Shop
OCEAN Of LOVE
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.This delightful collection of short stories introduces young readers to timeless lessons drawn from the Bhagavad Gita.
Each story is thoughtfully crafted to nurture moral values, spark curiosity, and inspire empathy.These stories are sure to captivate children’s hearts and minds.
Perfect for bedtime reading, this book offers more than just entertainment-it invites children to grow in kindness, courage, and imagination.
JALAMKONDULLA MURIVUKAL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.കരിങ്കടൽപോലെ അലറിപ്പാഞ്ഞ പുഴയും രൗദ്രഭാവം പൂണ്ട് കോരിച്ചൊരിഞ്ഞ മഴയും വടുക്കൾ വീഴ്ത്തിയ ഒരു തുരുത്തിന്റെ തീരാസങ്കടങ്ങളുടെ കഥയാണിത്. ദുർവിധി കയ്പുവെള്ളമായും കലക്കവെള്ളമായും ഇരമ്പുന്ന, കരകാണാത്ത ഒരു നരകനദിക്കുമേൽ അതിജീവനത്തിന്റെ ചങ്ങാടമിറക്കുവാൻ പരിശ്രമിച്ച് കുറെ മനുഷ്യരുടെ, അവരെ തേടിവന്ന രക്ഷകന്റെ വൃത്താന്തങ്ങൾ. പെരുംമഴയത്ത് ഇവിടെ തൊപ്പിക്കുടകൾ പ്രാർഥനകളായി, പ്രതീക്ഷകളായി ആകാശത്തേക്കു കൈകൂപ്പുന്നു. അടിയറവുശീലത്തേയും അടിമ – ഉടമ മനോഭാവത്തെയും മാറ്റത്തിന്റെ കാറ്റ് എങ്ങനെ ഉടച്ചുകളയുന്നുവെന്നും, നീറുന്ന മുറിവു കളെ കാലം എങ്ങനെ ഊതിത്തണുപ്പിക്കുന്നുവെന്നും ഈ ആഖ്യായിക നിങ്ങളെ പഠിപ്പിക്കും.
KAATTILE VEEDUM ATHIDHIKALUM
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം, നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം.
കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും.
Padmaragam
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ദേശത്തിന്റെയും ദേശാന്തരത്തിന്റെയും ശ്വാസനിശ്വാസങ്ങള്‍ കഥകളുടെ വാഴ്‌വിലേക്ക് ഇത്രമേല്‍ ശുദ്ധപൂര്‍ത്തിയില്‍ സന്നിവേശിപ്പിച്ച ഒരു കഥാകാരന്‍ എസ്.കെ യെപ്പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. കളങ്കമറ്റ, അനുതാപവിവശമായ ആര്‍ദ്രഭാവവും എരിഞ്ഞുനീറി പ്രതികാരദുര്‍ഗയായി മാറുന്ന സ്‌ത്രൈണശക്തിയും ഒരേ ചാരുതയില്‍ ഇവിടെ പിറവികൊള്ളുന്നു. ‘കൂട്ടുകാരി’, ‘അങ്ങേതിലെ അമ്മ’, ‘വിജയം’, ‘കഠാരിയുടെ കഥ’, ‘ആകാശത്തിലെ നിയമം’, ‘അച്ഛനെകണ്ടപ്പോൾ‘ എന്നിങ്ങനെ ഭാഷയുടെ മഹത്തായ ഈടുവെപ്പുകളാകുന്ന എസ്.കെ യുടെ ആറ് മനോഹരകഥകളുടെ സമാഹാരം.
BHARATHIYA PARAMBARYA CHIKILSAKALUDE SAIDHANDHIKA ADITHARA
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ശാസ്ത്രസിദ്ധാന്തങ്ങളുടെ താക്കോല്‍ കൊണ്ട് പാരമ്പര്യചികിത്സയുടെ താഴ് തുറക്കുന്ന പഠനഗ്രന്ഥം. ആയുര്‍വേദവും സിദ്ധയും അക്യുപങ്ചറും പോലെയുള്ള ആരോഗ്യരക്ഷാപദ്ധതികള്‍ രോഗനിര്‍ണയത്തിലും രോഗീപരിചരണത്തിലും പുലര്‍ത്തുന്ന സാമ്യങ്ങളും അന്തരങ്ങളും ഉള്‍ക്കൊണ്ട്, ഒരു ‘ഇന്റഗ്രേറ്റഡ്’ ചികിത്സാരീതിയും കാഴ്ചപ്പാടും മുന്നോട്ടു വെക്കുന്ന ശാസ്ത്ര പുസ്തകം.
Manimaalika
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.”വായനയുടെ സുഖം വാരിക്കോരിത്തന്ന് വിരുന്നൂട്ടിയ കഥാകാരന്‍” എന്ന് സ്നേഹാദരങ്ങളോടെ എം.ടി. വിശേഷിപ്പിച്ച എസ്.കെ.യുടെ അഞ്ചു മനോഹരരചനകളുടെ സമാഹാരം. ബ്ലാക്ക്ബോര്‍ഡില്‍ വെളുത്ത ചോക്കക്ഷരങ്ങള്‍പോലെ ”മലബാറിലെ എയ്ഡഡധ്യാപകപ്പാവങ്ങളിലെ ഒരു പഴയ നമ്പറി”ന്റെ ദുരവസ്ഥ എഴുതിക്കാട്ടുന്ന ‘ഇന്‍സ്പെക്ഷന്‍,’ ദാമ്പത്യത്തിലെ അവിശ്വസ്തതയെ കഠാരിപോലെ കണ്ണുകളില്‍ കുത്തിയിറക്കുന്ന ‘ഭാര്യ,’ ഒരു ചൂടിക്കട്ടിലിന്റെ ശൂന്യതയില്‍ സംഖ്യാതീതമായ ജീവിതചിത്രങ്ങള്‍ വരച്ചുവെക്കുന്ന ‘ഒഴിഞ്ഞ കട്ടില്‍,’ ഒരു കരിനാക്കിന്റെ ശക്തി ദൗര്‍ബല്യങ്ങളുടെ നാട്ടുവര്‍ത്തമാനമാകുന്ന ‘അന്തകന്റെ തോട്ടി,’ ”മധുരമാദകമായൊരു പ്രണയപാരവശ്യ”ത്തിന് ശുഭാന്ത്യം അന്വേഷിക്കുന്ന ‘സംശയനിവൃത്തി.’ – ഈ ‘മണിമാളിക’യിലെ വാതായനങ്ങള്‍ തുറക്കുന്നത്, മാനവന്‍ എന്ന മഹാമേരുവിന്റെ ശൃംഗങ്ങളിലേക്കും താഴ്വാരങ്ങളിലേക്കുമാണ്.
Sherlock
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.പ്രളയങ്ങൾക്കുശേഷം സാവധാനം ഉണർന്നുവരുന്ന സൂര്യനെ നോക്കുന്നതുപോലെ, മനുഷ്യഭാവങ്ങളുടെ അദ്‌ഭുതം ദർശിക്കുകയാണ് ഈ കഥകളിൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി. വാക്കുകളെ എങ്ങനെ ഒരു ദ്രാവിഡശില്പത്തിൻ്റെ കരുത്തും ലാവണ്യവുമഭ്യസിപ്പിക്കാമെന്നതിന് ഈ സമാഹാരത്തിലെ നാലു കഥകളും സാക്ഷികളാണ്.
Pathanam
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.മനുഷ്യാനുഭവത്തിന്റെ അനന്ത വൈചിത്ര്യം കൊണ്ട് മനം നിറയ്‌ക്കുന്ന നാലു കഥകള്‍. ഇനിയും പല കഥാകാലങ്ങളെ അഭിമുഖീകരിക്കാന്‍ തക്ക ഉള്‍ക്കരുത്തുള്ളവ. വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്യാണം, ജോക്കര്‍, മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ എന്നീ കഥകളുടെ സമാഹാരം.
JITHUNTE SCHOOL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ജിത്തുവിന്റെ ഒരു ‘ക്രഷ് ‘ വളര്‍ന്നുവളര്‍ന്ന് ‘ട്രൂ ലൗ’ ആകുന്നതിന്റെ കഥയാണിത്. പൂക്കളും ശലഭങ്ങളും പൂച്ചകളും അണ്ണാറക്കണ്ണന്മാരും ഓന്തുകളും ഒക്കെ കൂട്ടിനെത്തുന്ന സ്‌കൂളിനോടുള്ള ക്രഷ് ! ജീവിതത്തിന്റെ സര്‍വകലാശാലയായി ഇവിടെ ഒരു പാഠശാല മാറുന്നു. കൊച്ചുകൊച്ചു കാര്യങ്ങള്‍പോലും ഇവിടെ വല്യവല്യ പാഠങ്ങളായി തീരുന്നു. സ്നേഹത്തിന്റെ ‘ഹഗ്ഗ് ‘ നിര്‍ലോഭം ഏറ്റുവാങ്ങുന്ന, മിസ്സിന്റെ വാത്സല്യം ‘മിസ്സ് ‘ചെയ്യാന്‍ കഴിയാത്ത, പൊട്ടും തട്ടവും ഒന്നുപോലെ ‘ക്യൂട്ട് ‘ ആകുന്ന, ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ആനന്ദനൃത്തം ചവിട്ടുന്ന, അമ്പലം-പള്ളി വേലിക്കെട്ടില്ലാതെ ‘ഏഞ്ചല്‍’ വേഷംകെട്ടുന്ന സുന്ദരികളും സുന്ദരന്മാരുമാണ് ഇവിടെ പഠിതാക്കള്‍. ഈ കടലാസുതാളുകളില്‍, കുഞ്ഞുഹൃദയങ്ങളിലേക്ക് ഒഴുകിനിറയാനും കിനിഞ്ഞിറങ്ങാനും വെമ്പി ‘ഗുഡ് വൈബ്സ് ‘ തുള്ളിത്തുളുമ്പുന്നു.
RANDOM THOUGHTS: INNER REFLECTIONS
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.As you delve into these tales, you will be transported to a realm where magic and mystery reign supreme.You will hear the chirping of birds and the rustling of leaves, as if you are standing right in the heart of a forest. You will see the colours of sunsets and the patterns on animal fur, as if you are gazing upon nature’s most breathtaking master pieces. And you will feel your imagination soar as you unravel the wondrous secrets that lie hidden within every page.
Aaro anugamikkunnundu
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍നിന്നകലെ, ഒറ്റപ്പെടലിന്റെ അപായ മേഖലകളിലാണ് ഇതിലെ കഥാപാത്രങ്ങളുടെ നില്പ്. മനുഷ്യന്റെ വിഹ്വലതകളെ ഈ കഥാകാരന്റെ വാക്കുകള്‍ പിന്തുടരുന്നു; അവന്റെ ഏകാന്തയാനങ്ങളെ ഒരു ചരിത്രകാരനെപ്പോലെ രേഖപ്പെടുത്തുന്നു; അവന്റെ വിഷാദയോഗങ്ങള്‍ക്ക് മൂകസാക്ഷിയാകുന്നു. പ്രേമവും കാമവും ക്രോധവും രോഗവും മൃതിയും ഈ സത്രത്തില്‍ അതിഥികളായും അഗതികളായും കയറിയിറങ്ങുന്നു.
Keralam enna samskaram
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.സഞ്ചാരവും വ്യാപാരവുമായി നമ്മുടെ പ്രാചീനനാവികര്‍ താണ്ടിയ സമുദ്രദൂരങ്ങള്‍; ഇംഗ്ലണ്ടിലെ പാര്‍ലമെന്റിനോട് ലോഗൻ തുലനംചെയ്ത നമ്മുടെ ഗ്രാമസഭകള്‍; മുക്കാലിയില്‍ കെട്ടിയുള്ള അടി മുതല്‍ കഴുവേറ്റല്‍ വരെയുള്ള ശിക്ഷാരീതികള്‍; വിദേശീയരുടെ ആഗമനം നാടിനു നല്കിയ ആധുനികതയുടെ മുഖം; ഏകോദരസഹോദരങ്ങളെപ്പോലെ ഭിന്നമതസ്ഥര്‍ പുലര്‍ന്ന ദേശപ്പെരുമ രേഖപ്പെടുത്തിയ ബാര്‍ബോസ; കേരളീയനിത്യജീവിതവും മലയാളത്തനിമയും ഉറഞ്ഞുകൂടിയ ‘സാഹിത്യഗുളിക’കളായ പഴഞ്ചൊല്ലുകൾ … ? കേരളചരിത്രത്തിന്റെ ഉള്ളറകളിലേക്കാണ് ഈ പുസ്തകം ഇറങ്ങിച്ചെല്ലുന്നത്.
Pranayam Dhoorthadicha Pazhayoru Kamukan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ലിപികള്‍ മാഞ്ഞുപോയ, നിറങ്ങള്‍ മങ്ങിപ്പോയ, കാലത്തിന്റെ ചുരുളെഴുത്തുപോലെ കുറെ മനുഷ്യര്‍. അവരില്‍ ചിലര്‍, ”പ്രകാശവര്‍ഷങ്ങളെ നീന്തിക്കടന്ന്, പറന്നുചെന്ന്, അവളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!” എന്ന് നെടുവീര്‍പ്പുകളോടെ തുഴയെറിയുന്നു. ഇനി ചിലര്‍, ”രാധ കുടിവാഴും ഇവിടംവിട്ട് ഇനിയെങ്ങോട്ടും യാത്രയില്ല, മറ്റിടങ്ങള്‍ എനിക്കാവശ്യമില്ല” എന്ന് ആശ്വാസനിശ്വാസങ്ങളോടെ നങ്കൂരമുറപ്പിക്കുന്നു. ആരുടെയോ ചിരിയുടെ മന്ദ്രധ്വനികള്‍ക്കായി ഉറക്കമൊഴിക്കുന്നവരുണ്ട് ഇവിടെ. സ്വപ്നങ്ങള്‍പോലും ശല്യം ചെയ്യാത്ത, സകലതും വിസ്മരിച്ചുള്ള ഉറക്കം കൊതിക്കുന്ന വരുമുണ്ട് ഇവിടെ.
ഒരു ജാതകക്കുറിപ്പ് എന്നപോലെ മനുഷ്യജീവിതത്തെ അകംപുറം വെളിപ്പെടുത്തുന്ന 10 കഥകള്‍.A Happy Journey to Japan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ലോകത്തെ ആധുനികരാജ്യങ്ങളില്‍ ഒന്നായ ജപ്പാനിലെ നിശ്ശബ്ദവും ശബ്ദായ മാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ ഇവിടെ വിടരുന്നു. ടോക്യോയിലെ നഗരക്കാഴ്ചകളും പ്രശസ്തമായ ടോക്യോ ടവറും ഫ്യുജി അഗ്‌നിപര്‍വതവും, ബുള്ളറ്റ് ട്രെയിനിലൂടെയുള്ള യാത്രാനുഭവവും, ഹിരോഷിമ സന്ദര്‍ശനവും ഒക്കെ, ജപ്പാന്റെ പെരുമയുടെ അറിവും ആനന്ദവുമായി ഇതില്‍ പരിണമിക്കുന്നു. കേട്ടുകേള്‍വികളുടെ മഞ്ഞുമറനീക്കി ജപ്പാന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക പശ്ചാത്തലവുമൊക്കെ വെളിപ്പെടുന്ന ഊര്‍ജദായകമായ ഒരു സഞ്ചാരാനുഭവം.
chilambu
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.കൊടുംങ്ങല്ലൂര്‍ ഭരണിയുടെ സാംസ്കാരിക സ്ഥലികളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ഈ നോവലില്‍ സ്നേഹത്തിന്റെയും പകയുടെയും വൈകാരിക ലോകത്തെ ആഖ്യാനം ചെയ്യുന്നു.
Rasikan English
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.വാക്കുകള്‍ക്കുള്ളില്‍നിന്നും ഒരക്ഷരം മാറ്റിയാലോ! UNINFORMED എന്ന വാക്കില്‍നിന്നും N മാറ്റപ്പെട്ടാല്‍ UNIFORMED എന്ന് കിട്ടും; ഇതിലെ I മാറ്റിയാല്‍ UNFORMED എന്നായി. ഇത്തരം ശസ്ത്രക്രിയയുടെ പേരാണ് deletion. ചിലരിതിനെ elision എന്നും syncopation എന്നും വിളിക്കുന്നു. ഇതിന്റെ വിപരീതപ്രക്രിയ insertion എന്ന പേരിലറിയപ്പെടുന്നു. അതായത്, അക്ഷരം പുതുതായി ചേര്‍ത്ത് മറ്റൊരു വാക്കുണ്ടാക്കല്‍: REIGN – RESIGN.
ഈ രീതിയില്‍ ആന്തരിക ശസ്ത്രക്രിയ നടത്താവുന്ന ധാരാളം വാക്കുകള്‍ ഇംഗ്ലീഷില്‍ കാണാം.
ഇംഗ്ലിഷ് ഭാഷയുടെ നിരവധിയായ ഇത്തരം രസികത്തങ്ങള്‍ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരന്‍. വിനോദവും വിജ്ഞാനവും കരംകോര്‍ക്കുന്ന RECREATIONAL ENGLISH വിഭാഗത്തിനു മാതൃകയാകുന്ന ഈ പുസ്തകത്തിന്റെ വായന, ലോകഭാഷയിലൂടെയുള്ള ഒരു ‘amusement ride’ ആയിത്തീരുന്നു.















