Akalunnavar

Author: Karumom M. Neelakantan

200.00 180.00 10%
Item Code: 3711
Availability In Stock

ഈ കൃതിയിലെ രചനകള്‍ എല്ലാംതന്നെ നിത്യജീവിതത്തില്‍ താന്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത സംഗതികളുടെ ആവിഷ്‌കാരമാണ് എന്നതില്‍ സംശയമില്ല. സ്വന്തം ഗൃഹത്തില്‍, വഴികളില്‍, സ്വപ്നദര്‍ശനത്തില്‍, മനം മടുപ്പിക്കുന്ന അനുഭവങ്ങളില്‍നിന്നുമൊക്കെ ശേഖരിച്ച് സ്വതസിദ്ധമായ തന്റെ കല്പനാവൈഭവംകൊണ്ട് അദ്ദേഹം രൂപപ്പെടുത്തിയതാണെന്ന് തീര്‍ത്തും വിശ്വസിക്കാം. സമ്പൂര്‍ണമായ രൂപഭാവഭദ്രത ചോര്‍ന്നുപോകാതെ അദ്ദേഹമത് നിര്‍വഹിച്ചിരിക്കുന്നു. ‘കല്യാണാലോചന’ എന്ന ആദ്യകഥതന്നെ കരുമത്തിന്റെ രചനാവൈഭവം വ്യക്തമാക്കുന്നു. ഏറെപ്പറയാതെ, പറയുന്നത് ഭദ്രമായി അവതരിപ്പിച്ച് അനുവാചകമനസ്സുകളില്‍ മിന്നലാട്ടം സൃഷ്ടിക്കാനുള്ള വൈദഗ്ധ്യം തീര്‍ച്ചയായും ശ്ലാഘനീയംതന്നെ. വിഷയദൗര്‍ലഭ്യത്തെപ്പറ്റി പരിതപിക്കുന്ന എഴുത്തുകാര്‍ക്ക് കരുമം ഒരു മറുപടിയും ഉദാഹരണവുമാണ്.
അവതാരികയില്‍: പാലോട് വാസുദേവന്‍
(കേരള സാഹിത്യ അക്കാദമി മുന്‍ അംഗം)