Shop
Aa Maratheyum Marannu Marannu Njan
₹99.00Original price was: ₹99.00.₹79.00Current price is: ₹79.00.ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെ ന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞു തരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയു മാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്ന തെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. കഥകൾകൊണ്ട് പലപ്പോഴും നമ്മെ മോഹിപ്പിച്ച മീര ഇതാ ഒരു നോവല്‍കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു. ഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യ പ്രവാഹം തന്നെ ഈ നോവല്‍.
Excel English speaking Course
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.ഇംഗ്ലീഷ് എന്ന ലോകഭാഷയുടെ സങ്കീർണമായ ഘടനയും ശരിയായ പ്രയോഗവും വേഗത്തിൽ മനസ്സിലാക്കുവാനും ആത്മവിശ്വാസത്തോടെ ഭാഷ കൈമാറ്റംചെയ്യുവാനുമുള്ള ഉത്തമമാർഗദർശിയാണ് ഈ ഗ്രന്ഥം. നിത്യജീവിതത്തിലെ ഒട്ടനേകം സന്ദർഭങ്ങളിൽ കാര്യക്ഷമമായി ഉപയോഗിക്കുവാനുതകുന്ന വിധത്തിൽ ഉച്ചാരണം, ശൈലികൾ, ഭാഷാപ്രയോഗങ്ങൾ, സംഭാഷണങ്ങൾ, ദ്വിപദങ്ങൾ തുടങ്ങിയ വിഭിന്നങ്ങളായ ഭാഷാഘടകങ്ങളെക്കുറിച്ച് ഇവിടെ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. കൂടെ, കത്തെഴുത്ത് എന്ന കല സ്വായത്തമാക്കുവാനുള്ള വിലപ്പെട്ട വിവരണങ്ങളും.
Kadopanishath
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.വേദാന്തചിന്താമണ്ഡലത്തെ പ്രദീപ്തമാക്കുന്ന ഉപനിഷത്തുകളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന കഠോപനിഷത്തിന്റെ സംസ്കൃത മൂലവും മലയാളപരിഭാഷയുമാണ് ഇതില്‍. നചികേതസ്സിനും യമധര്‍മദേവനും ഇടയിലെ സംവാദത്തിന്റെ രൂപത്തില്‍ ആവിഷ്കൃതമായ ഈ ഉപനിഷത്ത് പ്രധാനമായും ചര്‍ച്ചാവിഷയമാക്കുന്നത് മരണവും മരണത്തിനപ്പുറവുമാണ്. ആത്മജ്ഞാനം നേടുവാനും മരണമെന്ന സമസ്യയുടെ ഉത്തരം തേടുവാനുമുള്ള ശക്തിയാണ് ഈ ഉപനിഷദ്വായനയുടെ ഉപലബ്ധി.
My Favourite Colouring Book LKG
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.My First Learning All In One English Hindi Alphabet
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Bhagat Bhasil
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ആഖ്യാനവും ഘടനയും നിരന്തരം പരീക്ഷണോന്മുഖതയോടെ പുതുക്കിക്കൊണ്ട് മലയാള കഥയെ ഉള്ളടക്കപരമായി സമകാലികമാക്കുന്ന സോണിയ റഫീക്കിന്റെ കഥകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ഇന്നിന്റെ സൂക്ഷ്മാനുഭവങ്ങൾ പകർത്തുന്ന ഭഗത് ഭാസിൽ, അന്റാർട്ടിക്ക, ജയന്റ്മാൾ തുടങ്ങി ഒൻപത് കഥകൾ.
Dalgona Coffium Mattu Paniyangalum
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ഡാല്‍ഗോണ കോഫിയും അമേരിക്കാനോ കോഫിയും മാക്കിയോട്ടോ കോഫിയും മുതല്‍ ചക്കരക്കാപ്പിയും ചുക്കുകാപ്പിയും നെയ്കാപ്പിയും വരെ, പര്‍പ്പിള്‍ ടീയും സിന്നമണ്‍ ടീയും ലെമണ്‍ ഹണി ഗ്രീന്‍ ടീയും മുതല്‍ സുലൈമാനി ചായയും മസാലച്ചായയും പുതിന ചായയും വരെ-ഇത്തരത്തിൽ ആവി പാറുന്ന കോപ്പകളെക്കുറിച്ചാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗം. പാനീയങ്ങള്‍ എന്ന രണ്ടാം ഭാഗത്ത് ഉണക്കമുന്തിരിയും ചാമ്പയ്ക്കയും വെള്ളരിക്കയും മുതല്‍ ചീരയും കറ്റാര്‍വാഴയും വാഴപ്പിണ്ടിയും വരെ, ഒപ്പം, തീര്‍ത്തും വ്യത്യസ്തങ്ങളായ, സൂപ്പുകളും സംഭാരങ്ങളും ഷേക്കുകളും ഹെല്‍ത്ത് ഡ്രിങ്കുകളും നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു.
124
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ ഈ മൂന്നക്ക സംഖ്യകൊണ്ട് വരച്ചിടാൻ ശ്രമിക്കുന്നു എന്നും, മിനിക്കഥയായി, നീണ്ട കഥയായി, ഇപ്പോൾ നോവ ലായും വരുന്ന ഈ കൃതിയെക്കുറിച്ച് പറയാം. കഴിഞ്ഞ നൂറ്റാണ്ടിൽ ഇതേ വകുപ്പ് പ്രകാരം ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഗാന്ധിയാണ് കേസിലെ കൂട്ടുപ്രതി. തീവ്രവാദ കുറ്റമാരോ പിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന താഹ വരെ എന്നും കൂട്ടിച്ചേർക്കാം. മനുഷ്യൻ എന്ന നിലയ്ക്കുള്ള അഭിമാനബോധവും ജീവിയുടെ ജീവിക്കാനുള്ള ത്വരയും തമ്മിൽ ഏതൊന്നു വേണമെന്ന് തീരുമാനിക്കാൻ പറഞ്ഞാൽ താങ്കൾ ഏത് തെരഞ്ഞെടുക്കും എന്ന് ഈ നോവൽ ചോദിക്കുന്നു. ഉച്ചത്തിലൊരു നിലവിളിയാണ് നോവലിൽ നായകന്റെ മറു പടി. വായനക്കാരുടെ മറുപടി ഏതാവാമെന്ന് ചോദിക്കാതെ ചോദിക്കുമ്പോൾ ഈ കൃതിയൊരു രാഷ്ട്രീയനോവലായി മാറുന്നു. ഒരു കൃതി രാഷ്ട്രീയമാവാൻ തുറന്ന രാഷ്ട്രീയ പ്രമേയം സ്വീകരിക്കണമെന്നില്ല. അത്തരമൊരു തുറന്ന പ്രമേയം സ്വീകരിക്കുന്നതുകൊണ്ട് ഈ നോവൽ വെറും രാഷ്ട്രീയ കൃതിയാവുന്നുമില്ല. – സിവിക് ചന്ദ്രൻ
Cosmos
₹399.00Original price was: ₹399.00.₹320.00Current price is: ₹320.00.മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സാഗൻ ഒരുക്കുന്നത്. വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ.
Makante Kurippukal
₹425.00Original price was: ₹425.00.₹340.00Current price is: ₹340.00.‘മകന് എഴുതിയ പത്മരാജന്’ എന്ന ഓര്മ്മപ്പരമ്പരയുടെ പൂര്‍ണ്ണരൂപം
Detective Prabhakaran
₹399.00Original price was: ₹399.00.₹320.00Current price is: ₹320.00.മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന് നായകനാകുന്ന മൂന്നു സമാഹാരങ്ങള്‍ ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.
Theendarichembu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.യുവകഥാകൃത്ത് മിഥുന് കൃഷ്ണയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ജനിതകഭൂപടം, ഉമ്മച്ചിത്തെയ്യം, തോട്ട, തീണ്ടാരിച്ചെന്പ് എന്നിങ്ങനെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ സംഭവഗതികള്‍ ചര്‍ച്ചചെയ്യുന്ന പതിനൊന്നു കഥകള്‍. ക്രമരഹിതവും പ്രതിബദ്ധരാഷ്ട്രീയം കൈയ്യൊഴിഞ്ഞതുമായ ഇന്നത്തെ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന ഈ രചനകള്‍ പാരസ്ഥിതികമായ ജാഗ്രതകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.Adimakeralathinte Adrushyacharithram
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.ദളിത് പരിപ്രേഷ്യയിൽ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേർക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമചന്തകളും, അടിമകൾ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജാതി മേൽക്കോയ്യുള്ള കേരള സമൂഹത്തിൽ അടിമത്തവും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി നിലനിന്നിരുന്നു എന്ന് ആധികാരിക പുരാശേഖര പിൻബലത്താൽ സ്ഥാപിക്കുന്ന ഒരു ഗവേഷണ കൃതിയാണിത്. അതോടോപ്പം കൊളോണിയൽ മിഷനറി ആധുനികതയുമായി ദളിതർ എങ്ങനെയല്ലാമാണ് ബന്ധപ്പെട്ടത് എന്നതിനെ വ്യക്തമാക്കുകയും ചെയ്യുന്നു.
Mukthakantam VKN
₹550.00Original price was: ₹550.00.₹440.00Current price is: ₹440.00.ശരിക്കു നോക്ക്യാ വി.കെ.എന്‍. ഒരു ഹാസ്യസാഹിത്യകാരന്‍ മാത്രല്ല, അതിനപ്പറാണ്. കഷായ ഗുളികേമെ കല്‍ക്കണ്ടïപ്പൊതി പോലെ കഴിപ്പിക്കാള്ള സൂത്രാണ് ഹാസ്യം എന്നേ ഞാന്‍ പറയൂ. അകത്ത് വേറ്യാ സാധനം. അത് അമര്‍ത്തിവായിച്ചാ അറിയാം. തൊടാന്‍ പേടീള്ളേനെ ചൊറിയുംന്ന് പറഞ്ഞ് മാറ്റിവെക്കൂലോ. പലര്‍ക്കും പേട്യാ ഞാന്‍ പറയണ കേട്ട്ണ്ടേï. മൂപ്പര്ടെ മുമ്പിലെങ്ങാന്‍ ചെന്ന് പെട്ടാല്‍-അതോണ്ടï് പലരും കാണാന്‍ നിക്കില്യാ. പടിഞ്ഞാട്ട് പൂവും. അതന്ന്യാ വികെയെന്റെ എഴുത്തിനെ കള്ളീലാക്കണേന്റെ രഹസ്യോം…
വികെയെന്നെപ്പറ്റി ആരും പുസ്തകം എഴുതാത്തതെന്താന്ന് ഞാന്‍ ആലോചിച്ച്ണ്ട്ï്. എന്തൊക്കെ കാര്യങ്ങളാ ആ മനുഷ്യന്റെ ജീവിതത്തിലും ചിന്തേലും. ആരെങ്കിലും അതിന് മെനക്കെട്വോ… മെനക്കെട്ടാലും പറ്റ്വോ എന്നൊക്കെങ്ങനെ ചിന്തിക്കും.
അതിനൊരു ഉത്തരോം പരിഹാരോം ആയിരിക്ക്യാണ് മുക്തകണ്ഠം വികെഎന്‍.
അവതാരികയില്‍ നമ്പൂതിരി
Irinjalakudakku Chuttum
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.വര്‍ഷങ്ങളായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന, പ്രയിപ്പെട്ട നടനും പാര്‍ലമെന്റ്ംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകള്‍.
Ikigai : The Japanese Secret To A Long And Happy Life
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.ഇക്കിഗായ്
ആഹ്ലാദകരമായ ദീര്‍ഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം
‘നിങ്ങള്‍ക്ക് നൂറുവര്‍ഷം ജീവിച്ചിരിക്കാന്‍ ഒരു വഴിയേയുള്ളൂ,
അത് സദാ ഊര്‍ജസ്വലരായിരിക്കുക എന്നതാണ്”
– ജപ്പാന് പഴമൊഴി
ജപ്പാന്‍കാരെ സംബന്ധിച്ച്, എല്ലാവര്ക്കും ഒരു ഇക്കിഗായ് ഉണ്ട് – അതായത്, ജീവിക്കാന്‍ ഒരു കാരണം. ലോകത്തില്‍ ഏറ്റവുമധികം ദീര്‍ഘായുസ്സോടെ ആളുകള്‍ ജീവിക്കുന്ന ആ ജപ്പാന് ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തില്‍, ആഹ്ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ – അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് – ഓരോ ദിനവും അര്‍ഥനിര്‍ഭരമാക്കാന്‍ കഴിയും. രാവിലെ എഴുന്നേല്‍ക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാന്‍കാര്‍ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ retire എന്നതിന് തുല്യമായ അര്‍ഥമുള്ള ഒരു വാക്ക് വാസ്തവത്തില്‍ ജപ്പാന് ഭാഷയില്‍ ഇല്ല). ഓരോ ജപ്പാന്കാരനും സജീവമായി അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളിലേര്‍പ്പെടുന്നു, എന്തുകൊണ്ടെന്നാല്‍, അവര്‍ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട് – സദാ ക്രിയാത്മകമായിരിക്കുന്നതിലൂടെയുള്ള ആഹ്ളാദം.
എന്താണ് നിങ്ങളുടെ ഇക്കിഗായ്?















