• -20%

    Madhavikkutty Enna Sneham

    ഒരു സ്ത്രീ എന്ന നിലയിൽ ശക്തയായ ഒരു കഥാപാത്രംതന്നെയായിരുന്നു മാധവികുട്ടി. അവരുടെ സൗന്ദര്യംപോലെയായിരുന്നു ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നുവീണ അക്ഷരങ്ങളും. അതിശയോക്തി ഏതുമില്ലാതെ ഓരോ കഥാപാത്രത്തെയും വായനക്കാർക്കുമുന്നിൽ വരച്ചുകാണിച്ച മികവ് മറ്റെരു എഴുത്തുകാരിലും കാണാനാകില്ല. പച്ചയായ ഒരു സ്ത്രീയുടെ എല്ലാ വികാരതലങ്ങളിലൂടെയും കടന്നുപോയ, കാലത്തിന് പകരംവയ്ക്കാൻ കഴിയാത്ത ഒരു നീർമാതളമായിരുന്നു മാധവികുട്ടി. അവരുമായി നടത്തിയിട്ടുള്ള അഭിമുഖങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കൃതിയാണ് ഇത്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Njanum Njanum

    ധന്യവും സഫലവുമായ ജീവിതത്തിന് ഒരു ഡോക്ടര്‍ നല്കുന്ന ‘കുറിപ്പടി’യായി മാറുന്ന ഈ പുസ്തകം – രോഗഗ്രസ്തമാകുന്ന ലോകത്തിനും കാലത്തിനുമുള്ള ശമനൗഷധം. അവനവനിലേക്കും അപരനിലേക്കുമുള്ള വഴികളെല്ലാമടച്ചുകെട്ടി ഒറ്റത്തുരുത്തുകളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന ഇന്നത്തെ മനുഷ്യരുടെ ക്രമംതെറ്റിയ ഹൃദയമിടിപ്പുകള്‍ ഇവിടെ അളക്കുന്നു; അവ ചിട്ടപ്പെടുത്തുവാനുള്ള ‘ഒറ്റമൂലി’കള്‍ നിര്‍ദേശിക്കുന്നു. ഒരു ചെറുപുഞ്ചിരിയും അല്പം കണ്ണീരുമായല്ലാതെ ആര്‍ക്കും വായിച്ചുമടക്കുവാനാകാത്ത ഈ കുറുപ്പുകളിലാകെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മരുന്നുമണം തിങ്ങിനില്‍ക്കുന്നു. ജീവിതത്തിലെ ഒരു പ്രശ്നവും ജീവിതത്തേക്കാള്‍ വലുതല്ല എന്ന് ഇതു നമ്മെ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Lokaprashastha Mystery Kathakal

    റുഡ്വാഡ് കിപ്ലിങ്, എം.ആര്‍. ജെയിംസ്, വില്യം ഹോപ് ഹോഡ്ജ്സണ്‍, ആള്‍ജെര്‍നണ്‍ ബ്ലാക്ക്വുഡ്, ആംബ്രോസ് ബിയേഴ്‌സ്, ആര്‍തര്‍ മാകെന്‍

    ഇരുളിന്റെ മറപറ്റി മാത്രമല്ല, പകല്‍വെളിച്ചത്തിന്റെ തെളിച്ചത്തിലും നിങ്ങളെ പിന്തുടര്‍ന്നു വേട്ടയാടുന്നവയാണ് ഈ കഥകള്‍. ഇതിലെ വാക്കുകള്‍ക്കും വരികള്‍ക്കും ഇടയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, ‘ഞരമ്പുകളെല്ലാം കൊത്തിപ്പറിച്ചെടുത്ത് വലിച്ചുപുറത്തിടുന്ന’ അനുഭവമെന്തെന്ന് വായനക്കാര്‍ അറിയുന്നു. ഈ താളുകള്‍ക്കുള്ളില്‍ പതിയിരിക്കുന്ന നിഴല്‍
    രൂപങ്ങള്‍ നിങ്ങളെ മരണത്തണുപ്പിനാല്‍ മരവിപ്പിക്കുന്നു; നിങ്ങളെ ഉദ്വേഗമുനമ്പിലേക്കു വലിച്ചെറിയുന്നു. ഇത് ഒരു ക്ഷണപത്രമാണ് – നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം

     

    Original price was: ₹280.00.Current price is: ₹224.00.
  • -10%

    Puthukalakatha

    തലമുറകള്‍ സംഗമിക്കുന്ന, ”കാലവും കഥയും പുതുമയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന” 18 രചനകള്‍. ആശയത്തിലും ആവിഷ്‌കാരത്തിലും ബഹുസ്വരതയുടെ അടയാളങ്ങള്‍ പേറുന്ന, വാക്കിന്റെ ശാക്തികസൗന്ദര്യം വെളിപ്പെടുന്ന ഈ കഥകള്‍ പകരുന്നത് ഒന്നിനൊന്നു വ്യത്യസ്തമായ വായനാനുഭൂതികളാണ്. സാമൂഹികാവസ്ഥകളുടെ ഉഷ്ണക്കാറ്റും വൈയക്തികാനുഭവങ്ങളുടെ ശീതക്കാറ്റും ഈ കഥാഭൂമികയില്‍ ആഞ്ഞുവീശുന്നു. പാരസ്പര്യത്തിന്റെ വെയില്‍ച്ചീളുകളും കാമനയുടെ നിഴല്‍പ്പാടുകളും ഭ്രമാത്മകതയുടെ നിലാത്തുണ്ടുകളും ഈ താളുകളില്‍ പതിഞ്ഞുകിടക്കുന്നു. ”വായനയിലൂടെ കടന്നുവന്നിട്ട് പിന്നെ ഇറങ്ങിപ്പോകാതിരുന്ന” ഈ കഥകള്‍ ”ആരെഴുതിയെന്നു നോക്കാതെ എന്തെഴുതിയെന്നുമാത്രം ആരാഞ്ഞ് കണ്ടെത്തിയവ” എന്ന് എഡിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

     

    Original price was: ₹250.00.Current price is: ₹225.00.
  • -20%
    Out Of Stock

    Resurrection

    Mr. Karumom M. Neelakantan is a well-known writer of poems, short stories and children’s literature in Malayalam. Some of his poems were presented and discussed in MTIE (Malayalam, Tamil and Indian English) Writers’ Forum, and got applause and appreciation. His writings are the true exemplifications of his eminent eloquence and rhetorical skill. As an upholder of truth, values and goodness, and an ardent lover of poetry, his power of observation and style of expression are admirably attractive and amazing.
    Now he appears before us with ‘Resurrection’, his first collection of English poems. This collection contains twenty-two poems with different and relevant themes. I enjoyed the reading of it and felt a scent of serenity and philosophical profundity throughout this collection and am sure that all readers will experience the same.
    Dr. G. Rajendran Pillai

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Rarikutty : Dheerathayude Penkutty

    ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോഴല്ല രാരിക്കുട്ടി സന്തോഷവതിയായത്. മറിച്ച്, ജീവിതത്തില്‍ പഠിക്കാനും വളരാനും ഉയരാനും അവസരം ഒത്തുകിട്ടിയപ്പോഴാണ്. നിഷ്‌കളങ്കതയുടെ ആ ബാല്യം പേറിയതാകട്ടെ, ദുര്‍ഘടങ്ങളും ദുരിതങ്ങളും മാത്രം. തീര്‍ച്ചയായും രാരിക്കുട്ടി ഒരത്ഭുതപ്രതിഭാസംതന്നെ. ആ ജീവിത നേര്‍ക്കാഴ്ച ആരിലും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Thacholi Ponnomal

    വടക്കന്‍പാട്ടുകളിലൂടെ നാം കേട്ടറിഞ്ഞ വീരചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് തച്ചോളിക്കോട്ട. രക്തംകൊണ്ടു പടുത്തുയര്‍ത്തിയ ധീരന്മാരുടെ ജീവിതകഥ. പുത്തൂരംകഥയും തച്ചോളിക്കഥയും മനുഷ്യമനസ്സിനെ നൂറ്റാണ്ടുകള്‍ക്കുശേഷവും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്, വാക്കിനുമീതേ, വാളുകള്‍ കഥപറഞ്ഞതുകൊണ്ടാണ്, തച്ചോളിക്കോട്ടയിലെ അങ്കത്തട്ടില്‍ ഉറുമിയുമായി ചാടിവീഴുന്ന വീരനായകന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന കഥ. തച്ചോളി പൊന്നോമലിന്റെ വീരകഥ.

     

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Vidaparayum Neram

    റൊമാന്‍സ് ഫിക്ഷന്‍ രചനകളിലൂടെ വായനക്കാരുടെ ഹൃദയങ്ങളെ മധുചഷകങ്ങളാക്കിയ ജനപ്രിയ എഴുത്തുകാരന്റെ നോവല്‍. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും തുഷാര കണങ്ങളും തീത്തുള്ളികളും പൊഴിയുന്ന താളുകള്‍. മുഗ്ധ പ്രേമത്തിന്റെ സുഗന്ധധൂപമെരിയുന്ന ദേവാലയം. ടെക്കിയായ നിഖില്‍, ഗവേഷണവിദ്യാര്‍ഥിനിയായ അനുപമ – ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന ആര്‍ദ്രമായ സൗഹൃദവും അനുരാഗവും ‘ന്യൂ ജെന്‍’ മാനങ്ങളിലൂടെ കടന്നുപോകുന്ന കഥ. ഗാഢമോഹങ്ങളും ഗൂഢകാമനകളും നിറയുന്ന സുന്ദരമായ വായനാനുഭവം.

    Original price was: ₹520.00.Current price is: ₹416.00.
  • -20%

    Kunnukayari Chellumbol

    ‘വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ കഥകള്‍.”
    കെ.പി. രമേഷ്
    ധ്യാനസാന്ദ്രവും ജ്ഞാനനിര്‍ഭരവുമായ ഹൈക്കുകള്‍പോലെ ഒരു പിടി കുറുങ്കഥകള്‍. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയര്‍പ്പിന്റെയും മണ്ണിന്റെയും തീക്ഷ്ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിന്റെ സൗന്ദര്യവും പൂര്‍ണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂര്‍വസമാഹാരം

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Sundayschool Prasangasahayi

    സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ പ്രസംഗമത്സരങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഈ പുസ്തകം, ജ്ഞാനവും വിവേകവും തികഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ലക്ഷ്യംവെച്ചുള്ളതാണ്. മുന്‍വര്‍ഷ വേദികളില്‍ മാറ്റുരച്ചതും വരുംവര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാവുന്നതും ആനുകാലിക പ്രസക്തിയുള്ളതും ആയ ഇതിലെ പ്രഭാഷണവിഷയങ്ങള്‍ ഇന്നത്തെ കാലഘട്ടം അനിവാര്യമായും ആവശ്യപ്പെടുന്നവയാണ്. വേദഭാഗങ്ങള്‍ മുതല്‍, കുടുംബപ്രാര്‍ത്ഥനയുടെ മഹത്വവും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യവും വരെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ വിഷയങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് സോണല്‍ തലത്തിലും സഭാതലത്തിലും വരെ വിജയം ലഭിച്ചിട്ടു?ണ്ട്. ബൈബിള്‍ കഥകള്‍ക്കും ഉപന്യാസങ്ങള്‍ക്കും കൂടി ഇടമേകുന്ന ഈ കൃതി സഭയിലെ പുതുനാമ്പുകള്‍ക്ക് ആത്മീയതയുടെ സൂര്യവെളിച്ചമാകും.

    Original price was: ₹230.00.Current price is: ₹184.00.
  • -20%

    Oro Chuvadilum Oro Vakkilum

    നാസറിന്റെ ഓര്‍മക്കുറിപ്പുകള്‍ നമ്മുടെ പതിവ് ആത്മകഥാഖ്യാനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് ആവിഷ്‌കാരത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതകൊണ്ടാണ്. എഴുത്ത് സ്വന്തം ജീവിതത്തെക്കുറിച്ചാവുമ്പോള്‍ പലരും ചെന്നുചാടാറുള്ള കെണികളിലൊന്നും അദ്ദേഹം പെട്ടുപോകുന്നില്ല. പരാമര്‍ശിക്കപ്പെടുന്ന സംഭവങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിക്കാനും മറ്റുള്ളവരെയെല്ലാം കേവലം കാഴ്ചക്കാരുടെ റോളിലേക്കു മാറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഇവിടെയില്ല. തന്റെ നാട്ടിന്‍പുറത്തും സ്‌കൂള്‍മുറ്റത്തും തൊഴിലിടങ്ങളിലും പരിചയപ്പെട്ടവരെയും താന്‍കൂടി ഭാഗഭാക്കായതോ ജീവിതത്തില്‍ വഴിത്തിരിവായതോ ആയ സംഭവങ്ങളെയും ആര്‍ഭാടരഹിതമായ ഭാഷയില്‍ തെല്ലൊരു നര്‍മം കലര്‍ത്തി പറഞ്ഞുപോവുകയാണ് അദ്ദേഹത്തിന്റെ രീതി. കൊച്ചു കൊച്ചു വാക്യങ്ങളില്‍ കാര്യങ്ങള്‍ കഴിയുന്നത്ര ലളിതമായി ആവിഷ് കരിക്കാനാണ് അദ്ദേഹത്തിനിഷ്ടം. അനാവശ്യമായ വച്ചുകെട്ടലോ സങ്കീര്‍ണതകളോ കാണാനില്ല. ഓജസ്സും തെളിച്ചവുമുള്ള ഗദ്യം എന്ന് ഒറ്റവാക്യത്തില്‍ അതിനെ വിശേഷിപ്പിക്കാം.
    – ഡോ. ബാവ കെ. പാലുകുന്ന്

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Ibsente Nadakangal

    ഇബ്സന്റെ ചരിത്രനാടകങ്ങള്‍ അരങ്ങിലെ നിഴല്‍വെളിച്ചങ്ങളില്‍ പ്രതിഷ്ഠിച്ചത് ഇതിഹാസമാനമുള്ള കഥകളും കഥാപാത്രങ്ങളുമാണ്. വിശകലനാത്മകമനസ്സും വിമര്‍ശനാത്മകസ്വരവും കൊണ്ട് ആ ആവിഷ്‌കാരങ്ങള്‍ കാലത്തിന്റെയും നാടകത്തിന്റെയും വന്ധ്യനിലങ്ങളെ ഉഴുതുമറിച്ച് പുതുവിത്തുകള്‍ വിതച്ചു, കതിര്‍ക്കനമുള്ള കറ്റകള്‍ കൊയ്തു. ഈ ‘ആധുനികനാടകത്തിന്റെ പിതാവ് ‘ നോര്‍വേക്കാരുടെ അഭിമാനവും അഹങ്കാരവുമാണ്, എക്കാലവും. ആ ദേശത്തിന്റെ ചരിത്രപഥങ്ങളില്‍ നിന്നുതന്നെയാണ് ഈ ഇരു നാടകങ്ങളും ഇതിവൃത്തസ്വീകരണം നടത്തിയിരിക്കുന്നത്. നോര്‍വീജിയന്‍ ജനതയുടെ വിമോചനസ്വപ്നങ്ങള്‍ക്ക് പാലൂട്ടിയ ഒരു വിധവയുടെ കഥയാണ് ‘ലേഡി ഇന്‍ഗര്‍’. രാജ്യതന്ത്രവും പുത്രസ്നേഹവും തമ്മില്‍ അടരാടുന്ന ആ ഗൃഹനായികയുടെ അന്തരംഗം ഇതില്‍ പ്രകാശിതമാകുന്നു. രാജകിരീടത്തിനുമേല്‍ അവകാശവാദമുന്നയിച്ച് അധികാരാസക്തര്‍ ദുര്‍ബലമാക്കിയ ഒരു സിംഹാസനത്തിന്റെ കഥയാണ് ‘കിരീടവകാശികള്‍’. കലഹവും യുദ്ധവും കൊലയും മതാന്ധതയുമൊക്കെ ഇതിന്റെ രംഗപടത്തില്‍ തെളിയുന്നു.

     

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    Pythagorean Projectukal

    പന്ത്രണ്ടു പൈതഗോറിയന്‍ പ്രോജക്ടുകള്‍
    സവിശേഷതകള്‍ നിറഞ്ഞ ലക്ഷ്യങ്ങള്‍
    ബൃഹത്തായ ദത്തശേഖരങ്ങള്‍
    വിശദമായ പഠനപ്രവര്‍ത്തനങ്ങള്‍
    വ്യക്തതയുള്ള പട്ടികകള്‍
    ഓരോ ഘട്ടവും പ്രത്യേകമായി അപഗ്രഥിക്കല്‍
    തന്ത്രപ്രധാനങ്ങളായ യുക്തികള്‍
    പ്രധാനസൂചനകളുടെ ക്രോഡീകരണങ്ങള്‍
    സൂത്രവാക്യങ്ങളുടെ പിന്‍ബലമുള്ള നിഗമനങ്ങള്‍
    ആസൂത്രണം മുതല്‍ നിഗമനങ്ങള്‍ ഉള്‍പ്പെടെ സൂക്ഷ്മമായി, വിശദമായി, വിദഗ്ധമായി, വിശേഷരീതികളില്‍ അവതരിപ്പിച്ചിരിക്കുന്നു
    പൈതഗോറിയന്‍ ബന്ധങ്ങളുടെ സമഗ്രമായ ആവിഷ്‌കാരം

     

    Original price was: ₹200.00.Current price is: ₹160.00.
  • -20%
    Out Of Stock

    RANDOM THOUGHTS: INNER REFLECTIONS

    As you delve into these tales, you will be transported to a realm where magic and mystery reign supreme.You will hear the chirping of birds and the rustling of leaves, as if you are standing right in the heart of a forest. You will see the colours of sunsets and the patterns on animal fur, as if you are gazing upon nature’s most breathtaking master pieces. And you will feel your imagination soar as you unravel the wondrous secrets that lie hidden within every page.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Natakajwaram

    പുതുമയാണല്ലോ നാടകത്തിന്റെ ജീവന്‍. അതിനാല്‍ത്തന്നെ നിയതമായ പഠനഗൃഹങ്ങള്‍ നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊന്‍നൂല്‍ നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. ഈ നൂല്‍ അടയാളപ്പെടുത്തുകയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാവില്‍രാജ് ഇതില്‍ നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ട് അതില്‍ത്തന്നെ നാടകീയതയുണ്ട്. പാരായണക്ഷമത കൈവരുന്നുമുണ്ട്. മലയാള നാടകവേദിയുടെ ചരിത്രം കഴിയുന്നത്ര ചുരുക്കിയും സമഗ്രമായും ഇതില്‍ പ്രതിപാദിക്കുന്നു. നാടകപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വിധിക്കപ്പെട്ട കണ്ണീരും ചിരിയും ഈ കൃതിയില്‍ അനുഭവവേദ്യമാണ്. ചന്തമുള്ള മലയാളത്തില്‍ എഴുതിയിരിക്കുന്നതുകൊണ്ട് നല്ല വായനാസുഖവുമുണ്ട്.
    – അവതാരികയില്‍ സി. രാധാകൃഷ്ണന്‍

     

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Kadambakal

    ശങ്കരന്‍കുട്ടി എന്ന കഥാനായകന്‍, സാധാരണക്കാരില്‍നിന്നും സാധാരണക്കാരനായി വളര്‍ന്നുവന്നതാണ്. ആര്‍ക്കും ഒരിക്കലും ഒരു ഉപദ്രവവും ചെയ്യാറില്ല. അമ്മ മരിക്കുന്നതുവരെ നല്കിയിരുന്ന ഉപദേശമായിരുന്നു, നീ നല്ല കുട്ടിയായി, നല്ല നിലയില്‍ നാലാള്‍ അറിയപ്പെടുന്നവനായിത്തീരണം. കുടുംബത്തിന്റെ പേരും യശസ്സും കേള്‍പ്പിക്കണം.
    ശങ്കരന്‍കുട്ടി ജീവിക്കാന്‍വേണ്ടി നാടുവിട്ടപ്പോഴും മനസ്സില്‍ ഉണ്ടായിരുന്നത് അമ്മയുടെ വാക്കുകളും ഉപദേശങ്ങളുമായിരുന്നു. അമ്മ പറഞ്ഞ വഴിയിലൂടെ നടന്ന ശങ്കരന്‍കുട്ടിക്ക് ഒന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാമുണ്ട്. ശങ്കരന്‍കുട്ടിയുടെ യാത്രകളിലും കര്‍മമണ്ഡലങ്ങളിലും അദൃശ്യമായ ദൈവസാന്നിധ്യം പോലെ ആ രൂപവും ശബ്ദവും ഉണ്ടായിരുന്നു. എണ്‍പത്തി രണ്ടാമത്തെ ആണ്ടു പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന ശങ്കരന്‍കുട്ടിക്ക് ഒന്നും വൃഥാവിലായില്ല.
    എണ്‍പത്തിരണ്ടാമത്തെ തിരുവോണം, മഹാബലി തമ്പുരാന്റെ അനുഗ്രഹവും ആശീര്‍വാദവും വാങ്ങാന്‍ ശങ്കരന്‍കുട്ടി എന്ന ഈ പ്രജ (അടിയന്‍) ഒരുങ്ങിയിരിക്കുന്നു. അതിന് മഹാപ്രഭു എന്നെ അനുഗ്രഹിക്കട്ടെ.

    Original price was: ₹370.00.Current price is: ₹296.00.