• Adiyalapretham

    Original price was: ₹180.00.Current price is: ₹144.00.

    ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്‍. അടിയാളപ്രേതത്തിന്‍റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താന്‍ പുതിയകാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീന്‍ കത്തോലിക്കനായ അമ്പച്ചിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലര്‍ത്തി അനായാസകരമായിട്ടാണ് എഴുത്തുകാരന്‍ കഥ പറയുന്നത്. അപസര്‍പ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്‍റെ കേന്ദ്രബന്ധു നിസ്സഹായനായ കീഴാളന്‍ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്‍റെ ഇടവഴികളില്‍ കീഴാളച്ചോര വീണുകിടക്കുന്നു.

  • ORU DESHAM OONE VARAYKKUNNU

    Original price was: ₹180.00.Current price is: ₹144.00.
  • Udalaazham

    Original price was: ₹180.00.Current price is: ₹144.00.

    നമ്മുടെ ഇരുണ്ട കാലത്തോട് ഇത്രമേല്‍ സര്‍ഗ്ഗാത്മകമായി കലഹിക്കുകയും പ്രകോപിപ്പിക്കുകയും ഒരു പുനര്‍ വിചിന്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു നോവല്‍ സമീപകാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല.

  • Rogangalum Prathividhikalum

    Original price was: ₹180.00.Current price is: ₹144.00.

    നമ്മെ സാധാരണയായി ബാധിക്കുന്ന ചില രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, സാമാന്യമായി ഉപയോഗപ്പെടുത്താവുന്ന ആയുർവേദ ഔഷധങ്ങൾ, ആചരിക്കേണ്ട പഥ്യക്രമങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്ന ഗ്രന്ഥം.

  • 10 Kunjikathakal

    Original price was: ₹180.00.Current price is: ₹144.00.

    ജീവിതത്തില്‍ വഴിവെളിച്ചമാകുന്ന കുറെ സന്ദേശങ്ങളാണ് ഈ ‘കുഞ്ഞിക്കഥകളി’ലൂടെ അവതരിപ്പിക്കുന്നത്. ഭാഷാപ്രയോഗത്തിന്റെ ലാളിത്യവും ഭാവനാസഞ്ചാരത്തിന്റെ അസാധാരണത്വവും കൊണ്ട് അവിസ്മരണീയമാകുന്ന വായനാനുഭവം. രസികന്‍ ചിത്രങ്ങളുടെ അകമ്പടിയുമായി ഇത് ഉണ്ണിക്കിടാങ്ങളുടെ കണ്ണും കരളും കവരുന്നു.

  • 21 Sasthraprathibhakal

    Original price was: ₹180.00.Current price is: ₹144.00.

    ശാസ്ത്രപുരോഗതിക്കും അതിലൂടെ മനുഷ്യനന്മയ്ക്കും കരണക്കാരായിത്തീര്‍ന്ന ശാസ്ത്രപ്രതിഭകളില്‍ ഇരുപത്തിയൊന്നു പേരുടെ ലഘുജീവചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജ്ഞാനദാഹികളായ കുട്ടികള്‍ക്ക് അറിവുപകരുന്നതോടൊപ്പം ജീവിതപാതയില്‍ മുന്നേറാനുള്ള പ്രചോദനവും ലഭ്യമാക്കുന്ന ബാലശാസ്ത്രസാഹിത്യഗ്രന്ഥം.

  • Parayipetta Pandhirukulam

    Original price was: ₹180.00.Current price is: ₹144.00.

    വാമൊഴിയിലൂടെ പ്രചരിച്ച് മലയാളിമനസ്സുകളില്‍ കുടിയേറ്റക്കാരായ ഒരു പറയസ്ത്രീയുടെയും അവര്‍ ജന്മമേകിയ പന്ത്രണ്ടïു മക്കളുടെയും അമരഗാഥ.
    ഒരു ബ്രാഹ്മണോത്തമനും പറയമാടത്തില്‍ പിറന്ന പത്‌നിക്കും അവരുടെ ദേശ സഞ്ചാരത്തിനിടെ ജനിച്ച മക്കളുടെ പുരാവൃത്തം ഹൃദ്യമായ ഭാഷയില്‍ കഥയായി പകരുകയാണ് ഇവിടെ. കുലത്തിനും ജാതിക്കുമപ്പുറം മനുഷ്യനെന്ന മഹാപ്രതിഭാസത്തിന്റെ സത്ത അന്വേഷിക്കുകയാണ് ഗ്രന്ഥകാരി.
    സംഗൃഹീതപുനരാഖ്യാനം: രമാ മേനോന്‍
    ചിത്രീകരണം: നമ്പൂതിരി.

  • Padmarajante Veendedutha Kathakal

    Original price was: ₹180.00.Current price is: ₹144.00.

    മറവിയുടെ ആഴത്തിലേക്ക് അപ്രത്യക്ഷമാകുവാന്‍ വിസമ്മതിച്ച്, കാലത്തിനുമേല്‍ നിരന്തരം വാക്കുകള്‍ കൊത്തിവച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ അസമാഹൃതരചനകളുടെ സമാഹാരം. വെളിച്ചത്തോട് അതൃപ്തി ഭാവിച്ചു കിടന്ന ഈ കഥകളുടെ വായന, അന്തിവാനിന്‍കീഴിലെ അരണ്ട നാട്ടുവെളിച്ചത്തില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. അവതാരിക : ഉണ്ണി ആര്‍.

  • Makkale Engane Valarthanam?

    Original price was: ₹180.00.Current price is: ₹144.00.

    നല്ല അച്ഛനമ്മമാരാകുക എന്നത് ഏറെ ഉത്തരവാദിത്വമുള്ള പ്രവൃത്തിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ പുസ്തകം. കുട്ടിയുടെ മികച്ച ഗുരുക്കന്മാര്‍ മാതാപിതാക്കള്‍തന്നെയെന്നു തിരിച്ചറിയുവാന്‍, മക്കളെ ഉത്തമവ്യക്തിത്വത്തിന് ഉടമകളാക്കുവാന്‍ ഇത് പ്രചോദനമേകുന്നു. ഒപ്പം പേരന്റിങ്ങിന്റെ അടിസ്ഥാനാശയങ്ങളിലേക്ക് ഒരു എത്തിനോട്ടവും സാധ്യമാക്കുന്നു. കെ. ജയകുമാര്‍ന്റെ അവതാരിക

  • Sthrainathayude Athmabhashanangal

    Original price was: ₹180.00.Current price is: ₹144.00.

    സ്മൃതിയും ചിന്തയും ധ്യാനവും ഇഴചേര്‍ത്തു തുന്നിയ, ജ്ഞാനവിശുദ്ധിയുടെ പട്ടുറുമാലാണ് ഈ പുസ്തകം. ആത്മാവില്‍ ഉറവപൊട്ടുന്ന ആനന്ദധാരയില്‍ സ്‌നാനപ്പെടുവാന്‍, ഉടല്‍തന്ത്രികള്‍ മീട്ടിയുണര്‍ത്തുന്ന സങ്കീര്‍ത്തനത്തില്‍ നിമഗ്‌നരാകുവാന്‍ ഒരു ക്ഷണം. സ്‌ത്രൈണതയുടെ വേരും പടര്‍ച്ചയും ആന്തരികതയുടെ തുറസ്സില്‍ അന്വേഷിക്കുന്ന എഴുത്തുകാരിയെ ഇതില്‍ കാണാം. ബോബി ജോസ് കപ്പുച്ചിന്റെ അവതാരിക.

  • 1729 Maths Quiz

    Original price was: ₹180.00.Current price is: ₹144.00.

    A book that will sharpen your logical reasoning and increase your interest towards mathematics. This will help you absorb the basic knowledge in mathematics and widen your area of knowledge. Also contains solving steps for difficult questions.

  • Yajnam

    Original price was: ₹180.00.Current price is: ₹144.00.

    പഴമയുടെയും പാരമ്പര്യത്തിന്റെയും അരണിയിൽ പുകയുന്ന ഹൃദയങ്ങളുടെ കഥപറയുന്ന നോവൽ. മറക്കുടയ്ക്കുള്ളിലെ മഹാനരകം മാത്രമായിരുന്നില്ല നങ്ങേമയ്ക്കും മകൾ സാവിത്രിക്കും നേരിടുവാനുണ്ടായിരുന്നത് – ഒരു സ്മാർത്തവിചാരത്തിന്റെ തുടർച്ചയെന്നോണം ആയിരം നാവുകളോടെ ഉള്ളിൽ കലമ്പുന്ന സംശയങ്ങളും ആശങ്കകളും ന്യായവിസ്താരങ്ങളുമൊക്കെ അവരെ നിരന്തരം അലട്ടിക്കൊണ്ടേയിരിക്കുന്നതിന്റെ നഖചിത്രം.

  • Amma Veedu

    Original price was: ₹180.00.Current price is: ₹144.00.

    തലയ്ക്കുമീതെ തണലും നാവിൻതുമ്പിൽ അമൃതുമാകുന്ന അമ്മയും വീടുമാണ് ഈ സമാഹാരത്തിലെ കഥകളുടെയെല്ലാം പൊതുപ്രമേയം. മനുഷ്യർക്കു മാത്രമല്ല, കാറ്റിനും വെയിലിനും മഞ്ഞിനും മഴയ്ക്കും പക്ഷിക്കും പൂമ്പാറ്റയ്ക്കും അണ്ണാറക്കണ്ണനുമെല്ലാം ഈ കഥവീട് സ്വാഗതമോതുന്നു; അമ്മയുടെ സ്‌നേഹത്തണുപ്പിൽ പുലരുന്നവരാണ് ഇവിടുത്തെ പാർപ്പുകാർ.

  • Pattam Muthal Oommen Chandy Vare

    Original price was: ₹180.00.Current price is: ₹144.00.
  • Aarum Padipokum Ninnekurichu

    Original price was: ₹180.00.Current price is: ₹144.00.

    കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക നവോത്ഥാനത്തിൽ നിസ്തുലപങ്കുവഹിച്ച അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ച് ഇടശ്ശേരി, പി., വൈലോപ്പിള്ളി, ഒ.എൻ.വി., അക്കിത്തം, സച്ചിദാനന്ദൻ തുടങ്ങിയ പ്രശസ്തകവികളെഴുതിയ 57 കവിതകളുടെ സമാഹാരം. ഇതിഹാസതുല്യമായ ആ ജീവിതത്തെക്കുറിച്ച് പാടുവാൻ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും പ്രഗത്ഭരായ കവികൾ ഇവിടെ സംഗമിക്കുന്നു.

    പഠനം – ഡോ. ഉമർ തറമേൽ

    എഡിറ്റർ – ബക്കർ മേത്തല

  • Naaranathumalayile Kaattu

    Original price was: ₹180.00.Current price is: ₹144.00.

    കഥകളി പഠിക്കാൻ കടൽകടന്നുള്ള ‘പൂച്ചക്കണ്ണൻ സായിപ്പി’ന്റെ വരവ് ഒരു ചെറുഗ്രാമത്തിൽ സൃഷ്ടിക്കുന്ന ക്രമഭംഗങ്ങളുടെ കഥ. ‘പറയിപെറ്റ പന്തിരുകുലം’ ഐതിഹ്യത്തിന്റെ സുഗന്ധധൂപംകൂടി ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ക്രിസ്റ്റഫർ സായിപ്പും ശ്രീദേവിയും പിണ്ടിക്കണ്ണനും കരടിമുരുകനുമൊക്കെ ഈ കളിയാട്ടത്തറയിൽ നിറഞ്ഞാടുന്നു.