• Iliad

    Original price was: ₹250.00.Current price is: ₹195.00.

    ‘മഹാഭാരത’ത്തിലേതുപോലെ, യവനേതിഹാസമായ ‘ഇലിയഡി’ലും ഇതിവൃത്തമാകുന്നത് യുദ്ധമാണ്. ട്രോയ് നഗരത്തിനുനേരെ ഗ്രീക്കുകാര്‍ നടത്തിയ യുദ്ധത്തിന്റെ കഥപറയുന്ന ഈ മഹാകാവ്യം, സുന്ദരിയായ ഹെലന്റെ തിരോധാനത്തില്‍ തുടങ്ങി വീണ്ടെടുപ്പില്‍ അവസാനിക്കുന്നു; അതിനിടയിലായി പതിറ്റാണ്ടുകള്‍ നീളുന്ന ഒരു യുദ്ധവും. ഒരു സ്ത്രീക്കു വേണ്ടി ദേവന്മാരും മാനവരും അണിചേരുന്ന ഉഗ്രപോരാട്ടങ്ങളുടെ ഉജ്വലവര്‍ണനകളാല്‍ സമൃദ്ധമാണ് ‘ഇലിയഡി’ന്റെ പ്രമേയപരിസരം. ലോകസാഹിത്യത്തിലെ ക്ലാസിക് രചനയുടെ പുനരാഖ്യാനം. വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍.

  • Nellu

    Original price was: ₹575.00.Current price is: ₹460.00.

    ആദിവാസികളുടെ ജീവിതവും ചരിത്രവും സാംസ്കാരിക സവിശേഷതകളും പോരാട്ടങ്ങളും പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍ .

  • Sky Above The Orange Tree

    Original price was: ₹90.00.Current price is: ₹72.00.

    Astonaut Pawan Kapoor is on a space mission. On a space walk, he gets lost in space. Contacts cut, his only link to earth is his daughter. As he glides through infinite darkness, little does he worry about himself. Instead, he celebrates life and the inexplicable experience.

  • Kappalinekkurichoru Vichithra Pusthakam

    Original price was: ₹420.00.Current price is: ₹336.00.

    ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും വ്യത്യസ്തതലങ്ങളെ ആവിഷ്കരിക്കുന്ന നോവൽ . മൂന്നു ശതാബ്ദങ്ങൾക്കപ്പുറം ജലസമാധിയടഞ്ഞ ജനറൽ ആൽബർട്ടോ മെയർ എന്ന ഭീമാകാരകപ്പൽ അന്വേഷിച്ചുപുറപ്പെട്ട കൃഷ്ണചന്ദ്രൻ. അവന്റെ ജന്മാന്തരപ്രേമത്തിന്റെയും കാത്തിരിപ്പിന്റെയും കഥയിൽ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വാദകമനസ്സിൽ ചിറപ്രതിഷ്ഠനേടുകയും ദേശീയതലത്തിൽ യുവസാഹിത്യകാരന്മാർക്കുള്ള പുരസ്കാരം കൈക്കലാക്കുകയും ചെയ്ത ഇന്ദു മേനോൻറെ ആദ്യ നോവൽ .

  • Ramayanasaparya

    Original price was: ₹650.00.Current price is: ₹520.00.

    രാമായണത്തെ അടിസ്ഥാനമാക്കിയുള്ള 39 പ്രൗഢപ്രബന്ധങ്ങളാണ് ‘രാമായണസപര്യ’യുടെ ഉള്ളടക്കം. വാല്മീകിയെയറിഞ്ഞ്, രാമായണോത്പത്തിയറിഞ്ഞ്, രാമരാജ്യസങ്കല്പത്തിന്റെ കാതലറിഞ്ഞ്, ഹോമര്‍-വ്യാസന്‍-വാല്മീകി ബലാബലമറിഞ്ഞ്, ഇത് ഇതിഹാസവഴിയിലൂടെ മുന്നേറുന്നു. ഭിന്നഭിന്നമായ വീക്ഷണകോണുകളില്‍നിന്ന് രാമായണത്തെ ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന മഹാഗ്രന്ഥം.

  • Greco Muthachanulla Kurimanam

    Original price was: ₹600.00.Current price is: ₹480.00.

    നൂറ്റാണ്ടുകണ്ട പ്രതിഭയുടെ ഭാസുരത്വം നിറഞ്ഞ നീരിക്ഷണപാടവങ്ങൾ ചാട്ടുളിയുടെ ആഘാതത്തോടെ നമ്മുടെ ഹൃദയങ്ങളിലെത്തുന്നു. മാനവപരിഷ്‌കൃതിയുടെ അനസ്യൂതപ്രവാഹം രണ്ടു സംസ്കാരങ്ങളെയും കാലങ്ങളെയും സ്ഥലങ്ങളെയും അടയാളപ്പെടുത്തികൊണ്ട് ചിന്തോദീപോകാമായ പാരായണനുഭൂതി വായനക്കാരിൽ നിറക്കുന്നു.

  • Mahabharathathile Janthukadhakal

    Original price was: ₹90.00.Current price is: ₹72.00.

    നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.

  • Kalpramanam

    Original price was: ₹340.00.Current price is: ₹272.00.

    സമീപകാല കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തങ്ങൾ അന്വേഷിക്കുന്ന നോവൽ. ജലവ്യവസ്ഥയും ആവാസവ്യവസ്ഥയും തകർക്കപ്പെട്ട് പാരിസ്ഥിതികമായ അരക്ഷിതാവസ്ഥയിലുഴലുന്ന ജനതയുടെ പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ് ഈ നോവൽ. പല തലങ്ങളിലുള്ള ആഴത്തിലുള്ള വായനയും ചർച്ചയും ആവശ്യപ്പെടുന്ന കൃതിയാണ് രാജീവ് ശിവശങ്കറിന്റെ കൽപ്രമാണം.

  • Paschimagattathile Desajathikal

    Original price was: ₹170.00.Current price is: ₹136.00.

    പശ്ചിമഘട്ടം ആവാസഭൂമിയാക്കിയ പക്ഷികളെയും സസ്തനികളെയും മത്സ്യങ്ങളെയും വൃക്ഷങ്ങളെയും പ്രകൃതിസ്‌നേഹികള്‍ക്കായി, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കായി, വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ‘ഒരു ജീവജാതിയെ അറിയുകയാണ്, അതിനെ സംരക്ഷിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പ്’ – ഇതാണ് ഈ ഗ്രന്ഥത്തിന്റെ സന്ദേശവും ആഹ്വാനവും.

  • Inangatha Kannikal

    Original price was: ₹630.00.Current price is: ₹504.00.

    വിലാസിനിയുടെ അസാമാന്യ പ്രതിഭ ഈ കൃതിയെ എക്കാലവും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവെക്കും. ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും അനുപമമായ മാനസികാപഗ്രഥനപാടവവും ഈ നോവലിന് ഒരു ദാര്‍ശനികസ്വഭാവം കൈവരുത്തുമ്പോള്‍ തന്നെ, ഹൃദ്യമായ ഭാഷയും അസൂയാവഹമായ ആവിഷ്‌കരണശൈലിയും’ഇണങ്ങാത്ത കണ്ണികള്‍’ അപൂര്‍വ്വമായ വായനാനുഭവമായി മാറ്റുന്നു.

  • Kadamattathukathanar

    Original price was: ₹50.00.Current price is: ₹40.00.

    സമൂഹമനസ്സില്‍ ഭയം വിതച്ചിരുന്ന ഭൂതപ്രേതങ്ങളെ ദൈവദത്തമായ അധികാരത്തോടെ വരുതിയില്‍ നിര്‍ത്തിയ മഹാമാന്ത്രികന്‍ കടമറ്റത്തു കത്തനാരെക്കുറിച്ചും മന്ത്രവാദവിദ്യകളുടെ ‘കടമറ്റം സമ്പ്രദായ’ത്തെക്കുറിച്ചുമാണ് ഈ പുസ്തകം; ‘നീചപ്പിശാചു’ക്കളുടെ അന്തകനായും, ജനങ്ങളുടെ ആദരവിനു പാത്രമായ മനുഷ്യസ്‌നേഹിയായും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന കത്തനാരുടെ ഐതിഹ്യസമാനമായ ജീവിതകഥ.

  • Bhagadeyathinte Roopakalpana

    Original price was: ₹249.00.Current price is: ₹199.20.
  • Thailand : Aanandhathinte Athbudhalokam

    Original price was: ₹80.00.Current price is: ₹64.00.

    ജീവിതലഹരിയുടെ അവസാനതുള്ളിയും കുടിച്ചുവറ്റിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ഒരു ജനത അധിവസിക്കുന്ന തായ്‌ലന്റിന്റെ നഗരവീഥികളിലൂടെ, ഉല്ലാസകേന്ദ്രങ്ങളിലൂടെ, കടൽക്കരകളിലൂടെ, ദ്വീപുകളിലൂടെ, ഒരു ‘പാവത്താൻ മലയാളി’ നടത്തിയ സഞ്ചാരത്തിന്റെ കഥ. തലസ്ഥാനമായ ബാങ്കോക്കും പ്രധാനനഗരങ്ങളായ പാട്ടായയും ഫുക്കറ്റുമൊക്കെ ഇതിൽ വായനയുടെ happy hours സമ്മാനിക്കുന്നു. വർഗീസാന്റണിയുടെ അവതാരിക.

  • MALABAR KALAPAM ORU PUNARVAYANA

    Original price was: ₹200.00.Current price is: ₹160.00.

    “മലബാര്‍ കലാപം എന്ന് വിളിക്കപ്പെടുന്ന കാര്‍ഷിക സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെ സാമ്രാജ്യത്തിന്റെയും സാമ്രാജ്യത്വതാല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേയ്ക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.”
    പിണറായി വിജയന്‍

  • Sreemurukan Kathakal

    Original price was: ₹90.00.Current price is: ₹72.00.

    അസുരചക്രവര്‍ത്തിയായ ശൂരപത്മാസുരനെ നിഗ്രഹിക്കാന്‍ അവതരിച്ച ശ്രീമുരുകന്‍. ശക്തിവേലിനെ ആയുധമാക്കിയവനും മയിലിനെ വാഹനമാക്കിയവനും കുക്കുടത്തെ ധ്വജരൂപമാക്കിയവനുമായ ദിഗ്വിജയി. ശിവ-ശക്തിചൈതന്യമായ ആ ദേവസേനാപതിയുടെ കഥകള്‍ ‘സ്‌കന്ദപുരാണം’ ആധാരമാക്കി ലളിതമായി ആഖ്യാനംചെയ്യുകയാണ് ഗ്രന്ഥകാരന്‍.

  • Iruttu Kori Veyilathittu

    Original price was: ₹250.00.Current price is: ₹200.00.

    വർത്തമാനകാലത്തിന്റെ നീതിരഹിതമായ അതിക്രമങ്ങൾക്കെതിരെ നിശിതമായ ഒരു യുക്തിബോധം പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ അത് അവഗണിക്കപ്പെട്ടേക്കാം. എന്നാൽ അതില്ലായിരുന്നെങ്കിലോ? നമ്മുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ കാപട്യങ്ങൾക്കും അശ്ലീലതകൾക്കുമെതിരെ രൂപംകൊള്ളുന്ന ക്ഷുഭിതമാനവികതയുടെ മുഴക്കങ്ങൾ. നമ്മുടെ സാംസ്കാരിക ജീവിതത്തിൽ നക്ഷത്രശോഭ നിറച്ച പ്രതിഭാശാലികളെക്കുറിച്ചുള്ള ഓർമ്മകൾ … ഇഷ്ടാനിഷ്ടങ്ങളുടെ ആത്മസഞ്ചാരങ്ങൾ.