Shop
Chinthayude Chillakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.അനുഭവങ്ങൾ പകരുന്ന ജ്ഞാനദീപ്തി അടയാളവാക്യങ്ങളാകുന്ന ലേഖനങ്ങൾ. വിദ്യാഭ്യാസരീതിയുടെ കാലോചിതമായ പരിഷ്‌കരണം, സസക്‌സ് സർവകലാശാലയുടെ വിജയരഹസ്യങ്ങൾ, കൊളോണിയൽ ഓർമകൾ, നവോത്ഥാനം രൂപപ്പെടുത്തിയ സാമൂഹികസ്വത്വം എന്നിവ ചർച്ചാവിഷയമാക്കുന്ന ഈ കൃതി, ബോധേശ്വരനെക്കുറിച്ചുള്ള സ്മരണകൾകൂടി ഉൾക്കൊള്ളുന്നു.
Hridhayapoorvam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കാലവിപര്യയങ്ങളുടെ മുന്നിൽ പകച്ചുനിൽക്കാതെ, ആർജവമുള്ള വാക്കുകളാൽ അവയ്‌ക്കെതിരെ പ്രതിരോധനിര സൃഷ്ടിക്കുന്ന ഒരു പത്രപ്രവർത്തകയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ. ശരീരവിപണി, സ്ത്രീധനം, ലൈംഗികസ്വാതന്ത്ര്യം, ഭ്രൂണഹത്യ, റാഗിങ്, ആത്മഹത്യ, സൈബർ കുറ്റകൃത്യങ്ങൾ- ഏറെ ഗൗരവമർഹിക്കുന്നവയാണ്, ഇതിലെ സംവാദവിഷയങ്ങൾ.
Sruthymandalam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ഇന്ത്യയിലെ ഭാഷാപണ്ഡിതന്മാരിൽ ഉന്നതസ്ഥാനീയനായ കെ.പി. നാരായണപ്പിഷാരോടിയുടെ വേദങ്ങളിലെ കാവ്യഭംഗി, ഉത്തരമീമാംസ, വാല്മീകി കണ്ട ഭാരതഖണ്ഡം, മഹാഭാരതത്തിന്റെ ലക്ഷ്യം – സർവതത്ത്വസമന്വയം എന്നീ പ്രൗഢലേഖനങ്ങളുടെ സമാഹാരം. വ്യാസകാളിദാസാദികളുടെ വിശ്വോത്തര രചനകളിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്ന കൃതി.
Vicharanasamanoyam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മതം, രാഷ്ട്രം, സമൂഹം, സാഹിത്യം, സംസ്‌കാരം തുടങ്ങിയ ബഹുവിഷയങ്ങളെ സ്പര്‍ശിക്കുന്ന കൃതി. അയ്യപ്പപ്പണിക്കര്‍, എം. കൃഷ്ണന്‍നായര്‍, സി.വി. ശ്രീരാമന്‍, പവനന്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയ എഴുത്തുകാര്‍ ഇതില്‍ വിലയിരുത്തപ്പെടുന്നു. ഗവേഷണപ്രവണതയും ചരിത്രാന്വേഷണകൗതുകവും മേളിക്കുന്ന ഈ ലേഖനങ്ങളില്‍ ഭാഷാശൈലിയുടെ തെളിമയും തിളക്കവും കാണാം.
Karutha Poochakal Chuvanna Poochakal
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.പത്രപ്രവർത്തനരംഗത്ത് മൗലികചിന്തയുടെ ഉടമയായ കെ.എം. റോയ് രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വിഷയങ്ങളെ അധികരിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സമൂഹത്തെ ബാധിക്കുന്ന നാനാവിഷയങ്ങളുടെ തെറ്റും ശരിയും വിവേചിച്ച് സത്യസ്ഥിതികഥനം നടത്തുന്ന കൃതി.
Oru Manasinte Rasathanthram
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.വൈശാഖനെന്ന എഴുത്തുകാരന് ജന്മം നല്കിയ സ്ഥലകാലങ്ങളുടേയും മനുഷ്യബന്ധങ്ങളുടേയും അനുഭവസാക്ഷ്യം. മലയാളസാഹിത്യത്തിന് അന്യമായിരുന്ന റെയിൽവേ ജീവിതം ആദ്യമായി കഥയിൽ ആവിഷ്‌കരിച്ച എഴുത്തുകാരന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം.
Cashew Apple and The Little Angel
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Have you heard the story of Pineapple who was declared the ‘King of Fruits,’ of Guppu hippo’s friend who turned him into a handsome prince, Jamanthi who made Hidumba a toothless lion? You can read these and many more wonderful stories in this collection, penned by the Sahithya Akademi award winning writer Sippy Pallipuram. This is an ideal bunch of mini stories that instill moral values and love of nature in children.
Pallikenthinu Pallikkodam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്‌നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.
Aathmabhavangal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കഥയുടെ കഥകളിലൂടെയുള്ള ഒരു എഴുത്തുകാരൻ്റെ പര്യടനമാണിത്. എൻ്റെ എല്ലാ രചനകളിലും ഞാനുണ്ട്, എൻ്റെ തട്ടകമുണ്ട് എന്ന പ്രഖ്യാപനം. തന്നിൽ ഒഴിയാബാധയായി ആവേശിച്ച സൃഷ്ടികളുടെ സൗന്ദര്യസന്നിധാനങ്ങളിലേക്കുംകൂടിയാണ് ഈ സന്ദർശനം.
Kollavarshathile Maasavisheshangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നമ്മുടെ നാട്ടിൽ പുലർന്നുപോന്ന ഉത്കൃഷ്ടമായ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും സമഗ്രദർശനം സാധ്യമാക്കുന്ന കൃതി. പ്രൊഫ. കെ.പി. ശങ്കരന്റെ അവതാരികയോടെ.
Vazhvum Ninavum
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.വേറിട്ടു സഞ്ചരിക്കുന്ന മനുഷ്യരുമായി വാക്കുകൾകൊണ്ട് കൈകോർക്കുകയാണ് ശ്രീരാമൻ. അക്ഷരങ്ങളുടെ സുഗന്ധവും പ്രകാശവും പ്രസരിക്കുന്ന, മനുഷ്യകഥാനുഗായികളായ ഈ കുറിപ്പുകൾ വ്യത്യസ്ത സ്വരസ്ഥായികളിൽ പാടുന്ന കുറേയേറെ മാനവർ ചേർന്ന് സൃഷ്ടിച്ചിരിക്കുന്ന ഒരു സിംഫണിയാണ്.
Aanduvattathile Azhchapurangal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.വ്യാജോക്തികൾകൊണ്ട് ഊതിവീർപ്പിച്ച കാഴ്ചക്കോലങ്ങളായി, പൊയ്ക്കാലുകളിൽ വേദി നിറഞ്ഞാടുന്ന രാഷ്ട്രീയനേതാക്കളുടെ പൊള്ളത്തരങ്ങളെ ജനപക്ഷത്തുനിന്ന് വിചാരണചെയ്യുകയാണ് ഗ്രന്ഥകാരൻ. പൊതുകാര്യപ്രസക്തരുടെ അകംപുറം വെളിപ്പെടുത്തുന്ന ഇതിലെ കുറിപ്പുകൾ, നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ ശുദ്ധീകരണപ്രക്രിയയിൽ ഒരു ഉപകരണമായി മാറുകയാണ്.
Soudharyathinte Sannidhanathil
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മലയാളിയെ വായനയുടെ വിസ്തൃതഭൂമികളിലേക്ക് നയിച്ച ഗുരുവര്യന്റെ പ്രബന്ധങ്ങളുടെ സമാഹാരം. ലോകസാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ കൃഷ്ണൻനായർ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലേഖനങ്ങൾ.
Ilamulachikal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഹെർബേറിയത്തിലെ സൂക്ഷിപ്പുകളായ ഇലമുളച്ചികൾതൊട്ട് കസൻദ്‌സാക്കിസിന്റെ പെലനോഷ്യസ് വരെ നീളുന്ന സ്മൃതിരേഖകൾ. യാത്ര, മതം, നൃത്തം, സംഗീതം, സിനിമ, കളി, പാർപ്പിടം എന്നിങ്ങനെ വിവിധ വ്യവഹാരമണ്ഡലങ്ങളിൽ സ്വതന്ത്രമായി ഇടപെട്ടുകൊണ്ട് അവ നമ്മുടെ സംസ്‌കൃതിയിൽ ഉളവാക്കുന്ന ഭാവാന്തരങ്ങൾ അന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ. രാഗചികിത്സപോലെ വായനക്കാരെ വൃഥാക്ഷോഭങ്ങളിൽനിന്ന് പ്രശാന്തതയിലേക്ക് നയിക്കുന്ന അന്വേഷണങ്ങൾ.
Arthandarangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നിരൂപണസാഹിത്യത്തെ സചേതനമാക്കിക്കൊണ്ടിരിക്കുന്ന ഡോ. എം. ലീലാവതിയുടെ ലേഖനസമാഹാരം. ഇസത്തിന്റെയോ സിദ്ധാന്തത്തിന്റെയോ കമ്പിവേലികൾക്കുള്ളിൽ വീർപ്പുമുട്ടാതെ, ആധുനികമെന്നോ അത്യാധുനികമെന്നോ വേർതിരിവുകളില്ലാതെ നല്ല സാഹിത്യത്തെ കൊള്ളാനും തള്ളാനും പര്യാപ്തമായ നിരൂപണബോധത്തിന്റെ സാക്ഷ്യപ്പെടുത്തലുകൾ.
Kalahavum Viswasavum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വ്യവസ്ഥാപിത നിയമസംഹിതകൾക്കകത്തുനിൽക്കുന്ന നിരൂപണദർശനങ്ങളോട് കലഹിച്ച ഒരു കലാപകാരിയുടെ വാക്കുകൾ. സ്വന്തം വിശ്വാസസംഹിതകളിലുള്ള ദൃഢമായ പ്രതിബദ്ധതയുമായി ഒരു നിരൂപകൻ തന്റെ വിലയിരുത്തലുകളും ദർശനങ്ങളും വെളിപ്പെടുത്തുകയാണിവിടെ. കെ.പി. അപ്പന്റെ നിരൂപണജീവിതത്തിലെ വഴിത്തിരിവിന്റെ ദിശാസൂചി.















