Shop
Vyshaka mahatmyam Kilippattu
‘സർവകാലവുമിഷ്‌ടംനൽകും’ വൈശാഖവ്രതത്തിൻ്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുകയാണ്, ശാരികപ്പൈതൽ ഈ കിളിപ്പാട്ടുകൃതിയിൽ. ദുഷ്കൃതമശേഷവും നശിക്കുന്ന, കേശവൻ പ്രസാദിച്ചു സൽഗതി കൊടുത്തീടുന്ന. പതിനായിരമശ്വമേധംചെയ്തതിൻ ഫലം ലഭിച്ചീടുന്ന വൈശാഖവ്രതാചരണത്തിൻ്റെ മഹിമ വിളിച്ചോതുന്ന ഈ രചനയുടെ ധ്യാനനിരതമായ പാരായണം ‘അറിവകമെ കുറയും’ നമ്മുടെ വാഴ്വിനും കാലത്തിനും കൈവല്യദായകമായി ഭവിക്കും. പാരമാർഥികജ്ഞാനസിദ്ധിയുടെയും സുകൃതലബ്ധിയുടെയും വരപ്രസാദമേകുന്ന ഈ ഉത്‌കൃഷ്ടഗ്രന്ഥം ആത്മീയസുഗന്ധം മാനവഹൃദയങ്ങളിൽ പ്രസരിപ്പിക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Kanner Pookal
ഏകാന്തവും അനാഥവുമായ ബാല്യത്തിന്റെ ഇരുൾകൂടാരത്തിനുള്ളിൽ വാത്സല്യത്തിന്റെയും അനുകമ്പയുടെയും നറുനിലാവ് പെയ്തിറങ്ങുവാൻ പ്രാർത്ഥനകളോടെ കാത്തിരുന്ന രാജുവിന്റെ ദിനവൃത്താന്തങ്ങഎൽ. തിക്തതയേറിയ അനുഭവങ്ങളെ മധുരിക്കുന്ന കിനാവുകളിലൂടെ അതിജീവിക്കുവാനുള്ള അവന്റെ ശ്രമങ്ങൾ. നിഴലും വെളിച്ചവും മാറി മാറി പ്രതിഫലിക്കുന്ന ഒരു ബാലമനസ്സിന്റെ സങ്കീർണ്ണവഴികളിലൂടെയുള്ള സർഗസഞ്ചാരം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Balyam
ഓർത്തെടുക്കാനാകാത്ത ദൂരത്തേക്ക് ഓടിമറയാത്ത ഓർമ്മകളുടെ, സുഖാനുഭൂതിയും ആത്മബലവും ഓഹരിയായി നൽകുന്ന സ്മരണകളുടെ പുസ്തകം. ഒരു എഴുത്തുകാരനിലേക്കുള്ള ടോൾസ്റ്റോയിയുടെ രൂപാന്തരപ്രാപ്തിയിൽ ക്രിയാത്മകമായി ഇടപെട്ട അച്ഛനും അമ്മയും മുത്തശ്ശിയും അദ്ധ്യാപകനും സഖിയും ക്രിസ്തുദാസനുമെല്ലാം സ്നേഹോഷ്മളതകൾ പങ്കുവെച്ച് ഈ ബാല്യാനുഭവങ്ങളിൽ സജീവമാകുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Kadhanakuthoohalam
കഥകളിയെയും സംഗീതത്തെയും ഉപാസിച്ച ഒരു വ്യക്തിയുടെ സന്തോഷങ്ങളും സങ്കടങ്ങളും മേളിക്കുന്ന ജീവിതകഥ. അവനവനോടുള്ള സത്യസന്ധതയാല്‍ സര്‍ഗാത്മകമാകുന്ന ഈ ആത്മകഥനത്തില്‍ അനുഭവങ്ങളില്‍നിന്ന് വാര്‍ന്നുകിട്ടിയ ജീവിതബോധത്തെ സംസ്‌കാരവടിവില്‍ വശ്യമായ ഒരു രൂപതമാക്കി ആവിഷ്‌കരിച്ചിരിക്കുന്നു. കെ.പി. ശങ്കരന്റെ അവതാരിക.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Osho Sthree Christhu
വാക്കുകളെ മഴവില്ലുകളായി തിളക്കിയ, സ്‌നേഹതൈലമായി മാറ്റിയ രണ്ടു ഗുരുസാന്നിധ്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. സ്ത്രീയുടെ സഹജാവബോധത്തെ ഉള്ളുതുറന്ന് അംഗീകരിക്കുന്ന ഒരു ദൈവത്തെ മുൻനിർത്തിയുള്ള ചിന്തകൾ. കഠിനവിചാരണകളിലൂടെ കടന്നുപോകുന്ന ഈ കാലത്തെ സ്ത്രീയുടെ, ദൈവത്തോടുള്ള സംഭാഷണശ്രമമാണിത്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Win last grade
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Indiayile Desheeyodhyanangal
ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ പ്രകൃതിയുടെ ആത്മാവിലേക്കാണ് ദേശീയോദ്യാനയാത്രകള്‍ നമ്മെ നയിക്കുന്നത്. ഭൂമിശാസ്‌ത്രവും സസ്യശാസ്‌ത്രവും ജീവിശാസ്‌ത്രവും അത്ഭുതകരമാംവിധം ഒരുമിക്കുന്ന ഈ കൃതി, ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട മുഴുവന്‍ ദേശീയോദ്യാനങ്ങളെയും നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Vayalarivu
ഗ്രാമത്തിന്റെ അന്നപാത്രവും ജലസംരക്ഷണകേന്ദ്രവും ജന്തുസസ്യവൈവിധ്യത്തിന്റെ സങ്കേതവും പൊതു ഇടവുമായിരുന്ന വയലേലകളെ, കൃഷിക്കാലത്തിന്റെ എല്ലാ നന്മകളെയും തിരിച്ചുപിടിക്കാന്‍ ഒരു പുസ്‌തകം. ആഹാരവും ആരോഗ്യവും വ്യായാമവും ആനന്ദവുമൊക്കെ പരസ്‌പരപൂരകമാകുന്ന ഒരു ജീവിതരീതിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഒരു കൃഷിഗീത
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Alankaara Chedikal
കേരളത്തിലെ ഉദ്യാനപ്രമികളുടെ മനസ്സറിഞ്ഞ് എഴുതിയ പുസ്തകം. അലങ്കാരച്ചെടികളെ സ്നേഹിക്കുന്നവരുടെ ഇടയില് സജീവമായി ചര്ച്ചചെയ്യപ്പെടുന്നവയാണ് ഇതില് പരിചയപ്പെടുത്തുന്ന ഓരോ ഇനവും.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.81 Naveena Upanyasangal – Ebook
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.
₹300.00Original price was: ₹300.00.₹90.00Current price is: ₹90.00.Tiny’s Big Colouring Book II
₹100.00Original price was: ₹100.00.₹90.00Current price is: ₹90.00.Tiny’s Big Colouring Book I
₹100.00Original price was: ₹100.00.₹90.00Current price is: ₹90.00.MYTHREYI
വേദകാലഘട്ടത്തിൽ സ്ത്രീകൾ സ്വതന്ത്രമായി ചിന്തിച്ചിരുന്നുവെന്നും ജാത്യാതീതമായ ഒരു സാമൂഹ്യബോധം ഉൾക്കാണ്ടിരുന്നുവെന്നും ഉദാഹരിക്കുന്ന ഒരു കഥ കണ്ടെത്തി മലയാളത്തിൽ അവതരിപ്പിക്കുകയാണ് ‘മൈത്രേയി’യിലൂടെ കുമാരനാശാൻ.
ഏറെക്കാലമായി ലഭ്യമല്ലാതിരുന്ന ഈ കൃതി ഹിന്ദുത്വനിർമാണത്തിന്റെ ഈ കാലഘട്ടത്തിൽ
കൂടുതൽ പ്രസക്തമാകുന്നു.₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.VERUTHE PAADIYA PAKSHI
പുറമെ ഏകതാനമെന്ന് തോന്നുന്ന അമേരിക്കൻ ജീവിതത്തിന്റെ ഉൾവഴികളിൽ കാവ്യവിഷയമായ ജീവിതസംഘർഷങ്ങൾ ഒരുപാടുണ്ട്. അവയും മലയാള ജീവിതത്തിലെ ദുരധാരകളും ചേരുമ്പോൾ യാന്ത്രികമായ ദിനചര്യകൾക്കിടയിലും സർഗപ്പൊടിപ്പുകൾ തനിയെ ഉയരും. പുന്നയൂർക്കുളത്തിന്റെ രചനകൾ അങ്ങനെ ദ്വിമുഖമായ സംഘർഷങ്ങളിൽ വീണുപിടഞ്ഞതിന്റെ ഫലമായി ഉണ്ടായവയാണെന്ന് തോന്നുന്നു.
-പ്രൊഫ. വി. മധുസൂദനൻ നായർ₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.JANITHAKAM
വിപ്ലവസ്വപ്നങ്ങളുടെ ചാരത്തിൽ ഇനിയും കനൽ ശേഷിക്കുന്നുവെന്നു കരുതുന്ന ഗോകുലനും പാർട്ടിക്കാരായ അച്ഛനമ്മമാരുടെ മകൾ ആയിട്ടും ആധ്യാത്മികലോകമാണ് തന്റെ സ്വാസ്ഥ്യമെന്നറിഞ്ഞ് കൃഷ്ണനെ ധ്യാനിക്കുന്ന സുചിത്രയും തമ്മിലുള്ള സങ്കീർണബന്ധത്തിലൂടെ കേരളീയസമൂഹത്തിന്റെ ഒരു അന്തരാളഘട്ടത്ത രേഖപ്പെടുത്തുകയാണ് എം. സുകുമാരൻ ‘ജനിതകം’എന്ന നോവലിലൂടെ.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.THENMOZHIKATHAKAL
കുട്ടികൾ കഥകൾ കേട്ടും വായിച്ചും വളരണം. അങ്ങനെയാണ് അവർ ലോകം മനസ്സിലാക്കുന്നത്. മൂല്യങ്ങൾ സ്വായത്തമാക്കുന്നത്. കഥകൾ കുട്ടികളെ വ്യത്യസ്തമായ കഥാപാത്രങ്ങളുള്ള മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. അവരുടെ ഭാവനയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബഹുമുഖ പ്രതിഭയിലേക്കുള്ള കുട്ടികളുടെ വളർച്ചയുടെ പടവുകളാണ് ഇതിലെ ഓരോ കഥയും.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.














