Shop
Prasastha Sasthrajnanmarude Kathakal
അരിസ്‌റ്റോട്ടിൽ മുതൽ ഹാൾഡേൻ വരെയുള്ള 51 ശാസ്ത്രപ്രതിഭകളുടെ വ്യക്തിജീവിതത്തിലെ അസാധാരണമായ സംഭവകഥകളാണ് ഈ അപൂർവപുസ്തകത്തിന്റെ ഉള്ളടക്കം; നിരീക്ഷണപരീക്ഷണങ്ങളുടെ ഉലയിൽ സ്വന്തം പ്രതിഭയുടെ കനൽ ഊതിയൂതി ഉജ്ജ്വലിപ്പിച്ച ലോകപ്രശസ്ത ശാസ്ത്രകാരന്മാരുടെ ജീവിതകഥകൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Oorubhangam
ഭാസന്റെ ചിരസ്മരണീയമായ നാടകത്തിന്റെ പുനരാഖ്യാനം. കൗരവപ്രധാനിയായ സുയോധനന്റെ അന്ത്യനിമിഷങ്ങളാണ് ഇതിനു പ്രമേയമാകുന്നത്. കുരുക്ഷേത്രത്തിൽ മരണാസന്നനായി കിടക്കുന്ന മഹാരാജാവിൽ പരിപക്വവീക്ഷണവും പശ്ചാത്താപബോധവും രൂപപ്പെടുന്നതാണ് സന്ദർഭം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Pancharaathram
ദ്വാദശസംവത്സരങ്ങളായി അജ്ഞാതവാസത്തിലുള്ള പാണ്ഡവരെക്കുറിച്ച് അഞ്ചുരാത്രിക്കുള്ളിൽ വിവരംനേടുവാനായാൽ, പാതിരാജ്യം അവർക്കു നൽകുക എന്ന പഞ്ചരാത്രനിബന്ധനയുടെ വിജയകരമായ പൂർത്തീകരണമാണ്, മഹാഭാരതത്തെ അവലംബിച്ച് ഭാസൻ രചിച്ച ‘പഞ്ചരാത്ര’ത്തിന്റെ പ്രമേയം. കുട്ടികൾക്കായി പ്രസ്തുതനാടകം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Rugmineeharanam
'മന്നന്മാർക്കു മാനനീയനും യാദവവംശ മകുടമഹാമണിയും ദ്വാരകാധിപതിയുമായ' സാക്ഷാൽ കൃഷ്ണൻ നടത്തിയ കന്യാപഹരണത്തിന്റെ കഥയാണ് 'രുഗ്മിണീഹരണം' പറയുന്നത്. ചേദിരാജാവായ ശിശുപാലനുമായുള്ള, ഭീഷ്മക മഹാരാജന്റെ പുത്രിയുടെ വേളിയാണ് കാർവർണൻ അലങ്കോലപ്പെടുത്തിയത്. പുരാണപ്രസിദ്ധമായ ഈ കഥയിലേക്ക് കാല്പനികതയുടെ അലുക്കുകൾ സമർഥമായി വിളക്കിച്ചേർത്ത നാടകകൃതിയുടെ ലളിതമായ പുനരാവിഷ്‌കാരം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Sreenarayanaguru
ജാതിഭേദം കൂടാതെ, മതദ്വേഷം തീണ്ടാതെ, സകലരും സഹോദരരായി പുലരുന്ന ഒരു നവലോകത്തെയാണ് നാരായണഗുരു ഭാവനചെയ്തത്. മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി എന്ന് അദ്ദേഹം വിശ്വസിച്ചു. വിപ്ലവകാരിയായ ആ യോഗിയുടെ ജീവിതവഴികളും ചിന്താപദ്ധതികളും ചോദ്യോത്തരരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. കേരളീയസമൂഹത്തിന്റെ ചരിത്രത്താളുകൾകൂടി മറിയുന്ന പ്രശ്‌നോത്തരി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Englishil Kathezhuthan Padikkam
ഇംഗ്ലീഷില്‍ കത്തെഴുതുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഈ കൈപ്പുസ്തകം, സ്വകാര്യവും ഔദ്യോഗികവും വ്യാപാരസംബന്ധവുമായ പലതരത്തിലുള്ള കത്തുകള്‍, അവയുടെ വ്യത്യസ്ത രൂപങ്ങള്‍, ഘടനകള്‍, മാതൃകകള്‍ എന്നിവയിലൂടെ സവിസ്തരം കടന്നുപോകുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Veetammamarude Sredhakku
‘കുടുംബമാകുന്ന ക്ഷേത്രത്തിലെ പൂജാരിണി’യാണ് സ്ത്രീ. ‘ഗൃഹൈശ്വര്യദേവത’യായ അവൾ അനുവർത്തിക്കേണ്ട ജീവിതചര്യകളും പെരുമാറ്റരീതികളും ആചാരാനുഷ്ഠാനങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഗൃഹപ്പിഴകൾ ഒഴിയുവാനുള്ള ഉപാസനാമന്ത്രങ്ങൾ, വ്രതാനുഷ്ഠാനങ്ങൾ, കുടുംബശ്രേയസ്സിനായുള്ള നിത്യജീവിതപദ്ധതി, ആണ്ടറുതിവിശേഷങ്ങൾ എല്ലാം ഇതിൽ വിശദീകരിക്കപ്പെടുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Hindukkal Ariyendava
ഹിന്ദുക്കൾക്ക് പൊതുവായ ഒരു ധർമാചരണരേഖ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം, ഓരോ ഹിന്ദുഭവനത്തിലും സൂക്ഷിക്കേണ്ടതാണ്. നിത്യജീവിതപദ്ധതി, നിത്യജപമന്ത്രങ്ങൾ, ഭീഷ്ടസിദ്ധിക്കുള്ള ദിവ്യമന്ത്രങ്ങൾ, വ്രത-പിറന്നാൾ-ശ്രാദ്ധ വിശേഷങ്ങൾ, നവഗ്രഹവഴിപാടുകൾ, ദശപുഷ്പങ്ങളുടെ ഫലസിദ്ധി, വെറ്റിലമാഹാത്മ്യം എന്നുവേണ്ട, നിലവിളക്കിന്റെ പ്രാധാന്യം പോലും ഇതിൽ വിശദമാക്കുന്നു. ‘സംശയനിവാരിണി’കളും ചേർത്തിരിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Nohayude Pettakam
മഹാപ്രളയത്തിനുമീതെ ദൈവം നിവർത്തിപ്പിടിച്ച രക്ഷയുടെ കരമായിരുന്നു നോഹയുടെ പെട്ടകം. ‘സത്യത്തിന്റെ സ്വരമറിയുന്ന’ മനുഷ്യരും, ആണും പെണ്ണുമടങ്ങുന്ന സമസ്ത ജന്തുകുലവും അതിലൂടെ തോരാമഴയുടെ ദിനരാത്രങ്ങളെ അതിജീവിച്ചു. ദൈവം മനുഷ്യരാശിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ പൂർത്തീകരണമായ ഈ യാനപാത്രത്തിന്റെ അണിയത്തും അമരത്തും അരങ്ങേറിയ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kanakku + Magic
വിസ്മയവും കൗതുകവും പകരുന്ന ഒരു മായാജാലക്കാഴ്ചയായി നമ്മിൽ നിറയുന്ന ഗണിതസമസ്യകളുടെ പുസ്തകം. ‘ചതുഷ്‌ക്രിയകൾ’ക്കുള്ളിൽപ്പോലും പല ഗണിതാത്ഭുതങ്ങളും ഒളിഞ്ഞിരിക്കുന്നുവെന്ന്, കവിതയെപ്പോലും കണക്കുമായി ബന്ധപ്പെടുത്താനാകുമെന്ന് ഗ്രന്ഥകാരൻ നമ്മെ ബോധ്യപ്പെടുത്തുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Wonders of the World (English)
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Nammude Pattu Nadinte Pattu
രാജ്യസ്‌നേഹം വളർത്തിയെടുക്കുന്നതിൽ ദേശഭക്തിഗാനങ്ങൾക്കുള്ള പങ്ക് വിവരണാതീതമാണ്. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള, ദേശാഭിമാനം തുളുമ്പുന്ന ദേശഭക്തിഗാനങ്ങളുടെ ഈ സമാഹാരം നമ്മുടെ പുതിയ തലമുറയെ ഉത്തമദേശസ്‌നേഹികളാക്കി വളർത്തിയെടുക്കാൻ അനുയോജ്യമാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Poothumbiye Kathirikkunna Penkutty
പൂക്കളോട് കിന്നാരംപറയുന്നവരും, കിളിമൊഴികള്‍ക്ക് കാതോര്‍ക്കുന്നവരും, മഴസ്പര്‍ശം ഇഷ്ടപ്പെടുന്നവരുമായ കൂട്ടുകാര്‍ക്കാണ് ഈ സമാഹാരം. കുയില്‍പ്പാട്ടും ശലഭനൃത്തവും കാക്കക്കരച്ചിലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാസപരിസരത്തെ സര്‍ഗസ്പര്‍ശംകൊണ്ട് മറികടക്കുവാന്‍ ഈ കഥകള്‍ ഇളംമനസ്സുകളെ പ്രാപ്തമാക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Chinnangal Adayalangal
നാം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധനങ്ങളിലും നമ്മൾ ഇടപെടുന്ന പൊതുസ്ഥലങ്ങളിലും മറ്റും പലതരത്തിലുള്ള ചിഹ്‌നങ്ങളും അടയാളങ്ങളും കാണാറുണ്ട്. സുരക്ഷയെ മുൻനിർത്തിയുള്ള സൂചനകളും നിർദേശങ്ങളുമൊക്കെയാണ് ഈ ചിഹ്‌നങ്ങൾ മുന്നോട്ടുവെക്കുന്നത്. റീസൈക്കിൾ ചിഹ്‌നങ്ങൾ, പാക്കേജിങ്ങ്് ചിഹ്‌നങ്ങൾ, ഫാബ്രിക് കെയർ ചിഹ്‌നങ്ങൾ, നിരോധന ചിഹ്‌നങ്ങൾ, ഗണിത, ഇലക്ട്രിക്കൽ / ഇലക്‌ട്രോണിക്, മൂലക ചിഹ്‌നങ്ങൾ, കറൻസി ചിഹ്‌നങ്ങൾ തുടങ്ങി, ചിഹ്‌നങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Chinese Pachakam
ജീവിതശൈലീരോഗങ്ങൾക്കു നിദാനമായ നെയ്യിന്റേയും തീക്ഷ്ണമസാലകളുടേയും ഉപയോഗം പരമാവധി കുറച്ച്, ഇലകളും പച്ചക്കറികളും സമൃദ്ധമായി ചേർത്ത്, ആരോഗ്യസമ്പുഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്ന രീതിയാണ് ചൈനീസ് പാചകത്തിലേത്. അത്തരത്തിലുള്ള സസ്യ-മാംസവിഭവങ്ങളുടെ പാചകവിധികളാണ് ഈ സമാഹാരത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Yogarogyasoukhyam
വേഗത്തിന്റെയും മത്സരത്തിന്റെയും ഈ ആധുനികയുഗത്തിന് അനിവാര്യമാകുന്ന ആരോഗ്യപദ്ധതിയാണ് യോഗ. ശരീരത്തെ ഊർജസ്വലമാക്കുകയും രക്തചംക്രമണ, ദഹനവ്യവസ്ഥകളെ കാര്യക്ഷമമാക്കുകയും ചെയ്യുന്ന യോഗയുടെ ഗുണഫലങ്ങളിൽ രോഗപ്രതിരോധവും മനഃശാന്തിയുമൊക്കെയുണ്ട്. ഈ പുസ്തകം മുന്നോട്ടുവെക്കുന്ന പരിശീലനപദ്ധതി ഏതൊരാൾക്കും എളുപ്പത്തിൽ തുടങ്ങുവാനും തുടരുവാനും കഴിയുന്നതാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.














