Shop
Loka Danikarude Kathakal
ഹെൻറി ഫോർഡ്, സ്റ്റീവ് ജോബ്‌സ്, ബിൽ ഗേറ്റ്‌സ്, മാർക്ക് സുക്കർബർഗ്, ചംഗ് ജൂ യംഗ്, ലാറി എലിസൺ, ധീരുഭായ് അംബാനി, ലക്ഷ്മി നാരായൺ മിത്തൽ, വാറൻ ബഫറ്റ്, ആൻഡ്രൂ കാർണേജി – ലോകത്തെ കരുത്തുറ്റ പത്തു ധനികരുടെ അനുഭവകഥകൾ. കഠിനാധ്വാനവും ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ദൃഢനിശ്ചയവും പ്രതിസന്ധികളിൽ മുട്ടുമടക്കാത്ത ആത്മവീര്യവും ‘മൂലധന’മാക്കിയ ഈ ബിസിനസ്സ് സംരംഭകർ വിജയാന്വേഷികൾക്ക് എന്നും പ്രചോദനമാണ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Kadalolam Kanavumayoru Karal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Prasidhamaya Thiruvathirapattukal
ചലനചാരുതകൊണ്ടും ആലാപനമാധുരികൊണ്ടും കണ്ണിനും കാതിനും വിരുന്നാകുന്ന തിരുവാതിര നൃത്തത്തിന് കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന 101 പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ദേവസ്തുതികളും പുരാണകഥകളും ഒക്കെയാണ് ഈ സുന്ദരഗാനങ്ങള്‍ക്ക് ഉള്ളടക്കമാകുന്നത്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Parethathmakkal Mazha Nanayunnu
ദഹിപ്പിക്കുവാനായി മുന്നിലെത്തുന്ന അസംഖ്യം ശവങ്ങളില്‍ ഒരുവന്റെ ജീവിതത്തെ പിന്തുടരുവാനുറച്ച കുട്ടിക്കറുപ്പന്‍ എത്തിച്ചേരുന്ന വിചിത്രസന്ധികള്‍ ഇതിവൃത്തമാകുന്ന രചന. രണത്തണുപ്പുള്ള മഴയില്‍ ഈ താളുകള്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. വാഴ്‌വിന്റെ പൊരുള്‍ കൊത്തിവച്ചിരിക്കുന്ന ഒരു സ്മാരകശിലയായി ഈ നോവല്‍ പരിണമിക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Ottakku Thamasikkunna Pennu
സന്തോഷങ്ങളില്‍നിന്ന് നിലവിളിയിലേക്ക് വീണുചിതറുന്ന സങ്കടങ്ങളുടെ പെയ്ത്താണ് ഈ കഥ. നെഞ്ചകത്ത് പെയ്തുനിറയുന്ന ഓരോ തുള്ളിയിലും ജീവിതം ഒളിച്ചുവെച്ച വിസ്മയങ്ങളും നിരാശകളും ഉണ്ട്. കണ്ണീരില്‍നിന്ന് മഴവില്ല് വിടര്‍ത്താന്‍ ശ്രമിച്ച് തീക്കാലമായ് പടര്‍ന്നുകയറിയ വര്‍ണങ്ങളില്‍ ചിറകുകരിഞ്ഞ പെണ്‍പക്ഷിയുടെ കരള്‍പിടയും പാട്ടാണ് ഈ നോവലെറ്റ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Kuranganum Kaalakkuttanum
കൂടുതല്‍ സ്വാതന്ത്ര്യം കൊതിച്ച് ഒരു കാളക്കുട്ടന്‍ നടത്തിയ യാത്രയുടെ കഥയാണിത്. വിലങ്ങുകള്‍ എന്നു കരുതിയ പലതും യഥാര്‍ഥത്തില്‍ അനുഗ്രഹങ്ങള്‍ ആയിരുന്നുവെന്ന് അവന്‍ ഈ യാത്രയില്‍ കണ്ടെത്തുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Hanumankathakal
മാരുതനന്ദനനും ശ്രീരാമഭക്തനുമായ വാനരശ്രേഷ്ഠന്റെ ആശ്ചര്യം ജനിപ്പിക്കുന്ന കഥകള്‍. ബുദ്ധിയിലും ശക്തിയും ഭക്തിയിലും അഗ്രേസരനായ ആഞ്ജനേയനെക്കുറിച്ചുള്ള നിരവധിയായ വിസ്മയവൃത്താന്തങ്ങള്‍. ഉദിച്ചുയരുന്ന സൂര്യന്‍ പഴമെന്നു നിനച്ച് കുതിച്ചുയര്‍ന്ന കൈക്കുഞ്ഞും, ലങ്കയിലേക്കുള്ള സീതാന്വേഷണയാത്രയിലെ നായകനും, മരുത്വാമല അടര്‍ത്തിയെടുത്ത ബലശാലിയും, അര്‍ജുനന്റെ കൊടിയടയാളമായ സത്യവ്രതനുമൊക്കെ ഈ താളുകളില്‍ പ്രത്യക്ഷപ്പെടുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Stephen Hawking
പ്രപഞ്ചം എന്ന സമസ്യയെ, നക്ഷത്രങ്ങളില്‍ മിഴികളുറപ്പിച്ച് പൂരിപ്പിക്കുവാന്‍ ശ്രമിച്ച അസാധാരണപ്രതിഭയുടെ ജീവിതവും ശാസ്ത്രാന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സ്ഥലവും കാലവും പോലെയുള്ള ‘ബ്രഹ്മാണ്ഡ’കല്പനകളുടെ പൊരുളറിയുവാന്‍ ശ്രമിക്കുകയായിരുന്നു, സ്റ്റീഫന്‍ ഹോക്കിംഗിലെ ജിജ്ഞാസു. മനുഷ്യന്റെ ശാസ്ത്രബോധത്തെ ഗഗനവിശാലമാക്കിയ ഹോക്കിംഗിന്റെ ആത്മവിശ്വാസത്തെ ഉലയ്ക്കുവാന്‍, നാഡീകോശങ്ങളെ തളര്‍ത്തുന്ന രോഗത്തിനും കഴിഞ്ഞില്ല. അളവറ്റ നര്‍മബോധത്തിന് ഉടമയായ, ദൈവനിഷേധിയായ, യുദ്ധവിരുദ്ധനായ, വാതുവയ്പുകാരനായ ഒരു ശാസ്ത്രജ്ഞനെ ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കു പരിചയപ്പെടാം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Mahanaya Lincoln
മനുഷ്യനെ മനുഷ്യത്വത്തില്‍ നിന്ന് അകറ്റിയ അടിമസമ്പ്രദായത്തിന് പൂര്‍ണവിരാമമിട്ട എബ്രഹാം ലിങ്കന്റെ ജീവിതകഥ. ഔപചാരികവിദ്യാഭ്യാസത്തിന്റെ പിന്തുണ ഇല്ലാതെയാണ് വൈറ്റ്ഹൗസിലേക്ക് ലിങ്കണ്‍ നടന്നുകയറിയത്. പിതാവിന്റെ കര്‍ക്കശപെരുമാറ്റത്തിലോ, സഹോദരിയുടെയും മാതാവിന്റെയും മരണത്തിലോ ഒന്നും ആ താരകം മങ്ങിയില്ല. അനുഭവങ്ങളുടെ കൊടുംചൂടില്‍ ഉരുകിയുണ്ടായ ഈ ജീവിതകഥയിലേക്ക് വിജയത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Thailand : Aanandhathinte Athbudhalokam
ജീവിതലഹരിയുടെ അവസാനതുള്ളിയും കുടിച്ചുവറ്റിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ഒരു ജനത അധിവസിക്കുന്ന തായ്‌ലന്റിന്റെ നഗരവീഥികളിലൂടെ, ഉല്ലാസകേന്ദ്രങ്ങളിലൂടെ, കടൽക്കരകളിലൂടെ, ദ്വീപുകളിലൂടെ, ഒരു ‘പാവത്താൻ മലയാളി’ നടത്തിയ സഞ്ചാരത്തിന്റെ കഥ. തലസ്ഥാനമായ ബാങ്കോക്കും പ്രധാനനഗരങ്ങളായ പാട്ടായയും ഫുക്കറ്റുമൊക്കെ ഇതിൽ വായനയുടെ happy hours സമ്മാനിക്കുന്നു. വർഗീസാന്റണിയുടെ അവതാരിക.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Pathamudhayam
പ്രണയത്തിന്റെയും പ്രകൃതിയുടെയും വിസ്തൃതലോകം നമുക്കു മുന്നിൽ തുറന്നിടുന്ന കവിതകൾ. അനുഭവത്തിന്റെ തീക്ഷ്ണതയാൽ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവം. പ്രകൃതിയുടെ അന്തഃസത്തയും മനസ്സിന്റെ ആഴക്കടലും സമന്വയിക്കുന്നു, ഈ സമാഹാരത്തിലെ കവിതകളിൽ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Nalla Kuttikal Nalla Sheelangal
ബാല്യവും കൗമാരവും നിർണായകമായ ഒരു വളർച്ചാഘട്ടമാണെന്ന് പലപ്പോഴും മാതാപിതാക്കൾ മറന്നുപോകുന്നു. കുട്ടികൾ നേരിടുന്ന പ്രതിസന്ധികളെയും അവരിലെ പെരുമാറ്റദൂഷ്യങ്ങളെയും അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുവാൻ കഴിയേണ്ടതുണ്ട്. കുട്ടികളുടെ വ്യക്തിത്വവികാസത്തിന്റെ ശാസ്ത്രവും അവരുടെ പെരുമാറ്റം വിശകലനംചെയ്യുന്നതിന്റെ കലയുമാണ് ഈ പുസ്തകം പ്രകാശിതമാക്കുന്നത്. അനുഭവസാക്ഷ്യങ്ങൾ മുൻനിർത്തിയുള്ള വിവരണം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Ningalude Sareerabhasha
നമ്മുടെ ശക്തിദൗർബല്യങ്ങളെ ഒരു ദർപ്പണത്തിലെന്നവിധം പ്രതിഫലിപ്പിക്കുകയും, മനസ്സിന്റെ ഗൂഢസഞ്ചാരങ്ങളെ ഒരു ഉച്ചഭാഷിണിയിലൂടെന്നവണ്ണം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശരീരം. വ്യക്തിത്വവികസനത്തിൽ ശരീരഭാഷാസ്വാധീനം നിർണായകമാണ്. ജീവിതപങ്കാളിയുടെയും സുഹൃത്തുക്കളുടെയുമൊക്കെ വിശ്വാസമാർജിക്കുവാൻ, അവരുടെ ചിന്തകൾ മനസ്സിലാക്കി അതിനനുസൃതമായി നിലപാടുകൾ സ്വീകരിക്കുവാൻ ഈ പുസ്തകവായന നിങ്ങളെ സഹായിക്കും.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Sundarakandam: Kilippattu
രാമായണം പൂർണമായി വായിക്കുന്നതിന്റെ സായുജ്യമാണ്, നിഷ്‌കാമകർമത്തിന്റെ സൗന്ദര്യമാണ് സുന്ദരകാണ്ഡം. ശബ്ദ, അർഥ, രസ, ധ്വനി, പദസൗന്ദര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സുന്ദരകാണ്ഡം തെറ്റാതെ, ശരിയായി പദം മുറിച്ച് പാരായണം ചെയ്യാനുതകുന്ന പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Simon D Buva Avarude Katha Parayunu
സിമോൺ ഡി ബുവ്വയുടെ ആത്മകഥയുടെ സ്വതന്ത്ര ആഖ്യാനം. സ്ത്രീവിമോചനപ്രസ്ഥാനങ്ങൾക്ക് ആവേശമരുളിയ ജീവിതത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ. അയത്‌നലളിതമായ ഭാഷയിലെഴുതപ്പെട്ട ഈ പുനരാഖ്യാനം മലയാളികളുടെ ധൈഷണിക സ്വത്വത്തെ എന്നെന്നും ഉത്തേജിപ്പിക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Leader: Ichasakthiyude Prathiroopam
ഒരു മനഃശാസ്ത്ര കാഴ്ചപ്പാടിലൂടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളിൽ വേരുറപ്പിച്ചുനിന്ന കരുണാകരൻ എന്ന വൻമരത്തെ മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ അറിയാൻ ശ്രമിക്കുന്ന ഗ്രന്ഥം. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ ഭരണതലങ്ങളിലും ജനങ്ങളുടെ പ്രിയതോഴൻ, ഗുരുവായൂരപ്പഭക്തൻ എന്നിങ്ങനെ വ്യക്തിതലങ്ങളിലും മായാമുദ്രകൾ പതിപ്പിച്ച ‘ലീഡറെ’ രൂപപ്പെടുത്തിയ ഘടകങ്ങളുടെ അപഗ്രഥനം. കരുണാകരൻ എന്ന പച്ചമനുഷ്യന്റെ ഉൺമ തേടുന്ന പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.