• -20%

    Hastharekhasasthram Sampoornam

    നിങ്ങളുടെ കൈത്തലം നിങ്ങളിലേക്കുള്ള ഒരു അത്ഭുതവാതായനമാണ്. ഒരുവന്റെ ജീവിതാനുഭവങ്ങളിലേക്കു മാത്രമല്ല കൈരേഖകൾ നീളുന്നത്, സ്വഭാവവും പെരുമാറ്റവും ആരോഗ്യവുമൊക്കെ കൈരേഖകളിലൂടെ വെളിപ്പെടുന്നു. ഹസ്തരേഖാശാസ്ത്രവുമായി ബന്ധപ്പെട്ട സമസ്തവിവരങ്ങളും പ്രതിപാദിക്കുന്ന സമ്പൂർണ റഫറൻസ് ഗ്രന്ഥം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Veritta Udyanangal

    ഭിത്തിയിലും മട്ടുപ്പാവിലും അകത്തളത്തിലും മേശമേലും സ്ഫടികക്കുപ്പിക്കുള്ളിലുമൊക്കെ ഉദ്യാനനിര്‍മാണം സാധ്യമാക്കുന്ന പുതുസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഫ്‌ളാറ്റുകളിലെ പരിമിതസ്ഥലസൗകര്യത്തിനുള്ളില്‍ ആകര്‍ഷകമായ പൂന്തോട്ടമൊരുക്കുവാന്‍ ഇതു സഹായകമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ബാല്‍ക്കണി ഗാര്‍ഡന്‍, ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍, ടേബിള്‍ടോപ് ഗാര്‍ഡന്‍ തുടങ്ങി, നമ്മുടെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപ്രത്യേകതകള്‍ക്കും ഇണങ്ങുന്ന നവീന ഉദ്യാനങ്ങളുടെ ഘടനയും നിര്‍മാണവും പരിപാലനവുമാണ് ഇവിടെ പ്രതിപാദ്യവിഷയം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Just so Stories

    His classic of children’s literature is a collection of twelve tales, which hilariously explains how some animals evolved their distinctive features, like, How The Leopard Got His Spots, How The Rhinoceros Got His Skin, etc. Illustrated by the author himself, it is a delightful treasure forever.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    5 Minute Prasangangal

    പ്രസംഗവേദികളില്‍ പ്രശോഭിക്കുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ‘5 മിനിറ്റ് പ്രസംഗങ്ങള്‍.’ ചിന്താധാരകളെ ഉയര്‍ത്തുവാന്‍ വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കിയ പ്രസംഗസമാഹാരമാണിത്. വിളക്കുമരം, എന്റെ ജീവിതം… എന്റെ സന്ദേശം, നവകേരളം എന്ന ശീര്‍ഷകങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ അനുവാചകര്‍ക്കു മുന്നിലെത്തുന്നു. ക്ലാസ്സ് മുറികളിലും പ്രസംഗവേദികളിലും തിളങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ പുസ്തകം തീര്‍ച്ചയായും പ്രചോദനമാകും.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    The Unreal Love

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Kanneerppadathe Koithukar

    കാറ്റില്‍ പതിരുപോലെ കാലം പറത്തിക്കളഞ്ഞ ജീവിതം വായിക്കുവാന്‍ ശ്രമിക്കുകയാണ് ഈ നോവലിലെ സുഗതന്‍. ഭൂതകാലത്തിന്റെ ഏടുകള്‍ – വാഴ്‌വിന്റെ പുസ്തകം – അയാള്‍ മറിച്ചുനോക്കുന്നു. ഉറ്റവരും ഉടയവരും മാത്രമല്ല സുഗതന്റെ ഓര്‍മയിലെത്തുന്നത്, ‘മിതവാദി’യും ‘സഹോദര’നും നാരായണഗുരുവും പോലെയുള്ള ചരിത്രപുരുഷന്മാര്‍ കൂടിയാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Thrissur-Trichur

    ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂറുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Malsaravediyilekku

    സ്‌കൂള്‍ കലോത്സവങ്ങളില്‍ മാറ്റുരയ്ക്കാനായി ചടുലമായ പ്രസംഗങ്ങളുടെ സമാഹാരം. കാലികമായ വിഷയങ്ങളാണ് ഇതില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. വേദികളില്‍ ഊര്‍ജം നിറയ്ക്കുന്ന രസകരങ്ങളായ ഈ പ്രസംഗങ്ങള്‍, പ്രഭാഷണകലയിലെ തുടക്കക്കാര്‍ക്കും അനുയോജ്യമാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Keralathile Museungal

    കേരളത്തിലെ മ്യൂസിയങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങളുള്ള മലയാളത്തിലെ ആദ്യ പുസ്തകം. അറിവിന്റെയും അത്ഭുതത്തിന്റെയും സൂക്ഷിപ്പുപുരകളാണ് മ്യൂസിയങ്ങള്‍. കല, ശാസ്ത്രം, സാഹിത്യം, സംസ്‌കാരം… വിഭിന്ന മേഖലകളിലെ വസ്തുക്കളും വസ്തുതകളുമാണ് ഇവിടെ വിനോദത്തിനും വിജ്ഞാനത്തിനുമായി സംഭരിച്ചുവച്ചിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് തയ്യാറാക്കിയ ഈ പുസ്തകം പറയുന്നത്, നമ്മുടെ മ്യൂസിയങ്ങളെ സംബന്ധിച്ച കഥകളും കാര്യങ്ങളുമാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Kochettan

    കുട്ടികളോടുള്ള ക്രൂരതയും പീഡനവും സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ചില കുഞ്ഞുങ്ങള്‍ ജന്മസാഫല്യം നേടാതെ, സ്വയംഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നു. രക്ഷിതാക്കളും ഇതില്‍ തെറ്റുകാരാണ് എന്നതിനുള്ള തെളിവാണ് ഈ നോവലിലെ കൊച്ചേട്ടനും കൊച്ചനിയനും.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Engine Oru Samrambam thudangi Vijayippikam

    ബിസിനസ് മേഖലയിലേക്കു കടക്കുന്നവരുടെ ശ്രദ്ധപതിയേണ്ട വിഷയങ്ങള്‍ പലതാണ്. ഈ കൈപ്പുസ്തകം പരിചയപ്പെടുത്തുന്നത്, പുതുസംരംഭങ്ങെള വിജയവഴിയിലെത്തിക്കുന്ന ചില ഫോര്‍മുലകളാണ്. പ്രാരംഭനടപടികള്‍, പ്രൊജക്ട് റിപ്പോര്‍ട്ട്, പ്ലോട്ട്, ലൈസന്‍സ്, മാര്‍ക്കറ്റിങ്, സഹായപദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇത് ഉള്‍ക്കൊള്ളുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Dhambathyajeevitham Dhanyamakuvan

    ദാമ്പത്യത്തില്‍ ഇമ്പമണയ്ക്കുന്ന ഈ പുസ്തകം, വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ്. വൈദികനും കൗണ്‍സ്‌ലിങ് വിദഗ്ധനുമായ ഗ്രന്ഥകാരന്‍ ഇതില്‍ രേഖപ്പെടുത്തുന്നത്, പങ്കാളികളുടെ അപക്വതകള്‍ എങ്ങനെ രാക്ഷസവേഷങ്ങളായി ബന്ധങ്ങളില്‍ അവതരിക്കുന്നുവെന്നാണ.് സംശയരോഗം, ലഹരി, അവിഹിതബന്ധം തുടങ്ങി, കുടുംബജീവിതം നരകതുല്യമാക്കുന്ന പ്രവണതകളും ഇവിടെ തുറന്നുകാട്ടപ്പെടുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Neelachadayan

    വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ. വിപ്ലവ പുഷ്പാഞ്ജലി , സെക്‌സ് ലാബ് ,ചെക്കിപ്പൂത്തണ്ട , മൂങ്ങ ,ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Delhi Diary

    ‘കാത്തുകാത്തിരുന്നു കിട്ടിയ സൗഭാഗ്യ’മായ സ്വാതന്ത്ര്യത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കു പകരം ‘ഒരു ശ്മശാനഭൂമിയുടെ മുഖം’ എടുത്തണിഞ്ഞ ഡല്‍ഹിയില്‍വച്ച് തന്റെ ഡയറിത്താളുകളില്‍ ഗാന്ധിജി കോറിയിട്ട വാക്കുകളാണ് ഈ പുസ്തകത്തില്‍. രാഷ്ട്രപിതാവിന്റെ അന്ത്യനാളുകള്‍ക്ക് സാക്ഷിയായ ഈ ദിനസരിയില്‍, ലഹളകളും വിഭജനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കറുത്ത ചായം പടര്‍ത്തിയ നമ്മുടെ ദേശഭൂപടം കാണാം. മഹാത്മാവിന്റെ ഈ ആത്മഭാഷണങ്ങളില്‍ അഹിംസാമന്ത്രം മുഴങ്ങുന്നതു കേള്‍ക്കാം.
    സംഗൃഹീത പുനരാഖ്യാനം: കെ.കെ. പല്ലശ്ശന

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Pandupandoru Schoolil

    ”ഒരുപാടു വിശേഷങ്ങളുള്ള സ്‌കൂളാണ്. ഗാന്ധിജി പറഞ്ഞ രീതിയിലാണത്രേ അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ബേസിക് സ്‌കൂള്‍ എന്നാണ് പേര്. അധ്യാപകര്‍ ഏട്ടന്മാരും ചേച്ചിമാരുമാണ്…”

    സ്മൃതിയുടെ കല്ലുപെന്‍സില്‍കൊണ്ടï് കാലത്തിന്റെ സ്ലേറ്റില്‍, മഷിത്തണ്ടുകള്‍ക്കൊന്നും മായ്ക്കാനാകാത്തവിധം ഒരു വിദ്യാലയ ചിത്രം വരച്ചിടുകയാണ് ഗ്രന്ഥകാരന്‍. നമ്മുടെ രാഷ്ട്രപിതാവ് രൂപകല്പനചെയ്ത അടിസ്ഥാനവിദ്യാഭ്യാസസമ്പ്രദായത്തിന്റെ പരീക്ഷണകളരിയായി മാറിയ, ഉദാത്തമാതൃകയായിത്തീര്‍ന്ന ഈ സ്‌കൂളങ്കണത്തില്‍ ഒരു പൂര്‍വവിദ്യാര്‍ഥിയുടെ ഓര്‍മകള്‍ മേയുവാനിറങ്ങുകയാണ്. ജീവിതത്തിന്റെ പാഠശാലയായും പൗരബോധത്തിന്റെ പാഠ്യപദ്ധതിയായും ആ സ്‌കൂള്‍കാലം പരിണമിക്കുന്നതിന്റെ ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ ആണിത്. പുസ്തകത്തെ പൊന്നുപോലെ സൂക്ഷിച്ചവരുടെ, അധ്യാപകരെ ദൈവതുല്യരായി മാനിച്ചവരുടെ ഈ പഴങ്കഥ പുതുതലമുറയുടെ സിലബസിലേക്ക് മഹനീയമായ ചില ‘ഗൃഹപാഠങ്ങള്‍’കൂടി എഴുതിച്ചേര്‍ക്കുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Sathram

    എന്റെ വേദനകളെ ഉരുക്കി, എന്റെ മിഴിനീരിലിട്ടു മുക്കി, ഞാൻ ചെറിയൊരു ആഭരണമുണ്ടാക്കുകയാണ്. അത്രമാത്രം.
    ആത്മകഥയിൽനിന്ന് ചീന്തിയെടുത്ത ആത്മാവിന്റെ പരാഗങ്ങൾ നിറഞ്ഞുകിടക്കുന്ന ഏഴു കഥകളുടെ സമാഹാരം. ഒപ്പം ഓരോ കഥയുടെ പിറവിക്കു പിന്നിലെ അനുഭവം എഴുത്തുകാരൻ പങ്കുവെക്കുന്നു.
    നവതി പിന്നിടുന്ന ടി. പത്മനാഭന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

    കൂടെ നമ്പൂതിരി‚ മദനൻ‚ ദേവപ്രകാശ് എന്നിവരുടെ ചിത്രങ്ങളും.

    Original price was: ₹150.00.Current price is: ₹120.00.