച്ചിത്തുണ്ടുകളും, ചീറ്റിത്തെറിച്ച രക്തത്തുള്ളികളുമായി ഒരു ബലിനിലം – വാശി കുത്തിയ ഒരു ചാവുകുഴി – ഇവിടെ ഒരുങ്ങുന്നു.

  • Paadi Marayunna Kilikal

    Original price was: ₹170.00.Current price is: ₹136.00.

    വളരെ സാധാരണക്കാരായ ചില മനുഷ്യരുടെ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളും, അവ പ്രദാനം ചെയ്ത അനുഭവങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ഒരായുഷ്ക്കാലത്തെ വൈവിധ്യപൂർണ്ണമായ ജീവിതാനുഭവങ്ങളുടെ പിൻബലത്തോടെ ഉരുത്തിരിയുന്ന ചിന്തകൾ ഈ രചനയെ ഗൗരവമുള്ളതാക്കിത്തീർക്കുന്നു. എത്ര സ്വാഭാവികമായും സന്ദർഭാനുസാരിയുമായിട്ടാണ് ഈ കുറിപ്പുകളിൽ വലിയ ചിന്തകൾ മിന്നൽപോലെ കടന്നുവരുന്നത്. അതേസമയം നിരുപദ്രവവും നിഷ്കളങ്കവുമായ നർമ്മം പല അവസരങ്ങളെയും വ്യക്തികളെയും അവിസ്മരണീയമാക്കുന്നുമുണ്ട്. രമണമഹർഷിയെക്കുറിച്ചുള്ള ആഖ്യാനം വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഒന്നാംസ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കാവുന്ന “വെല്ലൂർ കലാപ’ത്തെപ്പറ്റിയുള്ള ലേഖനവും വേറിട്ടുനിൽക്കുന്നു.

    – ഡോ. എസ്.കെ. വസന്തൻ

  • Aamen

    Original price was: ₹175.00.Current price is: ₹140.00.
  • Nammude Anushtanakalakal

    Original price was: ₹180.00.Current price is: ₹144.00.

    ”ഇതില്‍ അദ്ദേഹം അനുഷ്ഠാനകലകളുടെ വിവരണം ലളിതമായ ഭാഷയില്‍ വായനക്കാര്‍ക്ക് നല്കുന്നു. വൈവിധ്യമാര്‍ന്ന അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പ്രഭാകരന്റെ വിവരണം നിരവധി അറിവുകള്‍ വായനക്കാര്‍ക്ക് നല്കുന്നു. ഫോക്‌ലോറിലും ചരിത്രത്തിലും പഠനം നടത്തുന്നവര്‍ക്ക് ഇത് നല്ലൊരു വഴികാട്ടിയാണ്.” – ഡോ. പി.വി. കൃഷ്ണന്‍നായര്‍

  • Arbhutham – Lakshanagalum Pradhividhikalum

    Original price was: ₹180.00.Current price is: ₹144.00.
  • Pranayaparvam

    Original price was: ₹180.00.Current price is: ₹144.00.
    ”എന്റെ തലമുറയുടെയും, എനിക്കു ശേഷം വരുന്ന തലമുറയുടെയും ഇടയിലെ അതിരുകൾ അസ്പഷ്ടമായിത്തീരുന്ന ഒരു എഴുത്തുകാരനാണ് കെ.പി. രാമനുണ്ണി. കാലത്തെ മറികടക്കുന്ന എന്തോ ഒന്ന് രാമനുണ്ണിയുടെ കൃതികളിൽ, പ്രത്യേകിച്ച് നോവലുകളിൽ കാണാം. പുതിയ എഴുത്തുകാർ ദീപസ്തംഭം കാണാതെ ജലപ്പരപ്പിൽ അമ്പരന്നു നിൽകുമ്പോൾ തുഴഞ്ഞു മുന്നോട്ട് പോകുവാൻ ഒരു അമരക്കാരനെ വേണമെങ്കിൽ ഞാൻ കെ.പി. രാമനുണ്ണിയെ ശുപാർശ ചെയ്യും.”
    അവതാരികയിൽ എം. മുകുന്ദൻ.
  • Kailasattinte Chuvattil

    Original price was: ₹160.00.Current price is: ₹144.00.
  • Eng Mal Dictionary

    Original price was: ₹180.00.Current price is: ₹144.00.
  • Hindi-Mal-Bhashasahayi

    Original price was: ₹180.00.Current price is: ₹144.00.
  • Kanakk Eluppam Padikkam

    Original price was: ₹180.00.Current price is: ₹144.00.

    കണക്ക് ഒട്ടും കയ്‌പേറിയ വിഷയമല്ല! മറിച്ച്, തികച്ചും മധുരതരമാണ്. വിദ്യാര്‍ഥികളില്‍ ഗണിതാഭിരുചി വളര്‍ത്താനും ഏതു സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും എളുപ്പവഴിയിലൂടെ ഉത്തരം കണ്ടെത്താനും ഈ പുസ്തകം സഹായിക്കും. മത്സരപ്പരീക്ഷകള്‍ക്ക് നിസ്സംശയം ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ് ഇത്.