• -20%

    Jallianwala Bagh

    ”ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു… അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.”
    (ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍ നല്‍കിയ മറുപടിയില്‍നിന്ന്)

    ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചോരമഷികൊണ്ടു ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു അധ്യായമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി. അമൃത്സറിലെ ആ മൈതാനവും അവിടെ തളംകെട്ടിയ നിരപരാധികളുടെ രക്തവും ചൂണ്ടുവിരലുയര്‍ത്തുന്നത് അധികാരവും അഹങ്കാരവും കൈകോര്‍ക്കുമ്പോഴത്തെ കൊടിയ വിപത്തിലേക്കാണ്. ബ്രിട്ടീഷനുകൂലികളെപ്പോലും ക്ഷുഭിതരാക്കിയ ആ നരനായാട്ടിന്റെ പശ്ചാത്തലവും കാരണങ്ങളും അനന്തരഫലങ്ങളുമൊക്കെ തിരയുകയാണ് ഇവിടെ; ഒപ്പം, ഈ രാക്ഷസീയ കൃത്യത്തിന് കാലം കാത്തുവെച്ച പ്രതിക്രിയകളും. വെടിയുണ്ടകള്‍ തുളപ്പാടുവീഴ്ത്തിയ ഒരു സ്മാരകമന്ദിരത്തിന്റെ സന്ദര്‍ശനമായിക്കൂടി മാറുന്നു ഈ പുസ്തകവായന.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    ENTE BADANKAKAL

    ചുവപ്പും പച്ചയും ഉടുപ്പിട്ട കുഞ്ഞുബദാങ്കകളുടെ ഉള്ളുപോലെ, അത്ഭുതവും ആഹ്ളാദവും അകക്കാമ്പില്‍ ചേരുന്ന, ഓര്‍ക്കുന്തോറും സ്വാദ് ഇരട്ടിയാക്കുന്ന ബാല്യകാലത്തിന്റെ പുസ്തകമാണിത്. പള്ളിക്കൂടത്തിനുമാത്രം സമ്മാനിക്കുവാനാകുന്ന ‘തീരെ ചെറിയ, എന്നാലൊരല്പം വലിയ’ സന്തോഷങ്ങളുടെ പകര്‍ത്തിയെഴുത്ത്. സ്ലേറ്റും കല്ലുപെന്‍സിലുമായി ആദ്യദിനം സ്‌കൂളിലെത്തിയ മണിക്കുട്ടി അവിടെ ആദ്യാക്ഷരം ചൊല്ലിപ്പഠിപ്പിക്കുന്ന അധ്യാപികയായി മാറുന്നു. കാലങ്ങളിലൂടെ ഒരു സൗഹൃദവും ഒരുമിച്ചു പഠിച്ചും പരസ്പരം സ്നേഹിച്ചും വളരുന്നു. അഞ്ചു കൂട്ടുകാര്‍ക്കിടയില്‍ ‘ഒരിക്കലും മുറിയാത്ത സ്വര്‍ണനൂല്‍പോലെ’ കരുതല്‍ തിളങ്ങുന്നു. നാലുമണിപ്പൂക്കളുടെ നറുചിരിയും വട്ടച്ചേങ്ങിലയുടെ ബെല്ലടിയും ചോരക്കുടുക്കന്‍ പെന്‍സിലിന്റെ കുത്തിവരയും ഉപ്പുമാവിന്റെ കൊതിമണവുമൊക്കെ ഈ നടുമുറ്റത്തും ക്ലാസ്മുറിയിലുമായി കൂട്ടുകാര്‍ക്ക് കാണാം, കേള്‍ക്കാം.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    VIKRAM SARABHAI: INDIAN SPACE SCIENCEINTE PITHAVU

    ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികപുരോഗതിക്ക് പ്രകാശവേഗമേകിയ ഒരു സ്വപ്നദര്‍ശിയുടെ കഥയാണിത്. ആ കിനാവുകളുടെ ചൂടുപറ്റിയായിരുന്നു നമ്മുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിറവി. റോക്കറ്റ് വിക്ഷേപണത്തിനും ഉപഗ്രഹ വാര്‍ത്താ വിനിമയത്തിനും ആണവോര്‍ജ വികസനത്തിനുമൊക്കെ ചുക്കാന്‍ പിടിക്കാന്‍ കാലവും ദേശവും നിയോഗിച്ചത് സാരാഭായിയെയായിരുന്നു. യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി ഭാവിഭാരതത്തിന്റെ തലവരതന്നെ അദ്ദേഹം തിരുത്തി. വ്യാവസായികരംഗത്തെ ‘വിക്രം മാജിക്’ നൂതന ‘ബിസിനസ് മോഡലുകളായി’ ഇന്നും വാഴ്ത്തപ്പെടുന്നു. മസ്തിഷ്‌കത്തിന്റെ അപാരശേഷിക്ക് നിത്യസാക്ഷ്യമായ ആ ബഹുമുഖപ്രതിഭയുടെ ജീവിതം വായനക്കാരോടു പറയുന്നു: അസാധ്യമെന്ന ഒന്നില്ല!

     

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    CHAKKARAMAMPAZHAM

    അനന്തന്‍, സുമിത്രന്‍, ഹബീബ് എന്നീ മൂന്നുകൂട്ടുകാരുടെ മാമ്പഴംപോലെ മാധുര്യമൂറുന്ന സൗഹൃദത്തിന്റെ കഥയാണിത്. ക്ലാസ്മുറികളില്‍ നാമ്പിട്ട ആ സൗഹൃദപൂച്ചെടിയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ദയാവായ്പിന്റെയും നൂറുനൂറു പുതുപൂക്കള്‍ വിരിഞ്ഞുല്ലസിച്ചു. കാലമേറെ കഴിഞ്ഞിട്ടും വാടാതെ, കൊഴിയാതെ സുഗന്ധം പരത്തുന്ന അപൂര്‍വമായ ആ ആരാമത്തില്‍ കുടിപാര്‍ക്കാന്‍ കുഞ്ഞുകൂട്ടുകാരെ സ്വാഗതം ചെയ്യുകയാണ് ഈ നോവല്‍.

    Original price was: ₹60.00.Current price is: ₹48.00.
  • -50%

    Prasastha Sangeethanjar

    Original price was: ₹100.00.Current price is: ₹50.00.
  • No thumb
    Out Of Stock
  • No thumb
    Out Of Stock
  • No thumb
  • No thumb
    Out Of Stock
  • No thumb
    Out Of Stock
  • No thumb
  • Urakkamthoongikalude Thazhvara

    ‘സ്‌ലീപി ഹോളോ’യിൽ നടന്ന യുദ്ധത്തിൽ ശിരസ്സറ്റ് എവിടേക്കോ രക്ഷപ്പെട്ട ഒരു പടയാളി പാതിരാത്രികളിൽ അവിടുത്തെ ശവക്കോട്ടയിലെത്താറുണ്ടെന്നും മൃതാവശിഷ്ടങ്ങൾക്കിടയിൽ ശിരസ്സ് തിരയാറുണ്ടെന്നുമുള്ള ഭയാനകകഥയുടെ മുഖ്യപ്രചാരകൻ ക്രെയിനായിരുന്നു. കത്രീനയെന്ന സുന്ദരിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ ഫാംഹൗസിലെത്തിയ ക്രെയിനിനെ മടക്കയാത്രയിൽ ഒരാൾ പിന്തുടരുന്നുണ്ടായിരുന്നു. ശിരസ്സില്ലാത്ത ആ കുതിരക്കാരൻതന്നെ! മരിച്ചിട്ടും മരിക്കാത്ത ഒരു പ്രേതത്തിന്റെ കഥയാണ് ഈ ‘താഴ്‌വര’ വാസികൾ വായനക്കാരോടു പറയുന്നത്. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

    ₹50.00
  • -28%

    Kaliyum Kaaryavum

    ജെ. ലളിതാംബിക ഐ.എ.എസിന്റെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പരിഛേദമായ ഈ പുസ്തകത്തിൽ വ്യക്തി, കുടുംബം, സമൂഹം – എല്ലാം സൂക്ഷ്മനിരീക്ഷണത്തിലൂടെ പ്രതിഫലിക്കുന്നു. തെളിമയാർന്ന നർമബോധത്തോടെ പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന ഈ കൃതി, മികച്ച ഹാസ്യസാഹിത്യഗ്രന്ഥത്തിനുള്ള കേരള സാഹിത്യഅക്കാദമി അവാർഡ് നേടി.

    Original price was: ₹70.00.Current price is: ₹50.40.
  • -28%

    Chila Nerangalil Chila Daivangal

    മൂല്യച്യുതി നേരിടുന്ന ജീവിതബന്ധങ്ങളോടുള്ള ശുദ്ധഹാസ്യമാണ് ഈ പുസ്തകം. വാമൊഴിയുടെ നൈസർഗികസൗന്ദര്യമാണിതിന്റെ കാതൽ. മതം, ദൈവം, ഭരണം, രാഷ്ട്രീയം, ഭാഷ, കുടുംബം, വ്യക്തിബന്ധങ്ങൾ എല്ലാം വിഷയമാവുന്നു ഇതിൽ. വി.ജി. തമ്പിയുടെ അവതാരിക.

    Original price was: ₹70.00.Current price is: ₹50.40.
  • -71%

    Kilipadum Kadukaliloode : Oru Vanithayude Vanayathrakal-Ebook

    ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ നടത്തിയ സഞ്ചാരങ്ങളുടെ ഓര്‍മത്താളുകളാണ് ‘കിളിപാടും കാടകളിലൂടെ’ ഇതിലെ കാട്ടുകിളിപ്പാടുകളില്‍ നിറയുന്നത് കാന്താരകൗതുകങ്ങള്‍ മാത്രമല്ല; ഭൂമിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും, പ്രകൃതിസംരക്ഷണത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യരുടെ സഹനവും, പരിസ്ഥിതിയെ ഓര്‍ത്തുള്ള ഉത്കണ്ഠയുമെല്ലാമാണ്. ജൈവവൈവിധ്യംകൊണ്ട് പ്രകൃതി സ്‌നേഹികളെ വീണ്ടും വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കുന്ന പശ്ചിമഘട്ടവനമേഖലകളിലൂടെയാണ് എഴുത്തുകാരിയുടെ നടത്തങ്ങള്‍.

    Original price was: ₹175.00.Current price is: ₹51.00.