• -20%

    Veettuvalappile Pakshivalarthal

    വീടുകളില്‍ വളര്‍ത്താവുന്ന കാടപ്പക്ഷി, മുട്ടക്കോഴി, ഇറച്ചിക്കോഴി, ടര്‍ക്കി, താറാവ്, ഗിനി, എമു, പ്രാവ്, ലൗവ് ബേര്‍ഡ്സ് തുടങ്ങി വിവിധയിനം പക്ഷികളുടെ പരിപാലനം, ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമാകുന്ന ഗ്രന്ഥം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Creativity Quotient

    മാറ്റങ്ങളുടെയും മത്സരങ്ങളുടെയും ഈ മോഡേണ്‍ ലോകം ആവശ്യപ്പെടുന്നത്, ആരും കാണാത്തതു കാണുവാനും ആരും നടക്കാത്ത വഴികളിലൂടെ നടക്കുവാനുമുള്ള കഴിവാണ്. ക്രിയേറ്റിവിറ്റി സ്റ്റോറികള്‍, ടെക്നിക്കുകള്‍, ടെസ്റ്റുകള്‍ ഒക്കെ അടങ്ങുന്ന ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും സര്‍ഗാത്മക ചിന്താശൈലിയും ക്രിയാത്മക വ്യക്തിത്വവും നേടിയെടുക്കുന്നതിനുള്ള വിന്നിംഗ് ഫോര്‍മുലയാണ്.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Ayikkottekkethra Vaal

    ‘നാം ഇന്നിന്റെ നാണക്കേട്’ എന്ന സമസ്യയ്ക്ക്, ദര്‍ശനങ്ങളുടെ അധികഭാരമില്ലാതെ, ഒരു പൂരണമേകുന്ന കഥകള്‍. വളര്‍ന്നുവളര്‍ന്ന് നമ്മുടെ അല്പത്തരങ്ങള്‍ക്ക് തണലാകുന്ന ഒരു ആലും, നീണ്ടു നീണ്ട് സ്വന്തം കഴുത്തില്‍ കുരുക്കായി മുറുകുന്ന ഒരു വാലും ഇതില്‍ ദൃശ്യമാകുന്നു. നോട്ടും വോട്ടും ഫ്ളാറ്റും ബീഫും ബീവറേജുമൊക്കെ ഇവിടെ പൊളിച്ചടുക്കപ്പെടുന്നു.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    PSC Pareekshakalile Ganitham

    പി.എസ്.സി, ആര്‍.ആര്‍.ബി, ബാങ്ക് ടെസ്റ്റ് പോലുള്ള മത്സരപരീക്ഷകളിലെ ഗണിതസംബന്ധിയായ ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകം. നൂറോളം മുന്‍വര്‍ഷചോദ്യപേപ്പറുകളുടെ പഠനത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഇതിന്റെ പിറവി. ഗണിതശാസ്ത്രത്തിലെ പ്രാഥമികവിഷയങ്ങളെല്ലാം ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

    Original price was: ₹250.00.Current price is: ₹200.00.
  • -20%
    Out Of Stock

    Minikuttiyum Kanakkumashum

    കണക്കിനെ ഭയന്നോടുന്ന കുട്ടികള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന പുസ്തകം. ഗണിതപഠനത്തെ കൗതുകങ്ങളുടെ ‘ഗുണനക്രിയ’യാക്കുകയാണ് മിനിക്കുട്ടിയുടെ കണക്കുമാഷ്. കുട്ടികളുമായുള്ള ചര്‍ച്ചയിലൂടെ ‘പ്രശ്‌നനിര്‍ധാരണ’ത്തിലെത്തി ഗണിതപ്രക്രിയകളുടെ മര്‍മത്തിലേക്ക് മുന്നേറുകയാണ് ഈ മാഷ്.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Thrissur-Trichur

    ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂറുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Shesham Koothinnaal

    കുശുമ്പും കുന്നായ്മയും കന്നംതിരിവും മുദ്രകളാക്കി, പുച്ഛപരിഹാസങ്ങളുടെ വായ്ത്താരിയുമായി എത്തുകയാണ് ഈ നോവലിലെ ഗ്രാമീണകഥാപാത്രങ്ങള്‍. ഒരുശിരന്‍ നാടന്‍തല്ലിന്റെ ആവേശവും ആവേഗവുമാണ് കഥാഗതിയില്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നത

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Deseeyachihnangal Pratheekangal

    ദേശിയചിഹ്നങ്ങളെയും പ്രതീകങ്ങളെയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ദേശിയ ചിഹ്നങ്ങളുടെ സ്വീകരണത്തിനു പിന്നിലെ കാര്യകാരണങ്ങളും, അതിന് പ്രേരകമായി വര്‍ത്തിച്ച മഹദ് വ്യക്തികളും സാമൂഹികസാഹചര്യങ്ങളും, അവയെ രൂപപ്പെടുത്തിയ പൈതൃകമഹിമകളുമൊക്കെ ഗ്രന്ഥകാരന്‍ ഇതില്‍ വിശദമാക്കുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Manthrika Pendrive

    സ്‌കൂള്‍കാലഘട്ടത്തിലെ ചെറിയ പിണക്കങ്ങളും വാശികളും ഇണക്കങ്ങളും ലളിതമായ ഭാഷയില്‍, സങ്കീര്‍ണതകള്‍ ഇല്ലാത്ത കഥാമുഹൂര്‍ത്തങ്ങളോടെ എഴുതിയ ഈ കൊച്ചുനോവല്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാവുന്നതാണ്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    5 Minute Prasangangal

    പ്രസംഗവേദികളില്‍ പ്രശോഭിക്കുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ‘5 മിനിറ്റ് പ്രസംഗങ്ങള്‍.’ ചിന്താധാരകളെ ഉയര്‍ത്തുവാന്‍ വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കിയ പ്രസംഗസമാഹാരമാണിത്. വിളക്കുമരം, എന്റെ ജീവിതം… എന്റെ സന്ദേശം, നവകേരളം എന്ന ശീര്‍ഷകങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ അനുവാചകര്‍ക്കു മുന്നിലെത്തുന്നു. ക്ലാസ്സ് മുറികളിലും പ്രസംഗവേദികളിലും തിളങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ പുസ്തകം തീര്‍ച്ചയായും പ്രചോദനമാകും.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Hindi Gurunathan

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    Space Quiz

    ആകാശഗംഗയും താരാഗണവും തമോഗര്‍ത്തങ്ങളും ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളുമൊക്കെ ചേര്‍ന്നുപുലരുന്ന അത്ഭുതങ്ങളുടെ ലോകത്തേക്കു തുറക്കുന്ന ഒരു കവാടത്തിന്റെ താക്കോലാണ് ഈ പ്രശ്‌നോത്തരി. ജ്യോതിശാസ്ത്രത്തിലെ ആദ്യകാല്‍വയ്പുകള്‍ മുതല്‍ ശൂന്യാകാശപര്യവേക്ഷണങ്ങളെയും അന്തരീക്ഷപ്രതിഭാസങ്ങളെയും മറ്റും സംബന്ധിച്ച നൂതന അറിവുകള്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്രന്ഥം. ക്വിസ് മത്സരങ്ങള്‍ക്കും യോഗ്യതാപരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ഉത്തമ വഴികാട്ടി.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    125 Special Numbers

    Vivid and surprising descriptions on 125 ordinary and uncommon surprising numbers.
    Exclusive and complete explanations and narrations different kinds of numbers.
    Several examples and usages of numbers.
    Plenty of excelling applications etc. etc.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Kaashu

    നോട്ടുകെട്ടുകളുടെ ഗന്ധവും നാണയങ്ങളുടെ കിലുക്കവും ഭ്രാന്തോളമെത്തുന്ന ആവേശമായ ഒരുവന്റെ കഥ. കാശിന്റെ വശ്യപ്രയോഗത്തിനു കീഴടങ്ങുന്ന അവന്‍ ഹൃദയബന്ധങ്ങളില്‍വരെ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ തുടങ്ങുന്നു. പണം ഒരുക്കുന്ന കെണികളെക്കുറിച്ചാണ്, ആ വാരിക്കുഴികളില്‍ പതിക്കുന്ന മനുഷ്യരെക്കുറിച്ചാണ് ഈ നോവല്‍.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Manithalamkulathe Parvathy

    നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം തറവാട്ടിലെത്തുന്ന കഥാനായകനിലേക്ക് മടങ്ങിവരുന്ന കുറെ ഗതകാലസംഭവങ്ങളിലൂടെ ഒരു നാടിന്റെ ഭൂപടം ഉയിരെടുക്കുകയാണ്. ‘തൈരില്‍ മുക്കിയെടുത്ത പെണ്ണും,’ നഷ്ടനിധി തേടിയലഞ്ഞ ഭാഗവതരും, ‘ഗന്ധര്‍വബാധ’യേറ്റ നങ്ങിണിയും, ഗന്ധരാജന്‍പൂവുകളെ പ്രണയിച്ച അഭിനിയും ഒക്കെ ഓര്‍മത്തൂലികയാല്‍ എഴുതപ്പെടുകയാണ് ഈ നോവലില്‍. ഒപ്പം പാര്‍വതിയും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Chanakyasoothrangal

    നയതന്ത്രജ്ഞന്‍, നിയമജ്ഞന്‍, ദാര്‍ശനികന്‍, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളിലെല്ലാം നിത്യസ്മരണീയമായ മഹാമനീഷിയാണ് ചാണക്യന്‍. രാഷ്ട്രനീതിസാരത്തിനൊപ്പം ധര്‍മാനുസൃതമായ ജീവിതത്തിനുള്ള കല്പനകളുമാണ് ഇതിന്റെ പ്രതിപാദ്യം. ജീവനലക്ഷ്യം, ആദര്‍ശകുടുംബം, ബാലബോധനം, ഈശ്വരചിന്ത, ഭരണാധിപരുടെ ഗുണങ്ങള്‍, അധികാരസ്ഥാപനങ്ങളുടെ പ്രാധാന്യം. പൗരന്റെ കര്‍ത്തവ്യങ്ങള്‍, നഗരാസൂത്രണം തുടങ്ങി, ഇതിലെ ഉപദേശപാഠങ്ങള്‍ ഏതു ദേശത്തിനും ഏതു കാലത്തിനും അനുപേക്ഷണീയമാണ്.

    Original price was: ₹170.00.Current price is: ₹136.00.