-
Koottamthettiya kutty
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.വറുതിയുടെ തീവെയില്‍പ്പാത താണ്ടി ഗിരീശന്‍ എത്തിയത് ”ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ” കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ അച്ചടക്കവും പടനിലത്തിന്റെ ക്രൗര്യവും ആര്‍മിനിയമത്തിന്റെ കര്‍ക്കശതയും തുറുകണ്ണുകളോടെ നിരീക്ഷിച്ച ആ സൈനികന്റെ ഭാഗപത്രമാണ് ഈ നോവല്‍. ദൂരക്കാഴ്ചയില്‍ ശക്തിദുര്‍ഗമെന്നു തോന്നിച്ച സേന അവന് സമീപക്കാഴ്ചയില്‍ ഒറ്റപ്പെട്ടവരുടെ സങ്കടത്തുരുത്താകുന്നു; യാന്ത്രികതയും വിരസതയും അക്രമോത്സുകതയും വെറുപ്പും പല്ലിറുമ്മുന്ന തുരുത്ത്. വിശപ്പും വിഷണ്ണതയും കടിച്ചുകുടഞ്ഞ കൗമാരവുമായി കനോലിക്കനാലിന്റെ തീരത്തുനിന്നും പട്ടാളക്യാമ്പണഞ്ഞ ഗിരീശന്‍, തന്റെ ശരിക്കുമുള്ള പോര്‍ക്കളം ഏതായിരുന്നു എന്ന് ഇതില്‍ ഉദ്വിഗ്നനാകുന്നു
-
Sahasika kadhakal – Hardbound
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒലിവർ ട്വിസ്റ്റ്, ടോം സോയറിൻ്റെ സാഹസങ്ങൾ, ഹക്കിൾബറി ഫിന്നിൻ്റെ സാഹസങ്ങൾ എന്നീ മൂന്നു സാഹസികനോവലുകൾ ബഹുവർണചിത്രങ്ങൾ സഹിതം ആകർഷകമായ ശൈലിയിൽ സംഗൃഹീതമായി പുനരാഖ്യാനം ചെയ്‌തിരിക്കുകയാണ് ഈ കൃതിയിൽ.
-
Nalla sopnam – Hardbound
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന നസറുദ്ധീൻ മുല്ല തൻ്റെ സരസമായ സംസാരം കൊണ്ടും സമ്പുഷ്ടമായ കഥകൾക്കൊണ്ടും അനുവാചകരെ അന്നും ഇന്നും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഭാവനയുടെ പടവുകൾ കയറുന്ന കുട്ടികളുടെ ചിന്തകൾക്ക് നിറംപകരാൻ തിരഞ്ഞെടുത്ത 31 മുല്ലാക്കഥകളാണ് ഈ പുസ്‌തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
-
Read aloud Fairy tales – Hard bound
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Fairy tales, filled with lovely princess, beautiful princesses, crooked witches, fascinating wizards, dwarves, giants, mermaids and much more, are delightful fantasy stories passed down by centuries and always popular among children all over the world.
-
Saving the moon – Hardbound
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Nasruddin Mullah is considered a populist philosopher and wise man, remembered for his funny stories and anecdotes. It is believed that he lived in the 13th century. His stories contained subtle humour and was of pedagogic nature. From his anecdotes that are translated into many languages, a set of 31 short stories are chosen and compiled in this book. Young readers and learners can use this book to enrich their imagination and get a new perspective to life.
-
A good friend – Hardbound
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Stories with morals are significant for the development of character in children. Children should learn to distinguish the good from the bad, and the right from the wrong. Acquiring these noble traits in early childhood is the only way that imparts a deep sense of humility and perfection in citizens. This collection of 33 moral stories will help children to acquire good character.
-
Swarnathoovalulla Arayannam – Hardbound
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഔചിത്യബോധം, ആത്മാർഥത, വകതിരിവ്, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്‌തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ കഥകളും മനോഹരമായ ചിത്രങ്ങളും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇഷ്ടപ്പെടും.
-
The proud fox – Hardbound
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.The jataka tales are treasure trove of knowledge and wisdom. That is why these stories have enjoyed wide popularity over the past centuries and present. Each story in this collection creates an awareness regarding various values of life, like practical wisdom, sincerity, sense of propriety, discretion and dedication. The illustrations are very appealing. In general, these stories will be liked by one and all, regardless of age.
-
Thenaliramanum Kallanmarum – Hardbound
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കുസൃതി, കൗശലം, നർമം, തന്ത്രം, കുശാഗ്രബുദ്ധി, രാജ്യസ്നേഹം തുടങ്ങി ഏവരേയും ആകർഷിക്കും ഗുണങ്ങളോടുകൂടിയ തെന്നാലിരാമൻ കഥകളുടെ സമാഹാരം. യുക്തിസഹമായ ഈ കഥകൾ എല്ലാ വായനക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു. ഭാവാത്മകമായ വർണചിത്രങ്ങളും ആഖ്യാനത്തിലെ ലാളിത്യവും ഈ സമാഹാരത്തെ കൂടുതൽ മനോഹരമാക്കുന്നു.
-
MCQs IN SUSRUTHA SAMHITHA SAREERA STHANA
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Panchatanthra
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.‘Panchatantra’, written originally in Sanskrit by Vishnu Sarma, is the most celebrated work among Indian folk stories. This ancient collection of animal fables, dating back to 300 BC, teaches you how to overcome the innumerable obstacles in life. It is believed that Vishnu Sarma devised these stories to guide three young princes through the golden path of wisdom and intellect. The ‘panchatantra’ or five strategies aim to impart in readers the basic know-how of living a good life. Down through generations, most of these tales have found place in the minds of story lovers around the globe.
-
Yogamrutham
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.”ശാരീരിക-മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാനും അതെത്തിപ്പിടിക്കാനും ഈ ഗ്രന്ഥം വായനക്കാരെ പ്രാപ്തമാക്കും.”
അവതാരികയില്‍ പി. എസ്. ശ്രീധരന്പിള്ളആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്‍കിയ അനര്‍ഘസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്‍മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്; ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നിങ്ങളെ സഹായിക്കും. യോഗയുടെ പ്രസക്തി വിശ്വമാകെ ഇന്ന് അംഗീകരിക്കപ്പെടുന്നു. അതിശയകരമായ ഈ ഭാരതീയശാസ്ത്രത്തെ സമഗ്രവും ആധികാരികവുമായി പരിചയപ്പെടുത്തുകയാണ്, യോഗാപരിശീലകന്‍കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍.
-
QATAR LOKAKAPPU FOOTBALL-KANALVAZHIKAL THAANDIYA VISMAYAM
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ലോകകപ്പിന്റെ ഇതഃപര്യന്തമുള്ള ചരിത്രവും ഖത്തര്‍ ലോകകപ്പിന്റെ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പുസ്തകം 1930 ജൂലായില്‍ ഉറുഗ്വേയില്‍ ആരംഭിച്ച പ്രഥമ ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഖത്തര്‍ വരെ എത്തിനില്‍ക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രം വിശദമായി അവതരിപ്പിക്കുന്നു.
-പി.കെ. നിയാസ്ലോകകപ്പിന്റെ ചരിത്രസഞ്ചാരപഥങ്ങള്‍ അവതരിപ്പിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.
-
KILIKKALAM
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍: പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍, യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോര്‍, കാവിയണിഞ്ഞ വിവേകാനന്ദന്‍… അക്കൂട്ടത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം മുതിര്‍ന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടംപോലെ, ആകാശമുടിയില്‍ പറക്കും പരുന്തുകളെപ്പോലെ ഒരു വര്‍ഗമായിരുന്നു. കിളികുലം!
മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ആത്മകഥയിലെ ഗൃഹാതുരമായ ഒരേട്
-
Oru Kathai Sollattuma Sir?
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഇസ്തിരിവടിവൊത്ത യൂണിഫോമുകളുടെയും നേര്‍വരയൊത്ത അസംബ്ലിനിരകളുടെയും ഈ സ്‌കൂള്‍കാലത്തിരുന്ന്, കളിയും ചിരിയും പാട്ടും കരച്ചിലും മണ്ടത്തരവും വേലത്തരവും കളറാക്കിയ ഒരു സ്‌കൂള്‍കാലത്തെ – അതു നല്‍കിയ യമണ്ടന്‍ തിരിച്ചറിവുകളെ – ഓര്‍ക്കുകയാണ് ഒരു അധ്യാപകന്‍. ”തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് പൊയ്ക്കോട്ടെ” എന്ന പ്രഖ്യാപനവുമായി, ആഞ്ഞു തുമ്മിക്കൊണ്ടിരുന്ന 30 കുഞ്ഞുമനുഷ്യരെ – ബെല്ലും ബ്രേക്കുമില്ലാത്ത കുട്ടിപ്പിശാചുക്കളെ – അരുമയോടെ ഹൃദയത്തോടു ചേര്‍ത്തണയ്ക്കുകയാണ് ഈ സാര്‍. തലതെറിച്ച വിദ്യാര്‍ഥിവംശം തലമുതിര്‍ന്ന അധ്യാപകകുലത്തിന് ലോകാരംഭംമുതല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തലവേദനകളുടെ ഉപഭോക്താവായിമാറിയ അതുല്‍, ആ മാഷുജീവിതത്തിലെ ‘കദനകതൈ’കളുടെ ചുരുളഴിക്കുകയാണ് ഇവിടെ. കുട്ടികള്‍ മാഷിനെ മൂക്കുകൊണ്ട് എഴുതിപ്പഠിപ്പിച്ച ‘ക്ഷ’, ‘ഞ്ഞ’, ‘ങ്ങ’യും അവര്‍തന്നെ ഗവേഷിച്ചുകണ്ടെത്തിയ മറ്റക്ഷരങ്ങളും ഇതില്‍ വായിക്കാം.
പുള്ളാര്‍ മാഷുമ്മാരുടെ പേടിസ്വപ്നമാകുന്നതിന്റെ വെടിയും പുകയും നിറയുന്ന താളുകള്‍. -
Maayapponnu
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഞാൻ ജനിച്ചുവളർന്ന ഗ്രാമാന്തരീക്ഷത്തെപ്പറ്റി ഇപ്പോഴാണ് ഇത്ര വിശദമായി എഴുതുന്നത്. ഈ കഥകളിലാണ് എന്റെ അച്ഛൻ മരിച്ചുപോയ ബാഹുലേയൻ പിള്ളയും അദ്ദേഹത്തിന്റെ കൂട്ടുകാരും അത്രമേൽ പ്രകാശത്തോടെ എഴുന്നേറ്റു വരുന്നത്. ഇത്രയും കാലം അവരെല്ലാം എവിടെയോ പാകംവന്നു പാകംവന്നു കാത്തിരിക്കുകയായിരുന്നു. മുപ്പതു വർഷമായി ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന തിരുവിതാംകൂർ ചരിത്രപശ്ചാത്തലത്തിലുള്ള കഥകൾ, എന്റെ മനസ്സിനേറെ പ്രിയപ്പെട്ട കൂട്ടുകാരുടെ നാടായ മലബാറിന്റെ പശ്ചാത്തലമുള്ള കഥകൾ എല്ലാം ആദ്യമായി ഇപ്പോഴാണ് എനിക്കെഴുതാനായത്…
നൂറു സിംഹാസനങ്ങൾ, ആനഡോക്ടർ, മിണ്ടാച്ചെന്നായ് എന്നീ നോവലുകൾക്കു ശേഷം ജയമോഹന്റെ പുതിയ കഥാസമാഹാരം.
പരിഭാഷ: പി. രാമൻ















