Shop
MANJANIRAMULLA THEEVANDI
വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഗബ്രിയൽ ഗാർസ്യ മാർക്കേസിന്റെ ബാല്യകാലം ആവിഷ്കരിക്കുന്ന നോവലാണ് ‘മഞ്ഞനിറമുള്ള തീവണ്ടി’. മാർക്കേസ് നോവലുകൾപോലെ മാന്ത്രികയാഥാർഥ്യം പേറുന്നതാണ് അദ്ദേഹത്തിന്റെ കുട്ടിക്കാലവും. ആ അനുഭവങ്ങളുടെ ഓർമകളാണ് ഭാവനാചാരുതയോടെ പിന്നീട് നോവലുകളിൽ ആവിഷ്കൃതമായത്. സംഭവബഹുലമായ ആ കുട്ടിക്കാലം ലളിതമനോഹരമായി വിവരിക്കുകയാണിവിടെ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നോവൽ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Thirakathakal: Thinkalazhacha Nalla Divasam, Moonampakkam
മനുഷ്യാവസ്ഥയുടെ സൂക്ഷ്മകാഴ്ചകളാൽ സ്വയം സംസാരിക്കുന്നവയായിരുന്നു പത്മരാജൻ സിനിമകളിലെ ഓരോ ഫ്രെയിമും. സിനിമാഭൂപടത്തിൽ ഈ ചലച്ചിത്രങ്ങളുടെ സ്ഥാനം സ്പഷ്ടമായി അടയാളപ്പെട്ടിരിക്കുന്നു. മലയാളി സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തിയ, അവന്റെ സംവേദനതലത്തോട് ബന്ധുത്വം സ്ഥാപിച്ച പത്മരാജന്റെ ‘മൂന്നാംപക്കം’, ‘തിങ്കളാഴ്ച നല്ല ദിവസം’ എന്നീ തിരക്കഥകൾ.
₹125.00Original price was: ₹125.00.₹100.00Current price is: ₹100.00.Touching a stone
അക്ഷരങ്ങള്‍കൊണ്ട് അമ്മാനമാടുകയും വായനക്കാര്‍ക്ക് മനസ്സിലാകാത്തവിധം എഴുതിപ്പിടിപ്പിക്കുകയല്ല, നമ്മുടെ സമൂഹത്തിന്റെ സ്വരൂപമാണ് ഈ ചെറുകഥാ സമാഹാരത്തിന്റെ കാതല്‍. നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ. ‘ടച്ചിങ്ങ് എ സ്റ്റോണില്‍’ ജീവിക്കുന്ന കഥാപാത്രങ്ങളല്ലേ ചുറ്റിലും. ഭൂമികള്‍ പലതുണ്ടീ പ്രപഞ്ചത്തില്‍, പക്ഷേ, നമുക്ക് അനുഭവഭേദ്യമായത് ഒന്നേ ഒന്നുമാത്രം. നമ്മുടെ ഭൂമി. വേര്‍തിരിഞ്ഞ് ഭൂഖണ്ഡങ്ങള്‍, വേര്‍തിരിഞ്ഞ് ജനജീവിതങ്ങള്‍. ഭാഷ വേഷഭൂഷാദികള്‍, സംസ്‌കാരം വ്യത്യസ്തം. പക്ഷേ, ഈ ഭൂമി അവയ്‌ക്കെല്ലാം നല്‍കുന്നത് ഒരേയൊരു പരിസ്ഥിതി. ‘ടച്ചിങ്ങ് എ സ്റ്റോണിലെ’ ഓരോ കഥകളും കഥാപാത്രങ്ങളും ഈ വിശാലഭൂമിയുടെ ജനവാസത്തിന്റെ യഥാര്‍ഥ മാതൃകകളാണെന്നു കാണാം. ഒരു ചെറുകണിക.
₹140.00Original price was: ₹140.00.₹100.80Current price is: ₹100.80.Vijayathinte Aadyaksharangal
ഇംഗ്ലീഷ് അക്ഷരമാലയുടെ ചുവടുപിടിച്ച് വിജയത്തിന്റെ ആധാരശിലകളെ വിശദമാക്കുന്ന രീതി തന്നെ മുഖ്യം. വിജയം ശീലമാക്കാൻ ആർഗ്രഹിക്കുന്നവർക്കെലാം ഒരു ‘പെരുമാറ്റച്ചട്ടം’ പോലെ ഉപകാരപ്പെടും ഈ പുസ്തകം.
₹120.00Original price was: ₹120.00.₹102.00Current price is: ₹102.00.Malayalam Hindi Dictionary
രാഷ്‌ട്രഭാഷയെ അടുത്തറിയുവാന്‍ രാഷ്‌ട്രഭാഷാജ്ഞാനം നേടാനാഗ്രഹിക്കുന്ന എല്ലാ മലയാളികള്‍ക്കുമായി ഒരു കൈപ്പുസ്‌തകം പതിനായിരത്തിലേറെ പദങ്ങളുള്ള ഈ നിഘണ്ടു, ഹിന്ദി സംസാരിക്കുന്ന ഭാരതദേശങ്ങളില്‍ പുലരുന്ന കേരളീയര്‍ക്ക് ഒരു ഈസി റഫറന്‍സ് ഗ്രന്ഥമായി ഉപകരിക്കും.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Indiayile Samsthana Vrikshangalum Pushpangalum
ഇന്ത്യയിലെ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും ഭാരതത്തിന്റെ അനന്യമായ ജൈവസമ്പന്നത വെളിപ്പെടുത്തുന്നവയാണ് സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും. അവയുടെ ശാസ്‌ത്രനാമം, ഇതരഭാഷാനാമങ്ങള്‍, ജന്മദേശം, പൊതുവിവരണം, ശാസ്‌ത്രവിവരണം, ഉപയോഗങ്ങള്‍ എന്നിങ്ങനെ പുരോഗമിക്കുന്ന ഈ ഗ്രന്ഥത്തിലെ പ്രതിപാദനം പൊതുവായനക്കാര്‍ക്കും വിഷയപഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകും.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Ekalokadarshakan Sreenarayanaguru
ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും ഫണമുയര്‍ത്തിനിന്നാടുന്ന ജാതിവ്യവസ്ഥിതിയുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്‌ത നാരായണഗുരുവിന്റെ ഹൃദയവിചാരങ്ങളിലൂടെ ഉള്ള ഒരു സര്‍ഗസഞ്ചാരം. മതമേതായാലും മഌഷ്യന്‍ നന്നാകുവാന്‍, അവനെ ആഴത്തില്‍ പരിവര്‍ത്തനപ്പെടുത്തുവാന്‍ ഉതകുന്ന ജീവചരിത്രഗ്രന്ഥം. അഌബന്ധമായി ഗുരുദേവരചനകളായ ദൈവദശകവും ആത്മോപദേശശതകവും അഌകമ്പാദശകവും.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Aval
ഒരു മേഘഹൃദയത്തെ പിളര്‍ത്തിക്കൊണ്ടു ജ്വലിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന അവള്‍, ഓട്ടുവളകളുടെ തേങ്ങിക്കരച്ചിലുകള്‍കൊണ്ട് പ്രതിഷേധം മുഴക്കുന്ന അവള്‍, കണ്ണീര്‍കിനിയുന്ന മിഴികളാല്‍ കാവല്‍ നില്‍ക്കുന്ന അവള്‍… അറിയുന്തോറും അജ്ഞാതമാകുന്ന പെണ്ണെന്ന പ്രതിഭാസത്തിലേക്കാണ് ഉറൂബിന്റെ ഈ കഥകള്‍ സൂക്ഷ്മസഞ്ചാരം നടത്തുന്നത്. ഹൃദയത്തെ പറിച്ചെടുക്കുന്നതുപോലെയുള്ള സ്ത്രീയനുഭവങ്ങളിലേക്കുള്ള ഒരു കഥാകാരന്റെ ഭാവനായാനങ്ങള്‍.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Bhavi bhalam
ചിട്ടയായുള്ള വിശദീകരണങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ജ്യോതിഷസത്യങ്ങൾ സ്ഥാപിച്ചെടുക്കുകയാണ് ഗ്രന്ഥകാരൻ.നമ്മുടെ ജന്മദദൗത്യവും ഭാവിഭാഗധേയവും തെളിഞ്ഞുവരുന്ന ഈ പുസ്തകത്തിൽ ഗ്രഹങ്ങളും,നക്ഷത്ര ങ്ങളും,സംഖ്യകളും,ഹസ്താകൃതിയും,കൈയക്ഷരവും,സുസ്വപ്നങ്ങളും ദുഃസ്വപ്നങ്ങളുമൊക്കെ,മറുകുകൾ പോലും വരുംകാലത്തിന്റെ സൂചകങ്ങളായി പരിണമിക്കുന്നു
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Jeevante Pusthakam
പച്ചിലക്കാടുകള്‍ പറഞ്ഞത്… ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങള്‍. തുമ്പപ്പൂക്കള്‍ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്‌മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഈ എഴുത്തുകാരന്‍ ആവര്‍ത്തിച്ചുപറയുന്നു. പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മഌഷ്യഌമായി നിത്യസൗഹാര്‍ദത്തില്‍ പുലരുന്ന, പച്ചപ്പിന്റെ ഈ പുസ്‌തകം പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ഗാത്മകമായ ഊര്‍ജംപകരുന്നു.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ORUVAL NADANNA VAZHIKAL
”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Anaswarasmaranakal
അവിസ്മരണീയമായ ചരിത്രസന്ധികളിലൂടെ വ്യക്തികളിലേക്കും, വ്യക്തികളിലൂടെ ചരിത്രത്തിന്റെ നാൾവഴികളിലേക്കും സഞ്ചരിക്കുന്ന, സമാനതകളില്ലാത്ത ഒരു ജീവചരിത്രസംഗ്രഹം. ഗാന്ധിജിയും ടോൾസ്‌റ്റോയിയും പോലെയുള്ള അതിപ്രശസ്തരുടെയും, റാസ്പുട്ടിനും മാതാഹരിയും പോലെയുള്ള കുപ്രസിദ്ധരുടെയും ‘ആയുർരേഖകൾ’ പരിശോധനാവിധേയമാക്കുന്ന ഗ്രന്ഥം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Oru Cinemaprekshakante Athmakatha
ജീവിതത്തെ ഫ്രെയിംകൊണ്ട് അളക്കാന്‍ ശ്രമിച്ച ഒരു കാണിയുടെ ആത്മച്ഛായകള്‍. ടാക്കീസുകളും പെട്ടിപ്പാട്ടുകളും പാട്ടുപുസ്തകങ്ങളും സിനിമാനോട്ടീസുകളും ചലച്ചിത്രശബ്ദരേഖകളുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിക്കുപ്പായക്കാരന്‍, പ്രേക്ഷകനായി മുതിര്‍ന്നതിന്റെ കഥ.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.PRANAYATHINTEYUM RATHIYUDEYUM KATHAKAL
ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് രഹസ്യവാതിലുകള്‍ തുറക്കുന്ന പത്തു കഥകള്‍. സക്കറിയ, അശോകന്‍ ചരുവില്‍, കെ.ആര്‍. മീര, വി.ആര്‍. സുധീഷ്, സി.എസ്. ചന്ദ്രിക, അര്‍ഷാദ് ബത്തേരി, തമ്പി ആന്റണി, കെ.വി. പ്രവീണ്‍, മധുപാല്‍, തനൂജ എസ്. ഭട്ടതിരി എന്നിവരുടെ മികച്ച രചനകള്‍.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Ezhamnilavara
പൈതൃകത്തിനും പാരമ്പര്യത്തിനും കാവല്‍നില്‍ക്കുന്ന പരേതാത്മാക്കള്‍. കുടിലതകളും ഉപജാപങ്ങളും ഗുരുത്വദോഷങ്ങളും ആ എട്ടുകെട്ടിനെ പിടിച്ചുലയ്ക്കാതെ കാക്കുന്ന നിശ്ശബ്ദസാന്നിധ്യങ്ങള്‍. പുതുതലമുറയ്ക്കു വഴികാട്ടാന്‍ ആ ആത്മാക്കള്‍ ഏഴാംനിലവറയിലുïണ്ട്, സംഹാരമായും കാവലായും.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Kunjanpilla Chattambi: Chattambiswamikalude Jeevacharithrakathakal
കേരളത്തിന്റെ നവോത്ഥാനശില്പികളിൽ പ്രധാനിയായിരുന്നു ചട്ടമ്പിസ്വാമികൾ. അയിത്തത്തിനെതിരെ ഒറ്റയാൾവിപ്ലവം നയിച്ച, സർവരും ഏകോദരസഹോദരങ്ങളായി വാഴുന്ന ആദർശലോകം കിനാവുകണ്ട, ജാതിമതാന്ധവർണവ്യവസ്ഥയിൽ പെട്ടുഴറിയിരുന്ന ഒരു നാടിന്റെ പരിവർത്തനത്തിനായി നിലമൊരുക്കിയ ആ ‘ശിശുനാമഗുരു’വിനെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥം. ബാല്യകൗമാരങ്ങൾ, അവധൂതകാലത്തിലെ അതിശയസംഭവങ്ങൾ, യോഗീസമാനമായ യൗവനവാർധക്യങ്ങൾ എന്നിങ്ങനെ മൂന്നുഭാഗങ്ങൾ. എസ്.കെ. വസന്തന്റെ അവതാരിക.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.















