Shop
Kampithan
മണ്ണടിക്കാവിലെയും പട്ടാഴിക്ഷേത്രത്തിലെയും ആധ്യാത്മികവും പ്രാപഞ്ചികവുമായ സകല വ്യവഹാരങ്ങൾക്കും അധികാരിയായ കാമ്പിത്താൻ, ഐതിഹ്യമാലയിലെ പവിഴമുത്തായി വിളങ്ങുന്നു. ആശ്ചര്യകരമായ സിദ്ധിവിശേഷങ്ങൾക്ക് ഉടയോനായ കാമ്പിത്താന്, ബുദ്ധികൊണ്ടും ശക്തികൊണ്ടും ഭക്തികൊണ്ടും കാവിലമ്മയുടെ പ്രതിപുരുഷനെന്നു സ്വയം തെളിയിക്കുവാൻ, വെളിച്ചപ്പാടായി പള്ളിവാളെടുക്കുവാൻ ഒരു അഗ്നിപരീക്ഷയെ നേരിടേണ്ടിയിരുന്നു – കല്ലടയാറ്റിലെ പാറക്കയത്തിൽ, പണ്ടുണ്ടായിരുന്ന കാമ്പിത്താൻ നിക്ഷേപിച്ചുവെന്ന് കരുതിപ്പോരുന്ന ഭഗവതിയുടെ പൊൻചിലമ്പ് എടുത്തുകൊണ്ടുവരിക!
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Badhal Kathakal
സുപരിചിതമായ നിലനില്ക്കുന്ന ചില കഥകൾക്ക് പാഠഭേദം ചമയ്ക്കുകയാണ് ബദൽ കഥകൾ; ആധുനിക ജീവിതപരിസരങ്ങൾക്കനുസൃതമായ മാറ്റങ്ങളോടെ. ചിരപരിചിതമായ നാടോടിക്കഥകളെ കാലത്തിനൊത്ത രൂപപരിണാമ(സൗന്ദര്യ)ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നു എഴുത്തുകാരൻ. സുഭാഷ്ചന്ദ്രന്റെ അവതാരിക.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Gazal Ravukal
പ്രണയവും വിരഹവും വിഷാദവും ഹർഷവും വിഷയമാകുന്ന, പ്രദീപ് അഷ്ടമിച്ചിറയുടെ അമ്പതോളം ഗസലുകളുടെ സമാഹാരം.
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.National flowers Around the World
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Americayile Edan Kazhchakal
ദൈവസൃഷ്ടിയായ പറുദീസയെ – നഷ്ട സ്വര്‍ഗത്തെ – ഭൂമിയില്‍ തിരയുകയാണ് ഈ സഞ്ചാരസുവിശേഷം. ആത്മീയാനുഭൂതിയും സൗന്ദര്യാനുഭവവും തമ്മില്‍ത്തമ്മില്‍ ലയിച്ച് ഒന്നാകുന്ന രസവിദ്യയില്‍ ഇവിടെ വാക്കുകള്‍ ധ്യാനലീനമാകുന്നു. പ്രകൃതി-മനുഷ്യബന്ധത്തില്‍ നിന്നും മുളപൊട്ടിയ വിനീതരായ പുല്‍നാമ്പുകളാല്‍ അലംകൃതമാണ്, അമേരിക്ക എന്ന സ്വപ്ന ഭൂവിലൂടെയുള്ള ഈ യാത്രാപഥം. പ്രപഞ്ചശില്പിയുടെ മുന്നില്‍ ഒരു സമര്‍പ്പിതവിശ്വാസി അക്ഷരങ്ങള്‍കൊസ്സു നേരുന്ന വണക്കമാണ് ഈ വഴിയോര്‍മ.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Eeranmizhikaliloode
ഈ ലോകത്തെ ബാല്യസഹജമായ നിഷ്‌കളങ്കതയോടെ വീക്ഷിക്കുന്ന പന്ത്രïണ്ട് കഥകള്‍. ഓര്‍മക്കൂട്ടില്‍ ചേക്കേറുന്ന ഇതിലെ കഥാപാത്രങ്ങള്‍ വാഴ്‌വിന്റെ വലിയ രഹസ്യങ്ങളിലേക്കാണ് കടന്നുചെല്ലുന്നത്. സുതാര്യമായ ജീവിതമാണ് ഈ രചനകളില്‍ പ്രതിഫലിക്കുന്നത്. ഡോ. ജോര്‍ജ് ഓണക്കൂറിന്റെ അവതാരിക.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Mazha Thudarum
കുടുംബം തന്റെ കൈകളില്‍നിന്ന് വഴുതിനീങ്ങുകയാണെന്നും വഞ്ചനയും അപമാനവും തിരസ്‌കാരവുമാണ് തന്റെ ശേഷപത്രത്തിലെന്നും കരള്‍ പിളരുന്ന സങ്കടത്തോടെ മനസ്സിലാക്കുന്ന ഒരുവളുടെ വ്രണിതതീര്‍ഥാടനത്തിന്റെ കഥപറയുന്ന നോവല്‍. വേദനകളുടെ ഈ പെരുമഴയിലൂടെ സധൈര്യം സഞ്ചരിക്കുവാനായിരുന്നു അവളുടെ തീരുമാനം; അത് പെയ്തുതോരുംവരെ.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.Sikkumathathile Mahagurukkanmar
ഗുരു നാനാക്കില്‍നിന്നു തുടങ്ങുന്നു, ലോകത്തെ സംഘടിതമതങ്ങളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സിക്കുമതത്തിന്റെ ചരിത്രം. ഈ മതത്തിന് ഏകീകൃതരൂപം സമ്മാനിച്ചതാകട്ടെ, ഗുരു ഗോവിന്ദ് സിംഗും. നാനാക്കും ഗോവിന്ദ് സിംഗും ഉള്‍പ്പെടെ സിക്ക് ഗുരുപരമ്പരയിലെ 11 വ്യക്തിത്വങ്ങളുടെ വഴികളും മൊഴികളും പ്രതിപാദിക്കുകയാണ് ഈ പുസ്തകം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Prasidhamaya Thiruvathirapattukal
ചലനചാരുതകൊണ്ടും ആലാപനമാധുരികൊണ്ടും കണ്ണിനും കാതിനും വിരുന്നാകുന്ന തിരുവാതിര നൃത്തത്തിന് കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന 101 പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ദേവസ്തുതികളും പുരാണകഥകളും ഒക്കെയാണ് ഈ സുന്ദരഗാനങ്ങള്‍ക്ക് ഉള്ളടക്കമാകുന്നത്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Malayala Kavitha quiz-Ebook
പ്രാചീന കവിത്രയം മുതല്‍ ആറ്റൂരും സച്ചിദാനന്ദനും ചുള്ളിക്കാടുംപോലെയുള്ള ആധുനിക കവികള്‍വരെ കവിതാശകലങ്ങളുമായി ഈ താളുകള്‍ക്ക് ചന്തം ചമയ്ക്കുന്നു. പദ്യനുറുങ്ങുകള്‍ മാത്രമല്ല, കാവ്യലോകത്തുനിന്നുള്ള വ്യക്തിവിശേഷങ്ങളും രചനാവിശേഷങ്ങളും പങ്കുവെക്കുന്ന ചോദ്യോത്തരങ്ങളും ഈ കൈപ്പുസ്തകം ഉള്‍ക്കൊള്ളുന്നു.
₹80.00Original price was: ₹80.00.₹24.00Current price is: ₹24.00.Ira
വെളിച്ചം എത്തിനോക്കാത്ത അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ ഒഴിയാബാധയായി ഇതിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.Raviyude Katha Kelkkano?
ജീവിതം ”കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും തീരുമാനിച്ച് അടിയില്‍ രണ്ടു വരയിടുവാന്‍” വിസമ്മതിച്ച ഒരു“’ധിക്കാരി’യുടെ കഥയാണിത്. ശരിയെന്നു തോന്നുന്നതിനെ, ബാഹ്യപ്രേരണകള്‍കൊണ്ട്, തെറ്റെന്നു തീര്‍പ്പുവരുത്തുവാന്‍ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ കൂട്ടാക്കാതിരുന്ന, ഉശിരാര്‍ന്ന ചെറുപ്പത്തിന്റെ കഥ.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Kururammayude Manjula
പൂന്താനത്തില്ലത്തെത്തിയ മഞ്ജുളയെന്ന അമ്പലവാസിപ്പെണ്‍കിടാവ് പതിറ്റാണ്ടുകാലം തേതിയുടെകൂടെ കഴിഞ്ഞു. പിന്നെ പതിനഞ്ചുവര്‍ഷം കുറൂരമ്മയ്ക്കു തുണയായി. ഭക്തിയല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്നു വിശ്വസിച്ചുപോന്ന മൂവരുടെയും വാഴ്‌വുകളാണ് ഈ ആഖ്യായികയില്‍. ഗംഗയും യമുനയും സരസ്വതിയും ഒന്നിക്കുന്നപോലെയുള്ള ഈ മഹാപ്രവാഹത്തില്‍ തിരുമാന്ധാംകുന്നിലമ്മയും ഗുരുവായൂരപ്പനും പൂന്താനവും മേല്പത്തൂരും വില്വമംഗലവുമൊക്കെ കൈവഴികളാകുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Hanumankathakal
മാരുതനന്ദനനും ശ്രീരാമഭക്തനുമായ വാനരശ്രേഷ്ഠന്റെ ആശ്ചര്യം ജനിപ്പിക്കുന്ന കഥകള്‍. ബുദ്ധിയിലും ശക്തിയും ഭക്തിയിലും അഗ്രേസരനായ ആഞ്ജനേയനെക്കുറിച്ചുള്ള നിരവധിയായ വിസ്മയവൃത്താന്തങ്ങള്‍. ഉദിച്ചുയരുന്ന സൂര്യന്‍ പഴമെന്നു നിനച്ച് കുതിച്ചുയര്‍ന്ന കൈക്കുഞ്ഞും, ലങ്കയിലേക്കുള്ള സീതാന്വേഷണയാത്രയിലെ നായകനും, മരുത്വാമല അടര്‍ത്തിയെടുത്ത ബലശാലിയും, അര്‍ജുനന്റെ കൊടിയടയാളമായ സത്യവ്രതനുമൊക്കെ ഈ താളുകളില്‍ പ്രത്യക്ഷപ്പെടുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.