• -20%
    KERALATHILE PRAKRUTHISASTHRAJNARUM GAVESHAKARUM

    KERALATHILE PRAKRUTHISASTHRAJNARUM GAVESHAKARUM

    ‘കേരളത്തിലെ പക്ഷിമനുഷ്യന്‍’ ഇന്ദുചൂഡന്‍, ‘ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍, സസ്യശാസ്ത്രാന്വേഷണത്തിന്റെ ശൈശവകാലത്തിന് അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇ.കെ. ജാനകി അമ്മാള്‍. ഭാരതത്തിന്റെ പ്രഥമ ചിലന്തിഗവേഷകന്‍ ടി. പത്മനാഭപിള്ള, ‘വെതര്‍ വുമണ്‍’ അന്നാ മാണി, നട്ടെല്ലില്ലാജീവികളുടെ ജനിതകരേഖകള്‍ തേടിയ കെ.ജി. അടിയോടി, പുഴസംരക്ഷണത്തില്‍ പോരാളിയായ എ. ലത തുടങ്ങി, പ്രകൃതിശാസ്ത്ര മേഖലകളില്‍ മായാത്ത കൈയൊപ്പുപതിച്ച ചില കേരളീയരെക്കുറിച്ചാണ് ഈ പുസ്തകം. ഭൂമിയുടെ സൂക്ഷ്മസ്പന്ദനങ്ങള്‍ക്കു കാതോര്‍ത്തവര്‍; പാരിസ്ഥിതികബോധത്തിനു വിത്തുപാകിയവര്‍; വിജ്ഞാനലോകത്തിനു ഹരിത വര്‍ണമേകിയവര്‍ – അവരില്‍ ചിലരുടെ കര്‍മകാണ്ഡങ്ങളിലൂടെ ഒരു സഞ്ചാരം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%
    Veendumorukilappattu

    Veendumorukilappattu

    വാക്കിനോട് വാക്ക് ചേര്‍ത്ത് നക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന മാന്ത്രികതയ്ക്ക് നിദര്‍ശനമാകുന്ന കവിതകള്‍. ‘അടിതെളിഞ്ഞ ഭാഷയില്‍’ എഴുതപ്പെട്ട ഈ വരികള്‍ ശില്പചാരുതയും ദര്‍ശനദീപ്തിയും കൊണ്ട് അനുഗൃഹീതമാണ്. കാവ്യാഖ്യാനം ഇവിടെ പ്രപഞ്ചത്തെ അറിയുവാനുള്ള അളവുകോലായി മാറുന്നു. കാടിനെ കണ്ട് മരത്തെ മറക്കുന്നവരെ ഈ കവി സൂക്ഷ്മത്തില്‍ ജാഗ്രത്താകുന്ന സൗന്ദര്യാനുഭവത്തിലേക്കു വഴിനടത്തുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%
    VERIYAADU

    VERIYAADU

    ചോരയില്‍ ഉദിച്ച് ചോരയില്‍ അസ്തമിക്കുന്നതാണ് കൊട്ടിമലയിലെ ദിനങ്ങള്‍. ആടുവ്യാപാരിസമുദായത്തിന്റെ ഈ ‘മീറ്റ് റിപ്പബ്ലിക്കി’ല്‍, ആടുകളുടെ ലേലവും അറവും വില്പനയുമായി പുലരുന്ന ഈ നാട്ടില്‍, വെറിയാടുപന്തയമാണ് അംഗീകൃതവിനോദം. മുഖാമുഖം വെളിപ്പെട്ടാല്‍ അന്യോന്യം കൊമ്പുകോര്‍ക്കുന്ന, പരസ്പരം തലതല്ലിക്കീറുന്ന വെറിയന്‍ മുട്ടനാടുകളുടെ വിളയാട്ടുഭൂമി. ചുവപ്പിനോടടുക്കുന്ന കാളക്കൂറ്റനെപ്പോലെ, വീറിന്റെ പര്യായമായി, അവിടത്തുകാര്‍ക്ക് ഒരു നായകനും – വെറിയാട് വര്‍ക്കി! കിഴവന്റെ റാക്കുഷാപ്പിലെ തീത്തെലം പോലെ, ഉള്ളുപൊള്ളിച്ച് സിരകളില്‍ കത്തിനീറിപ്പിടിക്കുന്ന പകയുടെ കുറെ കഥകള്‍ ഈ അങ്കക്കളത്തിനു പറയാനുണ്ട്. അലര്‍ച്ചയില്‍ പിളര്‍ന്ന വായ്കളും, മണ്ണുപറ്റിയ ഇറച്ചിത്തുണ്ടുകളും, ചീറ്റിത്തെറിച്ച രക്തത്തുള്ളികളുമായി ഒരു ബലിനിലം – വാശി കുത്തിയ ഒരു ചാവുകുഴി – ഇവിടെ ഒരുങ്ങുന്നു.

    Original price was: ₹170.00.Current price is: ₹136.00.
  • -20%
    FIFTEEN STRIDES

    FIFTEEN STRIDES

    A collection of poems appealing to readers of all age groups, encompassing a wide range of emotions.

    Original price was: ₹150.00.Current price is: ₹120.00.
  • -20%
    Qurban

    Qurban

    ജൂതവംശത്തെ ഒടുക്കാന്‍ വേണ്ടി ഹിറ്റ്ലര്‍ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്‍നിന്ന് മായാന്‍ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്‍വംശത്തിന് നിലനില്‍ക്കാന്‍ ഭൂമിയില്‍ ഇടം വേണമെന്ന സഹിഷ്ണുത കിളിര്‍ക്കുന്നില്ല. കുര്‍ദുകളായിപ്പിറന്നതിന്‍പേരില്‍ അതിജീവനാര്‍ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്തശക്തികളോടും കൂടി ഈ നോവലില്‍ ശതശീര്‍ഷമുയര്‍ത്തി വാഗഗ്നിവമിക്കുന്നത്.
    -ഡോ. എം. ലീലാവതി

    ‘കുര്‍ബാനി’ല്‍, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചുകളയാന്‍ ഹരിത ഒരുക്കവുമല്ല. താനേ തകര്‍ന്നുപോകുന്ന ഒന്നല്ല ദെമീറിന്റെയും ഇസെലിന്റെയും അന്തസ്സ്. മറിച്ച് അത് തകര്‍ക്കപ്പെടുന്നതാണ്. ഭരണകൂടമാണത് ചെയ്യുന്നത്. അതിന്റെ മോഡസ് ഓപ്പറാന്‍ഡി ഒരുക്കുന്നതാകട്ടെ ഉള്‍ഭരണകൂടവും. പോലീസും രഹസ്യാന്വേഷണസംഘങ്ങളും ഒരു സമഗ്രാധിപത്യഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടിയാണ്. അവരുടെ സര്‍ഗ്ഗാത്മകത ഹിംസയുടെ അന്തമില്ലാത്ത ശ്രേണികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മനുഷ്യരെ തകര്‍ക്കുന്നു. ശാരീരികമായി മാത്രമല്ല, മനുഷ്യാന്തസ്സിനെ തകര്‍ത്ത് അവരെ നിതാന്തമായ അപമാനത്തിലേക്ക് തള്ളിവിടുന്നു.
    -പി.എന്‍. ഗോപീകൃഷ്ണന്‍

    ഹരിത സാവിത്രിയുടെ പുതിയ നോവല്‍

    Original price was: ₹380.00.Current price is: ₹304.00.
  • -20%
    Ammayodoppamulla Yathrakal

    Ammayodoppamulla Yathrakal

    ‘അ’ എന്നത് ഒരു ലിപി മാത്രമല്ല. നമ്മുടെ ഭാഷയുടെ, സംസ്കാരത്തിന്റെ, പൈതൃകത്തിന്റെ ശരീരവും, പ്രകൃതിയുടെ, ആത്മീയതയുടെ, ഭക്തിയുടെ, സ്നേഹത്തിന്റെ കരുണയുടെ മനസ്സുമുള്ള നമ്മുടെ ജീവന്റെ തുടിപ്പുകൾ ആദ്യമുണർന്നതിന്റെ മാതൃബിംബ ചിഹ്നമാണത്.

    ഈ പുസ്തകം ഒരു ജീവിതയാത്രയാണ്. മകൻ അമ്മയിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ യാത്ര. തലമുറകളിൽനിന്ന് തലമുറ ക ളിലേക്ക് പകർന്നു കിട്ടിയ സംസ്കാരത്തിന്റെ, ഊർജ്ജവുമായി കൗതുകവും ജിജ്ഞാസയും പ്രണയവും ഭയവും ആശങ്കകളുമായി നടത്തുന്ന യാത്ര. ഈ യാത്ര നമ്മിലെ വ്യക്തിയെ, ആത്മാവിനെ, മനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു ജൈവപ്രക്രിയയായി മാറുന്നു. മകൻ നേടിയ അറിവും ശക്തിയും അമ്മയാണ് നയിക്കുന്നതെന്ന് ബോദ്ധ്യത്തോടെ അമ്മ മകനിലേക്കും മകൻ അമ്മയിലേക്കും നടത്തുന്ന യാത്രകളുടെ അപൂർവ്വ രചനയാണ് ഈ പുസ്തകം. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ മുടങ്ങിപ്പോയ അമ്മയുടെ യാത്രയെ വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്ന അസാധാരണ ആത്മീയാനുഭവങ്ങളുടെ സുഗന്ധപൂരിതമായ യാത്രയാണിത്. അമ്മയുടെ കൈപിടിച്ചുകൊണ്ട് ഹിമാലയങ്ങൾ താണ്ടി, കുന്നുകൾ കയറി, പുഴകൾ നീന്തി ഭക്തിനിർഭരമായ അന്തരീക്ഷത്തിലൂടെ തുടരുന്ന ഈ യാത്രയിലേക്ക് ഓരോ വായനക്കാരനും പങ്കുചേരുന്നു. അമ്മയിൽ തന്റെ ജീവിതത്തിന്റെ അർത്ഥങ്ങൾ തേടുന്ന മകൻ അമ്മയുടെ കരുണയുടെയും സഹനത്തിന്റെയും ധിഷണയുടെയും ജീവരേഖ രചിക്കുകയാണ്.

    Original price was: ₹395.00.Current price is: ₹316.00.
  • -20%
    Kumaran

    Kumaran

    പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!”
    *കുമരൻ* എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.
    മലയാള സാഹിത്യത്തിൽ ഭീതിയുടെ പുത്തൻ ചരിത്രം കുറിച്ച കറുത്തച്ചന്റെ രചയിതാവിൽ നിന്നും മറ്റൊരു ഹൊറർ പുസ്തകം.

    Original price was: ₹210.00.Current price is: ₹168.00.
  • -20%
    Kambilikandathe Kalbharanikal

    Kambilikandathe Kalbharanikal

    തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
    -അഷ്ടമൂര്‍ത്തി

    ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം.

    Original price was: ₹300.00.Current price is: ₹240.00.
  • -20%
    PANNIVIRUNNU

    PANNIVIRUNNU

    സങ്കീര്‍ണമായ ഒരു ലോകത്തെ ലളിതമായി വിവരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നകുല്‍ വി.ജി.യുടെ ‘പന്നിവിരുന്നി’ലെ കഥകള്‍. ചെറുകഥ എന്ന മാധ്യമത്തിന്റെ യാഥാസ്ഥിതികമായ പ്രയോഗത്തെ ചോദ്യംചെയ്യുന്ന ചില കഥകളുമുണ്ട് ഈ സമാഹാരത്തില്‍. ആ കഥകളില്‍ പോലും വായനക്കാരെ കൈവിട്ടുകളയുന്നില്ല നകുല്‍. ചിരപരിചിതവും ആവര്‍ത്തനവിരസവുമായ ജീവിതത്തില്‍നിന്ന് നിഗൂഢവും അപരിചിതവുമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് ഈ കഥാകാരനെ സമകാലീനരായ എഴുത്തുകാരില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ടെന്ന് പ്രത്യേകം പറയണം.

    -പി. എഫ്. മാത്യൂസ്

    Original price was: ₹220.00.Current price is: ₹176.00.
  • -20%
    Rathri 12-nu Shesham

    Rathri 12-nu Shesham

    അഖിൽ പി ധർമ്മജൻ്റെ രാത്രി 12-നു ശേഷം മലയാളം ഹൊറർ ത്രില്ലർ നോവൽ.

    Original price was: ₹380.00.Current price is: ₹304.00.
  • -20%
    KHADEEJA

    KHADEEJA

    പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ… പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ… തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്… മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.

    Original price was: ₹199.00.Current price is: ₹159.00.
  • -20%
    TEJO-TUNGABHADRA

    TEJO-TUNGABHADRA

    പോർച്ചുഗലിലെ ലിസ്ബണിലൂടെ ഒഴുകുന്ന തേജോയും കർണാടകയിലെ വിജയനഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും ചരിത്രാതീതകാലം മുതൽക്കുള്ള മനുഷ്യരുടെ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നദികളാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ചില സംഭവങ്ങൾ ആ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സ്പെയിനിൽ വംശീയ പീഡനത്തിരയായ ജൂതരുടെ പോർച്ചുഗലിലേക്കുള്ള പലായനം. വാസ്കോ ദ ഗാമ കോഴിക്കോടെത്തുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ശ്രീകൃഷ്ണദേവരായരുടെ കിരീടാഭിഷേകം. ഗോവ പോർച്ചുഗീസുകാരുടെ അധീനത്തിലാവുന്നത്. കേവലം മുപ്പത്തിയാറു വർഷങ്ങളിലായി (1492-1528) ചുരുളഴിയുന്ന ചരിത്രസംഭവങ്ങളുടെ പാശ്ചാത്തലത്തിൽ നടക്കുന്ന സാധാരണ മനുഷ്യരുടെ കാല്പനിക കഥകളാണ് ഈ നോവലിന്റെ ഇതിവൃത്തം.

    Original price was: ₹499.00.Current price is: ₹399.00.
  • -20%
    Mounangalkkumappuram

    Mounangalkkumappuram

    കവിത സംവദിക്കുന്നത് അക്ഷരങ്ങള്‍ കൊണ്ടല്ലെന്നും, അത് ഹൃദയം കൊണ്ടാണെന്നും മഞ്ജുവിന്റെ കവിതകള്‍ സമര്‍ത്ഥിക്കുന്നു.

    മൗനങ്ങള്‍ക്കുമപ്പുറം മരണമാണെന്ന് കവയിത്രി പറയുന്നുണ്ടെങ്കിലും, ആ മൗനങ്ങള്‍ക്ക് ആയിരം നാവുകളുണ്ടെന്ന് നമ്മെ അനുഭവപ്പെടുത്തുന്ന എഴുപത്തഞ്ചു കവിതകളാണിതിന്റെ ഉള്ളടക്കം.

    മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യങ്ങളായ മനോവ്യാപാരങ്ങളെയും ഒപ്പം വര്‍ത്തമാനകാലത്തിന്റെ നൃശംസതകളെയും പ്രമേയവല്‍ക്കരിക്കുന്ന കവിതകള്‍ പുസ്തകത്തെ വായനയോടടുപ്പിക്കുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ പാതകളിലൂടെ തന്റെ കവിതകളെ നടത്തിക്കുന്നതില്‍ എഴുത്തുകാരി കാണിക്കുന്ന സൂക്ഷ്മത അത്ഭുതപ്പെടുത്തുന്നതാണ്.

    ആദ്യ കവിതയായ ‘ശലഭം’ പ്രതീകാത്മകമായി കാലത്തിന്റെ അരുതായ്മകളില്‍ ഇടപെടുമ്പോള്‍ , ‘കനലുകള്‍ കനവുകള്‍’ പ്രവാസ ജീവിതത്തിന്റെ ആഴങ്ങങ്ങളിലേക്ക് വായനക്കാരെ ആനയിക്കുന്നു. ആരവങ്ങളില്ലാതെ, ഉന്മാദങ്ങളില്ലാതെ, ജീവിതം പറയുന്ന മൗനഗീതങ്ങളാണ് മഞ്ജുവിന്റെ കവിതകള്‍.

    -പ്രേമന്‍ ഇല്ലത്ത്

    Original price was: ₹190.00.Current price is: ₹152.00.
  • -19%
    VARTHAYUDE HRUDAYARAGANGAL

    VARTHAYUDE HRUDAYARAGANGAL

    ‘വാര്‍ത്തയുടെ ഹൃദയരാഗങ്ങള്‍’ വായിച്ചപ്പോള്‍ മലയാള പത്രപ്രവര്‍ത്തനത്തിലെ ആ സുവര്‍ണകാലം ഓര്‍ത്തുപോയി. തൊണ്ണൂറുകള്‍ കഴിഞ്ഞ് രണ്ടായിരത്തിലെത്തിയപ്പോഴേക്കും മലയാള പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തിലും ശൈലിയിലും മാറ്റംവന്നു. പി.എ. അലക്സാണ്ടർ 2006-ല്‍ മനോരമയില്‍നിന്നു വിരമിക്കുമ്പോള്‍ വാര്‍ത്താവിന്യാസത്തിലും അച്ചടിയിലും മറ്റു സാങ്കേതികരംഗത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അത്ഭുതകരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലമാണ് മലയാള പത്രപ്രവര്‍ത്തനചരിത്രത്തിലെ സുവര്‍ണകാലമെന്നു പറയാതിരിക്കാന്‍ കഴിയില്ല. ആ സുവര്‍ണകാലത്തെ ഓര്‍ത്തെടുക്കാനുള്ള ഒരു ഉപാധിയായി തന്റെ ആത്മകഥ വാര്‍ത്തകളുടെ ഹൃദയരാഗങ്ങളായി അദ്ദേഹം അവതരിപ്പിക്കുകയാണ്. ഈ പുസ്തകം അതിനാല്‍ പി.എ. അലക്സാണ്ടറുടെ ആത്മകഥ മാത്രമല്ല, വാര്‍ത്തകളുടെ ആത്മകഥകൂടിയാണ്. മുപ്പത്തിയാറ് അധ്യായങ്ങളിലായി തന്റെ വാര്‍ത്താജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ അദ്ദേഹം കോറിയിട്ടിരിക്കുന്നു.
    -ഡോ. പോള്‍ മണലില്‍

    Original price was: ₹350.00.Current price is: ₹282.00.
  • -15%
    NAMES OF BEING

    NAMES OF BEING

    Names of Being is a profound poetic odyssey that explores the delicate interplay between love and loss, power and fragility, memory and oblivion. With vivid imagery and bold experimentation, this collection transcends the boundaries of tradi􀆟onal verse, uncovering the raw truths that shape our inner worlds.

    Blending tradition with innovation, the collection reimagines poetry as a mul􀆟dimensional art form – akin to pain􀆟ng, sculpture, and performance. Central to this transformation is the Pyramid Stanza, an original form created by the author. Echoing the rise and fall of thought and emotion, it gives each poem a sculptural rhythm where structure becomes meaning.

    Fearless in its approach, Names of Being dissolves the boundaries between genres, moulding language like clay and painting emotion with the precision of a brushstroke. This is more than poetry – it is a living, shifting experience that invites readers to not just read, but to feel, see, and hear the resonance of verse as immersive art.

    Original price was: ₹170.00.Current price is: ₹145.00.
  • -20%
    Aloor Puranam

    Aloor Puranam

    ഇത് വെറുമൊരു ദേശക്കഥയല്ല. പാതിരായ്ക്കു പാടവരമ്പത്ത് വടികുത്തി നടക്കുന്ന തെങ്ങനും ഒടിയനും മറുതയും, പേരാലിന്‍ വള്ളികളില്‍ ഊഞ്ഞാലാടി രസിക്കുന്ന വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന യക്ഷിയും, അതിരപ്പിള്ളിയില്‍ ഒരു നിലവിളിയായി അവസാനിച്ച സുഗന്ധിയും പാക്കനാരും മന്ത്രവാദികളും ഭഗവതിയും മുത്തപ്പന്മാരും ചരിത്രവും ഐതിഹ്യവും ചേര്‍ന്ന് വിചിത്രമായൊരു വായനാനുഭവം നല്‍കുന്ന നോവല്‍. സാന്ത്വനം നല്‍കുന്ന ചാലക്കുടിപ്പുഴയും നഷ്ടപ്രണയത്തിന്റെ നിളാനദിയും ജീവിതത്തിന്റെ നിരര്‍ഥകതയെ ബോധ്യപ്പെടുത്തുന്ന ഗംഗാനദിയും ഇവിടെ ത്രിവേണി സംഗമമാകുന്നു.

    Original price was: ₹200.00.Current price is: ₹160.00.
  • -15%
    ERRORS OF EXISTENCE

    ERRORS OF EXISTENCE

    Errors of Existence is a haunting exploration of life’s contradictions – freedom that binds, love that wounds, and ambition that consumes. Interweaving myth, philosophy, and raw introspection, this collection draws readers deep into the human psyche, revealing the beauty within imperfection and the meaning hidden in chaos.

    Rooted in the existential depth of Nordic literature, infused with the lyrical melancholy of Indian storytelling, and the confessional power of modern poetry, these verses unravel like whispered truths and unspoken regrets. They traverse the fragile space between despair and hope, longing and loss – questioning what it truly means to be alive.

    Profound, unsettling, and deeply reflective, Errors of Existence invites readers to linger in the quiet crevices of the human condition. This is not just a collection of poems – it is an invitation to feel, to question, and to rediscover the poetry hidden within one’s own existence.

    Original price was: ₹200.00.Current price is: ₹170.00.
  • -20%
    Simhathan Bagavathar

    Simhathan Bagavathar

    ബാലരമ, പൂമ്പാറ്റ, കുട്ടികളുടെ ദീപിക, ബാലമംഗളം തുടങ്ങി മലയാളത്തിലെ പ്രമുഖ ബാലപ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായ പതിനേഴ് ബാലകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഗുണപാഠവും സാന്മാര്‍ഗികതയും സന്നിവേശിക്കുന്ന ഇതിലെ ഓരോ കഥയും ഇതിവൃത്തത്തിലും ശൈലിയിലും വ്യത്യസ്തത പുലര്‍ത്തുന്നു. ഒരു മിഠായിപ്പൊതി തുറക്കുന്ന പ്രിയത്തോടെയും കൗതുകത്തോടെയും ഈ കഥകള്‍ കുട്ടികള്‍ വായിച്ചുതീര്‍ക്കും.

    മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്ക് നിസ്സംശയം സമ്മാനിക്കാവുന്ന പുസ്തകം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Aamavaidyarude Chikilsa

    Aamavaidyarude Chikilsa

    മടിപിടിച്ചിരിക്കുന്നവര്‍ക്ക് ചികിത്‌സയുമായെത്തുന്ന ആമവൈദ്യര്‍, ചങ്ങാത്തത്തിന്റെ കുടക്കീഴെ കുഞ്ഞരെ ചേര്‍ത്തുനിര്‍ത്തുന്ന ആനപ്പാച്ചന്‍, ശക്തിമാനെ ബുദ്ധികൊണ്ട് വരുതിയിലാക്കാന്‍ ഉപദേശിക്കുന്ന കുരങ്ങുണ്ണി, പിണക്കം മറന്ന് ഇണക്കത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വളരുവാന്‍ വിളിക്കുന്ന വരിക്കപ്ലാവ്, സഹായിച്ചവരെ സഹായിക്കേണ്ട കടമ ഓര്‍മപ്പെടുത്തുന്ന പിച്ചുക്കുരങ്ങന്‍… ഈ കളിമുറ്റത്ത് മുഖംകാട്ടുന്നവര്‍ക്കെല്ലാം കൂട്ടുകാര്‍ക്കു നല്കുവാന്‍ കൈവശമുള്ളത് കഥ മാത്രമല്ല, ചെറുതല്ലാത്ത, എന്നും ഭദ്രമായി സൂക്ഷിച്ചുവെക്കേണ്ട ചില കാര്യങ്ങളുമാണ്. ബാല്യത്തിന് പ്രസരിപ്പാര്‍ന്ന ജയ്‌വിളികള്‍ മുഴക്കി അങ്ങനെ ഈ കുട്ടിപ്പട്ടാളം കവാത്തു നടത്തുകയാണ്; നല്ല വാക്കിലേക്ക്, നല്ല പ്രവൃത്തിയിലേക്ക്, നല്ല ചിന്തയിലേക്ക് – ഒരു നല്ല നാളെയിലേക്ക്.

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    Padmaragam

    Padmaragam

    ദേശത്തിന്റെയും ദേശാന്തരത്തിന്റെയും ശ്വാസനിശ്വാസങ്ങള്‍ കഥകളുടെ വാഴ്‌വിലേക്ക് ഇത്രമേല്‍ ശുദ്ധപൂര്‍ത്തിയില്‍ സന്നിവേശിപ്പിച്ച ഒരു കഥാകാരന്‍ എസ്.കെ യെപ്പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. കളങ്കമറ്റ, അനുതാപവിവശമായ ആര്‍ദ്രഭാവവും എരിഞ്ഞുനീറി  പ്രതികാരദുര്‍ഗയായി മാറുന്ന സ്‌ത്രൈണശക്തിയും ഒരേ ചാരുതയില്‍ ഇവിടെ പിറവികൊള്ളുന്നു. ‘കൂട്ടുകാരി’, ‘അങ്ങേതിലെ അമ്മ’, ‘വിജയം’, ‘കഠാരിയുടെ കഥ’, ‘ആകാശത്തിലെ നിയമം’, ‘അച്ഛനെകണ്ടപ്പോൾ‘ എന്നിങ്ങനെ ഭാഷയുടെ മഹത്തായ ഈടുവെപ്പുകളാകുന്ന എസ്.കെ യുടെ ആറ് മനോഹരകഥകളുടെ സമാഹാരം.

    Original price was: ₹130.00.Current price is: ₹104.00.
  • -70%

    HRIDAYATHIL NINNULLA CHODYANGAL – Ebook

    ഹൃദ്രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയുകയെന്നത് ചികിത്സയില്‍ പ്രധാനമാണ്. എന്നാല്‍, സാമൂഹികമാധ്യമങ്ങളിലെയും മറ്റും അര്‍ധസത്യങ്ങള്‍ക്കും അശാസ്ത്രീയ ആശയങ്ങള്‍ക്കും പിന്നാലെയാണ് മിക്കവരും. ശരിയായ അറിവ് ചികിത്സാവിജയത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, ആ ദിശയിലേക്കുള്ള ഒരു ഉറച്ച ചുവടാണ് ഈ ചെറിയ പുസ്തകം. രോഗികളില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്ന വിവിധങ്ങളായ സംശയങ്ങള്‍ കേരളത്തിലെ പ്രമുഖഡോക്ടര്‍മാര്‍ ഇവിടെ ക്രോഡീകരിച്ച്, ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍, സങ്കീര്‍ണതയേതുമില്ലാതെ ഉത്തരങ്ങള്‍ നല്‍കുകയാണ്. ഹൃദ്രോഗബാധിതനായ ബന്ധുവിനോ സുഹൃത്തിനോ നിങ്ങള്‍ക്കു നല്‍കാവുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരിക്കും ഈ കൈപ്പുസ്തകം.

    Original price was: ₹250.00.Current price is: ₹75.00.
  • -20%

    CHAKKARAMAMPAZHAM

    അനന്തന്‍, സുമിത്രന്‍, ഹബീബ് എന്നീ മൂന്നുകൂട്ടുകാരുടെ മാമ്പഴംപോലെ മാധുര്യമൂറുന്ന സൗഹൃദത്തിന്റെ കഥയാണിത്. ക്ലാസ്മുറികളില്‍ നാമ്പിട്ട ആ സൗഹൃദപൂച്ചെടിയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ദയാവായ്പിന്റെയും നൂറുനൂറു പുതുപൂക്കള്‍ വിരിഞ്ഞുല്ലസിച്ചു. കാലമേറെ കഴിഞ്ഞിട്ടും വാടാതെ, കൊഴിയാതെ സുഗന്ധം പരത്തുന്ന അപൂര്‍വമായ ആ ആരാമത്തില്‍ കുടിപാര്‍ക്കാന്‍ കുഞ്ഞുകൂട്ടുകാരെ സ്വാഗതം ചെയ്യുകയാണ് ഈ നോവല്‍.

    Original price was: ₹60.00.Current price is: ₹48.00.
  • -20%
    ഓൺ ഐ.ജി.എസ്.

    ON I.G.S.

    അരനൂറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതകഥ ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന മനോഹരമായ ഒരു ചെറുഗ്രന്ഥം. ലേഖകന്റെ മനസ്സിലേക്കും ഔദ്യോഗിക ജീവിതത്തിലേക്കും ആർക്കും എത്തിനോക്കാവുന്ന ഒരു ജാലകം. ഗൗരവമുള്ള വിഷയങ്ങൾ ലാളിത്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. മാത്രമല്ല, നർമത്തിന്റെ ഇഴകൾ ചേർത്ത് നെയ്തെടുത്ത രസകരമായ നുറുങ്ങുകഥകളും ശകലങ്ങളും ഇതിൽ വേണ്ടുവോളമുണ്ട്. നർമവും സാഹിത്യവും എന്തിനു, ഗോൾഫ് പോലും കണക്കുപരിശോധകർക്കും വഴങ്ങും എന്നു തെളിയിച്ചിരിക്കുകയാണ്, ശ്രീ മാത്യു ജോർജ്.

    –ജോസ് സിറിയക് ഐ.എ.എസ്

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    POOCHAKALUTE THEEVANDI

    വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും ജീവിതത്തെ സര്‍ഗ്ഗശക്തിയിലേക്ക് ഉയര്‍ത്തുന്ന ആഖ്യാനങ്ങള്‍. പ്രതിപാദ്യം, രൂപഘടന, ഭാഷ എന്നിവയുടെ നൂതനജാലകങ്ങള്‍ ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിന്റെ പത്ത് ഉജ്ജ്വലകഥകള്‍. ആഞ്ഞിലിമരത്തിലെ വവ്വാലുകള്‍, വിരുന്ന്, ഡ്രാക്കുളയുടെ പ്രേമലേഖനങ്ങള്‍, പൂച്ചകളുടെ തീവണ്ടി, അവസാനത്തെ അനുയായി, കഠാരയുടെ രാത്രി, ഈഴച്ചെന്പകത്തിന്റെ ഗന്ധം, ഇടനില, എക്‌സ് എന്ന ശത്രു എത്തുന്ന നേരം, ജിന്നുകളുടെ രാത്രി. എം. നന്ദകുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    KATTANKAPPIYIL

    അന്നംതേടിവന്ന മീശമാധവിയേയും ഭര്‍ത്താവിനേയും കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു. വെടിക്കെട്ടപകടത്തില്‍ ഭര്‍ത്താവ് തീപ്പന്തമായി മാറി. അമ്പലപ്പറമ്പിലെ ചാരത്തില്‍നിന്നും അവള്‍ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കയാണ്, ചക്കരപ്പാടത്തെ പുളിയനുറുമ്പുകളെപ്പോലെ. നാടകത്തിന്റെയും സിനിമയുടെയും അരങ്ങില്‍നിന്നുള്ള ഉള്ളൊഴുക്കില്‍ ഒരു പുതിയ നോവലുമായി അണയാത്ത സിനിമാമോഹവുമായി കഥാകാരന്‍.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    I.T. QUIZ

    കമ്പ്യൂട്ടറിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളും, മൊബൈല്‍ ഫോണ്‍ വിജ്ഞാനീയവും, വിവരസാങ്കേതിക മേഖലയിലെ അവിസ്മരണീയവ്യക്തികളും, ക്ലൗഡ് കമ്പ്യൂട്ടിംഗും റോബോട്ടിക്‌സും ലോകപ്രശസ്ത ഐ.ടി. കമ്പനികളും തുടങ്ങി സൈബര്‍ നിയമങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്ന ഐ. ടി. പ്രശ്‌നോത്തരി. ‘അബാക്കസ്’ മുതല്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ വരെയുള്ള സമഗ്ര വിവരങ്ങള്‍.

    Original price was: ₹180.00.Current price is: ₹144.00.
  • -20%
    Out Of Stock

    SCIENCE QUIZ

    From Physics to Geography and from Information Technology to Artificial Intelligence, this quiz book covers all modern and ancient disciplines of Science, in a comprehensive manner. This book is prepared on basis of the syllabus for NCERT/SCERT students.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    KARNATAKA SANGEETHAM ARIYAN ASWADHIKKAN

    കര്‍ണാടക സംഗീതം – അറിയാന്‍ ആസ്വദിക്കാന്‍
    ജിമ്മി മാത്യു

    ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമായ കര്‍ണാടകസംഗീതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ പുസ്തകമാണ് ഇത്. ജിമ്മി മാത്യു എഴുതിയ ഈ പുസ്തകത്തില്‍ ഒരു യഥാര്‍ഥ സംഗീതപ്രേമിക്ക് അറിയാന്‍ ആഗ്രഹമുള്ള പ്രധാനകാര്യങ്ങള്‍ എല്ലാംതന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും പ്രശംസനീയവുമായ ഒരു കാര്യമാണ് ജിമ്മി ചെയ്തിരിക്കുന്നത്. സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടായിരിക്കും.

    A. Ananthapadmanabhan
    Veena Artiste & Music Composer
    Member, Board of Studies (Music), Calicut University

    Original price was: ₹100.00.Current price is: ₹80.00.
  • -15%

    GEORGE AND THE UNBREAKABLE CODE

    Original price was: ₹399.00.Current price is: ₹339.00.
  • -15%

    MALGUDI DAYS

    Malgudi Days is a captivating novel comprising three interesting stories based on the life in the small South Indian town of Malgudi, located on the banks of the river Sarayu.

    Original price was: ₹275.00.Current price is: ₹234.00.
  • -15%

    THE GOPI DIARIES – GROWING UP

    Original price was: ₹399.00.Current price is: ₹339.00.
  • -15%

    Back in time – The second journey through time

    Imagine my surprise when I, Geronimo Stilton, was offered the chance to travel back in time again! Professor Paws von Volt entrusted me to lead my family on a secret journey in his new time machine. This voyage took us to ancient Rome, to the great Maya Empire, and to the Palace of Versailles during the age of the Sun King! Along the way I competed in a scary chariot race, saved some mouselings from a hungry jaguar, and was forced to organize a huge party for the king who had everything. What a wild trip through history!

    Original price was: ₹650.00.Current price is: ₹553.00.