Shop
Appu Enna Poocha
ലോകസഞ്ചാരിയും അനുഭവജ്ഞാനിയും, കര്‍മകുശലനുമായ. പൂച്ചനേതാവ് അപ്പു, പറയുന്നതിനോട് ‘മ്യാവൂ…’ മൂളുകമാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായ ധര്‍മമെന്ന് മാര്‍ജാരസംഘം അംഗീകരിക്കുന്നതിന്റെ കഥയാണിത്. തദ്ദേശവാസികളെ എലിപിടിത്തമെന്ന കുലത്തൊഴിലിലേക്ക് അവന്‍ നയിക്കുന്നു. സമരതീക്ഷ്ണമായ ആ ജീവിതത്തിന്റെ അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Daivathinte Joli
സ്‌നേഹമുള്ള ഹൃദയവും നല്ല ചിന്തകള്‍ വിളയുന്ന മനസ്സും നല്ല വാക്കുകള്‍ ഉരിയാടുന്ന നാവും മനസ്സിലാക്കാനുള്ള ബുദ്ധിയും ബുദ്ധിമുട്ടാനുള്ള മനസ്സും ജീവിതവിജയപാഠങ്ങളള്‍ ഉള്ളിന്റെ ഉള്ളില്‍ കാത്തുവച്ച കഥകളുടെ സമാഹാരം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Ammachiraku
മനസ്സിന്റെ പുസ്തകത്താളിൽ സൂക്ഷിക്കാൻ നിറനീലക്കണ്ണുകളുള്ള മയിൽപ്പീലികൾപോലെ 26 ബാലകവിതകൾ. ഉള്ളിലെ വർണങ്ങൾ ചാലിച്ച് ഒരമ്പിളിച്ചിത്രം വരയ്ക്കാനും, അക്ഷരങ്ങളും അക്കങ്ങളും കോർത്ത് ഒരണിമുത്തുമാല തീർക്കാനും കുട്ടികൾക്ക് പ്രേരണനൽകുന്ന സമാഹാരം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.CHICAGOYILE MANJU
അമേരിക്കൻ ജീവിതക്കാഴ്ചകളുടെ ഒരുപിടി കഥകളാണ്. ഷിക്കാഗോയിലെ മഞ്ഞ്. നിറം പിടിപ്പിച്ച പുറം കാഴ്ചകളല്ല, കൂടിക്കലർന്ന് നുരഞ്ഞുപൊന്തുന്ന മനുഷ്യജീവിതത്തിന്റെ അകം കാഴ്ചകളാണ് ഈ കഥകൾ. അമേരിക്കൻ മണ്ണിലേക്ക് പിഴുതുനടുന്ന കേരളീയജീവിതത്തിന്റെ പ്രലോഭനങ്ങളെ, ആകുലതകളെ, പൊങ്ങച്ചങ്ങളെ, തീർത്തും അതിവൈകാരികതയിൽനിന്ന് ഒഴിവാക്കി നേർത്ത ഒരു ചിരി ചുണ്ടിൽ നിറച്ചാണ് ഓരോ കഥയും പറയുന്നത്. ആൺ പെൺ ശരീരങ്ങളുടെ കാമനകളെ ഓരോ കഥയും റഡാറിലെന്നപോലെ പിടിച്ചെടുക്കുന്നു. ആത്യന്തികമായി മനുഷ്യന്റെ ജീവിതം ഒരോ മഞ്ഞുകാലം പോലെ അലിഞ്ഞുതീരുന്നതാണെന്ന് ഒട്ടും ദാർശനികതയില്ലാതെ അയത്നലളിതമായി പറഞ്ഞുതരുന്നു. രണ്ട് ദേശങ്ങളുടെ ഐഡന്റിറ്റി ഉള്ളിലുണരുന്ന മനുഷ്യരുടെ ഉഭയജീവിതത്തെ ഓരോ കഥയും വെളിപ്പെടുത്തുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും നടനുമായ തമ്പി ആന്റണിയുടെ പ്രവാസം പ്രമേയമാകുന്ന 13 കഥകൾ.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Uyarchayude Nimisham
“എങ്ങനെയാണ് നമുക്ക് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ-ഉയര്ത്താന് കഴിയുക? നാം സ്ത്രീകളെ ഉയര്ത്തുമ്പോള് മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളില് എത്തിക്കുന്നത്.”
കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിന്ഡ ഗേറ്റ്സ്. ഈ യാത്രയില് അവര്ക്ക് വ്യക്തമായി മനസ്സിലാക്കാന് കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളില് എത്തിക്കണമെന്നുണ്ടെങ്കില് സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം.₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.Manasasthram Aarkum Padikkam
മനഃശാസ്ത്രം ആര്‍ക്കും പഠിക്കത്തക്കവിധം ലളിതമാക്കിയും എന്നാല്‍ സാങ്കേതികത്വം ഒട്ടും നഷ്ടപ്പെടാതെയും തയ്യാറാക്കിയ ഈ പുസ്തകം ഏവര്‍ക്കും പ്രയോജനപ്പെടും. മനഃശാസ്ത്ര അധ്യാപകരും ഡോക്ടര്‍മാരും വിദ്യാര്‍ഥികളും അവശ്യം സ്വന്തമാക്കേണ്ട പുസ്തകം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Padapusthaka Quiz
.ജീവശാസ്ത്രം .ഭൗതികശാസ്ത്രം
.രസതന്ത്രം .സസ്യശാസ്ത്രം
.പരിസ്ഥിതിശാസ്ത്രം .സാമ്പത്തികശാസ്ത്രം
.സാമൂഹ്യശാസ്ത്രം .ഗണിതശാസ്ത്രം
.മലയാളം .വിവരസാങ്കേതികവിദ്യ
.പൊതുവിജ്ഞാനം
.കേരളം: അടിസ്ഥാനവിവരങ്ങള്‍
.ഇന്ത്യ: അടിസ്ഥാനവിവരങ്ങള്‍₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Udalaazham
നമ്മുടെ ഇരുണ്ട കാലത്തോട് ഇത്രമേല്‍ സര്‍ഗ്ഗാത്മകമായി കലഹിക്കുകയും പ്രകോപിപ്പിക്കുകയും ഒരു പുനര്‍ വിചിന്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു നോവല്‍ സമീപകാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Theere Cheriya Chilar Jeevichathinte Mudrakal
തീരെ ചെറിയ ചിലർ കടന്നുപോയ ചരിത്രപ്പെരുവഴിയുടെ ആഖ്യാനമാണ് ഈ നോവൽ. സാമൂഹികപ്രസക്തികൊണ്ട് ശ്രദ്ധിക്കപ്പെട്ട ‘ഒസ്സാത്തി’ എന്ന നോവലിന്റെ രചയിതാവായ ബീനയുടെ പ്രഥമനോവൽ.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Nellu
ആദിവാസികളുടെ ജീവിതവും ചരിത്രവും സാംസ്കാരിക സവിശേഷതകളും പോരാട്ടങ്ങളും പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍ .
₹575.00Original price was: ₹575.00.₹460.00Current price is: ₹460.00.Kappalinekkurichoru Vichithra Pusthakam
ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും വ്യത്യസ്തതലങ്ങളെ ആവിഷ്കരിക്കുന്ന നോവൽ . മൂന്നു ശതാബ്ദങ്ങൾക്കപ്പുറം ജലസമാധിയടഞ്ഞ ജനറൽ ആൽബർട്ടോ മെയർ എന്ന ഭീമാകാരകപ്പൽ അന്വേഷിച്ചുപുറപ്പെട്ട കൃഷ്ണചന്ദ്രൻ. അവന്റെ ജന്മാന്തരപ്രേമത്തിന്റെയും കാത്തിരിപ്പിന്റെയും കഥയിൽ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വാദകമനസ്സിൽ ചിറപ്രതിഷ്ഠനേടുകയും ദേശീയതലത്തിൽ യുവസാഹിത്യകാരന്മാർക്കുള്ള പുരസ്കാരം കൈക്കലാക്കുകയും ചെയ്ത ഇന്ദു മേനോൻറെ ആദ്യ നോവൽ .
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.Greco Muthachanulla Kurimanam
നൂറ്റാണ്ടുകണ്ട പ്രതിഭയുടെ ഭാസുരത്വം നിറഞ്ഞ നീരിക്ഷണപാടവങ്ങൾ ചാട്ടുളിയുടെ ആഘാതത്തോടെ നമ്മുടെ ഹൃദയങ്ങളിലെത്തുന്നു. മാനവപരിഷ്‌കൃതിയുടെ അനസ്യൂതപ്രവാഹം രണ്ടു സംസ്കാരങ്ങളെയും കാലങ്ങളെയും സ്ഥലങ്ങളെയും അടയാളപ്പെടുത്തികൊണ്ട് ചിന്തോദീപോകാമായ പാരായണനുഭൂതി വായനക്കാരിൽ നിറക്കുന്നു.
₹600.00Original price was: ₹600.00.₹480.00Current price is: ₹480.00.Kalpramanam
സമീപകാല കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തങ്ങൾ അന്വേഷിക്കുന്ന നോവൽ. ജലവ്യവസ്ഥയും ആവാസവ്യവസ്ഥയും തകർക്കപ്പെട്ട് പാരിസ്ഥിതികമായ അരക്ഷിതാവസ്ഥയിലുഴലുന്ന ജനതയുടെ പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ് ഈ നോവൽ. പല തലങ്ങളിലുള്ള ആഴത്തിലുള്ള വായനയും ചർച്ചയും ആവശ്യപ്പെടുന്ന കൃതിയാണ് രാജീവ് ശിവശങ്കറിന്റെ കൽപ്രമാണം.
₹340.00Original price was: ₹340.00.₹272.00Current price is: ₹272.00.Inangatha Kannikal
വിലാസിനിയുടെ അസാമാന്യ പ്രതിഭ ഈ കൃതിയെ എക്കാലവും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവെക്കും. ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും അനുപമമായ മാനസികാപഗ്രഥനപാടവവും ഈ നോവലിന് ഒരു ദാര്‍ശനികസ്വഭാവം കൈവരുത്തുമ്പോള്‍ തന്നെ, ഹൃദ്യമായ ഭാഷയും അസൂയാവഹമായ ആവിഷ്‌കരണശൈലിയും’ഇണങ്ങാത്ത കണ്ണികള്‍’ അപൂര്‍വ്വമായ വായനാനുഭവമായി മാറ്റുന്നു.
₹630.00Original price was: ₹630.00.₹504.00Current price is: ₹504.00.Bhagadeyathinte Roopakalpana
₹249.00Original price was: ₹249.00.₹199.20Current price is: ₹199.20.MALABAR KALAPAM ORU PUNARVAYANA
“മലബാര്‍ കലാപം എന്ന് വിളിക്കപ്പെടുന്ന കാര്‍ഷിക സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെ സാമ്രാജ്യത്തിന്റെയും സാമ്രാജ്യത്വതാല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേയ്ക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.”
പിണറായി വിജയന്‍₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.















