-
Women-O-Pause
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00.In Women-O-Pause, Lenaa Kumar invites you into a year of profound transformation. In 2024, she received a sudden wave of social media attention just as her life shifted dramatically through marriage, relocation and an unexpected initiation: perimenopause. Rather than viewing it as a decline, she reframed this transition as ‘Womenescence’—a powerful awakening into the next phase of womanhood.
Amid the whirlwind of public visibility and private change, she refused to accept confusion, discomfort and pharmaceutical dependence. Instead, she turned to extensive research, lifestyle changes and natural healing practices rooted in holistic wellness and ancient traditions.
The result is both a memoir and a guide—a practical yet deeply reflective blueprint for women to help them navigate perimenopause and menopause with greater awareness, agency and vitality. Through personal insight and actionable tools, Women-O-Pause challenges conventional narratives while encouraging women to reconnect with the cyclical intelligence of their bodies.
Featuring insights from professional doctors who offer medical insight and clinical perspectives, this book bridges lived experience with modern science. It ultimately reframes menopause not as a problem to be solved but as a powerful rite of passage. -
MAANASAMITHRAM
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.കഥയിലെ ഓരോ സംഭവവും വായനക്കാരന്‍ നറുക്കിട്ടു തിരഞ്ഞെടുക്കുന്ന നോവലാണ് കോര്‍ത്തസാറിന്റെ ‘ഹോപ്‌സ്‌കോച്ച്.’ ബോര്‍ഹസിന്റെ ‘പിരിയന്‍ വഴികളുടെ ഉദ്യാന’ത്തില്‍ പകിട തുറന്നിടുന്ന എല്ലാ സാദ്ധ്യതകളെയും ഒരേ സമയം യാഥാര്‍ത്ഥ്യമായെടുത്ത് കഥ മുന്നേറുന്നു. യാതൊന്നാണോ അതായിരുന്നാല്‍ മതി എന്തുമാകാന്‍ എന്നിടത്താണ് ശരിക്കുള്ള കളി. എല്ലാം എല്ലാത്തില്‍നിന്നും ഒഴിഞ്ഞിരിക്കുന്ന ഈ കളിക്കളത്തിന്റെ ശാന്തിയും ഭീകരതയുമാണ് ഉണ്ണിയുടെ കഥകളില്‍.
– സനില്‍ വി.ഉണ്ണിയുടെ കഥകളില്‍നിന്ന് സാമാന്യമായി ഒരു സമസ്യയെ നിര്‍ദ്ധരിച്ചെടുക്കുക എളുപ്പമല്ല. ഓരോ കഥയും ഭാവപരമായി മറ്റൊന്നില്‍ നിന്ന് കണിശമായ അകലം പാലിക്കുന്നു. ഈ കഥകള്‍ ഭാഷയുടെയും ചരിത്രത്തിന്റെയും ബന്ധനങ്ങളില്‍നിന്ന് കുതറി പ്രകൃതയാഥാര്‍ത്ഥ്യത്തിന്റെ ഉറവകളിലേക്ക് സഞ്ചരിക്കുന്നവയാണ്. ഈ ഭാവനയുടെ രാഷ്ട്രീയമൂല്യമാണ് പ്രസ്തുത കഥകളെ പ്രസക്തമാക്കുന്നത്.
-ഡോ. അനില്‍ കെ.എം.ഗംഭീരവിക്രമ, നെടുമോഹനിദ്ര, എഴുത്തച്ഛന്‍, മലമുകളില്‍ രണ്ടുപേര്‍, അദൃശ്യന്മാരസത്തുക്കള്‍, ചിത്രപടം, അവിഹിതസുന്ദരലോകം, മാനസമിത്രം, പെപ് പൈപ്പര്‍ എന്നിങ്ങനെ ഒമ്പതു കഥകള്‍.
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
-
ANTIGONE
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.അധികാരത്തിനായുള്ള ഏറ്റുമുട്ടലിൽ സഹോദരങ്ങൾ മരിച്ചുവീണതിൻ്റെ ആഘാതത്തിലാണ് ആന്റിഗണി. അതിലെ ‘രാജ്യദ്രോഹി’യുടെ മൃതശരീരം ശവംതീനിപ്പക്ഷികൾക്കു തീറ്റയാക്കാനാണ് രാജവിളംബരം. ആൻ്റിഗണി ഈ ശാസനത്തെ വെല്ലുവിളിക്കുന്നു; ശിക്ഷ മരണമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. സ്വർഗീയനിയമങ്ങൾ മനുഷ്യരുണ്ടാക്കിയ നിയമങ്ങൾക്കും മേലെയാണ്, സഹോദരനെ മാന്യമായി സംസ്‌കരിക്കുക തന്റെ കർത്തവ്യമാണ് എന്നെല്ലാം വാദിച്ച അവൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ശവക്കല്ലറയിൽ അടയ്ക്കപ്പെടുകയാണ്. ‘ദുർജ്ഞേയമായ ഇരുണ്ട തടാകത്തിൻ്റെ ദേവൻ,’ പുഷ്‌പകിരീടമോ ഗാനാലാപനമോ കൂടാതെ, ആ നവവധുവിനെ വരിക്കുന്നു. ദുർവാശിയും അന്ധനിയമവും ദുരന്തത്തിന്റെ കാഹളധ്വനികളാകുകയാണ് ഈ നാടകത്തിൽ.
-
OEDIPUS COLONUSIL
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അപരാധങ്ങളുടെ ചുഴിയിൽപ്പെട്ട് അന്ധത വരിച്ചവനായി, അപവാദങ്ങളുടെ കാറ്റിൽപ്പെട്ട് രാജ്യഭ്രഷ്ടനായി തീബ്സ് വിട്ടിറങ്ങുന്ന ഈഡിപ്പസ് രാജാവിനെ അനുയാത്രചെയ്യുകയാണ് ഇതിൽ നാടകകൃത്ത്. മകൾ ആൻ്റിഗണിക്കൊപ്പം, നിസ്സഹായനും നിരാശനുമായി ആ വൃദ്ധൻ തന്നെ കാത്തിരിക്കുന്ന അന്തിമവിധിയിലേക്ക് ഇടറുന്ന ചുവടുകളോടെ നടന്നടുക്കുന്നു. അറിയാതെ ചെയ്‌തുപോയ കഠിനപാപങ്ങൾക്കുള്ള പ്രായശ്ചിത്തമായിരുന്നു ആ ദുഃഖാർത്തയാത്ര; ജീർണശരീരത്തിൽ ദിവ്യമായ ഏതോ ചൈതന്യവും പേറിയുള്ള യാത്ര. ഒടുവിൽ, മേഘഗർജനങ്ങൾ നിത്യവിശ്രമസ്‌ഥാനത്തേക്ക് അദ്ദേഹത്തിന് അടയാളമേകുന്നു. വിധി ഒരുക്കിയ കെണികളുടെ എല്ലാ പീഡകളിൽനിന്നും മുക്തിയേകുന്ന മൃത്യുവിൻ്റെ മടിത്തട്ടിൽ അദ്ദേഹം സ്വസ്ഥനായി തലചായ്ക്കുന്നു.
-
OEDIPUS RAJAVU
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഗ്രീക്ക് സാഹിത്യത്തിലൂടെ ലോകനാടകവേദിക്കു കൈവന്ന അമൂല്യസമ്പത്താണ് ‘അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ’ കഥ. അമ്മയ്ക്ക് ഭർത്താവും അച്ഛന് ഘാതകനുമാകുക എന്ന ക്രൂരനിയോഗം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ അന്തമില്ലായാതനകളാണ് ഈ ദുരന്തനാടകം പറയുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ, ദൈവകരത്തിൽ വെറും കളിപ്പാവയായിമാറുന്ന മനുഷ്യന്റെ നിർഭാഗ്യജാതകമാണ് സോഫോക്ലിസ് എഴുതിയത്. പിതാവിന്റെ നിണം ചിന്തിയതിന്റെയും മാതാവിനെ പരിഗ്രഹിച്ചതിന്റെയും അപരാധബോധം മിഴിവെളിച്ചം അണച്ചുകളഞ്ഞ ഒരു ശാപഗ്രസ്തന്റെ ജാതകം.
-
CHUNK BRO
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പേരിനൊപ്പമുള്ള തൂവൽ പോലെ മെല്ലെത്തഴുകിത്തുടങ്ങുന്നവയാണ് സിബിയുടെ കഥകൾ. പക്ഷേ ‘മുന്നോട്ടു പോകവേ, വൈകാരികതയിൽ നമ്മെ പൊതിയും. വേദനകൾ, ഉത്കണ്ഠ, ഉദ്വേഗം, വിരഹം’ … പലതരം അവസ്ഥകളിലൂടെ ചുറ്റിപ്പടർന്ന് ചുഴലിയിലെന്നതുപോലെ ഭൂമിയിൽ നിന്നുയർത്തി ഒടുവിൽ ഹൃദ്യമായ ഒരു അനുഭൂതിയിൽ താഴെ എത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥാലോകമാണ് അദ്ദേഹത്തിന്റെത്.
– ജി. ആർ. ഇന്ദുഗോപൻ -
WOMEN O PAUSE
₹299.00Original price was: ₹299.00.₹239.00Current price is: ₹239.00.ദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമനോപോസ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ ലെന തുറന്നു പങ്കുവെയ്ക്കുന്നു. ഹോർമോണുകളിലെ മാറ്റങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ, ശരീരത്തിലെ വ്യത്യാസങ്ങൾ എന്നിവയെ ഭയപ്പെടാതെ മനസ്സിലാക്കുകയും അതിനോട് ഇണങ്ങിക്കഴിയാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യാൻ ലെന ഈ പുസ്തകത്തിൽ പറയുന്നു. ഇത് പ്രശ്നങ്ങൾ നിറഞ്ഞൊരു യാത്രയല്ല; മറിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ മാറ്റവും ആത്മബോധത്തിലേക്കുള്ള ഒരു വഴിയും ആണ്. ഈ ഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന മാറ്റങ്ങളെ അവരുടെ പങ്കാളികൾക്കും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് വിമനോപോസ്. ജീവിതത്തിലെ ഈ ഘട്ടത്തെ ഭയമോ ആശങ്കയോ ഇല്ലാതെ സ്വീകരിക്കാനും അതിലൂടെ പുതിയൊരു ആത്മബോധം കണ്ടെത്താനും പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ കൃതിയാണ് വിമനോപോസ്.
-
VAAKKU POOKKUMBOL
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.വ്യാസവാല്മീകിമാർ, ബുദ്ധൻ, ലാവോത്‌സു, കബീർ, ടാഗോർ, തിച്ച് നാത് ഹാൻ, ടോൾസ്റ്റോയ്, മുല്ല നസ്റുദ്ദീൻ, കൃഷ്ണമൂർത്തി, ഓഷോ, സോഫോക്ലിസ്, എ.പി.ജെ. അബ്‌ദുൾ കലാം, പി.എൻ. ദാസ്, കുഞ്ഞുണ്ണിമാഷ്, ഷൗക്കത്ത് വരെയുള്ള ചിന്തകരുടെ, പ്രതിഭകളുടെ അതിജീവന ആഖ്യാനവഴികൾ കാവ്യാത്മകമായി, നൂലിൽ മണികളെന്നപോലെ കോർത്ത ഇത്തരം സമ്പുടങ്ങൾ നമ്മുടെ ഭാഷയിൽ ഏറെയില്ല. ഒരു കുടന്ന നിറയെ കഥ, വസ്‌തുതകൾ, ചരിത്രം, സംഭവങ്ങൾ, ഭൂതവും വർത്തമാനവും, സങ്കീർണമായ ആശയലോകം, ഒരു കഥ പറയാം എന്നു തുടങ്ങുന്ന അസാധാരണ ലാളിത്യവും… ഏതു ശിക്ഷയും ഞാൻ അനുഭവിക്കാം, ഈ പുസ്തകം വീണ്ടും വായിക്കണമെന്നു പറയാതിരുന്നാൽ മതി എന്നു പേടിപ്പെടുത്തുന്ന ചപ്പു ചവറുകൾക്കിടയിൽ, ഇതാ വേറിട്ട ഒരു ഗ്രന്ഥം, ‘വാക്ക് പൂക്കുമ്പോൾ.’ വി.ടി. വാസുദേവൻ
-
PUZHAMALAYALAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മനുഷ്യരുടെയും പ്രകൃതിയുടെയും ലോലഭാവങ്ങളുടെ വീണ്ടെടുപ്പുകളാണ് ഈ കവിതകൾ. ലയഭംഗി നിറഞ്ഞ ഈ കവിതകൾ വിദ്യാർഥികളുടെ മനോലോകത്തെ വിശാലവും കാവ്യാത്മകവുമാക്കുന്നു. മലയാളഭാഷയുടെ പദലയസമൃദ്ധമായ തെളിനീരാറ്റിലൂടെ ഒരു കാവ്യസഞ്ചാരം ഒരുക്കിയിരിക്കുകയാണിവിടെ.
-
LOKAM NADUNGIYA SAMBHAVANGAL
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.മൃത്യുവിന്റെ വിഷപ്പുകയേറ്റ ഭോപ്പാൽ, അമേരിക്കയുടെ തലവര തിരുത്തിയ സെപ്‌തംബർ 11, മഞ്ഞുമല തുളച്ച ടൈറ്റാനിക്, കോടിക്കണക്കിനു മനുഷ്യരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ പ്ലേഗ്, നരനൃശംസതയുടെ നഗ്നമുഖമായ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ… എത്ര തിരകൾ ആഞ്ഞടിച്ചാലും മായ്ക്കാനാകാതെ കാലം പാറയിൽ കൊത്തിവെച്ച കുറെ സംഭവങ്ങൾ… ലോകജനതയെ ആകമാനം നടുക്കിയ ആ സുപ്രധാനസംഭവങ്ങളുടെ വിശദവിവരണമാണ് ഈ പുസ്‌തകത്തിൽ. സംഭവിച്ചവയിൽനിന്ന് സംഭവിക്കാനിരിക്കുന്നവ മുൻകൂട്ടി കാണാനും ഒഴിവാക്കാനുമുള്ള പാഠമാണിത്.
-
MANUSHYASAREERAVUM RASAPADARTHANGALUM
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.രാസമൂലകങ്ങളാൽ നിർമ്മിതമാണ് ഭൂമിയും ജീവജാലങ്ങളും. നമ്മുടെ ശരീരത്തിൽ ഈ മൂലകങ്ങൾ ആന്തരികമായി പ്രവർത്തിക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുകയാണ് ഇവിടെ ഗ്രന്ഥകാരൻ. മനുഷ്യന്റെ മനോഘടനയെ വികലമാക്കി അവനെ നാശത്തിന്റെ ഗർത്തത്തിൽ തള്ളുന്ന ലഹരിവസ്തുക്കളിലെ രാസപദാർത്ഥങ്ങളും പ്രപഞ്ചത്തിലെ രാസമൂലകങ്ങളുമായുള്ള താരതമ്യം നിങ്ങൾക്കിതിൽ വായിച്ചറിയാം. അങ്ങനെ നാം നേരിടുന്ന ഒരു സാമൂഹിക വിപത്തിന്റെ ഭയാനകമായ ആഴം തിരിച്ചറിയാം. ആരോഗ്യമുള്ള സന്താനങ്ങളുടെ സൃഷ്‌ടിയിൽ സദാ വ്യാപൃതയായ പ്രകൃതിയെ മാതൃകയാക്കി, ജീവിതത്തിൽ നിന്നും ലഹരിയെ അകലെയകലെ നിർത്തുവാനുള്ള ഒരു ആഹ്വാനമാണ് ഈ പുസ്തകം.
-
Onnu Peythenkil
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.“ഈ കവിതകൾ തുറന്ന മനസ്സിന്റെ വെളിപ്പെടുത്തലുകളാണ്. അവ അങ്ങേയറ്റം കാൽപ്പനികമായും ചിലപ്പോഴൊക്കെ അതിനു പുറന്തിരിഞ്ഞുനിന്നും നമ്മളോടു സംസാരിക്കുന്നു…
ആഴത്തിൽ വേദനിപ്പിക്കുന്ന, അകം കടയുന്ന കവിതകൾ… മനസ്സിന്റെ വിലോലതകളെ ആവിഷ്കരിക്കുന്ന കവിതകൾ…
ചിലപ്പോഴെല്ലാം കയ്പേറിയ ചില സത്യങ്ങളെ കാണുന്നുണ്ട്; പക്ഷേ, കവിക്ക് അവയിലല്ല മനസ്സുറയ്ക്കുന്നത്. മനുഷ്യരേയും പ്രകൃതിയേയും അതിലെ ഹൃദ്യഭാവങ്ങളേയും ആവിഷ്കരിക്കുന്നതിലാണ് കൗതുകം…
ഈ സമാഹാരം നമ്മുടെ അഭിരുചികളെ തൃപ്തിപ്പെടുത്തി, നമ്മോടൊപ്പം കൂടുന്ന കവിതകളുടേതാണ്.”
– അവതാരികയിൽ ശ്രീകുമാർ മുഖത്തല -
Pagukal Markkumbol
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.“ഈ രചന സാഹിത്യത്തിലെ ഏതു വിഭാഗത്തിൽപ്പെടുമെന്നു തീരുമാനിക്കാൻ പ്രയാസമുണ്ട്. ഒരു ഭാഗം നോക്കിയാൽ രസകരമായ ആത്മകഥ, താൻ ജനിച്ചുവളർന്ന അന്തരീക്ഷത്തെ പറ്റി അതിമനോഹരമായ വർണന. താൻ സന്ദർശിച്ച പ്രദേശങ്ങളെപ്പറ്റിയുള്ള അതിമനോഹരമായ വിവരണം. ഏതു ഭാഗം വായിക്കുമ്പോഴും ചുണ്ടിൽ ഒരു മന്ദഹാസം വിടർത്തുന്ന ഫലിത പ്രയോഗങ്ങൾ… അനുഭവങ്ങളുടെ ധന്യത, സാഹിത്യഭംഗി, ഫലിതനിരീക്ഷണങ്ങൾ. ഇത്തരം ഒരു ഗ്രന്ഥത്തിന് അവതാരിക എഴുതാൻ ആർക്കാണ് ഭാഗ്യമുണ്ടാകുക!
അവതാരികയിൽ ജസ്റ്റിസ് സുകുമാരൻ -
Passion Quotient
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും തകർന്നുപോകാത്ത ഇച്ഛാശക്തി; മരണത്തെ മുഖാമുഖം കാണേണ്ടിവന്നാലും ആഴിയുടെ അടിത്തട്ടിലേക്കു പോകേണ്ടിവന്നാലും തളരാത്ത, പതറാത്ത ഇച്ഛാശക്തി; വിശ്വമഹാരഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഇച്ഛാശക്തി; ഇതാണ് പാഷൻ ക്വോഷ്യന്റ്.
-
DEVALOKAM
₹410.00Original price was: ₹410.00.₹328.00Current price is: ₹328.00.ദേവലോകം അമ്പത്തിരണ്ടിനു ശേഷം അറുപത്തിനാലു വരെയുള്ള ഒരു വ്യാഴവട്ടത്തിന്റെ കഥയാവണമെന്നു വെച്ചാണ് എഴുതി തുടങ്ങിയത്. അതു തളർച്ചയുടേതായിരുന്നു. ആവേശം കൊള്ളിക്കത്തക്ക സമരങ്ങളൊന്നും ഇക്കാലത്തുണ്ടായതായി ഞാനോർക്കുന്നില്ല. സ്വാർഥലോലുപരായ നേതാക്കൾ പാർട്ടിയുടെ തലയിൽ കയറിനിന്ന്
ദേവലോകത്തേക്കു കുതിക്കുകയായിരുന്നു…
സാംസ്കാരികരംഗത്തുണ്ടായിരുന്ന ബുദ്ധിജീവികളിൽ നല്ലൊരു വിഭാഗം പാർലിമെന്റിൽ, രാജ്യസഭയിൽ, അസംബ്ലികളിൽ സാഹിത്യ സംഗീത നാടക ലളിതകലാ അക്കാദമികളിൽ,ഉദ്യോഗസ്ഥകസേരകളിൽ…
പാർട്ടിയുടെ ചലനങ്ങളും രൂപഭാവങ്ങളും വീക്ഷിച്ചു കൊണ്ട് പാർട്ടിയിൽത്തന്നെ ഉറച്ചുനിന്ന എനിക്ക് ഇവരെപ്പറ്റിയെല്ലാം പലതും പറയാനുണ്ട്.
ഓരോരുത്തനെപ്പറ്റി എഴുതിയാലും ഓരോ നോവലാകും. -ചെറുകാട് -
JALAMUDHRA
₹370.00Original price was: ₹370.00.₹296.00Current price is: ₹296.00.കാടും കടലും അതിരിടുന്ന സിലറ്റ് കാസിൽ എന്ന രാവണൻ കോട്ടയിലേക്ക് പപ്പയുടെ നിർദേശപ്രകാരം എത്തിപ്പെടുന്ന സായി ലേയ എന്നീ രണ്ടു പെൺകുട്ടികൾ. നിഗൂഢതകൾ നിറഞ്ഞ ആ കോട്ടയുടെ രഹസ്യങ്ങൾ ഒന്നൊന്നായി ചുരുളഴിയുമ്പോൾത്തന്നെ അവരുടെ ജീവിതരഹസ്യങ്ങളും അവർക്കുമുന്നിൽ വെളിപ്പെട്ടുവരുന്നു. ഒപ്പം അവർക്കു രണ്ടു വയസ്സുള്ളപ്പോൾത്തന്നെ നഷ്ടപ്പെട്ട മാതൃസ്നേഹം അവിടെവച്ച് ജലമുദ്രയായി അവരിലേക്ക് ഒഴുകിയെത്തുന്നു. വായനയുടെ ഓരോ നിമിഷത്തിലും നമ്മെ വിസ്മയചകിതരാക്കുന്ന നോവൽ.















