-
PSC Pareekshakalile Ganitham
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.പി.എസ്.സി, ആര്‍.ആര്‍.ബി, ബാങ്ക് ടെസ്റ്റ് പോലുള്ള മത്സരപരീക്ഷകളിലെ ഗണിതസംബന്ധിയായ ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകം. നൂറോളം മുന്‍വര്‍ഷചോദ്യപേപ്പറുകളുടെ പഠനത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഇതിന്റെ പിറവി. ഗണിതശാസ്ത്രത്തിലെ പ്രാഥമികവിഷയങ്ങളെല്ലാം ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
-
Virudhaharam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പുട്ടും പഴവും, ചോറും തൈരും, ഇഡ്ഢലിയും സാമ്പാറും, പൊറോട്ടയും ഇറച്ചിയും, കപ്പയും മീനും… പരസ്പരം ചേര്‍ത്തുകഴിക്കാന്‍ പാടില്ലാത്തതും അപ്രകാരം ചെയ്താല്‍ ശരീരത്തിന് ദോഷകരവുമായ വിരുദ്ധാഹാരങ്ങള്‍ ഇങ്ങനെ ഏറെയാണ്. പരസ്പരം ചേരാത്തതും ചേരുന്നതുമായ ‘ഭക്ഷണചേരുവ’കളെ ചൂണ്ടിക്കാട്ടുകയും നമ്മുടെ തെറ്റായ ആഹാരശീലങ്ങളെ തിരുത്തുകയും ചെയ്യുന്നു ഈ പുസ്തകം. വിരുദ്ധാഹാരം ഒഴിവാക്കിയ പാചകവിധികളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
-
The Spicy Chutney
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Go through this humorous story and find out how an old woman’s cooking skills always turn disastrous. An endearing South Indian tale, with lovable characters and captivating illustrations; perfect for children of all ages.
-
Vidheyan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ നൊവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘വിധേയന്‍’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. ”വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.
-
Minikuttiyum Kanakkumashum
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.കണക്കിനെ ഭയന്നോടുന്ന കുട്ടികള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന പുസ്തകം. ഗണിതപഠനത്തെ കൗതുകങ്ങളുടെ ‘ഗുണനക്രിയ’യാക്കുകയാണ് മിനിക്കുട്ടിയുടെ കണക്കുമാഷ്. കുട്ടികളുമായുള്ള ചര്‍ച്ചയിലൂടെ ‘പ്രശ്‌നനിര്‍ധാരണ’ത്തിലെത്തി ഗണിതപ്രക്രിയകളുടെ മര്‍മത്തിലേക്ക് മുന്നേറുകയാണ് ഈ മാഷ്.
-
The Count of Monty Cristo
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.ശത്രുക്കളാൽ ഒറ്റുകൊടുക്കപ്പെട്ട് പതിന്നാലുവർഷം കാരാഗൃഹവാസം അനുഭവിക്കാൻ ഇടവന്ന ഡാന്റസിന്റെ പ്രതികാരനിർവഹണത്തിന്റെ നിണമൊഴുകുന്ന വഴിച്ചാലുകളിലൂടെ സഞ്ചരിക്കുന്ന ക്ലാസിക് കൃതിയുടെ പുനരാഖ്യാനമാണിത്. ചരിത്രത്തെയും കല്പനയെയും സമന്വയിപ്പിച്ച ഈ ജനപ്രിയകൃതിയിലെ, ജീവിതദുര്യോഗങ്ങളോടു സമരസപ്പെടാൻ വിസ്സമ്മതിക്കുന്ന കഥാനായകൻ, സാഹസികത ഇഷ്ടപ്പെടുന്ന വായനക്കാരുടെ എക്കാലത്തെയും ഇഷ്ടകഥാപാത്രമാണ്.
-
Thrissur-Trichur
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂറുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്.
-
-
Kanneerppadathe Koithukar
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കാറ്റില്‍ പതിരുപോലെ കാലം പറത്തിക്കളഞ്ഞ ജീവിതം വായിക്കുവാന്‍ ശ്രമിക്കുകയാണ് ഈ നോവലിലെ സുഗതന്‍. ഭൂതകാലത്തിന്റെ ഏടുകള്‍ – വാഴ്‌വിന്റെ പുസ്തകം – അയാള്‍ മറിച്ചുനോക്കുന്നു. ഉറ്റവരും ഉടയവരും മാത്രമല്ല സുഗതന്റെ ഓര്‍മയിലെത്തുന്നത്, ‘മിതവാദി’യും ‘സഹോദര’നും നാരായണഗുരുവും പോലെയുള്ള ചരിത്രപുരുഷന്മാര്‍ കൂടിയാണ്.
-
-
Prakruthi: Kazhchakalum Visheshangalum
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പ്രകൃതിയുടെ പ്രകൃതത്തിലേക്കും, വൈവിധ്യപൂര്‍ണമായ അതിന്റെ കാഴ്ച്ചകളിലേക്കുമുള്ള ഒരു വാതായനമാണ് ഈ പുസ്തകം. നമുക്ക് വസതിയായ ഭൂമിയിലെ നിത്യഹരിതസസ്യജാതികള്‍ മുതല്‍ മണലാരണ്യവിശേഷങ്ങള്‍വരെ, പ്രകൃതിദുരന്തങ്ങള്‍ മുതല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ വരെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. മഴയും നദികളും സുന്ദരജീവികളും പക്ഷികളുമൊക്കെയായി ഈ താളുകള്‍ പ്രകൃതിക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു.
-
Sparks of wisdom
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Sparks of wisdom is a discreet compilation of inspiring quotes, great utterances and insightful observations. This ‘handbook for a wiser living’ makes you aware of the truth that “all things are sacred, all events profitable, all days holy, all men divine.”
-
Shesham Koothinnaal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കുശുമ്പും കുന്നായ്മയും കന്നംതിരിവും മുദ്രകളാക്കി, പുച്ഛപരിഹാസങ്ങളുടെ വായ്ത്താരിയുമായി എത്തുകയാണ് ഈ നോവലിലെ ഗ്രാമീണകഥാപാത്രങ്ങള്‍. ഒരുശിരന്‍ നാടന്‍തല്ലിന്റെ ആവേശവും ആവേഗവുമാണ് കഥാഗതിയില്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നത
-
Sangyakalum pouranika arivukalum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പഞ്ചാഗ്നി, അഷ്ടദിക്പാലകന്മാര്‍, അഷ്‌ടോപായങ്ങള്‍, അഷ്ടമംഗല്യം, നവകന്യകമാര്‍, ദശപുഷ്പങ്ങള്‍, ദശാവതാരങ്ങള്‍, ദ്വാദശാദിത്യന്മാര്‍, ദേവീപീഠങ്ങള്‍ എന്നിങ്ങനെ, 1 മുതല്‍ 108 വരെയുള്ള സംഖ്യകളോടു ചേര്‍ന്നുകിടക്കുന്ന, പൗരാണിക അറിവുകളെ പരിചയപ്പെടുത്തുന്ന കൃതി.
-
PSC Kuzhappikunna Chodyangalum Utharangalum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ആവര്‍ത്തിച്ചു ഹൃദിസ്ഥമാക്കിയാലും പരീക്ഷാവേളയില്‍ ഓര്‍മ കുഴച്ചുമറിച്ചു കളയുന്ന ചില ചോദ്യോത്തരങ്ങളുïണ്ട്, അതോ-ഇതോ ശങ്ക ഉദ്യോഗാര്‍ത്ഥിയില്‍ ജനിപ്പിക്കുന്നവ. പരസ്പരം മാറിപ്പോകുന്ന അതുവഴി ആശയകുഴപ്പം സൃഷ്ടിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ഈ പുസ്തകത്തില്‍.
-















