-
The Elephant and the Lion
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.‘The Elephant and the Lion’ is a collection of selected stories from Aesop fables. These stories retold in a simple language with beautiful illustrations are sure to fascinate young and old alike.
-
Macbeth
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Macbeth is one of the greatest tragedies by the world famous playwright William shakspeare. It is believed to have been staged first on 1606.
The play portrays about Macbeth, a General in Scottish army whose ambition ultimately leades to his downfall and death. The play focuses around evil, greed, supernatural, superstitions etc., and forewarns those who run after superstitions that destruction and chaos are its outcome.
This book gives you an abridged illustrated version of the greatest tragedy Macbeth, retold in simple narration.
-
Ayussinte parithoshikam
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.ഓർമ/അനുഭവം
മറവിക്ക് എതിരായ, ഒരു മനുഷ്യന്റെ കലാപമാണ് – ഓര്‍മകള്‍കൊണ്ട് അവന് പടുത്തുയര്‍ത്തുന്ന സ്മാരകമാണ് – ഈ പുസ്തകം. വിയര്‍പ്പും ചോരയും ചാലിച്ച് ആകാശവിസ്തൃതമായൊരു ക്യാന്‍വാസില്‍ തന്റെ ആയുര്‍രേഖകള്‍ പകര്‍ത്തുകയാണ് ഈ എഴുത്തുകാരന്; ചവിട്ടിക്കുഴച്ച മണ്ണും ചെളിയും കൊണ്ട്, സ്വന്തം ദേശം സാക്ഷിയായ ഋതുഭേദങ്ങളുടെ ‘ഇന്സ്റ്റലേഷന്’ ഒരുക്കുകയാണ്. മേശവിളക്കിന്റെ അരവെട്ടത്തിലിരുന്നുള്ള ഈ കഥപറച്ചിലിനുള്ളില്‍ ഗ്രാമപാതയുടെയും നഗരത്തെരുവിന്റെയും പട്ടാളബാരക്കിന്റെയും ഒക്കെ ചെത്തം നിറയുന്നു. ഒരു എളിയപ്രജയുടെ അനുഭവലോകം ഒരു നാടിന്റെ ചരിത്രാഖ്യാനമായി ഇവിടെ പരിണമിക്കുന്നു.
-
Dwimukhi
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.സ്നേഹവും വിശ്വാസവും വിതച്ച് ആനന്ദവും സമാധാനവും കൊയ്യേണ്ട ദാമ്പത്യത്തിൽ പൊരുത്തക്കേടുകളും കലഹങ്ങളും കളപോലെ പടർന്നേറി ആ നല്ല ഭൂമിയെ ഒരു വന്ധ്യനിലമാക്കിത്തീർക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ നോവൽരചന. കുടുംബഭദ്രതയുടെ മുഖംമൂടിയുമായി ഇരട്ടവേഷമാടുന്നവരുടെ സഹനത്തിന് ഒരു സാക്ഷ്യം. ലഹരിയും പീഡയും ഏല്‍പ്പിക്കുന്ന ക്ഷതങ്ങൾ ഇതിൽ ഉണങ്ങാത്ത വ്രണങ്ങളും മായാത്ത വടുക്കളുമായി മാറുന്നു. ഭ്രാന്തിൻ്റെയും മരണത്തിൻ്റെയും അതിർത്തിപ്രദേശത്ത് അഭയാർഥികളാകുന്നവരെ ഇവിടെ കണ്ടുമുട്ടാം. ”എല്ലാ സന്തുഷ്ടകുടുംബങ്ങളും പരസ്പരസാദൃശ്യമുള്ളവയാണ്. എന്നാൽ, ഓരോ അസന്തുഷ്ടകുടുംബവും അതിൻ്റേതായ രീതിയിൽ അസന്തുഷ്ടമാണ്” എന്ന ‘ടോൾസ്റ്റോയൻ ഫാമിലി ഫിലോസഫി’ ഈ കഥാപാത്രങ്ങൾ സ്മൃതിയിലേക്ക് ആനയിക്കുന്നു.
-
Srilankan yathrapusthakam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..
-
Karnakatha kuttikalkku
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സൂര്യസമാനം വിളങ്ങുന്ന കുണ്ഡലങ്ങളുമായി, രാജലക്ഷണങ്ങളോടെ പിറന്ന കുഞ്ഞ്. ലോകാപവാദം ഭയന്ന് കുന്തി നദിയിലൊഴുക്കിയ ആ പൈതലിന് അഭയമായത് തേരാളിയായ അതിരഥനാണ്. പരശുരാമനില്‍നിന്ന് അസ്ത്രവിദ്യ അഭ്യസിച്ച യോദ്ധാവ്, കൗരവശ്രേഷ്ഠന്‍ ദുര്യോധനന്റെ ആത്മമിത്രം, അംഗരാജ്യത്തിലെ യുവരാജാവ്… – പ്രശംസകളുടെയും വിശേഷണങ്ങളുടെയും കവചത്തിനുള്ളിലും ആ സൂതപുത്രന് അശാന്തനും അരക്ഷിതനുമായിരുന്നു. ജീവിതത്തില്‍ തുടര്‍ക്കഥയായ തിരസ്കാരവും, ‘നീചകുലജാതന്‍’ എന്ന അധിക്ഷേപവും, സ്വസഹോദരങ്ങളോടും കൃഷ്ണഭഗവാനോടും അടരാടേണ്ട നിര്‍ഭാഗ്യവും ആ കവചത്തെ നെടുകെ പിളര്‍ന്നുകൊണ്ടിരുന്നു. എങ്കിലും, യുദ്ധക്കളത്തില്‍ അവന് എതിരാളികളോട് സുധീരം പോരാടി; അവസാനശ്വാസവും അവസാനതുള്ളി രക്തവുംകൊണ്ട് ഹൃദയബന്ധുക്കളോടുള്ള കടംവീട്ടി; ”കര്‍ണനു തുല്യനായൊരു വില്ലാളി ഭൂമിയില്‍ ജനിച്ചിട്ടില്ല” എന്ന സ്തുതി മരണാനന്തരം ഏറ്റുവാങ്ങി. കുട്ടികള്‍ക്കുകൂടി ആസ്വദനീയമായവിധം കര്‍ണന്റെ അമരഗാഥയെ ഈ താളുകളിലേക്കു പകര്‍ത്തിയിരിക്കുകയാണ് എഴുത്തുകാരന്.
-
Swarnanellikka
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്നേഹവും കരുതലും നിറയുന്ന കുഞ്ഞുമ്മകൾ ചരാചരങ്ങൾക്കേകുന്ന മിടുമിടുമിടുക്കി തകരക്കുട്ടിയുടെ കഥയാണിത്. അമ്പേറ്റു പിടഞ്ഞ മയിലമ്മയെ ആ തങ്കക്കുട്ടി രക്ഷിക്കുന്നു; വെയിലേറ്റുവാടിയ സൂര്യകാന്തിച്ചെടിയോട് ആ അരുമക്കുട്ടി കരുണകാണിക്കുന്നു; കാക്കച്ചുണ്ടിൽനിന്നും കഴുകൻചുണ്ടിൽനിന്നും പുലിക്കുഞ്ഞിനെ ആ ആനന്ദക്കുട്ടി കാക്കുന്നു. കുറത്തിയമ്മൂമ്മ അവൾക്കു വാത്സല്യസമ്മാനമായി നല്‍കിയത് ഒരു വൈക്കോൽത്തൊട്ടി നിറയെ നെല്ലിക്കകളാണ്: സ്വർണനെല്ലിക്കകൾ! ആർത്തിയുടെ ചവർപ്പും നന്മയുടെ മധുരവും രുചിക്കുവാനാകുന്ന ഒരുപിടി നെല്ലിക്കകൾ കൂട്ടുകാർക്കും ആ തൊട്ടിയിൽനിന്നും വാരിയെടുക്കാം, ഈ കുഞ്ഞിപ്പുസ്തകത്തിലൂടെ.
-
Karnatakayude padinjaran theerangaliloode
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും സൗപര്‍ണികാതീര്‍ഥവും കുടജാദ്രി ശൃംഗവുമായി മാടിവിളിക്കുന്ന മൂകാംബിക. ശിവരൂപത്തിന്റെ ഉയരത്താലും ഗോപുരത്തിന്റെ വലുപ്പത്താലും അതിശയമേകുന്ന മുരുഡേശ്വര്‍. കര്‍ണാടകയുടെ കടലോരമണ്ണിലൂടെ, സുദീര്‍ഘമായ ദേശീയപാതയിലൂടെ, കന്നഡത്തെയും കന്നഡിഗരെയും അറിഞ്ഞും ആസ്വദിച്ചും ഒരു യാത്രപോകുകയാണ് ഇവിടെ. നമ്മുടെ അയല്‍നാടിന്റെ സംസ്കൃതിയുടെ തീരത്തുകൂടിയാണ് ഈ സഞ്ചാരിയുടെ നടത്തം.
-
Koottamthettiya kutty
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.വറുതിയുടെ തീവെയില്പ്പാത താണ്ടി ഗിരീശന് എത്തിയത് ”ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ” കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ അച്ചടക്കവും പടനിലത്തിന്റെ ക്രൗര്യവും ആര്മിനിയമത്തിന്റെ കര്‍ക്കശതയും തുറുകണ്ണുകളോടെ നിരീക്ഷിച്ച ആ സൈനികന്റെ ഭാഗപത്രമാണ് ഈ നോവല്‍. ദൂരക്കാഴ്ചയില്‍ ശക്തിദുര്ഗമെന്നു തോന്നിച്ച സേന അവന് സമീപക്കാഴ്ചയില്‍ ഒറ്റപ്പെട്ടവരുടെ സങ്കടത്തുരുത്താകുന്നു; യാന്ത്രികതയും വിരസതയും അക്രമോത്സുകതയും വെറുപ്പും പല്ലിറുമ്മുന്ന തുരുത്ത്. വിശപ്പും വിഷണ്ണതയും കടിച്ചുകുടഞ്ഞ കൗമാരവുമായി കനോലിക്കനാലിന്റെ തീരത്തുനിന്നും പട്ടാളക്യാമ്പണഞ്ഞ ഗിരീശന്, തന്റെ ശരിക്കുമുള്ള പോര്‍ക്കളം ഏതായിരുന്നു എന്ന് ഇതില്‍ ഉദ്വിഗ്നനാകുന്നു
-
Nagnapaadhan
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.‘ഹരിതജാലകങ്ങളിലൂടെയുള്ള ഈ കഥാവിഷാദക്കാഴ്ചകള്‍ നിങ്ങളെയും എന്നെയും വ്യാകുലരാക്കട്ടെ.” കെ.ബി. പ്രസന്നകുമാര്‍
ആകാശത്തിനുചോട്ടില്‍ നഗ്നപാദനായിനിന്ന്, പുല്‍നാമ്പിറുത്തപ്പോള്‍ ഉലഞ്ഞ നക്ഷത്രത്തോടു ക്ഷമ യാചിക്കുകയാണ്; ശലഭച്ചിറകുകളില്‍ എഴുതപ്പെട്ട ധ്യാനലിഖിതങ്ങള്‍ വിവര്‍ത്തനംചെയ്യുകയാണ്; ജലമര്‍മരങ്ങളിലെ ദൈവമൊഴികള്‍ വ്യാഖ്യാനിക്കുകയാണ് എഴുത്തുകാരന് ഇവിടെ. ജീവന്റെ വിത്തുകളാല്‍ തരിശിടങ്ങളെ ഉര്‍വരമാക്കുന്ന പ്രകൃതിപാഠങ്ങള്‍ ഉരുവിട്ടുറപ്പിക്കുന്ന ഹരിതവിദ്യാലയമാണ് ഇത്. മണ്ണിന്റെ മാറില്‍ കാതുചേര്‍ത്ത് ഭൂമിയുടെ നിലവിളി കേള്‍ക്കുന്ന ഈ കഥകള്‍, ദുരയുടെ മണ്ണുമാന്തിയന്ത്രത്തിനുമുന്നില്‍ തുമ്പച്ചെടികള്‍ പോലെ പ്രാര്‍ഥനയോടെ നില്ക്കുന്നു.
-
Sreelanka: Yudhadinangalile nerkkazhchakal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.പ്രമുഖ ഇന്ത്യൻ വാർത്താ ഏജൻസിയുടെ പ്രതിനിധിയായി കൊളംബോയിലെത്തിയ ലേഖകൻ്റെ ഓർമക്കുറിപ്പുകളാണ് ഈ പുസ്തകം. ശ്രീലങ്കയുടെ വിക്ഷുബ്ധമായ ചരിത്രവും രാഷ്ട്രീയവും, ചായ്വുകളില്ലാതെ, നീതിയുടെ പക്ഷം ചേർന്നുനിന്ന് അപഗ്രഥിക്കുകയാണ് മോഹൻദാസിലെ പത്രപ്രവർത്തകനും മനുഷ്യസ്നേഹിയും. ലങ്കയിൽ കുരുതിക്കളം തീർത്ത തമിഴ്-സിംഹള വംശീയയുദ്ധത്തിന് സാക്ഷിയായ ലേഖകൻ ആ അശാന്തദിനങ്ങളെ സ്മൃതികളാലും പഴയ റിപ്പോർട്ടുകളാലും നമ്മുടെ മനഃസാക്ഷിക്കുമുന്നിൽ പുനരാനയിക്കുകയാണ് ഇതിൽ. സിലോണിൽ തമിഴരുടെ കുടിയേറ്റം, എൽ.ടി.ടി.ഇ., പുലികൾ, പ്രഭാകരൻ, രാജീവ് ഗാന്ധി വധം, സൈനിക നടപടികൾ, സമാധാനശ്രമങ്ങൾ തുടങ്ങി, യുദ്ധവും സമാധാനവും വാഴ്ചനടത്തുന്ന നാൾവഴികളെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കുന്നു ഈ ‘ശ്രീലങ്കൻ ഡയറി’.
-
Uppu sathyagraham
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.”ശക്തിക്കെതിരെയുള്ള നേരിന്റെ യുദ്ധം” എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ഉപ്പു സത്യാഗ്രഹം, നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിര്‍ണായകമായ ഏടാണ്. ബ്രിട്ടീഷ് കരിനിയമം പിന്‍വലിപ്പിക്കുകമാത്രമായിരുന്നില്ല, സമുദ്രജലം കുറുക്കി ഉപ്പ് നിര്‍മിച്ച സത്യാഗ്രഹികള്‍ ലക്ഷ്യമിട്ടത്. അടിമത്തത്തില്‍നിന്ന് അഹിംസയിലൂടെ മോചനം എന്ന ഗാന്ധിയന്‍ തത്ത്വത്തിന് ഈ സഹനസമരം ഉരകല്ലായി. ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം ഉജ്വലപ്രകാശമേകിയ പാതയിലൂടെയുള്ള ദണ്ഡി പദയാത്ര ലോകമാകെ ജനാധിപത്യവാദികള്‍ക്ക് ആവേശമായി. വിദേശാധിപത്യത്തിനെതിരെ ഒരു ജനത ‘കരളുറച്ചു കൈകള്‍ കോര്‍ത്തു’ മുന്നേറിയ ഉപ്പു സത്യാഗ്രഹത്തിന്റെ സംക്ഷിപ്തചരിത്രമാണ് ഈ പുസ്തകം.
-
Sree ayyappan kathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഹരിഹരസുതനും കലിയുഗവരദനുമായ ശ്രീ അയ്യപ്പൻ്റെ പുരാണപ്രസിദ്ധമായ കഥയുടെ സരളമായ ആഖ്യാനം. ഭൂതഗണങ്ങൾക്കെല്ലാം നാഥനായ ധർമശാസ്താവിൻ്റെ മഹത്വത്തെ പാടിപ്പുകഴ്ത്തുവാൻ കീർത്തനങ്ങളും ശരണങ്ങളും അനുബന്ധമായി; ഒപ്പം, പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങൾ, പൂജാദിവസങ്ങൾ, വഴിപാടുകൾ എന്നിവയും.
-
School dinacharana quiz
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ദേശീയ-അന്തർദേശീയ ദിനങ്ങളുടെ പ്രസക്തി, ആ ദിനാചരണങ്ങൾക്കു ഹേതുവായ ചരിത്ര മുഹൂർത്തങ്ങൾ, വ്യക്തിത്വങ്ങൾ, സംഘടനകൾ തുടങ്ങി, നാം അറിഞ്ഞിരിക്കേണ്ട അനേകമനേകം വസ്തുതകൾ ചോദ്യോത്തരരൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകം.
-
Ursula markose phonecheyyunnu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയിൽ ഉയരുന്നത്. നർമപരിഹാസങ്ങളുടെ മാരകചേരുവയാൽ, ലോകത്തിൻ്റെ വികൃതയാഥാർഥ്യങ്ങൾ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമർത്തിയ കരച്ചിൽ ശ്വാസക്കുഴലിൽ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളിൽ ചൂടിയ ഊർസുലയും ഒക്കെ മനുഷ്യവാഴ്വിൻ്റെ ഈ കാനേഷുമാരിയിൽ കയ്യൊപ്പുപതിപ്പിക്കുന്നു.
-
Valsalayude sthreekal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.പെണ്ണിൻ്റെ ഉടലും ഉയിരും തൊടുന്ന പതിനഞ്ച് കഥകൾ. പെൺമനസ്സിൻ്റെ ഇരുൾത്തുരങ്കങ്ങളും പ്രകാശഗോപുരങ്ങളും കടന്ന്, അവൾക്കു സ്വന്തമായൊരു വീടും ആകാശവും വീണ്ടെടുത്തു നൽകുന്ന രചനകൾ. നട്ടെല്ല് എന്ന ഗുണമുള്ള കുറെ പെണ്ണുങ്ങൾ മുഖാവരണമഴിച്ചും ചായക്കൂട്ടിളക്കിയും ഇതിൽ അണിനിരക്കുന്നു.
-
Srilankan yathrapusthakam
Original price was: ₹120.00.₹96.00Current price is: ₹96.00.നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..















