• Uthararamacharitham

    Original price was: ₹60.00.Current price is: ₹48.00.

    രാമായണകഥയെ ഉപജീവിച്ചുണ്ടായ സംസ്‌കൃതരചനകളില്‍ മികവുറ്റ ‘ഉത്തരരാമചരിതം’ സീതാപരിത്യാഗവും തുടര്‍ന്നുള്ള സംഭവപരമ്പരകളും ഇതിവൃത്തമാക്കുന്നു. ശോകരസമാര്‍ന്ന ഒരു രാമായണഖണ്ഡത്തെ മോദരസത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തി ചൈതന്യവത്തായ ഒരു സന്ദേശം കാണികള്‍ക്കു നല്‍കുന്ന നാടകത്തിന്റെ ഹൃദ്യമായ പുനരാവിഷ്‌കാരം.

  • Kanakkile Padhaprasnangal

    Original price was: ₹60.00.Current price is: ₹48.00.

    ഗണിതം എന്ന ‘കഠിനവിഷയ’ത്തോടുള്ള അകാരണഭയത്തെ കൂട്ടുകാര്‍ക്ക് എന്നെന്നേക്കുമായി കീഴടക്കുവാന്‍ സഹായിക്കുന്ന പുസ്തകം. നല്ലൊരു പഠനപ്രവര്‍ത്തനംകൂടിയാണ് ഈ പദപ്രശ്‌നങ്ങള്‍.

  • Vasanavikruthi

    Original price was: ₹60.00.Current price is: ₹48.00.

    മലയാളഭാഷയിൽ ചെറുകഥാസാഹിത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു, 1891-ൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിമഷി പുരണ്ട ‘വാസനാവികൃതി.’ ഒരു കുസൃതിക്കണ്ണോടെ ഈ ചെറിയ ലോകത്തെയും അതിലെ വലിയ മനുഷ്യരെയും നോക്കിക്കാണുന്ന, ‘വാസനാവികൃതി’ ഉൾപ്പെടെയുള്ള എട്ടു കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വായനക്കാരിൽ കൗതുകാവഹമായ താത്പര്യം ഉടനീളം നിലനിർത്തുന്നതാണ് ഇതിലെ കഥകെളല്ലാംതന്നെ.

  • Mezhathole Agnihothri

    Original price was: ₹60.00.Current price is: ₹48.00.
  • Ettu Kuttakam Ponnu (Old malayalam book)

    Original price was: ₹60.00.Current price is: ₹48.00.

    ‘കാവിനപ്പുറത്തെ വട്ടക്കുളത്തിൽ എട്ടു കുട്ടകം പൊന്നുണ്ട്. വറുതിനാളുകളിൽ അതിലൊരു കുട്ടകം താനേ പൊന്തിവരുമത്രെ!’ മുത്തശ്ശിയുടെ ഈ പഴമ്പുരാണം കിച്ചുവിനെ ആശ്ചര്യപ്പെടുത്തി. ആ പൊന്നിൻകുട്ടകം കുഴിച്ചെടുക്കുവാൻ അവന് ആവേശമായി; നിധി കാക്കുന്ന ഭൂതനാഗങ്ങൾ വെറും കെട്ടുകഥയായി തോന്നി. എന്നാൽ നാട്ടുമാവിൻ കൊമ്പുവീഴ്ത്തി ‘ഭൂതത്താന്മാരും’, ചപ്പിലകൾക്കിടയിലൂടെ ഇഴഞ്ഞ് ‘മണിനാഗ’വും, കുറുകെക്കടന്ന് കാടൻപൂച്ചയുമൊക്കെ ആ നിധിവേട്ടയിൽ കിച്ചുവിനും അനുജത്തിക്കും മുന്നിൽ ദുശ്ശകുനങ്ങളാകുന്നു. പിന്മാറുവാൻ കിച്ചു അപ്പോഴും തയ്യാറായിരുന്നില്ല.

  • Manthrikachathurangalude Vismayalokathiloode

    Original price was: ₹60.00.Current price is: ₹48.00.
  • Upabokhthrusamrakshna Niyamam

    Original price was: ₹60.00.Current price is: ₹48.00.

    സാധനങ്ങളുടേയും സേവനങ്ങളുടേയും പേരിൽ ഉപഭോക്താവിനെ ചൂഷണംചെയ്യുന്ന വ്യാപാരരീതികളെ ചെറുക്കുന്ന ഉപഭോക്തൃസംരക്ഷണ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകം. സർക്കാർസേവനങ്ങൾ മുതൽ വിദ്യാഭ്യാസവും ചികിത്സയും സംബന്ധിച്ച തർക്കങ്ങൾ വരെ പരിഹരിക്കുന്ന ഉപഭോക്തൃഫോറങ്ങളെക്കുറിച്ചും ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഇതിൽ കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള ബില്ലിലെ വ്യവസ്ഥകൾ, ഉപഭോക്തൃ കമ്മീഷൻ-ഫോറം വിലാസങ്ങൾ എന്നിവ അനുബന്ധമായും ചേർത്തിരിക്കുന്നു.

  • Rigvedathile Rishimarum Devanmarum

    Original price was: ₹60.00.Current price is: ₹48.00.

    ദേവസ്തുതികളുടെ സമ്പുടമായ ഋഗ്വേദമാണ് പ്രഥമവേദം. ആ വേദകാലത്തെ ഋഷിമാരെയും ദേവന്മാരെയും അന്വേഷിച്ചുള്ള ഒരു ജ്ഞാനപര്യടനം. ഇന്ദ്രൻ, സൂര്യൻ, വരുണൻ തുടങ്ങിയ ദേവഗണത്തിന്റെയും വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ ഋഷിപരമ്പരയുടെയും സ്വഭാവവൈശിഷ്ട്യങ്ങളിലേക്കും അഭീഷ്ടസിദ്ധികളിലേക്കുമൊക്കെ വെളിച്ചം പകരുന്ന കൃതി.

  • Peraykkamaram

    Original price was: ₹60.00.Current price is: ₹48.00.

    ഗ്രാമവിശുദ്ധി, ഒരു പുള്ളോർക്കുടത്തിന്റെ മൂളക്കംപോലെ ധ്വനിസാന്ദ്രമാക്കുന്ന കഥാലോകം. നാട്ടുനന്മകൾ പുലരുന്ന ഒരു ദേശത്തെ വർണങ്ങളാലും ശബ്ദങ്ങളാലും ഇതു വരച്ചുവയ്ക്കുന്നു. ദൈവത്തെ മറക്കാത്തവരാണ്, മൂല്യങ്ങൾ കൈവെടിയാത്തവരാണ് ഇതിലെ കഥാപാത്രങ്ങൾ. ശ്രീധരനുണ്ണിയുടെ അവതാരിക.

  • Smart Kutty

    Original price was: ₹60.00.Current price is: ₹48.00.

    കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും പ്രയോജനപ്രദമായ കൈപ്പുസ്തകം. വിജയികള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന വലിയ പാഠമാണ് ഇതിനു പറയുവാനുള്ളത്. ജയാഗ്നി ഉള്ളില്‍ സൂക്ഷിക്കുവാന്‍, പരിമിതികളെ ഉല്ലംഘിച്ച് അതിനെ ആളിക്കത്തിക്കുവാന്‍ തയ്യാറുള്ള, ജയിക്കാന്‍ ജനിച്ചവര്‍ക്കായി എഴുതപ്പെട്ടിരിക്കുന്ന ഇത് സ്വപ്നത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രാര്‍ഥനയുടെയും ഭാഷ സംസാരിക്കുന്നു.

  • Maha Manthrika Kadhakal

    Original price was: ₹60.00.Current price is: ₹48.00.

    തൂശനില തോണിയാക്കിയ കടമറ്റത്തു കത്തനാരും, പിശാചിനിയെ ഗാന്ധര്‍വവിവാഹം കഴിച്ച വയസ്‌കരയില്ലത്ത് ഭട്ടതിരിയും പോലെ മന്ത്രവും മന്ത്രവാദവും ഇന്ദ്രജാലവും മഹേന്ദ്രജാലവും കൊണ്ട് ചാത്തനെയും മാടനെയും മറുതയെയും ഒടിയനെയും യക്ഷിയെയുമൊക്കെ ജയിച്ച അത്ഭുതശാലികളുടെ കഥകള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യില്‍ പ്രതിപാദിതമായ മാന്ത്രികകഥകളുടെ പുനരാവിഷ്‌കാരം

  • Mahathaya Prasangangal

    Original price was: ₹60.00.Current price is: ₹48.00.

    നിലയ്ക്കാത്ത പ്രതിധ്വനികളുമായി ലോകജനതയെയും ചരിത്രത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന പതിന്നാല് ഉജ്ജ്വലപ്രഭാഷണങ്ങളുടെ സമാഹാരം. നെൽസൺ മണ്ടേല, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു, സ്വാമി വിവേകാനന്ദൻ, ബി.ആർ. അംബേദ്കർ മുതലായ രാഷ്ട്രതന്ത്രജ്ഞരും ആത്മീയാചാര്യരും തത്ത്വചിന്തകരും ശാസ്ത്രജ്ഞരുമൊക്കെ ഈ ‘പ്രസംഗപീഠ’ത്തെ അനുഗൃഹീതമാക്കുന്നു.

  • Oru Yugam Oru Navayugam

    Original price was: ₹60.00.Current price is: ₹48.00.
  • Classic Tales

    Original price was: ₹60.00.Current price is: ₹48.00.
  • Appu Enna Poocha

    Original price was: ₹60.00.Current price is: ₹48.00.

    ലോകസഞ്ചാരിയും അനുഭവജ്ഞാനിയും, കര്‍മകുശലനുമായ. പൂച്ചനേതാവ് അപ്പു, പറയുന്നതിനോട് ‘മ്യാവൂ…’ മൂളുകമാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായ ധര്‍മമെന്ന് മാര്‍ജാരസംഘം അംഗീകരിക്കുന്നതിന്റെ കഥയാണിത്. തദ്ദേശവാസികളെ എലിപിടിത്തമെന്ന കുലത്തൊഴിലിലേക്ക് അവന്‍ നയിക്കുന്നു. സമരതീക്ഷ്ണമായ ആ ജീവിതത്തിന്റെ അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍.

  • Koonkudayum Koottukarum

    Original price was: ₹60.00.Current price is: ₹48.00.

    ഭാവനയുടെ നാനാവര്‍ണങ്ങള്‍ വാരിത്തൂകിയ അഴകേറുന്നൊരു കുഞ്ഞിക്കുട ഉണ്ണിക്കിനാവുകള്‍ക്കു മീതെ നിവര്‍ത്തിപ്പിടിച്ച്, വികൃതിക്കുഞ്ഞന്മാരെ അതിനു ചോട്ടില്‍ നിര്‍ത്തുകയാണ് ഈ പുസ്തകം. ഒരുമയുടെ പെരുമയും, അധ്വാനത്തിന്റെ ഗരിമയും, അനുസരണത്തിന്റെ മഹിമയും പോലെ ചേലാര്‍ന്ന ജീവിതപാഠങ്ങള്‍ ഇതിലെ കഥകളും പാട്ടുകളും ചൊല്ലിത്തരുന്നു.