Shop
Sthuthikal Keerthanangal Sthothrangal
ശോകനാശകവും മുക്തിദായകവുമായ ദേവിദേവ കീര്‍ത്തനങ്ങളുടെയും സ്തുതിതികളുടെയും സ്തോത്രങ്ങളുടെയും സമാഹാരം. ഗണപതിസ്തുതിതി, ഹരിനാമകീര്‍ത്തനം, ഭദ്രകാളിസ്തോത്രം, അച്യുതാഷ്ടകം, ദൈവദശകം എന്നിങ്ങനെ നിത്യജപത്തിനും സന്ധ്യാപ്രാര്‍ഥനകള്‍ക്കുമുതകുന്ന 51 കൃതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Sivarathrikku Sivalayaoottam
പന്ത്രണ്ട് ശിവക്ഷേത്രങ്ങള്‍, ഒരു രാത്രിയും പകലും കൊണ്ട് 110 കിലോമീറ്റര്‍ ദൂരം കാല്‍നടയായി ഓടി ദര്‍ശനം നടത്തുന്ന, വിചിത്രമായ ഒരു ആരാധനാരീതിയാണ് ശിവാലയഓട്ടം. ഇത് തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലല്ലാതെ ഭാരതത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. വര്‍ഷംതോറും ഓട്ടക്കാരുടേയും, വാഹനങ്ങളില്‍ സഞ്ചരിച്ച് ശിവാലയതീര്‍ത്ഥാടനം നടത്തുന്നവരുടേയും വര്‍ധനവ് ശിവാലയഓട്ടത്തെ ഒരു ടൂറിസം തീര്‍ത്ഥാടനമായി മാറ്റിയിരിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Padikkanulla kathakal
വായിച്ചുമടക്കുവാനുള്ളതല്ല, ജീവിതത്തിലേക്കു മലര്‍ക്കെ തുറന്നുവയ്ക്കുവാനുള്ളതാണ് ഈ പുസ്തകം – നിനവുകളില്‍ മിഠായിപോലെ മധുരം പുരട്ടുന്ന കഥാപുസ്തകം. ശുഭചിന്തയുടെ കെടാവിളക്കുകളാണ് ഇതിലെ രചനകള്‍; അവ കുട്ടികളുടെ ഭാവിയെ പ്രകാശമാനമാക്കും. സ്വഭാവത്തിലും മനോഭവത്തിലും വരുത്തുന്ന ചെറിയ തിരുത്തുകളിലുടെ വലിയ ശരികളിലേക്ക് ഉയരാം എന്നതാണ് ഇതിലെ അടിസ്ഥാനപാഠം; കുട്ടികള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ടതായ ഒരു പാഠം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kunnimanikal
ചില ഹിന്ദുക്ഷേത്രങ്ങളില്‍ കുസൃതിക്കുരുന്നുകളെ മിടുക്കന്മാരും അച്ചടക്കമുള്ളവരുമാക്കിത്തീര്‍ക്കുന്നതിന് കുന്നിക്കുരു വാരിപ്പിക്കുന്ന ഒരു പതിവുണ്ട്. അതുപോലെ, പിഞ്ചോമനകളെ വിജ്ഞാന ശീലമുള്ളവരാക്കി മാറ്റിയെടുക്കുന്നതിന് ഈ കുന്നിമണികള്‍ വായിപ്പിക്കുന്നത് ഉചിതമായിരിക്കും. ബാലമനസ്സുകളെ പുളകമൂട്ടുന്ന കൊച്ചുകൊച്ചു കാവ്യശകലങ്ങളുടെ ഒരു കുരുന്നു കൂമ്പാരമാണ് കുന്നിമണികള്‍. നിങ്ങളുടെ വാത്സല്യനിധികളായ ഓമനക്കഞ്ഞുങ്ങളെ പാടിക്കേള്‍പ്പിക്കാനും അവരെക്കൊണ്ട് പാടിപ്പഠിപ്പിക്കാനും പറ്റിയ മുല്ലപ്പൂക്കളുടേയും അണ്ണാറക്കണ്ണന്റേയും ആനയുടേയും ചെമ്പോത്തിന്റേയും പൂമ്പാറ്റയുടേയും അമ്പിളിമാമന്റേയുമൊക്കെ ലോകത്തിലേക്ക് ജാലകങ്ങള്‍ തുറന്നിടുന്ന ഈ കൃതിയില്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Nilavunnunna Kutti
നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Dinacharana Kavithakal
വിദ്യാലയങ്ങളില്‍ സജീവമായി ആചരിക്കുന്ന ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ ചൊല്ലാനായി, ഈണവും താളവും ആശയവുമുള്ള കൊച്ചു കൊച്ചു കവിതകള്‍. കുട്ടികളുടെ പ്രിയങ്കരനായ ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാടിന്റെ രചന.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Silas Marner
നെയ്ത്തുകാരനായിരുന്ന സൈലാസ് മാര്‍നറിന്റെ ആനന്ദം പൊന്നും പണവും കണ്ട് തൃപ്തിയടയുക എന്നതിലായിരുന്നു. താന്‍ ചോര നീരാക്കി സ്വരുക്കൂട്ടിയുണ്ടാക്കിയത് അപഹരിക്കപ്പെട്ട പ്പോള്‍ ജീവിതത്തിലേക്കു വന്നണഞ്ഞ എപ്പി എന്ന പെണ്‍കുട്ടി അയാളിലെ സ്‌നേഹസ്ഫുരണം വര്‍ധിപ്പിച്ച് ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാക്കുന്നു. ചെയ്യാത്ത തെറ്റിന് കുറ്റം ചുമത്തപ്പെടുകയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിഷേധങ്ങളില്‍ പീഡിതനാവുകയും ചെയ്ത സൈലാസ് മാര്‍നറിന്റെ ജീവിതം പറഞ്ഞ ഈ നോവല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ എളിയ ജീവിതങ്ങളുടെ സാക്ഷ്യപത്രംകൂടിയാണ്. സ്നേഹത്തിന്റെ വിവിധ മുഖങ്ങള്‍ അനുവാചകര്‍ക്ക് കാട്ടിത്തരുന്നു സൈലാസ് മാര്‍നര്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Anju Ganithanadakangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Padanathinoppam
പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ അനുബന്ധമായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലും അല്ലാതെയും നടക്കുന്നുണ്ട്. ഇവയിലേറെയും പൊതുജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ എങ്ങനെ ചെയ്യാമെന്നതിന്റെ ലളിതമായ വിവരണമാണിത്.ഒരു മുന്നൊരുക്കത്തിന് ഇതേറെ പ്രയോജനപ്പെടും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Manasasthram Aarkum Padikkam
മനഃശാസ്ത്രം ആര്‍ക്കും പഠിക്കത്തക്കവിധം ലളിതമാക്കിയും എന്നാല്‍ സാങ്കേതികത്വം ഒട്ടും നഷ്ടപ്പെടാതെയും തയ്യാറാക്കിയ ഈ പുസ്തകം ഏവര്‍ക്കും പ്രയോജനപ്പെടും. മനഃശാസ്ത്ര അധ്യാപകരും ഡോക്ടര്‍മാരും വിദ്യാര്‍ഥികളും അവശ്യം സ്വന്തമാക്കേണ്ട പുസ്തകം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Yona Pravachakanum Mahamathsyavum
ബൈബിള്‍ കഥ ആസ്പദമാക്കിയ നോവലെറ്റ്. തിരഞ്ഞെടുത്ത പ്രവാചകനായ യോനയ്ക്ക് നേരിടേണ്ടിവന്ന വന്‍ പ്രതിബന്ധങ്ങളാണ് ഇതിവൃത്തം. സകല മനുഷ്യരും രക്ഷപ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന പാഠമാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Haindhava Mahatmyamuthukal
അജ്ഞാനത്തില്‍നിന്നു ജ്ഞാനത്തിലേക്കും, പാപാന്ധകാരത്തില്‍നിന്നു സൂര്യതേജസ്സാര്‍ന്ന മോക്ഷത്തിലേക്കും ചരിക്കുന്ന ഒരു വിശ്വാസിക്ക് മാര്‍ഗദര്‍ശകമാകേണ്ട മഹാസത്യങ്ങളെ മുത്തുകള്‍പോലെ കോര്‍ത്തിണക്കിയിരിക്കുന്ന പുസ്തകം. ഹൈന്ദവവിശ്വാസത്തിന്റെ പ്രഥമപ്രമാണങ്ങളാണ് വിലമതിക്കുവാനാകാത്ത ഈ മുത്തുകള്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Manthrika Pendrive
സ്‌കൂള്‍കാലഘട്ടത്തിലെ ചെറിയ പിണക്കങ്ങളും വാശികളും ഇണക്കങ്ങളും ലളിതമായ ഭാഷയില്‍, സങ്കീര്‍ണതകള്‍ ഇല്ലാത്ത കഥാമുഹൂര്‍ത്തങ്ങളോടെ എഴുതിയ ഈ കൊച്ചുനോവല്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാവുന്നതാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Space Quiz
ആകാശഗംഗയും താരാഗണവും തമോഗര്‍ത്തങ്ങളും ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളുമൊക്കെ ചേര്‍ന്നുപുലരുന്ന അത്ഭുതങ്ങളുടെ ലോകത്തേക്കു തുറക്കുന്ന ഒരു കവാടത്തിന്റെ താക്കോലാണ് ഈ പ്രശ്‌നോത്തരി. ജ്യോതിശാസ്ത്രത്തിലെ ആദ്യകാല്‍വയ്പുകള്‍ മുതല്‍ ശൂന്യാകാശപര്യവേക്ഷണങ്ങളെയും അന്തരീക്ഷപ്രതിഭാസങ്ങളെയും മറ്റും സംബന്ധിച്ച നൂതന അറിവുകള്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്രന്ഥം. ക്വിസ് മത്സരങ്ങള്‍ക്കും യോഗ്യതാപരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ഉത്തമ വഴികാട്ടി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Arabikathakal
അറേബ്യന്‍ മരുഭൂമിയിലെ മനസ്സുകള്‍ സൃഷ്ടിച്ച കഥകളില്‍ ലോകജനത ഹൃദയപൂര്‍വം സ്വീകരിച്ചവയാണ് ‘ആയിരത്തൊന്നു രാവുകള്‍.’ ഷെഹ്‌റിയാര്‍ ചക്രവര്‍ത്തിക്ക് ഷെഹ്‌റാസാദ് ആയിരത്തൊന്നു രാവുകളിലായി പറഞ്ഞുകൊടുത്ത ആ കഥാസാഗരത്തിലെ കുറേ മുത്തുകള്‍ കുട്ടികള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുകയാണ് ഇവിടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kurangante Paadham
ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയ മേജര്‍ മോറിസിന്റെ കൈയില്‍ ഒരു മാന്ത്രികവസ്തു ഉണ്ടായിരുന്നു. ആ കുരങ്ങന്റെ പാദത്തെ വിശ്വാസത്തിലെടുത്തവര്‍ക്ക് സൗഭാഗ്യങ്ങള്‍ കൈവരുന്നു, അതിനെ അവഗണിച്ചവര്‍ ദുരന്തങ്ങള്‍ക്ക് ഇരകളാകുന്നു. ആ പാദത്തിന്റെ ശക്തി പരീക്ഷിച്ചറിയുവാന്‍ തീരുമാനിച്ച മിസ്റ്റര്‍ വൈറ്റ്, ഭയാനകമായ അനുഭവങ്ങളുടെ കരങ്ങളിലേക്കാണ് കുടുംബത്തെ ഏല്പിച്ചുകൊടുത്തത്. പുനരാഖ്യാനം : ജയ്സണ്‍ കൊച്ചുവീടന്‍
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.















