Shop
Karutha Poochakal Chuvanna Poochakal
പത്രപ്രവർത്തനരംഗത്ത് മൗലികചിന്തയുടെ ഉടമയായ കെ.എം. റോയ് രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വിഷയങ്ങളെ അധികരിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സമൂഹത്തെ ബാധിക്കുന്ന നാനാവിഷയങ്ങളുടെ തെറ്റും ശരിയും വിവേചിച്ച് സത്യസ്ഥിതികഥനം നടത്തുന്ന കൃതി.
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.Oru Manasinte Rasathanthram
വൈശാഖനെന്ന എഴുത്തുകാരന് ജന്മം നല്കിയ സ്ഥലകാലങ്ങളുടേയും മനുഷ്യബന്ധങ്ങളുടേയും അനുഭവസാക്ഷ്യം. മലയാളസാഹിത്യത്തിന് അന്യമായിരുന്ന റെയിൽവേ ജീവിതം ആദ്യമായി കഥയിൽ ആവിഷ്‌കരിച്ച എഴുത്തുകാരന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.Cashew Apple and The Little Angel
Have you heard the story of Pineapple who was declared the ‘King of Fruits,’ of Guppu hippo’s friend who turned him into a handsome prince, Jamanthi who made Hidumba a toothless lion? You can read these and many more wonderful stories in this collection, penned by the Sahithya Akademi award winning writer Sippy Pallipuram. This is an ideal bunch of mini stories that instill moral values and love of nature in children.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Pallikenthinu Pallikkodam
വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്‌നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Aathmabhavangal
കഥയുടെ കഥകളിലൂടെയുള്ള ഒരു എഴുത്തുകാരൻ്റെ പര്യടനമാണിത്. എൻ്റെ എല്ലാ രചനകളിലും ഞാനുണ്ട്, എൻ്റെ തട്ടകമുണ്ട് എന്ന പ്രഖ്യാപനം. തന്നിൽ ഒഴിയാബാധയായി ആവേശിച്ച സൃഷ്ടികളുടെ സൗന്ദര്യസന്നിധാനങ്ങളിലേക്കുംകൂടിയാണ് ഈ സന്ദർശനം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Kollavarshathile Maasavisheshangal
നമ്മുടെ നാട്ടിൽ പുലർന്നുപോന്ന ഉത്കൃഷ്ടമായ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും സമഗ്രദർശനം സാധ്യമാക്കുന്ന കൃതി. പ്രൊഫ. കെ.പി. ശങ്കരന്റെ അവതാരികയോടെ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Vazhvum Ninavum
വേറിട്ടു സഞ്ചരിക്കുന്ന മനുഷ്യരുമായി വാക്കുകൾകൊണ്ട് കൈകോർക്കുകയാണ് ശ്രീരാമൻ. അക്ഷരങ്ങളുടെ സുഗന്ധവും പ്രകാശവും പ്രസരിക്കുന്ന, മനുഷ്യകഥാനുഗായികളായ ഈ കുറിപ്പുകൾ വ്യത്യസ്ത സ്വരസ്ഥായികളിൽ പാടുന്ന കുറേയേറെ മാനവർ ചേർന്ന് സൃഷ്ടിച്ചിരിക്കുന്ന ഒരു സിംഫണിയാണ്.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Aanduvattathile Azhchapurangal
വ്യാജോക്തികൾകൊണ്ട് ഊതിവീർപ്പിച്ച കാഴ്ചക്കോലങ്ങളായി, പൊയ്ക്കാലുകളിൽ വേദി നിറഞ്ഞാടുന്ന രാഷ്ട്രീയനേതാക്കളുടെ പൊള്ളത്തരങ്ങളെ ജനപക്ഷത്തുനിന്ന് വിചാരണചെയ്യുകയാണ് ഗ്രന്ഥകാരൻ. പൊതുകാര്യപ്രസക്തരുടെ അകംപുറം വെളിപ്പെടുത്തുന്ന ഇതിലെ കുറിപ്പുകൾ, നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ ശുദ്ധീകരണപ്രക്രിയയിൽ ഒരു ഉപകരണമായി മാറുകയാണ്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Soudharyathinte Sannidhanathil
മലയാളിയെ വായനയുടെ വിസ്തൃതഭൂമികളിലേക്ക് നയിച്ച ഗുരുവര്യന്റെ പ്രബന്ധങ്ങളുടെ സമാഹാരം. ലോകസാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ കൃഷ്ണൻനായർ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലേഖനങ്ങൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Ilamulachikal
ഹെർബേറിയത്തിലെ സൂക്ഷിപ്പുകളായ ഇലമുളച്ചികൾതൊട്ട് കസൻദ്‌സാക്കിസിന്റെ പെലനോഷ്യസ് വരെ നീളുന്ന സ്മൃതിരേഖകൾ. യാത്ര, മതം, നൃത്തം, സംഗീതം, സിനിമ, കളി, പാർപ്പിടം എന്നിങ്ങനെ വിവിധ വ്യവഹാരമണ്ഡലങ്ങളിൽ സ്വതന്ത്രമായി ഇടപെട്ടുകൊണ്ട് അവ നമ്മുടെ സംസ്‌കൃതിയിൽ ഉളവാക്കുന്ന ഭാവാന്തരങ്ങൾ അന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ. രാഗചികിത്സപോലെ വായനക്കാരെ വൃഥാക്ഷോഭങ്ങളിൽനിന്ന് പ്രശാന്തതയിലേക്ക് നയിക്കുന്ന അന്വേഷണങ്ങൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Arthandarangal
നിരൂപണസാഹിത്യത്തെ സചേതനമാക്കിക്കൊണ്ടിരിക്കുന്ന ഡോ. എം. ലീലാവതിയുടെ ലേഖനസമാഹാരം. ഇസത്തിന്റെയോ സിദ്ധാന്തത്തിന്റെയോ കമ്പിവേലികൾക്കുള്ളിൽ വീർപ്പുമുട്ടാതെ, ആധുനികമെന്നോ അത്യാധുനികമെന്നോ വേർതിരിവുകളില്ലാതെ നല്ല സാഹിത്യത്തെ കൊള്ളാനും തള്ളാനും പര്യാപ്തമായ നിരൂപണബോധത്തിന്റെ സാക്ഷ്യപ്പെടുത്തലുകൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kalahavum Viswasavum
വ്യവസ്ഥാപിത നിയമസംഹിതകൾക്കകത്തുനിൽക്കുന്ന നിരൂപണദർശനങ്ങളോട് കലഹിച്ച ഒരു കലാപകാരിയുടെ വാക്കുകൾ. സ്വന്തം വിശ്വാസസംഹിതകളിലുള്ള ദൃഢമായ പ്രതിബദ്ധതയുമായി ഒരു നിരൂപകൻ തന്റെ വിലയിരുത്തലുകളും ദർശനങ്ങളും വെളിപ്പെടുത്തുകയാണിവിടെ. കെ.പി. അപ്പന്റെ നിരൂപണജീവിതത്തിലെ വഴിത്തിരിവിന്റെ ദിശാസൂചി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Pradirodhangal
ഭാഷയുടെ ലാവണ്യംകൊണ്ടും അനന്യമായ നിരൂപകദൃഷ്ടിയാലും വേർതിരിഞ്ഞുനിൽക്കുന്ന ആഷാമേനോന്റെ വിമർശനകലയുടെ അനശ്വരമുദ്രകൾ പതിഞ്ഞ കൃതി. ആധുനിക കൃതികളെ സൂക്ഷ്മമായി വിലയിരുത്തുന്നതോടൊപ്പം, നീത്‌ഷെയുടെ വായന തന്നിലേല്പിച്ച പ്രഹരത്തെക്കുറിച്ചും ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നു.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.Samskruthiyum Neethisasthravum
ഭാരതീയസംസ്‌കൃതിയുടെ പ്രകാശധാരയിൽനിന്നുകൊണ്ട് ആധുനിക ലോകവിചിന്തനങ്ങളിൽ നിമഗ്നനാകുന്ന ഒരു എഴുത്തുകാരന്റെ സഫലപ്രാർഥനകളാണ് ഈ പ്രബന്ധങ്ങൾ. മലയാളിയുടെ സ്വത്വബോധത്തിന്റെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ സൃഷ്ടികൾ സാഹിത്യത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും നീതിയെക്കുറിച്ചും നമ്മോട് സംവദിക്കുന്നു.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Nishedikale Manasilakkuka
മലയാളത്തിലെ ആധുനിക നിരൂപണത്തിന്റെ സ്വരം നിഷേധത്തിന്റേതായിരുന്നു എന്ന് അടിവരയിട്ടുറപ്പിക്കുന്ന ലേഖനങ്ങൾ. സാഹിത്യസിദ്ധാന്തങ്ങളെ പുതിയൊരു ഭാവുകത്വത്തിന്റെ തലത്തിൽ വിശകലനം ചെയ്യുവാൻ അവതരിച്ച ആധുനിക നിരൂപണത്തിന്റെ ശക്തമായ മുഖത്തെ വെളിപ്പെടുത്തുന്ന കൃതി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Varnangalude Sangeetham
സമൂഹത്തിന്റെ ഗതിവിഗതികളെ ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെ ഉൾക്കണ്ണോടുകൂടി കാണുകയും സൂക്ഷ്മമായി അടയാളപ്പെടുത്തുകയും ചെയ്യുന്ന ലേഖനങ്ങൾ. സമൂഹവും സൗന്ദര്യശാസ്ത്രവും, അനുഭവമലിനീകരണം, ഫാസിസവും പത്രങ്ങളും, വർണങ്ങളുടെ സംഗീതം, ഫോക്‌ലോറിന്റെ മനഃശാസ്ത്രം എന്നീ പ്രശസ്ത പ്രബന്ധങ്ങളടങ്ങുന്ന സമാഹാരം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.















