Shop
CHICAGOYILE MANJU
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.അമേരിക്കൻ ജീവിതക്കാഴ്ചകളുടെ ഒരുപിടി കഥകളാണ്. ഷിക്കാഗോയിലെ മഞ്ഞ്. നിറം പിടിപ്പിച്ച പുറം കാഴ്ചകളല്ല, കൂടിക്കലർന്ന് നുരഞ്ഞുപൊന്തുന്ന മനുഷ്യജീവിതത്തിന്റെ അകം കാഴ്ചകളാണ് ഈ കഥകൾ. അമേരിക്കൻ മണ്ണിലേക്ക് പിഴുതുനടുന്ന കേരളീയജീവിതത്തിന്റെ പ്രലോഭനങ്ങളെ, ആകുലതകളെ, പൊങ്ങച്ചങ്ങളെ, തീർത്തും അതിവൈകാരികതയിൽനിന്ന് ഒഴിവാക്കി നേർത്ത ഒരു ചിരി ചുണ്ടിൽ നിറച്ചാണ് ഓരോ കഥയും പറയുന്നത്. ആൺ പെൺ ശരീരങ്ങളുടെ കാമനകളെ ഓരോ കഥയും റഡാറിലെന്നപോലെ പിടിച്ചെടുക്കുന്നു. ആത്യന്തികമായി മനുഷ്യന്റെ ജീവിതം ഒരോ മഞ്ഞുകാലം പോലെ അലിഞ്ഞുതീരുന്നതാണെന്ന് ഒട്ടും ദാർശനികതയില്ലാതെ അയത്നലളിതമായി പറഞ്ഞുതരുന്നു. രണ്ട് ദേശങ്ങളുടെ ഐഡന്റിറ്റി ഉള്ളിലുണരുന്ന മനുഷ്യരുടെ ഉഭയജീവിതത്തെ ഓരോ കഥയും വെളിപ്പെടുത്തുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും നടനുമായ തമ്പി ആന്റണിയുടെ പ്രവാസം പ്രമേയമാകുന്ന 13 കഥകൾ.
Ayikkottekkethra Vaal
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.‘നാം ഇന്നിന്റെ നാണക്കേട്’ എന്ന സമസ്യയ്ക്ക്, ദര്‍ശനങ്ങളുടെ അധികഭാരമില്ലാതെ, ഒരു പൂരണമേകുന്ന കഥകള്‍. വളര്‍ന്നുവളര്‍ന്ന് നമ്മുടെ അല്പത്തരങ്ങള്‍ക്ക് തണലാകുന്ന ഒരു ആലും, നീണ്ടു നീണ്ട് സ്വന്തം കഴുത്തില്‍ കുരുക്കായി മുറുകുന്ന ഒരു വാലും ഇതില്‍ ദൃശ്യമാകുന്നു. നോട്ടും വോട്ടും ഫ്ളാറ്റും ബീഫും ബീവറേജുമൊക്കെ ഇവിടെ പൊളിച്ചടുക്കപ്പെടുന്നു.
Ganitham Madhuram
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ഗണിതപ്രശ്‌നങ്ങള്‍ നിരന്തരപ്രശ്‌നമാകുന്നവര്‍ക്ക് ഈ ശാസ്ത്രവിഷയത്തെ രസത്തോടെ സമീപിക്കാനാകുംവിധമാണ് ഈ കൈപ്പുസ്തകത്തിന്റെ അവതരണരീതി. ഉത്തരങ്ങളിലേക്കുള്ള എളുപ്പവഴി പറഞ്ഞുതരികയല്ല, ഗണിതശാസ്ത്രത്തിന്റെ ഹൃദയത്തിലേക്കുള്ള ക്രിയാവഴി കാണിച്ചുതരികയാണ് ഗ്രന്ഥകാരന്‍. വിദ്യാലയപരീക്ഷകള്‍ക്കും മത്സരപരീക്ഷകള്‍ക്കും ഇതിലെ അറിവുകളും ആശയങ്ങളും ഉപകാരപ്രദമാണ്.
Tamil Gurunathan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.തമിഴ് ഭാഷയുടെ ശക്തിയും സൗന്ദര്യവും അടുത്തറിയുവാന്‍, വ്യാകരണപ്പിശകുകള്‍ കൂടാതെ തമിഴ് സംസാരിക്കുവാനും എഴുതുവാനും നിങ്ങളെ സഹായിക്കുന്ന പഠനഗ്രന്ഥമാണ് ഇത്. അക്ഷരമാല, പദപരിചയം, വാക്യരചന, ഹ്രസ്വസംഭാഷണ സന്ദര്‍ഭങ്ങള്‍ എന്നിങ്ങനെ പദങ്ങളെയും വാക്യങ്ങളെയും കുറിച്ച് ഈ ഭാഷാസഹായി സാമാന്യം അറിവുനല്‍കുന്നു.
Naayavalarthal
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.നായ്ക്കളെക്കുറിച്ച് – ഏറ്റവും ചെറിയ ജനുസ്സായ ഷിവാവാ മുതൽ ഏറ്റവും വലിയ ജനുസ്സായ സെന്റ് ബർനാദ് വരെ വിവിധങ്ങളായ നായ്ജനുസ്സുകളെക്കുറിച്ച്, അവയുടെ പരിപാലനത്തെക്കുറിച്ച്, അവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചൊക്കെ – സാമാന്യമായ അറിവുനല്കുന്ന ഗ്രന്ഥം. നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നായകളുടെ പോഷണം, പരിശീലനം, പ്രജനനം തുടങ്ങി, ഇതിലുള്ളത് സമഗ്രമായ ‘ശ്വാനവിജ്ഞാന’മാണ്.
Kunjanpilla Chattambi: Chattambiswamikalude Jeevacharithrakathakal
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.കേരളത്തിന്റെ നവോത്ഥാനശില്പികളിൽ പ്രധാനിയായിരുന്നു ചട്ടമ്പിസ്വാമികൾ. അയിത്തത്തിനെതിരെ ഒറ്റയാൾവിപ്ലവം നയിച്ച, സർവരും ഏകോദരസഹോദരങ്ങളായി വാഴുന്ന ആദർശലോകം കിനാവുകണ്ട, ജാതിമതാന്ധവർണവ്യവസ്ഥയിൽ പെട്ടുഴറിയിരുന്ന ഒരു നാടിന്റെ പരിവർത്തനത്തിനായി നിലമൊരുക്കിയ ആ ‘ശിശുനാമഗുരു’വിനെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥം. ബാല്യകൗമാരങ്ങൾ, അവധൂതകാലത്തിലെ അതിശയസംഭവങ്ങൾ, യോഗീസമാനമായ യൗവനവാർധക്യങ്ങൾ എന്നിങ്ങനെ മൂന്നുഭാഗങ്ങൾ. എസ്.കെ. വസന്തന്റെ അവതാരിക.
Ezhamnilavara
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.പൈതൃകത്തിനും പാരമ്പര്യത്തിനും കാവല്‍നില്‍ക്കുന്ന പരേതാത്മാക്കള്‍. കുടിലതകളും ഉപജാപങ്ങളും ഗുരുത്വദോഷങ്ങളും ആ എട്ടുകെട്ടിനെ പിടിച്ചുലയ്ക്കാതെ കാക്കുന്ന നിശ്ശബ്ദസാന്നിധ്യങ്ങള്‍. പുതുതലമുറയ്ക്കു വഴികാട്ടാന്‍ ആ ആത്മാക്കള്‍ ഏഴാംനിലവറയിലുïണ്ട്, സംഹാരമായും കാവലായും.
PRANAYATHINTEYUM RATHIYUDEYUM KATHAKAL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് രഹസ്യവാതിലുകള്‍ തുറക്കുന്ന പത്തു കഥകള്‍. സക്കറിയ, അശോകന്‍ ചരുവില്‍, കെ.ആര്‍. മീര, വി.ആര്‍. സുധീഷ്, സി.എസ്. ചന്ദ്രിക, അര്‍ഷാദ് ബത്തേരി, തമ്പി ആന്റണി, കെ.വി. പ്രവീണ്‍, മധുപാല്‍, തനൂജ എസ്. ഭട്ടതിരി എന്നിവരുടെ മികച്ച രചനകള്‍.
Oru Cinemaprekshakante Athmakatha
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ജീവിതത്തെ ഫ്രെയിംകൊണ്ട് അളക്കാന്‍ ശ്രമിച്ച ഒരു കാണിയുടെ ആത്മച്ഛായകള്‍. ടാക്കീസുകളും പെട്ടിപ്പാട്ടുകളും പാട്ടുപുസ്തകങ്ങളും സിനിമാനോട്ടീസുകളും ചലച്ചിത്രശബ്ദരേഖകളുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിക്കുപ്പായക്കാരന്‍, പ്രേക്ഷകനായി മുതിര്‍ന്നതിന്റെ കഥ.
Anaswarasmaranakal
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.അവിസ്മരണീയമായ ചരിത്രസന്ധികളിലൂടെ വ്യക്തികളിലേക്കും, വ്യക്തികളിലൂടെ ചരിത്രത്തിന്റെ നാൾവഴികളിലേക്കും സഞ്ചരിക്കുന്ന, സമാനതകളില്ലാത്ത ഒരു ജീവചരിത്രസംഗ്രഹം. ഗാന്ധിജിയും ടോൾസ്‌റ്റോയിയും പോലെയുള്ള അതിപ്രശസ്തരുടെയും, റാസ്പുട്ടിനും മാതാഹരിയും പോലെയുള്ള കുപ്രസിദ്ധരുടെയും ‘ആയുർരേഖകൾ’ പരിശോധനാവിധേയമാക്കുന്ന ഗ്രന്ഥം.
ORUVAL NADANNA VAZHIKAL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.
Jeevante Pusthakam
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.പച്ചിലക്കാടുകള്‍ പറഞ്ഞത്… ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങള്‍. തുമ്പപ്പൂക്കള്‍ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്‌മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഈ എഴുത്തുകാരന്‍ ആവര്‍ത്തിച്ചുപറയുന്നു. പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മഌഷ്യഌമായി നിത്യസൗഹാര്‍ദത്തില്‍ പുലരുന്ന, പച്ചപ്പിന്റെ ഈ പുസ്‌തകം പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ഗാത്മകമായ ഊര്‍ജംപകരുന്നു.
Bhavi bhalam
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ചിട്ടയായുള്ള വിശദീകരണങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ജ്യോതിഷസത്യങ്ങൾ സ്ഥാപിച്ചെടുക്കുകയാണ് ഗ്രന്ഥകാരൻ.നമ്മുടെ ജന്മദദൗത്യവും ഭാവിഭാഗധേയവും തെളിഞ്ഞുവരുന്ന ഈ പുസ്തകത്തിൽ ഗ്രഹങ്ങളും,നക്ഷത്ര ങ്ങളും,സംഖ്യകളും,ഹസ്താകൃതിയും,കൈയക്ഷരവും,സുസ്വപ്നങ്ങളും ദുഃസ്വപ്നങ്ങളുമൊക്കെ,മറുകുകൾ പോലും വരുംകാലത്തിന്റെ സൂചകങ്ങളായി പരിണമിക്കുന്നു
Aval
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ഒരു മേഘഹൃദയത്തെ പിളര്‍ത്തിക്കൊണ്ടു ജ്വലിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന അവള്‍, ഓട്ടുവളകളുടെ തേങ്ങിക്കരച്ചിലുകള്‍കൊണ്ട് പ്രതിഷേധം മുഴക്കുന്ന അവള്‍, കണ്ണീര്‍കിനിയുന്ന മിഴികളാല്‍ കാവല്‍ നില്‍ക്കുന്ന അവള്‍… അറിയുന്തോറും അജ്ഞാതമാകുന്ന പെണ്ണെന്ന പ്രതിഭാസത്തിലേക്കാണ് ഉറൂബിന്റെ ഈ കഥകള്‍ സൂക്ഷ്മസഞ്ചാരം നടത്തുന്നത്. ഹൃദയത്തെ പറിച്ചെടുക്കുന്നതുപോലെയുള്ള സ്ത്രീയനുഭവങ്ങളിലേക്കുള്ള ഒരു കഥാകാരന്റെ ഭാവനായാനങ്ങള്‍.
Ekalokadarshakan Sreenarayanaguru
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും ഫണമുയര്‍ത്തിനിന്നാടുന്ന ജാതിവ്യവസ്ഥിതിയുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്‌ത നാരായണഗുരുവിന്റെ ഹൃദയവിചാരങ്ങളിലൂടെ ഉള്ള ഒരു സര്‍ഗസഞ്ചാരം. മതമേതായാലും മഌഷ്യന്‍ നന്നാകുവാന്‍, അവനെ ആഴത്തില്‍ പരിവര്‍ത്തനപ്പെടുത്തുവാന്‍ ഉതകുന്ന ജീവചരിത്രഗ്രന്ഥം. അഌബന്ധമായി ഗുരുദേവരചനകളായ ദൈവദശകവും ആത്മോപദേശശതകവും അഌകമ്പാദശകവും.
Indiayile Samsthana Vrikshangalum Pushpangalum
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ഇന്ത്യയിലെ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും ഭാരതത്തിന്റെ അനന്യമായ ജൈവസമ്പന്നത വെളിപ്പെടുത്തുന്നവയാണ് സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും. അവയുടെ ശാസ്‌ത്രനാമം, ഇതരഭാഷാനാമങ്ങള്‍, ജന്മദേശം, പൊതുവിവരണം, ശാസ്‌ത്രവിവരണം, ഉപയോഗങ്ങള്‍ എന്നിങ്ങനെ പുരോഗമിക്കുന്ന ഈ ഗ്രന്ഥത്തിലെ പ്രതിപാദനം പൊതുവായനക്കാര്‍ക്കും വിഷയപഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകും.















