Shop
Loka Danikarude Kathakal
ഹെൻറി ഫോർഡ്, സ്റ്റീവ് ജോബ്‌സ്, ബിൽ ഗേറ്റ്‌സ്, മാർക്ക് സുക്കർബർഗ്, ചംഗ് ജൂ യംഗ്, ലാറി എലിസൺ, ധീരുഭായ് അംബാനി, ലക്ഷ്മി നാരായൺ മിത്തൽ, വാറൻ ബഫറ്റ്, ആൻഡ്രൂ കാർണേജി – ലോകത്തെ കരുത്തുറ്റ പത്തു ധനികരുടെ അനുഭവകഥകൾ. കഠിനാധ്വാനവും ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ദൃഢനിശ്ചയവും പ്രതിസന്ധികളിൽ മുട്ടുമടക്കാത്ത ആത്മവീര്യവും ‘മൂലധന’മാക്കിയ ഈ ബിസിനസ്സ് സംരംഭകർ വിജയാന്വേഷികൾക്ക് എന്നും പ്രചോദനമാണ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Kriyathmakachindhayum Aathmaviswasavum
ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Marathakakattile Appopanthadikal
കൈയെത്തുംദൂരത്ത് പാറിനടക്കുന്ന അപ്പൂപ്പൻതാടികൾ പോലെ വിസ്മയകരവും, നറുന്തേൻപോലെ മധുരതരവുമായ ഇരുപതു കുട്ടിക്കഥകളുടെ സമാഹാരം. അലിവും അനുകമ്പയും കാരുണ്യവും ജന്തുസ്‌നേഹവും പോലെയുള്ള സന്മാർഗസന്ദേശങ്ങളാൽ സമ്പന്നമാണ് ഈ കഥാലോകം. ലളിതസുന്ദരമായ ആഖ്യാനശൈലിയിൽ ആവിഷ്‌കരിച്ചിരിക്കുന്ന ഈ കഥകൾ, കുട്ടികൾക്ക് വായിച്ചു രസിക്കാനും അറിവുനേടാനും നന്മയിൽ വളരാനും പ്രചോദനമേകുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Vijayathinte Chirakukalil
സ്വപ്നങ്ങൾ തുന്നിച്ചേർത്ത ചിറകുകൾകൊണ്ട് വിജയത്തിന്റെ നെറുകയിലേക്ക് പറന്നുയരുവാൻ കരുത്തുനല്കുന്ന അക്ഷരക്കൂട്ടങ്ങൾ. സ്‌നേഹം, കാരുണ്യം, വിശ്വാസം, പ്രാർഥന തുടങ്ങി, ജീവിതത്തെ മഹത്ത്വപൂർണമാക്കുന്ന ശക്തിസ്രോതസ്സുകളെക്കുറിച്ചുള്ള അവബോധമേകുന്ന ഈ പുസ്തകത്തിന് ‘സ്‌നേഹത്തിന്റെ കൈത്തിരി തെളിക്കാൻ’, ‘ഹൃദയങ്ങളുടെ പൂട്ട് തുറക്കാൻ’, ‘സന്തോഷദിനങ്ങളുടെ എണ്ണം കൂട്ടാൻ’ ഒക്കെയുള്ള കഴിവുണ്ട്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Kesavan The Tusker
You can meet in this book, Kesavan, the largest tusker in Kerala, who grew and grew to become a fearsome tusker. ‘Kesavan The Tusker’ tells you how two girls tamed him when he became a wild killer.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Samantha Panchakam
കുറുപ്പന്മാരെ സംബന്ധിച്ചിടത്തോളം, കുലംകെടുത്തിയ ‘സർപ്പസന്തതി’യായിരുന്നു സുഭദ്രക്കുട്ടി. അവളെ ബന്ധനസ്ഥയാക്കിയ തടവറയിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഒരു ഓലച്ചീന്തിന്റെ വരവ്. ആ ലിഖിതത്തിനു പിന്നിലെ അജ്ഞാതരക്ഷകൻ സുഭദ്രയെ നിലവറയിൽനിന്ന് ഒരു വനദുർഗത്തിൽ എത്തിക്കുന്നു. ആരാണ് ഈ രക്ഷകൻ? എന്തു കടപ്പാടാണ് അയാൾക്ക് സുഭദ്രയോടുള്ളത്? തറവാട്ടിൽനിന്ന് കൊണ്ടുപോന്ന താളിയോലകൾ കുറുപ്പന്മാരോടുള്ള പ്രതികാരത്തിന് എങ്ങനെയാണ് ഉപകാരപ്പെടുക? ഹൃദ്‌സ്പന്ദനങ്ങളെ പടഹധ്വനികളാക്കുന്ന ഉദ്വേഗം സമ്മാനിക്കുന്ന മാന്ത്രികനോവൽ.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.The Poem Flower
Illustrated poems for children. Happy blending of sound and sense. An introduction to the wonderful world of poetry. A true gift for every darling child who totters through the enchanting world of words.
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.Grandma’s Delight (English)
Grandma’s Delight is a “beautiful cool little garden of soul food.” The lip-smacking recipes, ‘stolen’ from traditional Keralite kitchens, included in this book entice your taste buds as well as nourish your body. Divided into various categories, like vegetarian, non-vegetarian dishes, fish/seafood dishes, rice items, breakfast/dinner dishes, salads, pickles and so on, this book recognizes food not only as a savoury item but also as a tonic – enriching your appetite, vigor and vitality.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Nootiyettu Mazhakavithakal
ചാറ്റലായും പേമാരിയായും ഇഷ്ടമായും നഷ്ടമായും ചിരിയായും കരച്ചിലായും കുളിരായും പ്രണയമായും വ്യത്യസ്ത ഭാവനകളിൽ വിരിയുന്ന നൂറ്റിയെട്ട് മഴക്കവിതകൾ. ‘കവികളും കവിതകളും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽനിന്ന് രണ്ടാമത്തെ കാവ്യസമാഹാരം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Thennaliraman Kathakal
വിദൂഷകനായ തെനാലിരാമന്റെ കഥകള്‍ നമ്മെ കുടുകുടെ ചിരിപ്പിക്കുന്നു, കൂട്ടത്തില്‍ ചിന്തിപ്പിക്കുന്നു. വമ്പന്മാരെ കൊമ്പുകുത്തിക്കുന്ന തെനാലിരാമന്‍ കുട്ടികള്‍ക്ക് ആവേശമുളവാക്കുന്നു; ആത്മവിശ്വാസം വളര്‍ത്തുന്നു; വ്യക്തിത്വവികസനത്തിനു സഹായിക്കുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Vedathrayam
കലാപവും പ്രണയവും അറിവും ആത്മസംവാദവുമാണ് ഈ കവിതകൾ. മൗലികതയുടെ സുഗന്ധമുള്ള കാവ്യനൊമ്പരങ്ങൾ. ഈ കവിതകളിലൂടെ നിങ്ങൾക്ക് അശ്വമേധം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപിലെ കവിയെ കണ്ടെത്താം, കവിയിലെ മനുഷ്യനെയും.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.General Knowledge (English)
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Thiruvarul
സ്‌നേഹത്താൽ ഭരിക്കപ്പെടുന്ന ഒരു സാമ്രാജ്യത്തെ സ്വപ്നംകാണുന്ന അമൃതമൊഴികൾ. നീതി, ധർമം, വിനയം, ക്ഷമ തുടങ്ങിയ ഗുണങ്ങൾ അകമേ വളർത്തി ജീവിതം സാർഥകമാക്കുന്നതിനുള്ള സത്യദർശനം. പഴഞ്ചൊല്ലുകളും വാമൊഴികളും സാരോപദേശങ്ങളുമൊക്കെ സമന്വയിക്കുന്ന കാവ്യഹൃദയം. വി. വൈദ്യലിംഗശർമയുടെ അവതാരിക.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Naarayaneeya Kathakal
ഭാരതീയ ഭക്തിപാരമ്പര്യത്തിൽ ശ്രീമദ്‌നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകൾ എല്ലാം ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Maychum Varachum
സ്വകാര്യതയുടെ രക്തംകൊണ്ട് ലോകത്തെ വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്ന വരികൾ. ജീവിതത്തിന്റെ നിറങ്ങളെ അടയാളപ്പെടുത്തുവാനുള്ള വെമ്പലുകൾ. അടർന്നുപോകുന്നവയെ തിരിച്ചുകൊണ്ടുവരുവാനുള്ള ആത്മാവിന്റെ അദമ്യദാഹമാണ് ഈ കവിതകളിൽ മിടിക്കുന്നത്. വി.ജി. തമ്പിയുടെ അവതാരികയും ബക്കർ മേത്തലയുടെ ആസ്വാദനവും.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Singing Lines For You
The book comprises of beautifully rhyming songs on the subjects and objects which make children eager. The Indian way of thought is incorporated in the songs so as to make the concepts and their presentation easily understandable for children. These songs are highly helpful for parents and teachers, while preparing children for poetry recitation, fancy dress competition, show ‘n’ tell activity, etc.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Onnam Nalla Kathaku
മിടിപ്പുകളെ മുഴക്കങ്ങളും തുഷാരകണങ്ങളെ കനലുകളുമാക്കുന്ന കാവ്യസിദ്ധിയുടെ പ്രതിഫലനങ്ങൾ. ജീവിതദൈന്യതകളുടെ തംബുരുവിൽ ശ്രുതിചേർത്ത് പാടുന്ന ഗസലിൻ ഒലികൾ. മിഴിതുറന്ന് സത്യത്തെ മനസാ വരിച്ച് മുന്നേറുവാനുള്ള ഉദ്ഗീതികൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Naayavalarthal
നായ്ക്കളെക്കുറിച്ച് – ഏറ്റവും ചെറിയ ജനുസ്സായ ഷിവാവാ മുതൽ ഏറ്റവും വലിയ ജനുസ്സായ സെന്റ് ബർനാദ് വരെ വിവിധങ്ങളായ നായ്ജനുസ്സുകളെക്കുറിച്ച്, അവയുടെ പരിപാലനത്തെക്കുറിച്ച്, അവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചൊക്കെ – സാമാന്യമായ അറിവുനല്കുന്ന ഗ്രന്ഥം. നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നായകളുടെ പോഷണം, പരിശീലനം, പ്രജനനം തുടങ്ങി, ഇതിലുള്ളത് സമഗ്രമായ ‘ശ്വാനവിജ്ഞാന’മാണ്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Chillu Jalakam
അക്ഷരങ്ങളെ, അവയിലെരിയും അഗ്നിസ്ഫുലിംഗങ്ങളെ, അവയുൾക്കൊള്ളും അർഥാനർഥങ്ങളെ അറിയുന്ന ഒരു എഴുത്തുകാരിയുടെ വരികൾ. യാഥാർഥ്യത്തിന്റെ പരുക്കനിടങ്ങളിൽ ഞെങ്ങിഞെരുങ്ങുന്ന ഹൃദയവികാരങ്ങൾ. തപ്തനിശ്വാസങ്ങളേറ്റു ചുമരുകൾ വിണ്ടുകീറിയ ഒരു സത്രമാണ് ജീവിതം എന്ന തിരിച്ചറിവിന്റെ കവിതകൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Court Martial Kaathu Oru Pranayam
ഹിമമുടികളിലും മണൽക്കാടുകളിലും ആയുസ്സ് ഹോമിക്കുന്ന, വിരഹത്തിന്റെ നെടുനിശ്വാസങ്ങളാൽ ബാരക്കുകളെയും ബങ്കറുകളെയും തപിപ്പിക്കുന്ന പട്ടാളക്കാരുടെ ജീവിതമാണ് ഈ കഥകൾക്ക് ആധാരം. ‘യുദ്ധദേവന്റെ മക്കളു’ടെ കൊച്ചുകൊച്ചു സന്തോഷങ്ങളും വലിയ നൊമ്പരങ്ങളും പ്രതീക്ഷകളുമൊക്കെ നിറയുന്ന ഈ രചനകൾ, ഒരു സൈനികന്റെ മുഴുജീവിതമാണ് വരച്ചുവെക്കുന്നത്. സെബാസ്റ്റിയന്റെ അവതാരിക.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Alippazham
ജീവിതത്തിന്റെ രംഗവേദിയിൽനിന്നുകൊണ്ട് കവി നടത്തുന്ന ഉദ്‌ബോധനങ്ങൾ. ഇഹലോകജീവിതം അത്രമേൽ ക്ഷണികവും ക്ലേശകരവും ആണെന്ന് തിരിച്ചറിയുമ്പോഴും, ദാർശനികസൗന്ദര്യം അഴകേറ്റുന്ന ഒരു പൊൻതൂവൽ കാറ്റെടുക്കാതെ, കടലെടുക്കാതെ അനുവാചകമനസ്സുകളിൽ പൊഴിക്കാൻ കവിക്കു സാധിക്കുന്നു.
₹30.00Original price was: ₹30.00.₹15.00Current price is: ₹15.00.Keralathile Jalashayangal
നിളയും പമ്പയും പെരിയാറും കല്ലായിയും കബനിയും പോലെയുള്ള നദികൾ മാത്രമല്ല, അറബിക്കടലും കായലുകളും അണക്കെട്ടുകളും ശുദ്ധജലതടാകങ്ങളും അസംഖ്യം കുളങ്ങളും കിണറുകളും തുടങ്ങി നമ്മുടെ ദേശത്തെ ജലസാന്നിധ്യങ്ങൾ നിരവധിയാണ്. നമ്മുടെ ജീവനും ജീവിതത്തിനും സദാ പോഷണമേകുന്ന ജലാശയങ്ങളെക്കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത്. ജലാശയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ സന്ദേശംകൂടിയാണ് ഇത് വായനക്കാർക്കു നല്കുന്നത്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Fruit Salad
അനുഭവത്തിന്റെ വെയിലും ഇല്ലായ്മയും അപമാനവും ഒട്ടിപ്പിടിച്ചിരിക്കുന്ന വരികൾ. ദുഃഖത്തിന്റെ സൂചികുത്തുന്ന നർമംകൊണ്ട് ജീവിതത്തിന്റെ അസംബന്ധപ്രകൃതത്തെക്കുറിച്ച് കവി എഴുതുന്നു. വി.ജി. തമ്പിയുടെ അവതാരിക.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Documentary Cinema Nirmikkam
പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററിസിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററിനിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Badhal Kathakal
സുപരിചിതമായ നിലനില്ക്കുന്ന ചില കഥകൾക്ക് പാഠഭേദം ചമയ്ക്കുകയാണ് ബദൽ കഥകൾ; ആധുനിക ജീവിതപരിസരങ്ങൾക്കനുസൃതമായ മാറ്റങ്ങളോടെ. ചിരപരിചിതമായ നാടോടിക്കഥകളെ കാലത്തിനൊത്ത രൂപപരിണാമ(സൗന്ദര്യ)ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നു എഴുത്തുകാരൻ. സുഭാഷ്ചന്ദ്രന്റെ അവതാരിക.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Malayala Leghu Vyakaranam
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാള വ്യാകരണപാഠങ്ങള്‍ സ്വയം പഠിക്കാന്‍ ഉപകരിക്കുന്ന ഈ ഗ്രന്ഥം, മതിയായ ഉദാഹരണങ്ങളോടെയും അനുബന്ധ അഭ്യാസങ്ങളോടെയും ഓരോ വിഷയവും അവതരിപ്പിക്കുന്നു. പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, സംഖ്യാനിഘണ്ടു തുടങ്ങിയ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Jeevitham Kathakaliloode: Sree Narayanaguru
ധ്യാനവും ജ്ഞാനവും കർമവും കവിത്വവും സമന്വയിച്ച മഹായോഗി ശ്രീനാരായണഗുരുവിന്റെ മഹദ് ജീവിതത്തിലെ സുപ്രധാനനിമിഷങ്ങൾ കോർത്തിണക്കിയ കഥകൾ. ഗുരുവിന്റെ ജനനം, വിദ്യാഭ്യാസം, തപസ്സ്, യാത്രകൾ, അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി പരലോകപ്രാപ്തിവരെയുള്ള അനശ്വരജീവിതം കുട്ടികൾക്കായി കഥാരൂപത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kannadilokathile Alice
‘കണ്ണാടിലോക’ത്തിലൂടെ ആലീസ്, ‘അത്ഭുതലോക’ത്തിൽ തുടങ്ങിവെച്ച അവളുടെ വിചിത്രസഞ്ചാരങ്ങൾ തുടരുകയായിരുന്നു; ഇക്കുറി, നിലക്കണ്ണാടിയുടെ അപ്പുറത്തായി ആലിസിനുമാത്രം വെളിപ്പെടുന്ന ലോകത്തിലൂടെ. സർവതും തലതിരിഞ്ഞു കാണപ്പെടുന്ന ആ കണ്ണാടിലോകമാകട്ടെ, അവളുടെ ധാരണകളെയും ഭാവനകളെയും അക്ഷരാർഥത്തിൽ കീഴ്‌മേൽ മറിക്കുന്നതായിരുന്നു! കുട്ടികൾക്കായി സമാനതകളില്ലാത്ത മായാപ്രപഞ്ചം സൃഷ്ടിച്ച ക്ലാസിക് കൃതി; ആകർഷകമായ ചിത്രങ്ങളോടെ.
പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Sthreekathakal
ജീവിതത്തിന്റെ കഠിനകാലങ്ങളിൽനിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങൾ. നിശ്ശബ്ദവും നിഗൂഢവുമായ പെൺവാഴ്‌വുകളെ മുറുകെപ്പുണരുന്ന കഥകൾ.
₹160.00Original price was: ₹160.00.₹144.00Current price is: ₹144.00.Aayirathonnu Shylikal: Arthavum Prayogavum
അതിബൃഹത്തായ ശൈലീസമ്പത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജന
പ്രദമാംവിധം തിരഞ്ഞെടുത്തവ. ശൈലികളുടെ അര്‍ഥത്തോടൊപ്പം വാക്യപ്രയോഗവും.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Vikramadithyakathakal
വിശ്വവിജയിയായ വിക്രമാദിത്യചക്രവർത്തിയെക്കുറിച്ച് സിംഹാസനകാവൽക്കാരികളായ സാലഭഞ്ജികകൾ പറഞ്ഞ ആവേശോജ്വലമായ കഥകൾ. ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടുകൾ. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന ഈ കഥകൾ, ജീവിതത്തെ കൂടുതൽ മൂല്യവത്താക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Avashyam Ariyenda Niyamangal
നിത്യജീവിതത്തിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. വിവരാവകാശനിയമം, ഉപഭോക്തൃസംരക്ഷണനിയമം, മനുഷ്യാവകാശ സംരക്ഷണനിയമം, സേവനാവകാശനിയമം തുടങ്ങി, ജനോപകാരപ്രദമായ പതിനെട്ടു നിയമങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇതിൽ. സമീപകാലത്ത് പ്രാബല്യത്തിൽ വന്നിട്ടുള്ള നിയമഭേദഗതികളും ചില സുപ്രധാന കോടതിയുത്തരവുകളുമൊക്കെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Elivettakkoru Kaippusthakam
എഴുത്തിന്റെ പതിവുവഴക്കങ്ങളിൽനിന്ന് വേറിട്ട് സഞ്ചരിക്കുന്ന കഥകൾ. ആധുനിക കാലഘട്ടത്തിന്റെ കരുണാരാഹിത്യവും വിഹ്വലതകളുമാണ് ഈ കഥകളുടെ മുഖമുദ്ര. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന രചന.
₹40.00Original price was: ₹40.00.₹20.00Current price is: ₹20.00.School Science Quiz
ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയുവാൻ പ്രചോദനമേകുകയും ചെയ്യുന്ന പ്രശ്‌നോത്തരി. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ആരോഗ്യശാസ്ത്രം തുടങ്ങി ഭിന്നഭിന്നമായ വൈജ്ഞാനികമേഖലകളെ സ്പർശിക്കുന്ന ഈ പുസ്തകം, ശാസ്ത്രസംബന്ധിയായ ആശയങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെ പരിചയപ്പെടുവാൻ സഹായകരമാണെന്ന് അധ്യാപകൻകൂടിയായ ‘ക്വിസ് മാസ്റ്റർ’ സാക്ഷ്യപ്പെടുത്തുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Mazhathullikathakal
ആകാശവാണിയിലൂടെ ജനകോടികളുടെ ഹൃദയം കീഴടക്കിയ നർമബിന്ദുക്കൾ. ആലോചനാമൃതവും ആപാദചൂഡം സറ്റയറിക്കലുമായ രചന. ബഷീർ, സഞ്ജയൻ, വി.കെ.എൻ. തുടങ്ങിയ പൂർവസൂരികളുടെ കാൽപ്പാടുകൾ പിന്തുടരുകയാണ് ഇതിൽ കഥാകാരൻ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Objective General Knowledge
സർക്കാർജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന ഉദ്യോഗാർഥികൾക്കുമുന്നിൽ സുനിശ്ചിതവിജയത്തിന്റെ വാതിൽ തുറന്നിടുകയാണ് ഈ പഠനസഹായി. ഈ ജനറൽ നോളജ് ചോദ്യോത്തരങ്ങൾ എൽ.ഡി.സി., ലാസ്റ്റ് ഗ്രേഡ് തുടങ്ങി ഏതൊരു പി.എസ്.സി. പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കാനാകാത്തതാണ്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Puravruthakathakal
ഒരു കഥാകാരൻ പുരാവൃത്തങ്ങളുടെ അഗാധതയിലേക്കിറങ്ങിച്ചെന്നപ്പോൾ ലഭിച്ച വരദാനമാണ് ഈ കഥകൾ. മനുഷ്യജീവിതസ്പർശവും നൈസർഗികചോദനകളുമാണ് ഇതിനെ കാലാതിവർത്തിയാക്കുന്നത്. വർത്തമാനകാലവുമായി നിരന്തരം പ്രതിപ്രവർത്തനത്തിലേർപ്പെടുന്നതിലൂടെ സചേതനമാകുന്നു ഈ ‘പുരാവൃത്തകഥകൾ.’
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Poothumbiyude Swargayathra
നീലയും ചുവപ്പും ചിത്രങ്ങളും വരകളും ഇടകലർന്ന ചിറകുകളും, നീളൻ വാലും, തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു സുന്ദരിത്തുമ്പിയായിരുന്നു അവൾ. വണ്ടുകളും തുമ്പികളും പുൽച്ചാടികളും പോലെയുള്ള ചെറുജീവികൾ മാത്രം പാർക്കുന്ന ആ പുൽമേട്ടിലെ എല്ലാവരുടെയും അരുമ. അങ്ങനെയിരിക്കെ പുൽമേടു വൻകാട്ടിലെത്തുവാൻ അവൾ പൂചിറകുകൾ വിടർത്തി. കാട്ടിലെ വാസം സ്വർഗതുല്യമായിരിക്കുമെന്നായിരുന്നു അവളുടെ വിശ്വാസം.കാട്ടിലെത്തിയപ്പോഴാണ്, താൻ പിന്നിൽ ഉപേക്ഷിച്ചുപോന്ന പുൽമേടിന്റെ സൗന്ദര്യവും അതു നൽകുന്ന സൗഖ്യവും പൂത്തുമ്പിക്കു മനസ്സിലായത്. ‘വനവാസകാലം‘ ചിറകുകൾ നഷ്ടമാക്കിയ അവൾക്ക് ‘ഈ പുൽമേടുതന്നെയാണ് സ്വർഗ‘ മെന്ന് വേദനയോടെ അംഗീകരിക്കേണ്ടിവന്നു.
മൂല്യബോധം വളർത്തുന്ന ബാലപാഠങ്ങളാണ്, ‘പൂത്തുമ്പിയുടെ സ്വർഗയാത്ര’യും മറ്റു പതിമൂന്നു കഥകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിലെ രചനകൾ.
സി.ആർ. ദാസിന്റെ അവതാരിക.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Randittu Kaneerkoodi
വെളിച്ചവും മൂടൽമഞ്ഞും പുണർന്നുകിടക്കുന്ന വനഭൂമിപോലെ സുഖവും ദുഃഖവും സമന്വയിക്കുന്ന കഥാസമാഹാരം. ഒരായിരം ചോദ്യചിഹ്നങ്ങളോടെ മുന്നിൽ നിൽക്കുന്ന ജീവിതത്തെ നിറകൺചിരിയോടെ സ്വാഗതംചെയ്യുന്ന കഥാപാത്രങ്ങൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Ganapathikkunnu
കൊതിതീരെ പനമ്പഴങ്ങൾ തിന്നുവാനുള്ള മോഹമാണ് ആനക്കാട്ടിലെ മാതുവിനെയും കൂട്ടുകാരി ചിന്നുവിനെയും പനങ്കാട്ടിലേക്കൊരു സാഹസികയാത്രയ്ക്കു പ്രേരിപ്പിച്ചത്. വയറുനിറയെ പഴംതിന്ന് മടങ്ങിയെത്തിയ മാതുവിന് ആ ആനത്താവളത്തിന്റെ ഒരുമ തകരുന്നതിലാണ് സാക്ഷിയാകേണ്ടിവന്നത്. ഭ്രാന്തൻ ശങ്കുവും, മല്ലനും അവന്റെ സിൽബന്തികളുമൊക്കെച്ചേർന്ന് സംഭവബഹുലമാക്കുന്നു, ‘ഗണപതിക്കുന്നി’ന്റെ ഇതിവൃത്തം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Pathamudhayam
പ്രണയത്തിന്റെയും പ്രകൃതിയുടെയും വിസ്തൃതലോകം നമുക്കു മുന്നിൽ തുറന്നിടുന്ന കവിതകൾ. അനുഭവത്തിന്റെ തീക്ഷ്ണതയാൽ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവം. പ്രകൃതിയുടെ അന്തഃസത്തയും മനസ്സിന്റെ ആഴക്കടലും സമന്വയിക്കുന്നു, ഈ സമാഹാരത്തിലെ കവിതകളിൽ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Sing a Song Tell a Tale
Through simple stories and songs, the book provides children opportunity to experience nature and its lovely beings. Every story and song has a message to convey that would inculcate essential values in them.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Oru Madakkayathra
വള്ളുവനാടൻ മൊഴിയുടെ കാല്പനികദ്യുതി കലർന്ന ആഖ്യാനഭാഷ. നാട്ടിൻപുറത്തിന്റെ നന്മകൊണ്ട് നഗരജീവിതത്തിന്റെ നാട്യങ്ങൾക്ക് ബദൽ സൃഷ്ടിക്കുന്ന കഥകൾ. വർത്തമാനകാലസമസ്യകൾക്ക് സരളമായ ഉത്തരങ്ങളുമായി കുറെ നാടൻ കഥാപാത്രങ്ങൾ. ഗൃഹാതുരസ്മരണകളെ വാത്സല്യസമേതം അണച്ചുപിടിക്കുകയാണിതിൽ കഥാകൃത്ത്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Upanyasamanjari
വൈവിധ്യം, സമകാലീനത, ആവിഷ്‌കാരമികവ് എന്നിവ മുഖമുദ്രയാക്കിയ ഉപന്യാസങ്ങളുടെ സമാഹാരം. ഹയർസെക്കന്ററി അധ്യാപനരംഗത്ത് പരിചയസമ്പന്നരായ ഗ്രന്ഥകാരന്മാർ. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Ezhuthan Pattatha Chilathu
ജീവിതകാമനകളെ പ്രകൃതിയുടെ ആന്തരികചൈതന്യവുമായി കോർത്തിണക്കുന്ന കാവ്യഭാവന. ”ഗുണാത്മകമായ ആശയങ്ങളുടെ നക്ഷത്രത്തിളക്കം ഈ കവിതാസമാഹാരത്തിൽ കാണാം” എന്ന് പ്രൊഫ. എരുമേലി പരമേശ്വരൻപിള്ള സാക്ഷ്യപ്പെടുത്തുന്നു.
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.Krishnappattu
മലയാളഭാഷയിലെ ഭക്തികാവ്യങ്ങളിൽ സർവാതിശായിയായി നിലകൊള്ളുന്ന രചന. ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ദുഷ്ടനിഗ്രഹം, സജ്ജനപരിപാലനം എന്നിങ്ങനെയുള്ള അവതാരകഥകളാണ് പ്രതിപാദ്യം. സ്തുതികളും വേദാന്തചിന്തകളും ചേർത്തുകോർത്ത കാവ്യമാലിക.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Chirikkam Chindikkam
സമകാലീന സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ ശരമുനയിൽ നിർത്തുന്ന കവിതകൾ. കവിതയ്ക്ക് സമൂഹത്തിൽ പലതും ചെയ്യാൻ കഴിയും എന്നു വിശ്വസിക്കുന്ന ഒരു കവിയുടെ തിരഞ്ഞെടുത്ത ആക്ഷേപഹാസ്യകവിതകളുടെ സമാഹാരം.
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.Prashastharude Schoolkathakal
പ്രതിഭയുടെ സൂര്യതേജസ്സിനാൽ സ്വന്തം കർമമണ്ഡലങ്ങളെ പ്രകാശമാനമാക്കിയ മഹനീയ വ്യക്തിത്വങ്ങളുടെ സ്‌കൂൾ അനുഭവങ്ങൾ. ചരിത്രത്താളുകളിൽ സ്ഥാനംനേടിയ വ്യക്തികളെ രൂപപ്പെടുത്തിയ വേരുകൾ തേടുന്ന പുസ്തകം. ഗാന്ധിജി, നെഹ്‌റു, ടാഗോർ, നാരായണഗുരു, ഐൻസ്റ്റീൻ, ഷാ, ഗോർക്കി, റസ്സൽ തുടങ്ങിയവരുടെ പള്ളിക്കൂടാനുഭവങ്ങൾ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.














































