Shop
Dhambathyajeevitham Vijayakaramakkan
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ദൈനംദിനജീവിതത്തിൽ അല്പം ശ്രദ്ധിച്ചാൽ, ദേഷ്യം, വാശി, കോംപ്ലക്‌സ് തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ചും തെറ്റിദ്ധാരണകളകറ്റിയും ദാമ്പത്യജീവിതം സന്തോഷപ്രദമാക്കിമാറ്റാൻ കഴിയും. സന്തോഷകരമായ കുടുംബജീവിതം സമൂഹത്തിലും ജോലിയിലുമെല്ലാം വിജയം നേടിത്തരും. അതിനുള്ള വഴികളാണ്, ദമ്പതികളുടെ അനുഭവകഥകളിലൂടെ ഈ പുസ്തകം പറയുന്നത്.
Balanaya Lincoln
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കെന്റക്കിയിലെ ഒരു കൂരയിൽ പിറന്ന ഏബിന്റെ പ്രയത്‌നങ്ങളുടെ കഥ, അമേരിക്കൻ പ്രസിഡന്റായ എബ്രഹാം ലിങ്കന്റെ ബാല്യത്തെപ്പറ്റിയാകുന്നു എന്നതാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന വിസ്മയം. മരക്കുടിലിൽനിന്നും വൈറ്റ് ഹൗസിലേക്കുള്ള ആ പ്രയാണത്തിന് ഊർജസ്രോതസ്സായിമാറിയ അനുഭവങ്ങളാണ് ഇതിൽ. വഴിവിളക്കിന്റെ ചോട്ടിൽ പുസ്തകവായനയിൽ മുഴുകുന്ന, അടുക്കളയിലെ കരിയിലക്കൂനയിൽ ചുരുണ്ടുകൂടി തണുപ്പകറ്റുന്ന ‘ഭാവിപ്രസിഡന്റിനെ’ ഈ താളുകളിൽ കൂട്ടുകാർക്കു കണ്ടുമുട്ടാം.
Maduram Dhukhamalla
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ലോകരാഷ്ട്രങ്ങൾക്കിടയിലെ ‘പ്രമേഹതലസ്ഥാന’മായി ഭാരതം മാറിയിരിക്കുന്നത്, ഈ രോഗത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്്. ഭക്ഷണരീതിയും ജീവിതശൈലിയും മാറ്റിയും, ശീലമാക്കിയും, രക്തഗ്ലൂക്കോസ് നില ക്രമീകരിച്ചും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം. രോഗനിർണയം, ചികിത്സ, ഇൻസുലിൻ കുത്തിവെപ്പ് തുടങ്ങി പ്രമേഹത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
Indian Nadodikathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ചരിത്രവും സങ്കൽപ്പങ്ങളും ഇഴചേർന്നുകിടക്കുന്ന നാടോടിക്കഥകൾ ഓരോ ദേശത്തിന്റെയും പഴയകാലസംസ്‌കാരത്തെയും ജീവിതരീതികളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നു. ലളിതമായ ഭാഷയിൽ ബഹുവർണ ചിത്രങ്ങൾ സഹിതം തയ്യാറാക്കിയിരിക്കുന്ന ഈ കൃതിയിൽ കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ചില നാടോടിക്കഥകളാണ് അവതരിപ്പിക്കുന്നത്.
Ann Frank
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ദീനവിലാപമായിത്തീരുമായിരുന്ന ജീവിതത്തെ സാന്ത്വനഗാനമാക്കിമാറ്റിയ പെൺകുട്ടിയായിരുന്നു ആൻഫ്രാങ്ക്. ദുരിതങ്ങൾ ഛിന്നഭിന്നമാക്കുന്ന മാനവർക്ക് ആ ഗാനം ഇന്നും ആശ്വാസം പകരുന്നു. പതിനഞ്ചുവർഷംമാത്രം നീണ്ടുനിന്ന ഹ്രസ്വജീവിതത്തിലൂടെ ആൻ, ഏതു തകർച്ചയിലും പ്രസന്നത കാത്തുസൂക്ഷിക്കാനാകുമെന്നു തെളിയിച്ചു. ‘പ്രതീക്ഷയുടെ കുപ്പായമണിഞ്ഞ പെൺകിടാവി’ന്റെ ഉൾക്കരുത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ.
Dots To Dots: A to Z Animals
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Fun & Tricks with Mathematics
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.It contains magics, fun and tricks with Mathematics. Problems are introduced in a simple and story form with numerous pictures. Highly appreciative, informative and entertaining for both children and elders.
English Malayalam Word Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Oorubhangam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഭാസന്റെ ചിരസ്മരണീയമായ നാടകത്തിന്റെ പുനരാഖ്യാനം. കൗരവപ്രധാനിയായ സുയോധനന്റെ അന്ത്യനിമിഷങ്ങളാണ് ഇതിനു പ്രമേയമാകുന്നത്. കുരുക്ഷേത്രത്തിൽ മരണാസന്നനായി കിടക്കുന്ന മഹാരാജാവിൽ പരിപക്വവീക്ഷണവും പശ്ചാത്താപബോധവും രൂപപ്പെടുന്നതാണ് സന്ദർഭം.
Hypnosis: Nigoodathakal Maraneekumbole
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഏകാഗ്രതയും ഓർമയും ഭാവനയും വർധിപ്പിക്കുന്ന, മാനസികസംഘർഷങ്ങൾക്കും ലഘുമനോവൈകല്യങ്ങൾക്കും ശാശ്വതപരിഹാരമാകുന്ന, ആധുനിക മനഃശാസ്ത്രചികിത്സയിൽ നിർണായകപങ്കുവഹിക്കുന്ന ഹിപ്‌നോട്ടിക് സമ്പ്രദായങ്ങളെക്കുറിച്ച് അറിവുനല്കുന്ന പുസ്തകം. മനുഷ്യമനസ്സിന്റെ ഇനിയും വെളിച്ചം വീഴാത്ത ചില പ്രവിശ്യകളെ അനാവൃതമാക്കുകയാണ് ഇതിലൂടെ എഴുത്തുകാരൻ.
Deseeyathayude Samskarikamaanangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വിദ്വേഷത്തിന്റെ ഈ വിളവെടുപ്പുകാലത്തെ ശബ്ദമുഖരിതമാക്കുന്ന കപടോക്തികളെയും വ്യാജസ്തുതികളെയും പ്രതിക്കൂട്ടിലാക്കുന്ന പതിമൂന്നു ലേഖനങ്ങൾ. ചരിത്രബോധത്തിന്റെയും മാനവികതയുടെയും മതേതരത്വത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും അക്ഷരങ്ങൾകൊണ്ടെഴുതപ്പെട്ട ഈ ലേഖനങ്ങളിലൂടെ, അന്ധകാരയുഗം ആസന്നമാകുന്നതിനെ ദീർഘദർശനംചെയ്ത്, സൃഷ്ടി പരമായ വീണ്ടുവിചാരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും വിരൽചൂണ്ടുന്നു എം.ജി.എസ്.
Aarum Padipokum Ninnekurichu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക നവോത്ഥാനത്തിൽ നിസ്തുലപങ്കുവഹിച്ച അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ച് ഇടശ്ശേരി, പി., വൈലോപ്പിള്ളി, ഒ.എൻ.വി., അക്കിത്തം, സച്ചിദാനന്ദൻ തുടങ്ങിയ പ്രശസ്തകവികളെഴുതിയ 57 കവിതകളുടെ സമാഹാരം. ഇതിഹാസതുല്യമായ ആ ജീവിതത്തെക്കുറിച്ച് പാടുവാൻ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും പ്രഗത്ഭരായ കവികൾ ഇവിടെ സംഗമിക്കുന്നു.
പഠനം – ഡോ. ഉമർ തറമേൽ
എഡിറ്റർ – ബക്കർ മേത്തല
Poonthottathile Poomarangal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.നമ്മുടെ നാടിന്റെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന മന്ദാരം, പൂവരശ്, രാജമല്ലി, നീർമാതളം, ഏഴിലംപാല, അശോകം തുടങ്ങിയ 36 അലങ്കാരവൃക്ഷങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. പൂന്തോട്ടത്തെ സുന്ദരവും സുഗന്ധപൂരിതവുമാക്കുന്ന ഈ വൃക്ഷങ്ങളുടെ സസ്യചരിത്ര-ശാസ്ത്ര വസ്തുതകളും കൃഷി-പരിചരണ രീതികളും ഔഷധഗുണങ്ങളുമൊക്കെ ഇതിൽ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു.
Julius Caesar: Illustrated Classic
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Among Shakespeare’s tragedies, Julius Caesar is one of the most famous plays of all time. It was written in 1599 based on the true incidents from Roman history.
This book gives you an abridged illustrated version of the great tragedy Julius Caesar which tells about the corrupt political confederacy and conspiracy widespread even today
Scrap Book
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ആദിയെയും അഞ്ജുവിനെയും പരിചയപ്പെട്ടവരാകെ വിശ്വസിക്കാൻ വിസമ്മതിച്ച വൃത്താന്തമായിരുന്നു അവരുടെ വേർപിരിയൽ. അപ്പു എന്ന മകന്റെ സ്മൃതികൾമാത്രമായിരുന്നു ആ ബന്ധത്തിന്റെ അവശേഷിപ്പ്. അഞ്ജുവുമായുള്ള ശിഥിലബന്ധത്തെ പുനഃസ്ഥാപിക്കുന്നതിന് ഒടുവിൽ ആദിക്ക് നിമിത്തമായിത്തീരുന്നത് അപ്പുവിന്റെ സ്ക്രാപ്പ് ബുക്കാണ്.
Jamrah
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.ഹജ് തീർഥാടനത്തിന് ഉമ്മയുടെ സഹായിയായി, ‘മെഹ്‌റം’ പോയതിന്റെ അനുഭവമാണ് എഴുത്തുകാരൻ പങ്കുവെക്കുന്നത്. മക്കയെയും മദീനയെയും നബിസ്മരണകളെയുമൊക്കെ വണങ്ങുന്ന ഈ യാത്രാവിവരണത്തിന്റെ കേന്ദ്രബിന്ദു, മിനയിലെ ജംറ ശിലകളാണ്. പുണ്യഭൂമിവൃത്താന്തങ്ങൾക്കപ്പുറം, ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ സുകൃതാഖ്യാനം.