Shop
Mruchakadikam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ലോകനാടകകൃത്തുക്കളിൽ അനിഷേധ്യമായ സ്ഥാനമാണ് ‘മൃച്ഛകടികം’ ശൂദ്രകനു നേടിക്കൊടുത്തത്. പുരാണപ്രസിദ്ധരായ കഥാപാത്രങ്ങൾക്കു പകരം ദരിദ്രബ്രാഹ്മണനെയും ഇടയനെയും തസ്‌കരനെയും ഗണികയെയും പോലെയുള്ള അതിസാധാരണക്കാരെ അരങ്ങിലേക്കു കൈപിടിച്ചാനയിച്ച നാടകത്തിന്റെ പുനരാഖ്യാനം.
Daivame Kaithozham
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഒരു നൂറ്റാണ്ടോളമായി കേരളക്കരയിലെ വിദ്യാലയങ്ങളിൽ പ്രാർഥനാഗാനമായി നിലകൊള്ളുന്ന ‘ദൈവമേ കൈതൊഴാം’ എന്ന കവിതയുൾപ്പെടെയുള്ള ബാലകവിതകളുടെ സമാഹാരം. കവിത പ്രാർഥനയും പ്രാർഥന കവിതയുമായി മാറുന്ന അപൂർവതയാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത.
Vidhyalayangalile Dinacharanangal Padanapravarthanangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.അറിവിന്റെ ലോകത്തിലേക്ക് സ്വാഗതമരുളുന്ന ജൂൺ മാസാദ്യം മുതൽ അവധിക്കാലത്തിലേക്ക് വിടനല്കുന്ന മാർച്ച് മാസാവസാനംവരെ നമ്മുടെ വിദ്യാലയങ്ങൾ വേദിയാകുന്ന ദിനാചരണങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ചരിത്രമുഹൂർത്തങ്ങളുടെ സ്മരണ പുതുക്കുകയും പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കുകയുമെല്ലാമാണ് സ്വാതന്ത്ര്യദിനവും വായനാദിനവും പരിസ്ഥിതിദിനവും അധ്യാപകദിനവും പോലെയുള്ള ദിനാചരണങ്ങളുടെ ലക്ഷ്യം. അധ്യയനവർഷത്തിലെ ഈ ദിവസങ്ങളെ രസകരവും വിജ്ഞാനപ്രദവുമായ ഒരനുഭവമാക്കിമാറ്റുവാൻ കൂട്ടുകാർക്ക് പ്രചോദനമേകുകയാണ് ഗ്രന്ഥകാരൻ.
Aanadoctor
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ആദർശം ആനന്ദമാണെന്ന് ഓർമപ്പെടുത്തുന്ന ഡോ. വി. കൃഷ്ണമൂർത്തി എന്ന ആനഡോക്ടറുടെ കാടേറ്റത്തിന്റെ കഥ. മനുഷ്യനു മുമ്പാകെ ഗാംഭീര്യവും കരുണയും അല്പത്തം ഒട്ടുമില്ലാത്ത കടൽപോലുള്ള മനസ്സുമായി മസ്തകം വിരിച്ചുനില്ക്കുന്ന ആനകൾക്കു കൂച്ചുവിലങ്ങിടുകയല്ല; മറിച്ച്, വെള്ളത്തിൽ മീനെന്നപോലെ അവയെ സൈ്വരവിഹാരത്തിന് വനസൗഖ്യത്തിലേക്കു തുറന്നുവിടുകയാണ് ഈ രചന.
The Amazing World of Stamps
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.The book deals with the interesting facts on postage stamps including the postal history of the stamps. It vividly describes how philately came to know as the King of Hobbies and the Hobby of Kings. The author being a distinguished philatelist, brings out a hobby which provides entertainment and knowledge at the same time.
School Kalotsava Nadakangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സ്‌കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്‌നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.
Mahavrukshangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ചരിത്ര-സാമൂഹിക-സാംസ്‌കാരിക ഭൂമികകളില്‍ ആഴത്തില്‍ വേരോടിനില്‍ക്കുന്ന കുറെ വൃക്ഷപ്രമാണികളെക്കുറിച്ചാണ് ഈ പുസ്തകം. ആന്‍ ഫ്രാങ്കിന്റെ ഓര്‍മകളിലെ ചെസ്റ്റ്‌നട്ട് മരം, ഒളിമ്പിക്‌സ് കിരീടമായ ഒലിവ് ചില്ലകള്‍, സിദ്ധാര്‍ഥന്റെ ബോധോദയത്തിനു സാക്ഷിയായ അരയാല്‍ തുടങ്ങി ചരിത്രത്തിന്, ചരിത്രസ്രഷ്ടാക്കളായ മഹാരഥന്മാര്‍ക്ക് തണലിടവും ചേക്കയിടവുമായിത്തീര്‍ന്ന മരങ്ങള്‍. സ്മരണകളുടെ മര്‍മരമുയര്‍ത്തുന്ന മഹാവൃക്ഷങ്ങള്‍.
Pazhassiyude Padaval
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.മലയാളത്തിന്റെ പ്രിയ ബാലസാഹിത്യകാരന്‍ രചിച്ച, കലാമത്സരങ്ങളിലും സ്‌കൂള്‍ കലോത്സവങ്ങളിലും അവതരിപ്പിക്കുവാന്‍ യോഗ്യമായ പന്ത്രണ്ടു കഥാപ്രസംഗങ്ങളുടെ സമാഹാരം. പുതുതലമുറയുടെ കാതുകളില്‍ സ്‌നേഹത്തിന്റെയും കരുണയുടെയും ദേശഭക്തിയുടെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഉണര്‍ത്തുപാട്ടായിത്തീരുന്ന രചനകള്‍.
Idioms In Spoken English
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.An innovative handbook that helps you learn idioms by means of Spoken English. Contains 22 units of conversation wherein a pretty good number of idiomatic expressions are incorporated. Idioms placed into an apt context of formal and informal talks makes it simple and clear.
Thapalinte Kaudhukalokam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ജനഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആശയവിനിമയോപാധിയായ തപാലിന്റെ കഥ പല ഘട്ടങ്ങളിലൂടെ ചുരുളഴിയുന്നതാണ്. പീജിയന്‍ പോസ്റ്റില്‍നിന്നു ‘സൗരയൂഥ തപാല്‍ക്കാരനി’ലേക്ക്് ഈ സന്ദേശസമ്പ്രദായം മുതിര്‍ന്നതിന്റെ രസകരമായ കഥയാണ് ഈ പുസ്തകത്തില്‍. പോസ്റ്റ്കാര്‍ഡും ഇന്‍ലന്‍ഡും സ്റ്റാമ്പും മണിയോഡറും കമ്പിയില്ലാക്കമ്പിയുമൊക്കെയാണ് ഇതിലെ കഥപറച്ചിലുകാര്‍.
Chakkavibhavangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പ്ലാവില മുതല്‍ മുള്ളും മടലും വരെ ഭക്ഷ്യയോഗ്യമായ ചക്ക എന്ന അത്ഭുതഫലം കൊണ്ട് തയ്യാറാക്കുവാനാകുന്ന സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍. പപ്പടവും പായസവും ബജിയും സമൂസയും സ്‌ക്വാഷും വൈനും ഒക്കെ ഇത് ഉപയോഗിച്ചുണ്ടാക്കുവാന്‍ കഴിയുന്നതെങ്ങനെയെന്ന് അറിയുവാന്‍, പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ‘ചക്കപ്രതിവിധികള്‍’ മനസ്സിലാക്കുവാന്‍ സഹായകം.
Subham Karothi
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.നന്തിപുരം ഗ്രാമത്തിന്റെ പഴയദിനങ്ങളിലൂടെ ഒരു യാത്ര. ജീവിതനാടകമാടി അരങ്ങൊഴിഞ്ഞ, ഈ ദേശത്തെ അപൂര്‍വജന്മങ്ങളും അപൂര്‍ണജന്മങ്ങളും ഇവിടെ വേഷക്കാരായെത്തുന്നു. ചരിത്രവും ചരിത്രത്തിനപ്പുറത്തെ നഗ്നജീവിതങ്ങളും മാത്രമല്ല, സ്‌കൂള്‍മണിയും സംഭാരച്ചരുവവുമൊക്കെ ഈ നോവലിന്റെ അണിയറയില്‍ രംഗപ്രവേശം കാക്കുന്നു.
Theranjedutha Campus Hasyakathakal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കാമ്പസിനകത്തെ പ്രണയങ്ങളും പ്രതീക്ഷകളും പാരകളും പാരഡികളും സമരവും സംഘട്ടനവുമെല്ലാം രസച്ചരടുപൊട്ടാതെ കോര്‍ത്തെടുത്തിരിക്കുന്നു ഈ പുസ്തകത്തില്‍. കൗമാരത്തിന്റെ കുസൃതിയോടെ ചിരിയുടെ പെരുമഴക്കാലമായ് കാമ്പസിനെ വീണ്ടും വരവേല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉപഹാരം.
Rakthasammardhavum Mattu Sammardhangalum
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.നിശ്ശബ്ദനായ കൊലയാളിയാണ് രക്തസമ്മര്‍ദം. അമിതഭാരവും പുകവലിയും മുതല്‍ മാനസികപിരിമുറുക്കം വരെ രക്തധമനികളിലെ ഈ ‘സംഘര്‍ഷ’ത്തിനു കാരണമാകാം. രക്തസമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍, ചികിത്സ, രോഗസാധ്യത, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് വിശദമാക്കുന്ന ഈ പുസ്തകം, കരള്‍സിരകളിലെ സമ്മര്‍ദം, തലയോടിനുള്ളിലെ സമ്മര്‍ദം തുടങ്ങിയ അനുബന്ധസമ്മര്‍ദങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുന്നു.
Safety Management
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.അഗ്നിശമനം, വ്യവസായസുരക്ഷ, രക്ഷാപ്രവര്‍ത്തനം, ആരോഗ്യസംരക്ഷണം, പ്രഥമശുശ്രൂഷ തുടങ്ങി, സേഫ്റ്റി & എമര്‍ജന്‍സി മാനേജ്‌മെന്റിനു കീഴില്‍ വരുന്ന പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ഏവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം.
Chithaljanmam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.