Shop
OEDIPUS RAJAVU
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഗ്രീക്ക് സാഹിത്യത്തിലൂടെ ലോകനാടകവേദിക്കു കൈവന്ന അമൂല്യസമ്പത്താണ് ‘അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ’ കഥ. അമ്മയ്ക്ക് ഭർത്താവും അച്ഛന് ഘാതകനുമാകുക എന്ന ക്രൂരനിയോഗം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ അന്തമില്ലായാതനകളാണ് ഈ ദുരന്തനാടകം പറയുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ, ദൈവകരത്തിൽ വെറും കളിപ്പാവയായിമാറുന്ന മനുഷ്യന്റെ നിർഭാഗ്യജാതകമാണ് സോഫോക്ലിസ് എഴുതിയത്. പിതാവിന്റെ നിണം ചിന്തിയതിന്റെയും മാതാവിനെ പരിഗ്രഹിച്ചതിന്റെയും അപരാധബോധം മിഴിവെളിച്ചം അണച്ചുകളഞ്ഞ ഒരു ശാപഗ്രസ്തന്റെ ജാതകം.
OEDIPUS COLONUSIL
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അപരാധങ്ങളുടെ ചുഴിയിൽപ്പെട്ട് അന്ധത വരിച്ചവനായി, അപവാദങ്ങളുടെ കാറ്റിൽപ്പെട്ട് രാജ്യഭ്രഷ്ടനായി തീബ്സ് വിട്ടിറങ്ങുന്ന ഈഡിപ്പസ് രാജാവിനെ അനുയാത്രചെയ്യുകയാണ് ഇതിൽ നാടകകൃത്ത്. മകൾ ആൻ്റിഗണിക്കൊപ്പം, നിസ്സഹായനും നിരാശനുമായി ആ വൃദ്ധൻ തന്നെ കാത്തിരിക്കുന്ന അന്തിമവിധിയിലേക്ക് ഇടറുന്ന ചുവടുകളോടെ നടന്നടുക്കുന്നു. അറിയാതെ ചെയ്‌തുപോയ കഠിനപാപങ്ങൾക്കുള്ള പ്രായശ്ചിത്തമായിരുന്നു ആ ദുഃഖാർത്തയാത്ര; ജീർണശരീരത്തിൽ ദിവ്യമായ ഏതോ ചൈതന്യവും പേറിയുള്ള യാത്ര. ഒടുവിൽ, മേഘഗർജനങ്ങൾ നിത്യവിശ്രമസ്‌ഥാനത്തേക്ക് അദ്ദേഹത്തിന് അടയാളമേകുന്നു. വിധി ഒരുക്കിയ കെണികളുടെ എല്ലാ പീഡകളിൽനിന്നും മുക്തിയേകുന്ന മൃത്യുവിൻ്റെ മടിത്തട്ടിൽ അദ്ദേഹം സ്വസ്ഥനായി തലചായ്ക്കുന്നു.
Jacobinte Swargam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കൈതക്കൃഷിയും വന്യതയും നിറഞ്ഞ ഒരു മലയോരഗ്രാമത്തിലെ ഏകാന്തമായ കരിങ്കൽ ക്വാർട്ടേഴ്സിലാണ് നോവലിലെ പ്രധാന കഥാപാത്രമായ ജേക്കബ് താമസിക്കുന്നത്. ഓരോ രാത്രിയിലും സ്വയംഭോഗത്തിനു ശേഷം ആ കടലാസുകഷണം കട്ടിലിനടിയിൽ നിക്ഷേപിക്കുന്നത് അവൻ്റെയൊരു ദിനചര്യയാണ്. എന്നാൽ കട്ടിലിനടിയിൽനിന്ന് ആ കടലാസുകഷണങ്ങൾ അപ്രത്യക്ഷമാകുന്ന തോടെയാണ് നോവലിൻ്റെ ഗതി മാറുന്നത്. എലിയോ പൂച്ചയോ ആണെന്നു കരുതി യുക്തിപൂർവ്വം അവൻ നടത്തുന്ന പരീക്ഷണങ്ങ ളെല്ലാം പരാജയപ്പെടുന്നതോടെ, കാണാൻ കഴിയാത്ത അമാനു ഷികമായ എന്തോ ഒന്ന് തൻ്റെ മുറിയിലുണ്ടെന്ന് അവന് മനസ്സിലായിത്തുടങ്ങുന്നു.
RAMAYANAM VAYANA
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.രാമായണം വായന എന്ന ആചാരം ഇതിഹാസനായകനായ ബലരാമനേറ്റ ഒരു ബ്രഹ്മഹത്യാപാപത്തിന്റെ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുരാണം. രാമായണമാസം എന്ന് പുകഴ്പെറ്റ കർക്കിടകത്തിലെ ഓരോ ദിനവും വായിച്ചു നീങ്ങാവുന്ന വിധം വാല്മീകിരാമായണത്തെ കേന്ദ്രമാക്കിയുള്ള ഈ പുസ്തകം അദ്ധ്യാത്മ രാമായണത്തിലേയും ആനന്ദരാമായണത്തിലെയും കമ്പരാമായണത്തിലെയും കിളിപ്പാട്ടിലെയുമെല്ലാം ഭാവാർഥങ്ങളും കഥാസന്ദർഭങ്ങളും ഉൾക്കൊണ്ട് ലളിതമലയാളത്തിൽ ഭക്തിപൂർവം വിസ്തരിച്ചിരിക്കുന്നു.
THE SWEETEST MANGO
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.This book tells the heartwarming story of three friends whose beautiful friendship began in the classroom and blossomed into a lifelong bond. Rooted in love, kindness and compassion, their friendship has only grown stronger with the passing years.
Through this inspiring story, young readers are invited to discover the true meaning of friendship and experience the beauty of a bond that stands the test of time.
Translated from Malayalam by Suresh M.G.APPUPPAN DADDY
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വേനലവധിക്കാലം കിച്ചുവിന് ഉത്സാഹനാളുകളാണ്. ഏറെ പ്രിയപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയുമൊത്തുള്ള ഉല്ലാസദിനങ്ങൾ. അങ്ങനെ ഒരു അവധിക്കാലത്ത് ‘ഡാഡിനാട്ടിൽ’ എത്തിയ കിച്ചുവിനെ കാത്തിരുന്നത് ചില പതിവില്ലാകാഴ്‌ചകളായിരുന്നു. അത് അവനു പുതുപാഠങ്ങളാകുകയാണ്. പരസ്‌പരം താങ്ങും തണലുമായി ജീവിതസായന്തനത്തെ ആനന്ദക രമാക്കുന്ന ആ ദമ്പതികൾ അവൻ്റെ സ്ലേറ്റുപുസ കത്തിൽ സ്നേഹത്തിൻ്റെ ചില സുന്ദരപാഠങ്ങൾ എഴുതിച്ചേർക്കുന്നു.
Kavalpura
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.അജ്ഞതയുടെ ഇരുട്ടും പ്രതീക്ഷയുടെ വെളിച്ചവും ഇടവിട്ടു തെളിയുന്ന പോയകാലവഴികളിലൂടെ ജന്‌മാന്തരരഹസ്യം തേടി നരഌം അവന്റെ ‘പൂര്‍വജന്‌മഭ്രാന്തി’നോടൊപ്പം യാത്രചെയ്യുന്ന ഉത്തമന്‍ എന്ന സുഹൃത്തും. വേദനയുടെ കണ്ണീരും താപവും കുമിയുന്ന പഴനിമലയിലെ ഒരു പൂവില്‌പനക്കാരിയില്‍ അവസാനിക്കുന്ന അവരുടെ ദീര്‍ഘപ്രയാണത്തിന്റെ കഥ.
Aithihyasallapam
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പ്രാപഞ്ചികരുടെ കൈവശമുള്ള മുഴക്കോലിനാല്‍ അളക്കുവാന്‍ കഴിയാത്ത തരത്തിലുള്ള കുറെ അതിമാഌഷരുടെ ജീവിതവൃത്താന്തങ്ങളാണ് ഈ പുസ്‌തകത്തില്‍. ഭിക്ഷാംദേഹികള്‍, ജ്യോതിഷവിശാരദര്‍, ആയുര്‍വേദാചാര്യന്മാര്‍, വൈദികരത്‌നങ്ങള്‍, സര്‍വസംഗപരിത്യാഗികള്‍ തുടങ്ങി അനേകര്‍ ഈ സല്ലാപവേദിയില്‍ അഌഭവവിവരണവുമായെത്തുന്നു.
Kaalavarsham
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.”
മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം.Tagore Kathakal : Postmastarum Mattukathakalum
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.എത്ര മനോഹരമാണവിടുത്തെ കഥനശൈലി! വാര്‍ധക്യത്തിലേക്ക് നടന്നടുക്കുന്ന പോസ്‌റ്റുമാസ്‌റ്ററുടെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മകളായും അമ്മയായും സഹോദരിയായും എത്തുന്ന രത്തന്‍ എന്ന അനാഥബാലികയുടെയും ആത്മസൗഹൃദത്തിന്റെ കഥ പറയുന്ന ‘പോസ്‌റ്റുമാസ്‌റ്റര്‍’ ഉള്‍പ്പെടെ ടാഗോറിന്റെ മൂന്ന് വിഖ്യാതരചനകളുടെ സമാഹാരം. മോഹനശൈലിയാല്‍ നിതാന്തവിസ്‌മയം തീര്‍ക്കുന്ന കഥകള്‍. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
Kuttikalkku Leghu vijnanakosham
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Paryayamaala
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.അകാരാദിക്രമത്തില് മലയാളപദങ്ങളുടെ പര്യായങ്ങള് കൊടുത്തിരിക്കുന്ന ഈ പുസ്തകം വിദ്യാര്ഥികള്ക്കും ഭാഷാസ്നേഹികള്ക്കും ഏറെ പ്രയോജനപ്പെടും.
JANTHULOKATHILE KOUTHUKANGAL
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഇത്തിക്കണ്ണിക്കുരുവി മുതല്‍ ഒട്ടകപ്പക്ഷി വരെയുള്ള പക്ഷികളും, ഉറുമ്പു മുതല്‍ നീലത്തിമിംഗലം വരെയുള്ള മൃഗങ്ങളും ഉള്‍പ്പെടുന്ന ജന്തുലോകത്തിലെ കുറെ അംഗങ്ങളുടെ രസകരമായ സവിശേഷതകളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നത്. അറിയുന്തോറും കൗതുകത്തെ ഇരട്ടിയാക്കുന്ന ചില പ്രജകളെ ജന്തുലോകത്തുനിന്നു കണ്ടെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഈ ‘കാഴ്ചബംഗ്ലാവി’ല്‍.
Raviyude Katha Kelkkano?
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ജീവിതം ”കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും തീരുമാനിച്ച് അടിയില്‍ രണ്ടു വരയിടുവാന്‍” വിസമ്മതിച്ച ഒരു“’ധിക്കാരി’യുടെ കഥയാണിത്. ശരിയെന്നു തോന്നുന്നതിനെ, ബാഹ്യപ്രേരണകള്‍കൊണ്ട്, തെറ്റെന്നു തീര്‍പ്പുവരുത്തുവാന്‍ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ കൂട്ടാക്കാതിരുന്ന, ഉശിരാര്‍ന്ന ചെറുപ്പത്തിന്റെ കഥ.
Dheerasamarangalumaayi Keralavarma Pazhassiraja
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.കേരളം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുന്‍വിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിന്‍നടത്തമാണ് ഈ പുസ്തകം. കേരളവര്‍മ്മ പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരസമരങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാള സാഹിത്യവും ശാസ്ത്രകലാരംഗവുമാണ് ഈ പുസ്തകം പ്രത്യേകമായി പരിശോധിക്കുന്നത്.
Vazhvum Ninavum
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.വേറിട്ടു സഞ്ചരിക്കുന്ന മനുഷ്യരുമായി വാക്കുകൾകൊണ്ട് കൈകോർക്കുകയാണ് ശ്രീരാമൻ. അക്ഷരങ്ങളുടെ സുഗന്ധവും പ്രകാശവും പ്രസരിക്കുന്ന, മനുഷ്യകഥാനുഗായികളായ ഈ കുറിപ്പുകൾ വ്യത്യസ്ത സ്വരസ്ഥായികളിൽ പാടുന്ന കുറേയേറെ മാനവർ ചേർന്ന് സൃഷ്ടിച്ചിരിക്കുന്ന ഒരു സിംഫണിയാണ്.















