Shop
Poothumbiyude Swargayathra
നീലയും ചുവപ്പും ചിത്രങ്ങളും വരകളും ഇടകലർന്ന ചിറകുകളും, നീളൻ വാലും, തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു സുന്ദരിത്തുമ്പിയായിരുന്നു അവൾ. വണ്ടുകളും തുമ്പികളും പുൽച്ചാടികളും പോലെയുള്ള ചെറുജീവികൾ മാത്രം പാർക്കുന്ന ആ പുൽമേട്ടിലെ എല്ലാവരുടെയും അരുമ. അങ്ങനെയിരിക്കെ പുൽമേടു വൻകാട്ടിലെത്തുവാൻ അവൾ പൂചിറകുകൾ വിടർത്തി. കാട്ടിലെ വാസം സ്വർഗതുല്യമായിരിക്കുമെന്നായിരുന്നു അവളുടെ വിശ്വാസം.കാട്ടിലെത്തിയപ്പോഴാണ്, താൻ പിന്നിൽ ഉപേക്ഷിച്ചുപോന്ന പുൽമേടിന്റെ സൗന്ദര്യവും അതു നൽകുന്ന സൗഖ്യവും പൂത്തുമ്പിക്കു മനസ്സിലായത്. ‘വനവാസകാലം‘ ചിറകുകൾ നഷ്ടമാക്കിയ അവൾക്ക് ‘ഈ പുൽമേടുതന്നെയാണ് സ്വർഗ‘ മെന്ന് വേദനയോടെ അംഗീകരിക്കേണ്ടിവന്നു.
മൂല്യബോധം വളർത്തുന്ന ബാലപാഠങ്ങളാണ്, ‘പൂത്തുമ്പിയുടെ സ്വർഗയാത്ര’യും മറ്റു പതിമൂന്നു കഥകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിലെ രചനകൾ.
സി.ആർ. ദാസിന്റെ അവതാരിക.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Ganapathikkunnu
കൊതിതീരെ പനമ്പഴങ്ങൾ തിന്നുവാനുള്ള മോഹമാണ് ആനക്കാട്ടിലെ മാതുവിനെയും കൂട്ടുകാരി ചിന്നുവിനെയും പനങ്കാട്ടിലേക്കൊരു സാഹസികയാത്രയ്ക്കു പ്രേരിപ്പിച്ചത്. വയറുനിറയെ പഴംതിന്ന് മടങ്ങിയെത്തിയ മാതുവിന് ആ ആനത്താവളത്തിന്റെ ഒരുമ തകരുന്നതിലാണ് സാക്ഷിയാകേണ്ടിവന്നത്. ഭ്രാന്തൻ ശങ്കുവും, മല്ലനും അവന്റെ സിൽബന്തികളുമൊക്കെച്ചേർന്ന് സംഭവബഹുലമാക്കുന്നു, ‘ഗണപതിക്കുന്നി’ന്റെ ഇതിവൃത്തം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Sing a Song Tell a Tale
Through simple stories and songs, the book provides children opportunity to experience nature and its lovely beings. Every story and song has a message to convey that would inculcate essential values in them.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Upanyasamanjari
വൈവിധ്യം, സമകാലീനത, ആവിഷ്‌കാരമികവ് എന്നിവ മുഖമുദ്രയാക്കിയ ഉപന്യാസങ്ങളുടെ സമാഹാരം. ഹയർസെക്കന്ററി അധ്യാപനരംഗത്ത് പരിചയസമ്പന്നരായ ഗ്രന്ഥകാരന്മാർ. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Krishnappattu
മലയാളഭാഷയിലെ ഭക്തികാവ്യങ്ങളിൽ സർവാതിശായിയായി നിലകൊള്ളുന്ന രചന. ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ദുഷ്ടനിഗ്രഹം, സജ്ജനപരിപാലനം എന്നിങ്ങനെയുള്ള അവതാരകഥകളാണ് പ്രതിപാദ്യം. സ്തുതികളും വേദാന്തചിന്തകളും ചേർത്തുകോർത്ത കാവ്യമാലിക.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Draw and Colour With Sketch Pen
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.101 Sasthrapareekshanangal
ശാസ്ത്രപ്രതിഭാസങ്ങളുടെ പൊരുൾ സ്വയം അനുഭവിച്ചറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന 101 പരീക്ഷണങ്ങൾ. കലൈഡോസ്‌കോപ്പ് നിർമാണം, കുപ്പിക്കുള്ളിൽ കടൽ, സ്ഫടികഭരണിക്കുള്ളിൽ മേഘം, നിറംമാറുന്ന പൂവ് തുടങ്ങി, അത്യന്തം കൗതുകകരങ്ങളായ പരീക്ഷണങ്ങൾ. കുട്ടികളുടെ ശാസ്ത്രബോധത്തെ ദൃഢമാക്കുന്ന പഠനസഹായി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.101 Doodle Cartoons
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.A Happy Journey to Scotland
ബ്രിട്ടനെന്ന രാജ്യത്തിനുള്ളിലെ ഒരു ചെറു’രാജ്യം’ എന്നു സ്‌കോട്ട്‌ലന്റിനെ വിശേഷിപ്പിക്കാം. സ്‌കോട്ട് ലന്റിന്റെ നിശ്ശബ്ദവും ശബ്ദായമാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാകാത്ത അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ. ലങ്കാസ്റ്ററിൽ തുടങ്ങി എഡിൻബറോയിൽ അവസാനിക്കുന്ന ഒരു സന്തുഷ്ടയാത്രയുടെ ‘റോഡ് മാപ്പ്!’
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.100 Puthiyaprasangangal
വിദ്യാർഥികൾക്കുമാത്രമല്ല, വ്യത്യസ്ത പ്രവൃത്തിമേഖലകളിൽ വ്യാപരിക്കുന്ന മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന പ്രഭാഷണസമാഹാരം. കാലികപ്രാധാന്യവും പുതുമയും കരംകോർക്കുന്ന പ്രതിപാദ്യങ്ങൾ. ‘ഫ്‌ളക്‌സ്: നിരോധനമോ നിയന്ത്രണമോ?’, ‘ശ്രേഷ്ഠഭാഷയായ മലയാളം,’ ‘ഉപഭോക്തൃസംരക്ഷണം ഭാരതത്തിൽ’ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അക്ഷരമാലാക്രമത്തിൽ വിന്യസിച്ചിരിക്കുന്ന ഉള്ളടക്കം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Nirmalyam
“ഈ ഇരുട്ടിന് ഇനി അവസാനമില്ല” എന്ന കഠിനവ്യഥയിലും, ഒരു നിഗൂഢപ്രതീക്ഷയായി അവൾ അയാളിൽ ജ്വലിച്ചിരുന്നു. എന്നാൽ, അനുരാഗത്തിന്റെ ജീവശ്വാസമൂതുവാൻ വെമ്പുന്ന അവരെ ഏതെല്ലാമോ ആന്തരികവ്യസനകൾ വരിഞ്ഞുമുറുക്കുന്നു ഈ നോവൽ. കഴകം കുലത്തൊഴിലാക്കിയ ഒരു സമൂഹത്തിന്റെ അതിജീവനകഥകൂടിയാകുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Granthakaranmarum Kruthikalum
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.A Midsummer Night’s Dream (English)
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.Swathanthryasamara Quiz
ഭാരതചരിത്രത്തിലെ തേജോമയമായ ഒരു ഏടാണ്, ദേശീയപ്രസ്ഥാനം എന്നുകൂടി അറിയപ്പെട്ട സ്വാതന്ത്ര്യസമരം. കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള ഒരു ജനതയുടെ ധീരമായ പോരാട്ടമായിരുന്നു അത്. ആവേശകരമായ ആ ചരിത്രം സൂക്ഷ്മതലത്തിൽ മനിലാക്കുന്നതിന് ഈ പ്രശ്‌നോത്തരി വായനക്കാരെ സഹായിക്കുന്നു. മത്സരപരീക്ഷകൾക്കും പൊതുവിജ്ഞാന ക്വിസുകൾക്കും പ്രയോജനകരമാംവിധം തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Kuttikalkkulla Mahabaratha Kathakal
വ്യാസവിരചിതമായ മഹാഭാരതം ലോകസാഹിത്യത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകാവ്യമാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര സവിശേഷതകളുള്ള ‘മഹാഭാരത’ത്തിന്റെ കഥാസാരം കുട്ടികള്‍ക്ക് സരളവും ഹൃദ്യവുമായ ശൈലിയില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. വ്യാസപിറവിയില്‍ തുടങ്ങി മഹാപ്രസ്ഥാനത്തില്‍ അവസാനിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Ilakarikal: Poshakangalude Kalavara
ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.