Shop
Malayala Vyakarana Patanasahayiyum Upanyasangalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മലയാള വ്യാകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. വ്യാകരണനിയമങ്ങള്‍ ശരിയായി അറിഞ്ഞിരിക്കേണ്ടത് ആവശ്യവുമാണ്. തെറ്റ് കൂടാതെ മലയാളം എഴുതണമെങ്കില്‍ നല്ല വായനയും വ്യാകരണത്തെക്കുറിച്ചു ബോധ്യവും ഉണ്ടïാവണം. പെട്ടെന്ന് മനസിലാകുന്ന തരത്തില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്.
Jyothisham Prayogikajeevithathil
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.മനുഷ്യനുള്‍പ്പെടെ സമസ്ത ജീവജാലങ്ങളിലും ആകാശഗോളങ്ങള്‍ സ്വാധീനം ചെലുത്തുന്നു എന്നതാണ് ജ്യോതിഷവിജ്ഞാനത്തിന്റെ കേന്ദ്രപ്രമാണം. ജനനസമയം/ജന്മനക്ഷത്രം അവലംബമാക്കി ഒരാളുടെ ആകാരം, പെരുമാറ്റം, അനുഭവം തുടങ്ങിയതെല്ലാം ജ്യോതിഷത്തില്‍ പ്രവചനീയമാണ്. ആയുസ്സും വിവാഹവും രോഗവും, മരണംപോലും ഒരു ജ്യോതിഷിയുടെ രാശിപ്പലകയില്‍ വെളിപ്പെടുന്നു. അനന്തവും അപാരവുമാണ് ഈ ശാസ്ത്രത്തിന്റെ അറിവുകളും സാധ്യതകളും. ജ്യോതിഷമെന്ന വിസ്തൃതവിഷയത്തിന്റെ പ്രധാന ആശയങ്ങള്‍ എല്ലാംതന്നെ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ഈ പുസ്തകം. ഫലങ്ങളും യോഗങ്ങളും നക്ഷത്രദശകളും മുഹൂര്‍ത്തങ്ങളും നിമിത്തങ്ങളും മുതല്‍ ചൊവ്വാദോഷവും കണ്ടകശ്ശനിയും വരെ ഇതില്‍ ചര്‍ച്ചാവിഷയമാകുന്നു.
Mathippulavakkunna Prabhashanathinu oru Eluppamargam
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.ആത്മവിശ്വാസത്തോടെ സ്വന്തം വിചാരങ്ങളും വികാരങ്ങളും ശ്രോതാക്കളോടു പങ്കുവയ്ക്കുന്നതിന്റെ ആനന്ദമാണ് ഈ പുസ്തകം നല്‍കുന്ന വാഗ്ദാനം. വാഗ്‌വിലാസമുള്ള ഒരു പ്രഭാഷകന്‍ എന്ന പദവിയിലേക്ക് ഉയരാന്‍ മാത്രമല്ല ഇത് നിങ്ങളെ സഹായിക്കുക. മുന്‍പു കീഴടക്കാന്‍ കഴിയാതിരുന്ന ഭയവും ഉത്കണ്ഠയും ഇനി നിങ്ങള്‍ക്കുമുമ്പില്‍ മുട്ടുമടക്കും; എതിര്‍പ്പുകളെ, ദൈനംദിനപ്രശ്‌നങ്ങളെ നൂതനചാതുര്യത്തോടെ നിങ്ങള്‍ അഭിമുഖീകരിക്കും. ആശയപ്രകാശനത്തിലെസുതാര്യത ഏതു പ്രവര്‍ത്തനമേഖലയിലും നിങ്ങള്‍ക്കു കരുത്തേകും. യുക്തിഭദ്രമായ ചിന്തയിലൂടെ, ഊര്‍ജസ്വലമായ ആവിഷ്‌കരണത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ സാമൂഹിക ഇടപെടലിന്റെ ചക്രവാളവും വികസിക്കാന്‍ തുടങ്ങുന്നു.
Ghathakan
₹650.00Original price was: ₹650.00.₹520.00Current price is: ₹520.00.ഘാതകൻ ഒരു കൊലയാളിയുടെ കഥ മാത്രമല്ല, ഒരു ജീവിതംകൊണ്ട് ഒരുപാട് പേരുടെ ജീവിതത്തിൽ നടന്ന മരണങ്ങളുടെ കഥയാണ്. മരിച്ചിട്ടും മറ്റുള്ളവരുടെ ഉള്ളിൽ ജീവിക്കുന്നവരുടെയും ജീവിച്ചിരുന്നിട്ടും മരണപ്പെട്ടതിനു തുല്യരായവരുടെയും കഥ!
Pattusari
₹75.00Original price was: ₹75.00.₹64.00Current price is: ₹64.00.ഒരേസമയം കാല്പനികതയും ആധുനികതയും മിന്നലാട്ടം നടത്തി ജീവിതത്തിന്റെ സപ്‌തരസങ്ങളെയും ആവാഹിച്ചുകൊണ്ടുള്ള സരളമായ ആഖ്യാനം.
Vijayathinte Aadyaksharangal
₹120.00Original price was: ₹120.00.₹102.00Current price is: ₹102.00.ഇംഗ്ലീഷ് അക്ഷരമാലയുടെ ചുവടുപിടിച്ച് വിജയത്തിന്റെ ആധാരശിലകളെ വിശദമാക്കുന്ന രീതി തന്നെ മുഖ്യം. വിജയം ശീലമാക്കാൻ ആർഗ്രഹിക്കുന്നവർക്കെലാം ഒരു ‘പെരുമാറ്റച്ചട്ടം’ പോലെ ഉപകാരപ്പെടും ഈ പുസ്തകം.
Nilaavukondu Menja Veedu
₹95.00Original price was: ₹95.00.₹80.00Current price is: ₹80.00.ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളെ തോറ്റിയുണര്‍ത്തുന്ന ഈ പുസ്തകം ഒരു നാടിന്റെ ഗതകാലസംസ്‌കൃതിയുടെ നന്മയും തെളിമയുമാണ് പറയുന്നത്. നാടും ജനങ്ങളും അവരുടെ വിശ്വാസങ്ങളും കൃഷിയും ആണ്ടറുതികളും കാലാവസ്ഥയുമെല്ലാം തെളിഞ്ഞ മഴയുടെ കണ്ണാടിഞരമ്പുകള്‍പോലെ ഈ ഓര്‍മ്മകളില്‍ നിറഞ്ഞുകിടക്കുന്നു. വള്ളുവനാടിന്റെ ശുദ്ധമായ മൊഴിവഴക്കങ്ങളെ പിന്തുടരുന്ന ‘നിലാവുകൊണ്ടു മേഞ്ഞ വീട്’ വായനയുടെ പുതിയൊരു സൗന്ദര്യമാണ് പകരുന്നത്.
Anuragaparagangal
₹170.00Original price was: ₹170.00.₹145.00Current price is: ₹145.00.പ്രണയികളുടെ പുസ്തകം
B NILAVARA
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.സമകാലികകഥയുടെ ദീപ്‌തമുഖം പ്രകടമാക്കുന്ന കഥകൾ. യാഥാർഥ്യങ്ങളെ നിർണ്ണയിക്കുന്ന സൂക്ഷ്‌മ രാഷ്‌ട്രീയ സംഘർഷങ്ങളെ തെളിമയോടെ ആവിഷ്‌കരിക്കുകയാണ് ഇതിലെ ഓരോ കഥയും. സാമൂഹികവും വൈകാരികവും വൈയക്തികവുമായ അനുഭവതലങ്ങളെ വിമർശനങ്ങളുടെ ഒളിയമ്പുകൾകൊണ്ട് അവ മുറിവേൽപിക്കുന്നു.
12 കഥകൾ : യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകൾ, വെടിവെപ്പ് മൽസരം, ഹെല്മെറ്റ്, മൂന്ന് ബഹിരാകാശ യാത്രികരും ഒരു എഴുത്തുകാരനും, മീനാക്ഷി, വൊയേജർ കൊഹിനൂർ, അനുഭവങ്ങൾ പാളിച്ചകൾ
1984
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.സര്‍വാധിപത്യം കൊടികുത്തി വാഴുന്ന ഒരു രാജ്യം, ഭാവിയില്‍ സങ്കല്പിച്ച്, ഭാവനയില്‍ സൃഷ്ടിക്കുകയായിരുന്നു ‘1984’-ല്‍ ഓര്‍വെല്‍. അചഞ്ചലമായ ‘ദേശസ്‌നേഹ’ത്താല്‍ എഴുതപ്പെട്ടതാണ് ഈ രാജ്യത്തിന്റെ ഭരണഘടന; പ്രജകളെ നിരീക്ഷിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ വിലക്കുകയും എതിര്‍സ്വരങ്ങളെ ‘ആവിയാക്കുക’യുമാണ് ഭരണശൈലി. വംശാവലിയുടെ ചരിത്രത്തെയും പൗരാവലിയുടെ ചിന്തയെയും വക്രീകരിച്ച് ഏകാധിപതികള്‍ എങ്ങനെ അധികാരത്തിലേക്കു നടന്നുകയറുന്നുവെന്നു വരച്ചുകാട്ടിയ ഈ ക്ലാസിക് നോവല്‍ ഏറ്റവും സമകാലികമായ ഒരു മുന്നറിയിപ്പാണ് – ”വല്യേട്ടന്‍ നിങ്ങളെ ശ്രദ്ധിക്കുന്നുïണ്ട്” എന്ന മുന്നറിയിപ്പ്!
വിവര്‍ത്തനം: സുരേഷ് എം.ജി.Veettuvalappile Malsyakrishi
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.വീട്ടുപരിസരങ്ങളില്‍ മിതമായ ചെലവില്‍ വളര്‍ത്താനാകുന്നതും വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളതുമായ മത്സ്യങ്ങളെക്കുറിച്ചാണ് – അവയുടെ ശാസ്ത്രീയപരിപാലനത്തെക്കുറിച്ചാണ് ഈ പുസ്തകം. വളര്‍ത്തുമത്സ്യങ്ങളുടെ വളര്‍ച്ച-തീറ്റ-പ്രജനന-വിളവ് രീതികളാണ് ആദ്യഭാഗത്ത്. ചെമ്മീന്‍, ഞïണ്ട് കൃഷിയുടെ അടിസ്ഥാനപാഠങ്ങളും രോഗ-പ്രതിരോധ മാര്‍ഗങ്ങളുമാണ് ശേഷമുള്ള താളുകളില്‍. മനോഹരവര്‍ണങ്ങളാല്‍ അക്വേറിയങ്ങളില്‍ കൗതുകക്കാഴ്ചയൊരുക്കുന്ന അലങ്കാരമത്സ്യങ്ങളിലെ ഏയ്ഞ്ചല്‍ ഫിഷ്, ഗ്ലോ ഫിഷ്, ഗപ്പി, ഗോള്‍ഡ് ഫിഷ്, ഗൗരാമി, ചിത്രശലഭമത്സ്യം ഉള്‍പ്പെടെയുള്ള മുഖ്യയിനങ്ങളെയും അവയുടെ പ്രത്യേകതകളെയും തുടര്‍ന്ന് പരിചയപ്പെടാം.
Jimmy Valentine
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശക്തമെന്നും സുരക്ഷിതമെന്നും കരുതപ്പെടുന്ന ലോക്കറുകള്‍ ജിമ്മി വാലന്റൈന്‍ എന്ന കവര്‍ച്ചക്കാരനുമുന്നില്‍ ‘വെണ്ണകണക്കെ മൃദുല’മാകുന്നു. ബാങ്കുകൊള്ള തുടര്‍ക്കഥയാക്കിയ ബുദ്ധിമാനായ ഈ കുറ്റവാളിയെ തിരഞ്ഞെത്തുകയാണ് ഡിറ്റക്ടീവ് ബെന്‍ പ്രൈസ്. കുറ്റവാളിയില്‍ ഒരു പരിവര്‍ത്തനം സാധ്യമാണോ? ഒരു കുറ്റവാളി എന്നും കുറ്റവാളിതന്നെയായി തുടരുമോ? എന്ന ചോദ്യമാണ്, ഒ. ഹെന്റിയുടെ ഈ വിഖ്യാതരചനയുടെ മര്‍മം.
പുനരാവിഷ്‌കാരം: ജയ്സണ്‍ കൊച്ചുവീടന്‍888 Aksharapattukal
₹600.00Original price was: ₹600.00.₹480.00Current price is: ₹480.00.കുട്ടികള്‍ക്ക് താളത്തില്‍ ചൊല്ലി രസിക്കാനും ഒപ്പം, അവരില്‍ അക്ഷരമുറപ്പിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഗുണകരവുമായ 888 അക്ഷരപ്പാട്ടുകളുടെ ബൃഹത്തായ ഈ സമാഹാരം മലയാള ബാലസാഹിത്യശാഖയില്‍ ഇദംപ്രഥമമാണ്.
Vidyalaya Kavithakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ഹൃദയവയലില്‍ അക്ഷരവിത്തുകള്‍ പാകിമുളപ്പിക്കുന്ന, വാക്കിന്‍തുമ്പത്ത് കെടാത്തിരികള്‍ കൊളുത്തിവെക്കുന്ന ഈ കവിതകള്‍ വിദ്യാലയ അങ്കണത്തിലും അതിനു പുറത്തും കൊച്ചുകൂട്ടുകാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനടക്കുന്നു. ഉള്ളില്‍ നന്മയുടെ വെളിച്ചം നിറയ്ക്കുന്ന ഈ ബാലകവിതകള്‍, കൈകൊട്ടി താളംതുള്ളാന്‍ പാട്ടുകള്‍ പാടിത്തരികയാണ്, അത്ഭുതകഥകളുടെ ചെപ്പുതുറക്കുകയാണ്.
Ningalude Jeevithatheyum Thozhilineyum Engane Aaswadyakaramaakkaam
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.ഈ പുസ്തകത്താളുകളില്‍ നിങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് നിങ്ങളെത്തന്നെയാണ്, നിങ്ങളുടെ ചുറ്റുമുള്ളവരെയാണ്, ചുറ്റുപാടുകളെയാണ്. നിങ്ങളില്‍ അന്തര്‍ലീനമായ കഴിവുകള്‍, വാസനകള്‍, മിടുക്കുകള്‍ ഒക്കെ ഇതിലൂടെ തെളിഞ്ഞു തെളിഞ്ഞുവരുന്നു. ജീവിതത്തെ വെളിച്ചംകൊണ്ടുനിറയ്ക്കുന്ന നിധികുംഭങ്ങള്‍ ഇതില്‍ മറഞ്ഞിരിപ്പുണ്ട്. അവ നിങ്ങളുടെ ഭാവിയെ സമ്പന്നമാക്കും, സാര്‍ഥകമാകും.
PSC Pareekshakalile Samuhyasasthram
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.പി.എസ്.സി. പരീക്ഷകളില്‍ ഇടം നേടാന്‍ സാധ്യതയുള്ളതും, ആവര്‍ത്തനസ്വഭാവത്തോടെ അതില്‍ ഇടം നേടിക്കൊണ്ടïിരിക്കുന്നതുമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ കൈപ്പുസ്തകത്തില്‍. ചരിത്രം, നരവംശശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വൈജ്ഞാനികമേഖലകളെ സ്പര്‍ശിച്ച്, അവശ്യമറിയേണ്ടï പ്രമേയങ്ങളെ ഝ&അ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഇതില്‍.















