• Nisabdhadhayude Soukhyam

    Original price was: ₹60.00.Current price is: ₹48.00.
  • Pinky’s Journey

    Original price was: ₹60.00.Current price is: ₹48.00.

    Pinky’s stay at her grandmother’s place becomes her most memorable event. One night she dares to enter the mysterious forest where she accidently releases a fairy princess Rumjhum from a deadly magical spell. They become friends and the fairy princess takes her along for a trip to fairyland.Read on to find out and to get a glimpse of a dream world- The Fairyland!

  • Vaduthala nair

    Original price was: ₹60.00.Current price is: ₹48.00.

    ആയോധനവിദ്യയില്‍ അഗ്രഗണ്യനായ, സാമൂതിരിയുടെ പടനായകനായ വടുതലനായരുടെ ജീവിതകഥ. ജനക്ഷേമകാംക്ഷിയായി, സത്യധര്‍മാദികളുടെ സംരക്ഷകനായി, ശ്രേയസ്‌കരമായിത്തീര്‍ന്ന ആ വാഴ്വിന്റെ വഴികള്‍. പറയിപെറ്റ പന്തിരുകുലത്തിലെ ‘ആയുധധാരി’യുടെ വാള്‍ത്തലപ്പിന്റെ സീല്‍ക്കാരം മുഴങ്ങുന്ന പുസ്തകം.

  • Don Quixote

    Original price was: ₹60.00.Current price is: ₹48.00.

    കാറ്റാടിയന്ത്രങ്ങളോടും കളിപ്പാവകളോടും ആട്ടിൻപറ്റത്തോടും പോരിനിറങ്ങിയ ‘വീരശൂരപരാക്രമി’യാണ് ഇതിലെ കഥാനായകൻ. യോദ്ധാക്കളെയും രാക്ഷസന്മാരെയും കുറിച്ചുള്ള കഥകളുടെ ഭ്രമാത്മകലോകത്ത് അകപ്പെട്ടുപോയ ഡോൺ ക്വിക്‌സോട്ടിന്റെ സാഹസികസഞ്ചാരങ്ങൾക്ക് ‘ധീരതയെന്ന ഭ്രാന്ത്’ ആയിരുന്നു പ്രചോദനം. മിഥ്യാബോധവും വിചിത്രഭാവനയും വഴികാട്ടികളാകുന്ന ‘ക്വിക്‌സോട്ടിക്’ യാത്രകളുടെ നാൾവഴിവിവരണം. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

  • Nayakanum Nayikayum

    Original price was: ₹60.00.Current price is: ₹48.00.

    വിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥയിൽനിന്നും ഉയിർത്തെഴുന്നേറ്റതുപോലെയുള്ള ഭൂതാവിഷ്ടരായ കുറേ കഥാപാത്രങ്ങളിലൂടെയും അവരുടെ മൃഗീയവാസനകളുടെ മുരൾച്ചകളിലൂടെയും ഒരു തിരോധാനത്തിന്റെ പദപ്രശ്‌നത്തെ പൂരിപ്പിക്കുന്ന നോവൽ.

  • Kuttikale Thiruthunnavarkku

    Original price was: ₹60.00.Current price is: ₹48.00.

    ‘ദൈവത്തിന്റെ അംബാസഡർമാരായ’ കുട്ടികളുമായി ഇടപഴകുമ്പോൾ നാം ഓർത്തിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവരുടെ സ്വാഭാവികമായ വളർച്ചയെ തടയുംവിധമാകരുത് നമ്മുടെ തിരുത്തുകൾ; മറിച്ച്, ജീവിതം ജീവിക്കുവാനും സ്‌നേഹിക്കുവാനുമാണെന്ന് ബോധ്യപ്പെടുത്തുംവിധമാകണം. ശിശുമനഃശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ അതിനായി ചില പ്രായോഗികനിർദേശങ്ങൾ.

  • Parayipetta Padhirukulam: Uppukottan

    Original price was: ₹60.00.Current price is: ₹48.00.

    കടൽത്തീരത്തെ ചൊരിമണലിൽനിന്നു മുക്കുവനായ സുലൈമാനു ലഭിച്ച നവജാതന്റെ, ജീവിതത്തിലേക്കുള്ള ‘ഉപനയന’ത്തിന്റെ കഥ. പൊന്നാനിയിലെ ഉപ്പളങ്ങളിൽ സമുദ്രവെള്ളം വറ്റിച്ച് ഉപ്പെടുക്കുന്ന പണിയിൽ വ്യാപൃതനായ ഉപ്പുകൊറ്റന്റെ, പറയിപെറ്റ പന്തിരുകുലത്തിലെ പതിനൊന്നാമന്റെ വികാരസാന്ദ്രമായ ജീവിതകഥ.

  • Parayipetta Panthirukulam: Akavoor Chathan

    Original price was: ₹60.00.Current price is: ₹48.00.

    മുഖത്ത് ബ്രാഹ്മതേജസ്സ് വിളങ്ങുന്ന അനാഥബാലനെ അകവൂർ നമ്പൂതിരി രാമൻ എന്നു നാമകരണം ചെയ്തു, വേദം അഭ്യസിപ്പിച്ചു, മനയുടെ കാര്യസ്ഥത വിശ്വസിച്ചേല്പിച്ചു. രാമനും അകവൂർ നമ്പൂതിരിയും തോൾചേർന്നു നടന്ന സൗഹാർദത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ പുസ്തകം. പന്തിരുകുലത്തിലെ കൂടപ്പിറപ്പുകളോടൊത്ത് ചാത്തൻ പിന്നിട്ട സൗഭ്രാത്രത്തിന്റെ പാതയോരകാഴ്ചകളും ഇതിൽ വിവരിക്കപ്പെടുന്നു.

  • Yakshikotta

    Original price was: ₹60.00.Current price is: ₹48.00.

    ഘോരവനത്തിനു മധ്യത്തിലെ കരിങ്കൽക്കോട്ടയിൽ വാഴുന്നത്, മനുഷ്യരെ പച്ചയ്ക്കു തിന്നുന്ന യക്ഷിയാണ്. വീരകായുവെന്ന അനുചരൻ, യക്ഷിക്കു കാഴ്ചവെക്കുവാൻ സുശീലനെ കൊണ്ടുവന്നത്, ആ കോട്ടയിലേക്കായിരുന്നു. കോട്ടയിൽനിന്ന് രക്ഷപ്പെടുവാനായ സുശീലനെ അതിലും ഭയാനകമായ ഒരു പരീക്ഷണം കാത്തിരുന്നിരുന്നു: ഒരു നായയായുള്ള രൂപാന്തരം! മരണക്കെണികളെ സാഹസികമായി അതിജീവിക്കുന്ന സുശീലനെന്ന ബാലന്റെ കഥ.

  • Kalivilakku

    Original price was: ₹60.00.Current price is: ₹48.00.

    കാവ്യത്തിന്റെ ശാലീനസൗന്ദര്യവും വാക്കിന്റെ മുഴക്കവുംകൊണ്ട് ശ്രദ്ധേയമാകുന്ന എഴുത്ത്. ആവിഷ്‌കാരത്തിലെ ലാവണ്യവും, കല്പനകളിൽ കാണുന്ന പുതുമയും, രൂപശില്പത്തിലെ തനിമയും ഈ കവിതകളുടെ സവിശേഷതകളാണ്. അക്കിത്തത്തിന്റെ ആശംസാകുറിപ്പ്.

  • Thrikkakarakku Pom Pathayetho

    Original price was: ₹60.00.Current price is: ₹48.00.

    പ്രകൃതിയുടെ ഉപാസകനായിരുന്ന കുഞ്ഞിരാമൻ നായർ മനുഷ്യജീവിതത്തെ പ്രകൃതിയിലൂടെ ആവിഷ്‌കരിക്കുകയാണിവിടെ. ജീവിതത്തിൽ നഷ്ടപ്പെട്ട സൗന്ദര്യസങ്കൽപ്പങ്ങൾ പ്രകൃതിയിൽ തേടുകയാണ് പി. ഓണത്തെക്കുറിച്ചും മലയാളിയെക്കുറിച്ചുമുള്ള ഈ കാവ്യസമുച്ചയം കേരളജനതയുടെ സ്വത്വാന്വേഷണംതന്നെയാണ്.

  • Muthachante maril

    Original price was: ₹60.00.Current price is: ₹48.00.

    പ്രസിദ്ധ സാഹിത്യവിമര്‍ശകനായ ഡോ. ഡി. ബഞ്ചമിന്റെ ബാലസാഹിത്യകൃതി. നല്ല ചിന്തകളിലേക്ക് കുട്ടിക്കൂട്ടുകാരെ സ്‌നേഹസമേതം നയിക്കുന്ന കഥകള്‍. ഉല്ലാസപ്രിയനായ കൂട്ടുകാരനും വിവേകശാലിയായ വഴികാട്ടിയും വാത്സല്യനിധിയായ രക്ഷാകര്‍ത്താവുമൊക്കെയായി എഴുത്തുകാരന്‍ ബാലകര്‍ക്കൊപ്പം കൂടുന്നു.

  • Paristhithi kathakal

    Original price was: ₹60.00.Current price is: ₹48.00.

    മണ്ണും മനുഷ്യനും ചേര്‍ന്നെഴുതിയ കുറെ അത്ഭുതകഥകള്‍. പുല്‍ക്കൊടിയും പൂവും പൂമ്പാറ്റയും സ്വര്‍ണമത്സ്യവും മനുഷ്യനുമെല്ലാം സഹോദരങ്ങളായി പുലരുന്ന ഭൂമിയെ സ്വപ്നംകാണുവാന്‍ പഠിപ്പിക്കുന്ന നാടോടിക്കഥകള്‍. വ്യത്യസ്ത നാടുകളുടെ വ്യത്യസ്ത പരിസ്ഥിതിചിത്രങ്ങള്‍ ഇതില്‍ പതിച്ചുവെച്ചിരിക്കുന്നു.

  • Edasserry Kavithakettumbol

    Original price was: ₹60.00.Current price is: ₹48.00.

    മണ്ണിനെ, മനുഷ്യനെ, ഗ്രാമനന്മകളെ കോര്‍ത്ത് കവിതകെട്ടിയ ഒരു മഹാകവിയെക്കുറിച്ചാണ് ഈ പുസ്തകം. ഇടശ്ശേരിയുടെ പ്രധാനകവിതകളിലേക്ക് വിഹഗവീക്ഷണം നടത്തുകയും, ‘പൂതപ്പാട്ടി’നെ സവിശേഷമായി വിലയിരുത്തുകയും, കാവ്യഭാഗങ്ങളും ജീവിതരേഖയും എഴുത്തുകാരുടെ മൊഴികളും മറ്റും ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നു, ഈ പഠനഗ്രന്ഥം.

  • School Kalothsava Abhinayaganangal

    Original price was: ₹60.00.Current price is: ₹48.00.

    സ്‌കൂള്‍ കലോത്സവവേദികളിലെ മത്സരങ്ങള്‍ക്കായി തയ്യാറാക്കിയവയാണ്, അഭിനയഗാനങ്ങളുടെ ഈ സമാഹാരം. ആശയത്തിനും അഭിനയത്തിനും ഊന്നല്‍ നല്കുന്നതോടൊപ്പം സമയദൈര്‍ഘ്യം പാലിക്കുകയും ചെയ്യുന്നു ഇവ. ആടിയും പാടിയും ഈ അഭിനയഗാനങ്ങളുടെ തട്ടകത്തില്‍ ചുവടുവെക്കുന്ന പൈതങ്ങള്‍, ഐക്യവും കാരുണ്യവും പ്രകൃതിസ്‌നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍കൂടി സ്വായത്തമാക്കുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.

  • Krishi Pazhamchollukaliloode

    Original price was: ₹60.00.Current price is: ₹48.00.