Shop
Anushtana Sreshtan Doctor
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.വിദ്യാലയശിക്ഷണം ലഭിക്കാത്ത ക്ഷേത്ര ജീവനക്കാരനും കര്‍ഷകനും ആയ പിതാവ്, സമുദായത്തില്‍ ആദ്യമായി ആറാം ക്ലാസ്സുവരെ വിദ്യാലയശിക്ഷണം നേടിയ അമ്മ, സമുദായത്തില്‍നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി. പാസ്സായി സര്‍ക്കാര്‍ ജോലി നേടിയ ജ്യേഷ്ഠസഹോദരി – ഇവരുടെ പരിചരണത്തില്‍ വളര്‍ന്നുവന്ന ഉണ്ണി എന്ന ശങ്കരന്‍കുട്ടി. കഠിനാധ്വാനം ചെയ്ത് പഠിച്ച് സമുദായത്തിലെ പ്രഥമ ഡോക്ടര്‍, സര്‍ജന്‍, ഒബ്സ്റ്റട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ് എന്നീ നിലകളില്‍ പേരെടുത്തു. 1971 മുതല്‍ ജന്മനാട്ടില്‍തന്നെ ഇരുപത്തൊമ്പതര വര്‍ഷം കേരള ഗവണ്‍മെന്റിന്റെ കീഴിലും, അര്‍ധശതകത്തിലേറെയായി ജന്മനാട്ടില്‍തന്നെ സഹോദരതുല്യരായ നാട്ടുകാര്‍ക്കും സേവനം ചെയ്തതിലെ / തുടരുന്നതിലെ ആത്മസംതൃപ്തിയാണ് ഈ ഓര്‍മക്കുറിപ്പുകളില്‍.
Chakka Mahathmyam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.വറുതിനാളുകളില്‍ നമ്മുടെ അടുക്കളത്തിണ്ണയില്‍ ഇടംപിടിച്ചിരുന്ന ചക്കയുടെ കഥ പഴഞ്ചനായിരിക്കുന്നു. ‘സംസ്ഥാനഫലം’ എന്ന പെരുമ പറയുമെങ്കിലും, കേരളീയരുടെ തീന്‍പരിഗണനയില്‍ ഇന്ന് ചക്ക കടന്നുവരാറേയില്ല. പഞ്ഞമാസങ്ങളെ വിരുന്നൂട്ടിയിരുന്ന ആ അത്ഭുതഫലത്തിന്റെ സവിശേഷതകളാണ് ഈ പുസ്തകത്തില്‍. പ്ലാവിലക്കരിയും പ്ലാവിലത്തൊപ്പിയും മുതല്‍ പ്ലാവിന്‍വിറകിലെ യാഗാഗ്നി വരെ. സ്വാദിലും പോഷകമൂല്യത്തിലും മുമ്പനും വമ്പനുമായ ചക്ക കൊണ്ടു തയ്യാറാക്കുവാനാകുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് മുഖ്യം.
ചക്കച്ചുളയും ചക്കക്കുരുവുമൊക്കെ ചേരുവകളാകുന്ന അടയും ദോശയും പത്തിരിയും സമോസയും സ്റ്റൂവും പച്ചടിയും മറ്റും ഇവിടെ രുചിച്ചറിയാം; നാവില്‍ മധുരം ചേര്‍ക്കുന്ന മിഠായിയും പായസവും ഹല്‍വയും പുഡ്ഡിംഗും മില്‍ക്ക് ഷേക്കും മറ്റും കൊതിതീരെ ആസ്വദിക്കാം. അനുബന്ധമായി, ലേഖിക ഗൃഹാതുരതയുടെ ‘അരക്കി’ട്ടുറപ്പിച്ച ചക്കക്കുറിപ്പുകളും.Valsyayanan parayathathu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.സ്നേഹവും തന്നിഷ്ടവും തലയ്ക്കുകേറി മത്തുപിടിച്ച സുന്ദരിക്കോതകള്‍! ആ അനന്യയും ജ്യോത്സനയും ഈ കാലഘട്ടം നീട്ടിത്തരുന്ന യുവത്വത്തിന്റെ പ്രതിനിധികള്‍! ചൊടിയുള്ള കോളേജ് വിദ്യാര്‍ഥിനികള്‍. സ്വവര്‍ഗാനുരാഗികള്‍. രണ്ടുപേരും വിവാഹിതരായി ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതിന്റെ പരിണതഫലം ആ യുവതികള്‍ക്കിടയിലും കോളേജിലും ഹോസ്റ്റലിലും അവരുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ സൃഷ്ടിക്കുന്ന ചലനങ്ങളും സംഭവവികാസങ്ങളും! ആ മാദകസുന്ദരിമാരുടെ ജീവിതലയ താളങ്ങളുടെ പുതുക്കമാര്‍ന്ന കഥ! ന്യൂജനറേഷന്റെ വൈകാരിക
സംഘര്‍ഷങ്ങളുടെ നേര്‍ച്ചിത്രമാണീ നോവല്‍.Chethumbalukal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നിരവധി അര്‍ത്ഥതലങ്ങളുള്ള ശീര്‍ഷകം പോലെ അനവധി സൂചനകള്‍ നല്‍കുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിന്റെ മാരകമായ മൂര്‍ച്ചയില്‍ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിന്റെ പീഢനമുറികളില്‍ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങള്‍ ) കുരുങ്ങിയ സ്ത്രീകളുടെ കഥകള്‍ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിന്റെ സഹനസത്യങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ അനന്യമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിന്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീര്‍ണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്.
L.P. – U.P. Quiz
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ആറ്റം മുതല്‍ ഗ്രഹം വരെ, കൊടുമുടി മുതല്‍ സമുദ്രഗര്‍ത്തം വരെ, ശ്രീബുദ്ധന്‍ മുതല്‍ ശ്രീനാരായണഗുരു വരെ, യൂറി ഗഗാറിന്‍ മുതല്‍ ബചേന്ദ്രി പാല്‍ വരെ, വിക്രം സാരാഭായ് മുതല്‍ സാലിം അലി വരെ, ഉമ്മന്‍ ചാണ്ടി മുതല്‍ നരേന്ദ്ര മോദി വരെ, പി.ടി. ഉഷ മുതല്‍ ലതാ മങ്കേഷ്‌കര്‍ വരെ…
വ്യത്യസ്തവിഷയങ്ങളെ, വ്യത്യസ്തമേഖലകളെ സ്പര്‍ശിക്കുന്ന വിജ്ഞാനനുറുങ്ങുകളുടെ ഭണ്ഡാരമാണ് ഈ പുസ്തകം. ഇതില്‍ സയന്‍സും സ്പോര്‍ട്സും പോയട്രിയും പൊളിറ്റിക്സും ഫിലോസഫിയും ഫിലിമും ഒക്കെ അറിവിന്റെ കൗതുകകരമായ പാറ്റേണുകള്‍ തീര്‍ക്കുന്നു. എല്‍.പി., യു.പി. ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഭാവിയിലെ മത്സരപരീക്ഷകളിലേക്കുള്ള ആദ്യചുവടുകൂടിയാകും ഈ പ്രശ്നോത്തരി.Mumbai
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭാവി സ്വപ്നംകണ്ട് അകലങ്ങള്‍ തേടി വിദൂരതയിലെത്തി ജീവന്‍ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍, ആഴങ്ങളുടെ അഗാധതയില്‍ നീന്തലറിയാതെ മുങ്ങിപ്പോയ വിദ്യാര്‍ഥി, ഉള്ളതെല്ലാം വിറ്റുപെറുക്കി പുതിയ വാസസ്ഥലം കണ്ടെത്തി ജീവിതം ആരംഭിച്ചപ്പോള്‍ വിധി തകര്‍ത്തെറിഞ്ഞ് ദാരുണമാക്കിയ കുടുംബം, ഒന്നൊന്നായി പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ നീറുന്ന അനുഭവങ്ങള്‍, സന്തോഷവും സ്നേഹവും ദുഃഖവും പങ്കിടാന്‍ ഒന്നിച്ചുചേരുന്ന സുഹൃത്തുക്കള്‍. നൊമ്പരപ്പെടുത്തുന്ന, തികച്ചും വ്യത്യസ്തങ്ങളായ, ആറ് സാങ്കല്‍പ്പികകഥകള്‍; ലഘുനോവലിന്റെ ദൈര്‍ഘ്യം വരുന്ന രണ്ടു കഥകള്‍ ഉള്‍പ്പെടെ.
Bhoomisasthram quiz
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭൂമിയോളം വിസ്തൃതമായ പഠനമേഖലയാണ് ഭൂമിശാസ്ത്രം. ഭൗമവിജ്ഞാനത്തിന്റെ അനന്തവിശാലമായ പ്രപഞ്ചത്തെ അടരടരുകളായി അടുക്കിയണ്ടിരിക്കുകയാണ് ഈ ചെപ്പില്‍. നമ്മുടെ ‘വാസഗ്രഹ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതില്‍ അടുക്കോടും ചിട്ടയോടും ക്രമീകരിച്ചിരിക്കുന്നു. ഋതുപരിണാമം മുതല്‍ ആഴക്കടലുകളും നിബിഡവനങ്ങളും വരെ, ഭൂമിയുടെ ഘടന മുതല്‍ ഭൂപടനിര്‍മാണം വരെ ഈ ചോദ്യോത്തര പുസ്തകത്തിലുണ്ട്. ലോക / ഭാരത / കേരള ഭൂസവിശേഷതകളിലൂടെയുള്ള ഈ പര്യടനം ജ്യോഗ്രഫിയില്‍ അടിസ്ഥാനധാരണ ആര്‍ജിക്കുവാന്‍ ആര്‍ക്കും സഹായകമാകും; ഒപ്പം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഭൂമിശാസ്ത്രപഠനസഹായിയും മത്സരപരീക്ഷാഗൈഡുമായി പ്രയോജനപ്പെടും.
Paranju Paranju Paranju
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്തവര്‍ക്കുമാണ് 23 കഥകളുടെ ഈ സമാഹാരം. ‘എച്ച് & സി @75’ ബാലകഥാമത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇവ, കഥകളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് ഭാവനയുടെ പൂഞ്ചിറകുകള്‍ നല്‍കും; വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഗഗനപഥങ്ങളെ തൊട്ടുരുമ്മുന്ന ചിറകുകള്‍. ശൈശവസഹജമായ ഉത്സാഹത്തിമിര്‍പ്പിന്റെയും ഉല്ലാസഘോഷത്തിന്റെയും മഷിപ്പരപ്പില്‍ തൂലിക മുക്കി എഴുതപ്പെട്ട ഈ കഥകള്‍, നന്മയുടെ പാഠങ്ങളായി പുതുതലമുറയെ വലിയ വലിയ ശരികളിലേക്കു വഴിനടത്തുന്നവയാണ്.
Bharathapadham
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.‘ഭാരതപഥ’ത്തിലൂടെ ഒരു ഓപ്പൺ ഡിബേറ്റിനാണ് സുമേഷ് വായനക്കാരെ ക്ഷണിക്കുന്നത്. അതിലെല്ലാം വാദത്തിൻ്റെയും എതിർവാദത്തിൻ്റെയും സന്ദർഭങ്ങളുണ്ട്. പ്രസന്നമായൊരു വിചാരകൗതുകത്തോടെയാണ്, ഈ എഴുത്തുകാരൻ മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ ജീവിതവിവക്ഷകൾ നിരീക്ഷിക്കുന്നത്. അവരുടെ ജീവിതസന്ദർഭങ്ങളുടെ ബാഹ്യവും ആന്തരികവുമായ വിചാരണയ്ക്ക് എഴുത്തുകാരൻ മുതിരുന്നു. തനിക്ക് ബോധ്യപ്പെട്ടതും താൻ ഉൾക്കൊണ്ടതുമായ കഥാപാത്രദർശനത്തിലൂടെയാണ് ‘ഭാരതപഥം’ വികസിക്കുന്നത്.
Pyramid
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ജീവിതത്തിൻ്റെ കഥാതിണർപ്പുകൾ
തെളിനീരൊഴുക്കുപോലെ ആത്മശുദ്ധിയുള്ള കഥകൾ. അകം കുളിർത്ത് ജീവസാരത്തിൽ ലയിക്കുന്ന നേരെഴുത്തുകൾ. ഗ്രാമാനുഭവങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി മനുഷ്യജീവിതത്തിലെ ധർമസങ്കടങ്ങൾ പകുത്തു വായിച്ച ഒരു കഥാകൃത്തിൻ്റെ നേർവിനിമയങ്ങളും ഹൃദയനിവേദനങ്ങളുമാണ് ഈ കഥകൾ. കരുണയുടെ തലോടലിൽ സാന്ത്വനവും വിവേകവും ഏകുന്നു റഫീക്ക് പട്ടേരിയുടെ കഥകൾ.Ursula markose phonecheyyunnu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയിൽ ഉയരുന്നത്. നർമപരിഹാസങ്ങളുടെ മാരകചേരുവയാൽ, ലോകത്തിൻ്റെ വികൃതയാഥാർഥ്യങ്ങൾ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമർത്തിയ കരച്ചിൽ ശ്വാസക്കുഴലിൽ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളിൽ ചൂടിയ ഊർസുലയും ഒക്കെ മനുഷ്യവാഴ്വിൻ്റെ ഈ കാനേഷുമാരിയിൽ കയ്യൊപ്പുപതിപ്പിക്കുന്നു.
Pappathi
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരുടെ രചനാസമാഹാരമാണ് ‘പപ്പാതി’. അധ്യാപകരൊക്കെയും എഴുത്തുകാരോ, എഴുത്തുകാരൊക്കെയും അധ്യാപകരോ അല്ലെന്നിരിക്കെ ഇതിൽ സൃഷ്ടിവൈഭവം തിരയുന്നതിൽ പ്രസക്തിയില്ല. അവരൊക്കെയും ഈ പുസ്‌തകത്തിൽ കഥയും കവിതയുമായി വായനക്കാരെ എതിരേൽക്കുന്നു എന്ന് മാത്രം. ഇതിൽ അടയാളപ്പെടുന്നത് ഈ വിദ്യാലയമാണ്, ഈ വിദ്യാലയത്തിൻ്റെ അധ്യാപകസമ്പത്താണ്, അതപ്പാടെ പ്രതിഫലിക്കുന്ന വിദ്യാർത്ഥി സമൂഹമാണ്…
Irunda nizhalukal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.യാഥാർഥ്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കുന്നതിനേക്കാൾ, സ്വയം ഉൾവലിഞ്ഞ് നിതാന്തസ്വപ്നങ്ങളിൽ നിർവൃതി അടയുന്ന ഒരു കലാകാരൻ്റെ ഹൃദയസ്പർശിയായ കഥ.
English English Malayalam Dictionary
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Mazhayilundaya Makalum Mattu Mazhakadhakalum
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മനുഷ്യഗാഥകൾ ഇരമ്പുന്ന ഒരു വൻകടൽ മഴയനുഭവങ്ങളാൽ സൃഷ്ടിക്കുകയാണ് ഈ കഥകൾ. വർഷബിന്ദുക്കൾ ജീവിതങ്ങൾക്കുമേൽ കനിവായും കനലായും തൂളുന്നത് വായനക്കാർക്ക് ഇതിൽ കാണാം. ജനിയിലും മൃതിയിലും സന്തോഷത്തിലും സന്താപത്തിലുമൊക്കെ ഇവിടെ നനുത്തും കനത്തും ചാഞ്ഞും ചെരിഞ്ഞും മഴ പെയ്‌തിറങ്ങുന്നു. ഈ ആർദ്രകഥകൾ ഒരു ഈറൻകാറ്റുപോലെ നിങ്ങളെ വന്നുതൊടും, ഒരു ചാറ്റൽമഴപോലെ നിങ്ങളെ നനയ്ക്കും, മഴ കഴിഞ്ഞും മരംപെയ്യുംപോലെ നിങ്ങളിൽ നിത്യം നിലനിൽക്കും.
Thirikeyodunna Theevandikal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ദൈവം മൂകനും ബധിരനുമോ എന്നു സംശയിപ്പിക്കുന്ന നമ്മുടെ കാലത്തെയോര്‍ത്തു വേവുന്ന, അരുതായ്മകള്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന നമ്മുടെ സമൂഹത്തെയോര്‍ത്തു നോവുന്ന ഈ താളുകളില്‍ വായനക്കാര്‍ക്കു രുചിക്കാനാകുക രൂക്ഷവിമര്‍ശനത്തിന്റെ കാഞ്ഞിരക്കയ്പാണ്. ജനങ്ങള്‍ക്കുമേല്‍ വീഴുന്ന ഓരോ പ്രഹരവും അവര്‍ വടികളാക്കുമെന്ന് ഇത് അധികാരമുഷ്‌കുകള്‍ക്ക് താക്കീതുനല്‍കുന്നു. അന്യായങ്ങളുടെ കരിമ്പട്ടികയില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ പതിച്ച നിരവധിയായ കൈയൊപ്പുകള്‍ക്ക് ഇത് നമ്മെ സാക്ഷിയാക്കുന്നു; ‘സാക്ഷരകേരള’ത്തിന്റെ നെഞ്ചില്‍ പുകയുന്ന അനവധിയായ നെരിപ്പോടുകളുടെ ചൂട് നമുക്ക് അനുഭവവേദ്യമാക്കുന്നു. മതവും മാധ്യമവും മദ്യവും മാംഗല്യവുമൊക്കെ ഇവിടെ നീതിയുക്തമായ വിധിപ്രസ്താവം കാക്കുന്നു. ”ജീവനനിഷേധികളായ പ്രവൃത്തികളോടുള്ള അമര്‍ഷത്തിന്റെ ചുരുക്കെഴുത്തുകള്‍” എന്നാണ് ഈ പുസ്തകത്തിന് എഴുത്തുകാരന്‍ നല്‍കുന്ന വിശേഷണം.














