-
Aloor Puranam
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഇത് വെറുമൊരു ദേശക്കഥയല്ല. പാതിരായ്ക്കു പാടവരമ്പത്ത് വടികുത്തി നടക്കുന്ന തെങ്ങനും ഒടിയനും മറുതയും, പേരാലിന്‍ വള്ളികളില്‍ ഊഞ്ഞാലാടി രസിക്കുന്ന വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന യക്ഷിയും, അതിരപ്പിള്ളിയില്‍ ഒരു നിലവിളിയായി അവസാനിച്ച സുഗന്ധിയും പാക്കനാരും മന്ത്രവാദികളും ഭഗവതിയും മുത്തപ്പന്മാരും ചരിത്രവും ഐതിഹ്യവും ചേര്‍ന്ന് വിചിത്രമായൊരു വായനാനുഭവം നല്‍കുന്ന നോവല്‍. സാന്ത്വനം നല്‍കുന്ന ചാലക്കുടിപ്പുഴയും നഷ്ടപ്രണയത്തിന്റെ നിളാനദിയും ജീവിതത്തിന്റെ നിരര്‍ഥകതയെ ബോധ്യപ്പെടുത്തുന്ന ഗംഗാനദിയും ഇവിടെ ത്രിവേണി സംഗമമാകുന്നു.
-
Covid kalathoru bharatha yathra
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഭാരതപര്യടനം വലിയ ഒരു സ്വപ്നമായിരുന്നു. വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പിറ്റേന്ന് അതിരാവിലെ യാത്ര തിരിക്കണം എന്ന് സ്വപ്നം കണ്ടെങ്കിലും കോവിഡ് കാരണം അടുത്ത ജില്ലയില്‍ പോലും പോവാന്‍ പറ്റാതെ കൊച്ചിയില്‍ കുടുങ്ങി. ലോക്ക്ഡൗണിന്റെ ഏറ്റക്കുറച്ചില്‍ മാറി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുങ്ങാന്‍ പിന്നെയും ഒരു പതിനഞ്ചുമാസം വേണ്ടിവന്നു. അങ്ങനെ നീണ്ടനാളിന്റെ കാത്തിരിപ്പിന് ഒടുവില്‍ ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കളുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ കോവിഡ് കാലത്തെ ഭാരതയാത്ര.
-
Malayala chalachithra gaanangaliloode
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഓരോ മനുഷ്യനും എത്ര വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് ഓരോ പാട്ടിനേയും സമീപിക്കുന്നത് എന്ന അറിവ് അത്ഭുതം പകരുന്നു. ചിലര്‍ക്കത് കേള്‍വി മാത്രമാണ്. മറ്റു ചിലര്‍ക്ക് ജീവിതമുഹൂര്‍ത്തങ്ങളെത്തന്നെ സ്വാധീനിക്കുന്ന വൈകാരികാനുഭവവും. ഈ ലേഖനസമാഹാരത്തിലുമുണ്ട് അതേ മാജിക്. അതേ വൈകാരികത. പാട്ടോര്‍മകളുടെ ഇന്ദ്രജാലമാണത്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്താലും മനസ്സ് ആ പാട്ടുകള്‍ മൂളിക്കൊണ്ടേയിരിക്കും, തീര്‍ച്ച.
-
Sruthibhangam
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഗുരുകുലവിദ്യാഭ്യാസം വിദ്യാലയത്തിലേക്കായപ്പോള്‍ അതിന് ശ്രുതിഭംഗമുണ്ടായി. പവിത്രതയ്ക്ക് മങ്ങലേറ്റു. താളലയം നഷ്ടപ്പെട്ടു. ഗാനാലാപം യാന്ത്രികമായ ശബ്ദഘോഷമായി പരിണമിച്ചു.
-
NOOTTIYONNU KANAVUKAL
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കവിത മനുഷ്യമനസ്സിനെ രസിപ്പിക്കണം, ആനന്ദിപ്പിക്കണം. മനുഷ്യബോധത്തെ പരിണമിപ്പിച്ച്, പ്രബുദ്ധപദവിയിലേക്ക് ഉയര്‍ത്തണം. സര്‍ഗാത്മക ബോധപരിണാമമായിരിക്കണം, കവിതയുടെ ലക്ഷ്യം. മനുഷ്യമനസ്സിന് പല കാരണങ്ങളാല്‍ ഇന്ന് ചുരുക്കം സംഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ ജാതികളായും
മതങ്ങളായും വര്‍ഗങ്ങളായും മറ്റുപലതായും തിരിഞ്ഞ് പരസ്പരം കലഹിച്ചു നശിക്കുന്നതിന് നാം നിത്യേന സാക്ഷ്യംവഹിക്കുന്നുണ്ടല്ലോ. മനുഷ്യരെ ഇത്തരം സങ്കുചിതചിന്തകളുടെ പിടിയില്‍നിന്നും മോചിതരാക്കി, സര്‍വ്വസൃഷ്ടികളേയും പ്രകൃതിമാതാവിന്റെ മക്കളായി കാണാനുള്ള കണ്ണ് പ്രദാനംചെയ്യേണ്ട ഉത്തരവാദിത്തം സര്‍ഗാത്മകപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുണ്ട്. അപ്പോള്‍ മാത്രമേ കലാസൃഷ്ടികള്‍ക്ക് സാമൂഹ്യപ്രസക്തി കൈവരുന്നുള്ളൂ. പ്രിയസുഹൃത്ത് സണ്ണിയുടെ കവിതകള്‍ ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി രചിച്ചവയാണ്. ‘പ്രകൃതിയും നമ്മളും’ എന്ന കവിതയില്‍ പ്രകൃതിയോട് നമ്മള്‍ കാണിക്കുന്ന ക്രൂരതയെക്കുറിച്ച് കവി ഓര്‍മിപ്പിക്കുന്നു. ”പ്രകൃതിയെ നമ്മള്‍ തകര്‍ത്തീടവേ, പ്രകൃതിക്കൊപ്പം തകരുന്നു നമ്മളും” എന്ന ഓര്‍മപ്പെടുത്തലോടെ ആരംഭിച്ചിരിക്കുന്ന ഈ കവിത, ഈ പോക്കുപോയാല്‍ ജീവജാലങ്ങളില്ലാത്ത ഭൂമി വരും കാലം വിദൂരമല്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരുടെ മുഴുത്ത ദുര വരുത്തിവെക്കുന്ന പ്രശ്നങ്ങളെ പല രീതിയില്‍ കവി പറഞ്ഞുപോയിട്ടുണ്ട്. സണ്ണി തെക്കത്തിന്റെ ഈ സദുദ്യമത്തിന് ഭാവുകങ്ങള്‍. മേലിലും സര്‍ഗസപര്യ തുടരാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
– നന്ദകിഷോര്‍ -
KARIMBINKALA KOLAKKESU
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.വള്ളിക്കോടുഗ്രാമത്തിലെ കരിമ്പിൻതോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുന്ന ഒരു മൃതദേഹം. ക്രൈം സീനിലേക്കുള്ള പോലീസുനായയുടെ വരവ്. ആ ശ്വാനനാസിക, ദൂരെദൂരെ, റോഡുവക്കിലെ കുറ്റിക്കാട്ടിൽനിന്ന് ഗന്ധംപിടിച്ചു കണ്ടെത്തുന്ന ഒരു കുട. കുറ്റവാളികൾ ഉപേക്ഷിച്ചുവെന്നു കരുതുന്ന ഒരു കുടയ്ക്കുള്ളിൽ തുന്നിച്ചേർത്തിരിക്കുന്ന ഒരു എസ്റ്റേറ്റിൻ്റെ ചുരുക്കപ്പേര്. ദാരുണമായ ഒരു കൊലപാതകത്തിൻ്റെ അന്വേഷണം അവിടെ തുടങ്ങുകയായിരുന്നു- തീനാളങ്ങൾക്ക് പൂർണമായും നക്കിത്തീർക്കുവാനാകാതെപോയ ഒരു കുറ്റകൃത്യത്തിൻ്റെ ഉറവിടം തേടിയുള്ള യാത്രയുടെ ആരംഭം. ശവപരിശോധനയും സാഹചര്യത്തെളിവുകളും കേട്ടുകേൾവികളും ഊഹാപോഹങ്ങളും ഒക്കെയായി താളുകൾ മറിയുന്ന ഈ കേസ് ഡയറിയിൽ ഒരു ദേശത്തിൻ്റെ കഥകൂടി എഴുതപ്പെട്ടിരിക്കുന്നു.
-
CUTICURA
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍പോലെ ഒരു പെണ്‍മനസ്സ്. ആ കലികൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ കഥയാണിത്. തീരം തേടി അലഞ്ഞ, തിരകള്‍ക്കു മീതെ ഉലഞ്ഞ ഒരു ജീവിതനൗകയുടെ കഥ. കണ്ണാടിക്കുമുന്നിലെ ‘പെണ്ണായിത്തീരലില്‍’ നിന്ന് ആത്മാവിനുമുന്നിലെ സ്‌ത്രൈണപൂര്‍ണതയിലേക്ക് അവള്‍ സ്വയം വീണ്ടെടുത്തതിന്റെ കഥ. ”ഇതെന്റെ ജീവിതമാണ്; എന്നെ ജീവിക്കാന്‍ അനുവദിക്കുക” എന്ന് ഇതിലെ കുപ്പിവളക്കിലുക്കങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നു. പരിഹാസനോട്ടങ്ങള്‍ക്കും വഷളന്‍ചിരികള്‍ക്കും ആത്മാഭിമാനത്തിന്റെ ഭാഷയില്‍ മറുപടിയേകുന്നു. മനസ്സും ശരീരവും വ്യത്യസ്തദിശകളില്‍ പകുക്കപ്പെട്ടവരുടെ പ്രാണന്റെ മുറിവുകളില്‍ അലിവിന്റെ ലേപനം പുരട്ടുന്നു. ഓരോ ട്രാന്‍സ്‌വ്യക്തിയും അന്തസ്സോടെ ജീവിക്കുന്ന കാലത്തെ വരവേല്‍ക്കുകകൂടിയാണ്, നാടറിയുന്ന, നാടിനെയറിയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇതില്‍.
-
HISTORY OF THE SARASWATS
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.The Saraswat Brahmins were the earliest and the most simple and pure Hindus of the Vedic faith. Now they live in many parts of India and the world, and have contributed in a very positive way for the progress of humanity as a whole. This book traces the history of Saraswat
Brahmins from the earliest times to the present. It covers all important events in history – like the migration of the Saraswats, the Portuguese governance, and the religious faith of the Saraswats. Fully updated, this is an authoritative history of the Saraswats. -
PRIYAPPETTA YO
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്ന് എത്തിയ അന്യഗ്രഹജീവിയുടെ കഥ. എന്നാല്‍, നാം കേട്ടിരിക്കുന്നതുപോലെ ഭൂമി ആക്രമിച്ചു കീഴടക്കി വരുതിയിലാക്കാന്‍ ആയിരുന്നില്ല ആ വിചിത്രരൂപിയുടെ വരവ്! അനന്തതയ്ക്കും അപ്പുറത്തുനിന്നുള്ള അതിഥി, ഗോപന്റെ ‘പ്രിയപ്പെട്ട യോ’ ലോഹക്കൈകളുയര്‍ത്തി നമ്മുടെ സുന്ദരഭൂമിക്ക് ഇവിടെ അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘രണ്ടാം ലോക’ജീവിതവും യോയുടെ സന്ദര്‍ശനലക്ഷ്യവുമൊക്കെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഉഷസ്സിലേക്കാണ് കുട്ടിക്കണ്ണുകള്‍ തുറിപ്പിക്കുന്നത്. ഇഹലോകത്തില്‍നിന്നു മറുലോകത്തേക്ക് ഒരു പാലം പണിയുകയാണ് കഥാകാരന്‍ ഇതില്‍.
-
Panchatantra
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.‘Panchatantra’, written originally in Sanskrit by Vishnu Sarma, is the most celebrated work among Indian folk stories. This ancient collection of animal fables, dating back to 300 BC, teaches you how to overcome the innumerable obstacles in life. It is believed that Vishnu Sarma devised these stories to guide three young princes through the golden path of wisdom and intellect. The ‘panchatantra’ or five strategies aim to impart in readers the basic know-how of living a good life. Down through generations, most of these tales have found place in the minds of story lovers around the globe.
-
Arthur Conan Doyle
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.സ്രഷ്ടാവിനെ സൃഷ്ടി ജയിക്കുന്ന അത്ഭുതമായിരുന്നു ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം. കുറ്റാന്വേഷണയാത്രകളില്‍ ഈ ഡിറ്റക്ടീവിന്റെ കൂട്ടാളികള്‍ മേധാശക്തിയും സാഹസികതയുമായിരുന്നു. ആ വിശകലനസാമര്‍ഥ്യം പരിവര്‍ത്തിപ്പിച്ചത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മേഖലയെത്തന്നെയായിരുന്നു. അപസര്‍പ്പകസാഹിത്യത്തില്‍ ഇളക്കിപ്രതിഷ്ഠിക്കാനാകാത്ത ഈ മാതൃകയ്ക്ക് രക്തവും മാംസവുമേകിയത് ഭിഷഗ്വരനായ ആര്‍തര്‍ കോനന്‍ ഡോയലായിരുന്നു. കലാതീതകഥാപാത്രം എന്ന സങ്കല്പത്തെ മൂര്‍ത്തയാഥാര്‍ഥ്യമാക്കിയ ഹോംസിന് പ്രാണശ്വാസമായ ഡോയലിന്റെ ജീവചരിത്രമാണിത്. അപ്പോത്തിക്കിരിക്കും അപസര്‍പ്പകനുമിടയില്‍ പകുക്കപ്പെട്ട ഒരു ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ഗ്രന്ഥം, ഡോയലിന്റെ ബഹുമുഖ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണചിത്രം അനാവരണംചെയ്യുന്നു.
-
Pythagorean Projectukal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.പന്ത്രണ്ടു പൈതഗോറിയന്‍ പ്രോജക്ടുകള്‍
സവിശേഷതകള്‍ നിറഞ്ഞ ലക്ഷ്യങ്ങള്‍
ബൃഹത്തായ ദത്തശേഖരങ്ങള്‍
വിശദമായ പഠനപ്രവര്‍ത്തനങ്ങള്‍
വ്യക്തതയുള്ള പട്ടികകള്‍
ഓരോ ഘട്ടവും പ്രത്യേകമായി അപഗ്രഥിക്കല്‍
തന്ത്രപ്രധാനങ്ങളായ യുക്തികള്‍
പ്രധാനസൂചനകളുടെ ക്രോഡീകരണങ്ങള്‍
സൂത്രവാക്യങ്ങളുടെ പിന്‍ബലമുള്ള നിഗമനങ്ങള്‍
ആസൂത്രണം മുതല്‍ നിഗമനങ്ങള്‍ ഉള്‍പ്പെടെ സൂക്ഷ്മമായി, വിശദമായി, വിദഗ്ധമായി, വിശേഷരീതികളില്‍ അവതരിപ്പിച്ചിരിക്കുന്നു
പൈതഗോറിയന്‍ ബന്ധങ്ങളുടെ സമഗ്രമായ ആവിഷ്‌കാരം -
Navarasam
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.‘ഹരിശ്രീ വിദ്യാനിധി’ എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനിചന്ദ്രന്റെ കഥയാണിത്. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി അതിന്മേല്‍ ചാര്‍ത്തിയ വിജയമുദ്രകളുടെയും കഥ. വിദ്യാഭ്യാസം അസ്സല്‍ കച്ചവടച്ചരക്കായ കാലത്തിരുന്ന്, ഒരു സ്ത്രീയുടെ നിസ്വാര്‍ഥ പ്രയത്നത്തിനു ലഭിച്ച പ്രതിഫലത്തിന്റെ ഈ ജീവിതകഥാപുസ്തകം വായിക്കുന്ന ആരും ആ പാദങ്ങളില്‍ ഉള്ളംകൊണ്ടു നമസ്‌കരിക്കും. ലാഭഗുണിതമായിരുന്നില്ല, മൂല്യബോധമായിരുന്നു ഈ ഉദ്യമത്തില്‍ നളിനിടീച്ചറുടെ നിക്ഷേപം. എട്ടു കുട്ടികളുമായി നാലര പതിറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങിയ ആ പ്രാഥമികവിദ്യാലയത്തില്‍ ഇന്ന്, പ്ലസ്ടു തലം വരെ, ആയിരത്തി എഴുന്നൂറോളം ഹാജര്‍വിളികള്‍ മുഴങ്ങുന്നു. മുറിപ്പാടുകളെ ദൈവമുദ്രകളായും വെല്ലുവിളികളെ മഹാസാധ്യതകളായും എണ്ണുന്ന ഒരു ഗൃഹനായികയെ, സംരംഭകയെ, അധ്യാപികയെ വായനക്കാര്‍ ഇതില്‍ കാണുന്നു.
-
Kadalshankhukal venmeghangal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.യാത്രകള്‍ കണ്ടെത്തലും പുതുക്കലുമാണ്. സ്ഥലരാശിയുടെ ചുറ്റുവട്ടം ഭേദിച്ച്, ഭൂതവര്‍ത്തമാനങ്ങളില്‍ വിടര്‍ന്നുവിടര്‍ന്ന്, ചില സഞ്ചാരപഥങ്ങള്‍ ഗഗനവിസ്താരം നേടുന്നു. ഇവിടെ എഴുത്തുകാരന്റെ സ്വപ്നജാഗരങ്ങളില്‍ ”വയലറ്റുപൂക്കള്‍ വര്‍ഷിച്ച” ചില ഇടങ്ങളിലേക്ക് ഒരു യാത്രാവണ്ടി പുറപ്പെടുകയാണ്. മൃതനഗരവും സങ്കടലും ഏകാന്തതീരവും കൂടിപ്പിണയുന്ന ധനുഷ്‌കോടിയില്‍ തുടങ്ങി, പഴമയുടെ ഉന്മേഷവും പുതുമയുടെ ഉല്ലാസവും പതഞ്ഞുയരുന്ന ഗോവന്‍ ബീച്ചുകളിലൂടെ, ‘ഖസാക്കി’ലെ രവിയുടെമേല്‍ പതിഞ്ഞതാളത്തില്‍ ചാഞ്ഞു പെയ്ത മഴയെ തസ്രാക്കിന്റെ മണ്ണില്‍ ഏറ്റുവാങ്ങി ഈ ഭ്രമണം അവസാനിക്കുന്നു. കടല്‍ത്തിരകളും മലനിരകളും പുഴയോളങ്ങളും തെരുവോരങ്ങളും കോട്ടകൊത്തളങ്ങളും ദേവാലയങ്ങളും തീന്‍ഗൃഹങ്ങളും മറ്റും മറ്റും ഫിലിംറീലുകള്‍ പോലെ ഈ ഗമനത്തില്‍ ചുരുള്‍നിവരുന്നു.
-
Akalunnavar
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഈ കൃതിയിലെ രചനകള്‍ എല്ലാംതന്നെ നിത്യജീവിതത്തില്‍ താന്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത സംഗതികളുടെ ആവിഷ്‌കാരമാണ് എന്നതില്‍ സംശയമില്ല. സ്വന്തം ഗൃഹത്തില്‍, വഴികളില്‍, സ്വപ്നദര്‍ശനത്തില്‍, മനം മടുപ്പിക്കുന്ന അനുഭവങ്ങളില്‍നിന്നുമൊക്കെ ശേഖരിച്ച് സ്വതസിദ്ധമായ തന്റെ കല്പനാവൈഭവംകൊണ്ട് അദ്ദേഹം രൂപപ്പെടുത്തിയതാണെന്ന് തീര്‍ത്തും വിശ്വസിക്കാം. സമ്പൂര്‍ണമായ രൂപഭാവഭദ്രത ചോര്‍ന്നുപോകാതെ അദ്ദേഹമത് നിര്‍വഹിച്ചിരിക്കുന്നു. ‘കല്യാണാലോചന’ എന്ന ആദ്യകഥതന്നെ കരുമത്തിന്റെ രചനാവൈഭവം വ്യക്തമാക്കുന്നു. ഏറെപ്പറയാതെ, പറയുന്നത് ഭദ്രമായി അവതരിപ്പിച്ച് അനുവാചകമനസ്സുകളില്‍ മിന്നലാട്ടം സൃഷ്ടിക്കാനുള്ള വൈദഗ്ധ്യം തീര്‍ച്ചയായും ശ്ലാഘനീയംതന്നെ. വിഷയദൗര്‍ലഭ്യത്തെപ്പറ്റി പരിതപിക്കുന്ന എഴുത്തുകാര്‍ക്ക് കരുമം ഒരു മറുപടിയും ഉദാഹരണവുമാണ്.
അവതാരികയില്‍: പാലോട് വാസുദേവന്‍
(കേരള സാഹിത്യ അക്കാദമി മുന്‍ അംഗം) -
Dwimukhi
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.സ്നേഹവും വിശ്വാസവും വിതച്ച് ആനന്ദവും സമാധാനവും കൊയ്യേണ്ട ദാമ്പത്യത്തിൽ പൊരുത്തക്കേടുകളും കലഹങ്ങളും കളപോലെ പടർന്നേറി ആ നല്ല ഭൂമിയെ ഒരു വന്ധ്യനിലമാക്കിത്തീർക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ നോവൽരചന. കുടുംബഭദ്രതയുടെ മുഖംമൂടിയുമായി ഇരട്ടവേഷമാടുന്നവരുടെ സഹനത്തിന് ഒരു സാക്ഷ്യം. ലഹരിയും പീഡയും ഏല്പ്പിക്കുന്ന ക്ഷതങ്ങൾ ഇതിൽ ഉണങ്ങാത്ത വ്രണങ്ങളും മായാത്ത വടുക്കളുമായി മാറുന്നു. ഭ്രാന്തിൻ്റെയും മരണത്തിൻ്റെയും അതിർത്തിപ്രദേശത്ത് അഭയാർഥികളാകുന്നവരെ ഇവിടെ കണ്ടുമുട്ടാം. ”എല്ലാ സന്തുഷ്ടകുടുംബങ്ങളും പരസ്പരസാദൃശ്യമുള്ളവയാണ്. എന്നാൽ, ഓരോ അസന്തുഷ്ടകുടുംബവും അതിൻ്റേതായ രീതിയിൽ അസന്തുഷ്ടമാണ്” എന്ന ‘ടോൾസ്‌റ്റോയൻ ഫാമിലി ഫിലോസഫി’ ഈ കഥാപാത്രങ്ങൾ സ്‌മൃതിയിലേക്ക് ആനയിക്കുന്നു.
-
Panchatantra
Original price was: ₹200.00.₹160.00Current price is: ₹160.00.‘Panchatantra’, written originally in Sanskrit by Vishnu Sarma, is the most celebrated work among Indian folk stories. This ancient collection of animal fables, dating back to 300 BC, teaches you how to overcome the innumerable obstacles in life. It is believed that Vishnu Sarma devised these stories to guide three young princes through the golden path of wisdom and intellect. The ‘panchatantra’ or five strategies aim to impart in readers the basic know-how of living a good life. Down through generations, most of these tales have found place in the minds of story lovers around the globe.















