• Virahardram Lalithaganangal

    Original price was: ₹100.00.Current price is: ₹80.00.

    ലളിതഗാനശാഖയ്ക്ക് മുതല്‍ക്കൂട്ടാകുന്ന മനോഹരമായ 10 വിരഹഗാനങ്ങളുടെ സമാഹാരം. സംഗീതപ്രേമികളുടെ അഭിരുചിക്കനുസരിച്ച് ഇമ്പമാര്‍ന്ന ഈണം പകര്‍ന്ന് ആലപിച്ച ഇതിലെ ഗാനങ്ങളുടെ സി.ഡി. ഉള്‍പ്പെടെ.

  • Janikkathavarude Jathakakurippukal

    Original price was: ₹100.00.Current price is: ₹80.00.

    തീരാദുഃഖത്തിന്റെ മാറാപ്പു പേറുന്ന എച്ച്.ഐ.വി. പോസിറ്റീവ് മനുഷ്യരെ ഓര്‍ത്തുള്ള വിലാപമാണ് ഈ ആഖ്യായിക. മാറ്റിനിര്‍ത്തേണ്ടവരല്ല, ചേര്‍ത്തുനിര്‍ത്തേണ്ടവരാണ് എയ്ഡ്‌സ് രോഗികള്‍ എന്ന ബോധ്യത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു; എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഉച്ചാടനംചെയ്യുന്നു.

  • Kanneerkkayal

    Original price was: ₹100.00.Current price is: ₹80.00.

    വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവാക്കളുടെ മനഃസംഘര്‍ഷങ്ങളാണ് ഈ പുസ്തകത്തിലെ ഇതിവൃത്തം. പ്രമാണിത്തം നിലനിന്നിരുന്ന തറവാട്ടിലെ
    സന്തതികള്‍ നേരിടുന്ന പട്ടിണിയുടെ നേര്‍ചിത്രം. ആ കുടുംബങ്ങളിലെ കണ്ണീരിന്റെ നാള്‍വഴികളിലൂടെ ഒരു യാത്ര.

  • Ormakalude Nallachan

    Original price was: ₹100.00.Current price is: ₹80.00.

    അമ്മായിയച്ഛന്‍ കഥാനായകനും മരുമകള്‍ രചയിതാവുമാകുന്ന വേറിട്ടൊരെഴുത്ത്. ഡോ.കെ.എന്‍.പണിക്കരുടെ തൊഴില്‍ ജീവിതത്തെക്കുറിച്ചും മാനവികമായ നര്‍മ്മബോധത്തെക്കുറിച്ചും ഹ്യദയം ചാലിച്ചെഴുതിയ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. കലാഭംഗിയുള്ള ഒരു നോവല്‍ എന്നു തോന്നിപ്പിക്കുന്ന രചനയുടെ ഇന്ദ്രജാലം.

  • Ithramathram

    Original price was: ₹100.00.Current price is: ₹80.00.

    ഇത് ഒരു നോവലെറ്റോ നീണ്ടകഥയോ അല്ല. അനവധി കഥാപാത്രങ്ങളും ഭിന്നനോട്ടങ്ങളും സാന്ദ്രസന്ദര്‍ഭങ്ങളും ഉള്ള സ്ഥലകാലബദ്ധവും സങ്കീര്‍ണവും ദാര്‍ശിനികവുമായ നോവല്‍.

  • Pookunna Vakkukal

    Original price was: ₹100.00.Current price is: ₹80.00.
  • PSC 10th LEVEL PRELIMINARY EXAM LAST MINUTE REVISION

    Original price was: ₹100.00.Current price is: ₹80.00.

    പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, കേരള നവോത്ഥാനം, നാച്ച്വറല്‍ സയന്‍സ്, ഭൗതികശാസ്ത്രം, ലഘുഗണിതം, മെന്റല്‍ എബിലിറ്റി എന്നിങ്ങനെ ഏറ്റവും പുതിയ സിലബസ് പ്രകാരമുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.

    OMR ആന്‍സര്‍ ഷീറ്റ് മാതൃക.

    മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ
    ചോദ്യോത്തരങ്ങള്‍.

    ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി
    പഠനപുരോഗതി സ്വയം മനസ്സിലാക്കാം.

  • Tham Luangile Koottukar

    Original price was: ₹100.00.Current price is: ₹80.00.

    വൈല്‍ഡ് ബോര്‍സ് സോക്കര്‍ ടീം, കോച്ച് ഏക്കഫോണ്‍. താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഈ ‘കാട്ടുപന്നികള്‍’ – ”പന്ത്രണ്ടു കുട്ടിപ്പന്നികള്‍, ഒരു വലിയ പന്നി” – ഇരുട്ടിന്റെ കെണിയെയും ജലത്തിന്റെ ക്രൗര്യത്തെയും മറികടന്ന് പ്രകാശകവാടമണഞ്ഞതിന്റെ നാള്‍വഴിവിവരണമാണ് ഈ നോവല്‍. വായുവും വെളിച്ചവും ദുര്‍ലഭമായ, വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന, തായ്ലാന്‍ഡിലെ ഗുഹയ്ക്കുമുന്നില്‍ ആ പതിമൂന്നു പേരുടെ രക്ഷയ്ക്കായി ലോകമൊന്നാകെ പ്രാര്‍ഥനകളോടെ കാത്തുനിന്നത് എത്രയോ ദിവസങ്ങള്‍! മരണം മണക്കുന്ന ആ തണുവിടത്തില്‍ പ്രതീക്ഷയുടെ പുതപ്പണിഞ്ഞും, ഇച്ഛാശക്തിയിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസത്താല്‍ ഹൃദയത്തെ ചൂടുപിടിപ്പിച്ചും ‘കാട്ടുപന്നികള്‍’ ജീവനാളം കെടാതെ കാത്തു. ഒരു ഇരുള്‍തുരങ്കത്തിനുള്ളില്‍ പതിമൂന്നു ജീവനുകള്‍, ഒപ്പം രക്ഷാപ്രവര്‍ത്തകരും, വെള്ളവും സമയവുമായി നടത്തിയ യുദ്ധത്തിന്റെ, അതിന്റെ വിജയകരമായ പരിസമാപ്തിയുടെ കഥയാണിത്.

  • HAMSAGANAM

    Original price was: ₹100.00.Current price is: ₹80.00.

    ടി.പത്മനാഭന്റെ കഥാപാത്രങ്ങളിലധികവും ഒറ്റയാനമാരും ദുഖിതരുമാണ്. ഇന്ദ്രിയസംവേദ്യമായ ഭാഷയും അതിനിടയില്‍ ഉയിര്‍ന്നുപൊന്തുന്ന പത്തുകഥകളിലെ വിവരണാതീതമായ ഭാവശില്പവും ജീവിതത്തിന്റെ വേദന പുരണ്ട ഏടുകളെ തന്നെയാണ് വെളിപ്പെടുത്തുന്നത്.

  • NAANIVELYAMMA

    Original price was: ₹100.00.Current price is: ₹80.00.
  • Niyamam : Samasyangal Marupadikal

    Original price was: ₹100.00.Current price is: ₹80.00.

    പൊതുസമൂഹവും മാധ്യമലോകവും ചര്‍ച്ചയാക്കുന്ന നിരവധിയായ നിയമങ്ങളിലും വിധിന്യായങ്ങളിലും മിക്കവയും ഒരു സാധാരണപൗരന് അജ്ഞാതമാണ്. നിയമസംവിധാനത്തിന്റെ ഉള്ളറകളെക്കുറിച്ച് നാം അറിയേണ്ടതായ അടിസ്ഥാനവസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍. നിയമസാക്ഷരതയുടെ ആവശ്യകതയിലേക്കുകൂടിയാണ് ഈ പുസ്തകം വിരല്‍ചൂണ്ടുന്നത്.

  • Vevikkatha Vibhavangal

    Original price was: ₹100.00.Current price is: ₹80.00.

    പ്രകൃതിദത്തമായത് വേവിക്കാതെ ആഹരിക്കുകയാണ് മികച്ച ഭക്ഷണശീലം എന്ന ബോധ്യമേകുന്ന പുസ്തകം. പുതുകാല-പഴങ്കാല രുചികള്‍ സമന്വയിക്കുന്ന, പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ പാചകവിധികള്‍. ഭക്ഷണം ഇവിടെ രോഗാവസ്ഥകളെ ചെറുക്കുന്ന ഔഷധമാകുന്നു. അടുക്കളകള്‍ക്ക് അന്യമായ ചിലതിന്റെ പരിചയംപുതുക്കല്‍ കൂടിയാണ് ഈ റെസിപ്പികള്‍.

  • Karnadakasangeetham

    Original price was: ₹100.00.Current price is: ₹80.00.

    സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്‍/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് കര്‍ണാടകസംഗീതത്തിലെ പ്രാഥമികവസ്തുതകള്‍ പകര്‍ന്നുനല്കുകയാണ് ഈ പുസ്തകം.

  • Abelinte Diary

    Original price was: ₹100.00.Current price is: ₹80.00.

    മൊബൈല്‍ ഗെയിമുകളില്‍ നേരം കളയുന്ന ആബേല്‍ അമ്മയുടെ നാട്ടിലേക്കു പോകാന്‍ നിര്‍ബന്ധിതനാകുന്നു. അവിടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും അവന്റെ ദിനങ്ങളെ ജീവസ്സുറ്റതാക്കുന്നു. മഹാമാരിക്കാലത്തെ ആ അനുഭവങ്ങളില്‍ ചിലതിന്റെ ഡയറിക്കുറിപ്പുകളാണ് ഈ പുസ്തകം.

  • Nilaavukondu Menja Veedu

    Original price was: ₹95.00.Current price is: ₹80.00.

    ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളെ തോറ്റിയുണര്‍ത്തുന്ന ഈ പുസ്തകം ഒരു നാടിന്റെ ഗതകാലസംസ്‌കൃതിയുടെ നന്മയും തെളിമയുമാണ് പറയുന്നത്. നാടും ജനങ്ങളും അവരുടെ വിശ്വാസങ്ങളും കൃഷിയും ആണ്ടറുതികളും കാലാവസ്ഥയുമെല്ലാം തെളിഞ്ഞ മഴയുടെ കണ്ണാടിഞരമ്പുകള്‍പോലെ ഈ ഓര്‍മ്മകളില്‍ നിറഞ്ഞുകിടക്കുന്നു. വള്ളുവനാടിന്റെ ശുദ്ധമായ മൊഴിവഴക്കങ്ങളെ പിന്തുടരുന്ന ‘നിലാവുകൊണ്ടു മേഞ്ഞ വീട്’ വായനയുടെ പുതിയൊരു സൗന്ദര്യമാണ് പകരുന്നത്.

  • Malayala Vyakarana Patanasahayiyum Upanyasangalum

    Original price was: ₹100.00.Current price is: ₹80.00.

    മലയാള വ്യാകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. വ്യാകരണനിയമങ്ങള്‍ ശരിയായി അറിഞ്ഞിരിക്കേണ്ടത് ആവശ്യവുമാണ്. തെറ്റ് കൂടാതെ മലയാളം എഴുതണമെങ്കില്‍ നല്ല വായനയും വ്യാകരണത്തെക്കുറിച്ചു ബോധ്യവും ഉണ്ടïാവണം. പെട്ടെന്ന് മനസിലാകുന്ന തരത്തില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്.