• Akshahridayam

    Original price was: ₹190.00.Current price is: ₹152.00.

    മഹാഭാരതം അരണ്യകാണ്ഡത്തിലെ നളോപാഖ്യാനമാണ് ഈ നോവലിന് പ്രേരകം. മനസ്സിന്റെ നിഗൂഢവും അതിസങ്കീര്‍ണവുമായ സഞ്ചാരവഴികളിലൂടെയാണ് ദ്വാപരയുഗത്തിലെ നളകഥ ചുരുളഴിയുന്നത്. സുഭിക്ഷതയുടെ നടുവില്‍ പിറന്ന രാജകുമാരനും ഭീമരാജപുത്രി ദമയന്തിക്കും അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യവും മാനസികസംഘട്ടനങ്ങളും ആരുടേയും ഉള്ളുലയ്ക്കും. ഈ ദുര്‍ഗതി അവര്‍ക്കു പിണഞ്ഞത് കലിയാവേശത്താലായിരുന്നു. ഇതേ കലികാലപ്രഭാവത്തിന്റെ പ്രതിഫലനമാണ്, സമകാലീനമനുഷ്യന്റെ പതനങ്ങളും പരാധീനതകളുമെന്ന് ഈ രചന നമുക്ക് തിരിച്ചറിവേകുന്നു; ആത്യന്തികമായി അവന്റെ ശത്രു അവന്‍തന്നെയാണെന്നും കലിയുഗാന്ത്യത്തില്‍, മന്വന്തരപൂര്‍ത്തീകരണത്തില്‍, സൗഭാഗ്യങ്ങള്‍ മേളിക്കുന്ന കൃതയുഗം സമാഗതമാകുമ്പോള്‍ ഈ ഭൂമുഖത്ത് നാമാരും അവശേഷിക്കുകയില്ല എന്ന സത്യം കൂടി എഴുത്തുകാരന്‍ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.

  • Karuneekkangal

    Original price was: ₹300.00.Current price is: ₹240.00.

    ചരിത്രത്തിന്റെയും ഭാവനയുടെയും അലകള്‍ ചിലപ്പോള്‍ പ്രശാന്തവും മറ്റു ചിലപ്പോള്‍ പ്രക്ഷുബ്ധവുമാക്കുന്ന ജലരാശിക്കുമേലാണ് ഈ നോവലിന്റെ യാനപാത്രം സഞ്ചരിക്കുന്നത്. മട്ടാഞ്ചേരി കൂനന്‍കുരിശിന്റെ ചോട്ടിലെ ശീതോഷ്മളഛായയില്‍ ഇത് നങ്കൂരമിട്ടിരിക്കുന്നു. കൊച്ചിയുടെ മണ്ണിലേക്ക് പായ്ക്കപ്പലില്‍ എത്തപ്പെട്ട ഒരു അറബിപ്പെണ്ണിലൂടെ പുരോഗമിക്കുന്ന ഇതിവൃത്തത്തിന്റെ ചതുരംഗപ്പലകയില്‍ ശ്വേത-ശ്യാമ വര്‍ണങ്ങള്‍ പേറുന്ന കഥാപാത്രങ്ങള്‍ കരുനീക്കങ്ങള്‍ നടത്തുന്നു; ”ചെക്ക്!” പറയുന്നു. മൂന്നു നൂറ്റാണ്ടുകളിലൂടെ പല തലമുറകള്‍ ഈ താളുകളുടെ ചതുരക്കള്ളികളില്‍ പകിടകളായി ഉരുളുന്നു; ഒടുവില്‍, തണുത്ത കല്ലറകള്‍ക്കുമീതെ കാലസാക്ഷിയായ മെഴുകുതിരികളായി ഉരുകുന്നു.

  • Poombattakalude meda

    Original price was: ₹120.00.Current price is: ₹96.00.

    കുടുംബജീവിത പശ്ചാത്തലത്തിലുള്ള ഈ നോവല്‍ സാമൂഹ്യജീവിതത്തിന്റെ വ്യക്തമായ ചിത്രീകരണമാണ്. ജീവിതാനുഭവങ്ങള്‍ വഴിവഴിയായി വിശദീകരിക്കുന്നതിനിടയില്‍ സമൂഹത്തിലെ നന്മതിന്മകളേയും അനാവരണംചെയ്യുന്നു.

    പുതിയ ലോകത്തിനും കാലത്തിനുമായി നമ്മുടെ ജീവിതകര്‍മങ്ങള്‍ നേരും നെറിയുമായ മാര്‍ഗത്തിലൂടെയായിരിക്കണമെന്നാണ് 2018-ലെ മഹാപ്രളയം നമ്മെ ഓര്‍മിപ്പിച്ചത്. മനുഷ്യര്‍ ഒന്നിച്ച് സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും കഴിയുമ്പോഴാണ് സമൂഹം വളരുന്നത്… അങ്ങനെയാണ് വളരേണ്ടത് എന്ന ഉദ്ബോധനമാണ് ഈ നോവലിന്റെ കാതല്‍. സമകാലികര്‍ക്കും ഭാവിതല മുറയ്ക്കും ഈ നോവല്‍ ഒരു വഴികാട്ടിയായേക്കാം…

     

  • Paambum paambaattiyum pinnoru penkuttiyum

    Original price was: ₹90.00.Current price is: ₹72.00.

    കുഞ്ഞുകഥകളിലൂടെ വലിയ പാഠങ്ങള്‍ പകരുന്നവയാണ്, ദൈവം അനുഗ്രഹിച്ച ഈ ബാലകഥകള്‍. മകുടിയില്‍നിന്നൊഴുകുന്ന മധുരനാദത്തില്‍ നൃത്തമാടാന്‍ തുടങ്ങുന്ന നാഗത്താനെപ്പോലെ, ഈ കഥകളുടെ ഉള്ളില്‍നിന്നൂറുന്ന തിരിച്ചറിവുകളുടെ ഒഴുക്ക് കുട്ടികളുടെ ഇളംമനസ്സുകളെ ഉണര്‍ത്തും. താളം തുഴഞ്ഞു പോകുന്ന ഒരു തോണിപോലെ സ്വച്ഛസുന്ദരമായി വായിച്ചു പോകാവുന്ന മനോഹരകഥകള്‍.

  • Mathrubhumi Yearbook Plus 2024 (Malayalam)

    Original price was: ₹250.00.Current price is: ₹200.00.

    മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ റാങ്ക് ജേതാക്കള്‍ വെളിപ്പെടുത്തുന്നതും വായിക്കാം.
    ഇന്ത്യ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വര്‍ഷത്തില്‍ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണചരിത്രം ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിലെ ഒന്നാംസ്ഥാനം,നിയമപരിഷ്‌കരണം,ആറുപതിറ്റാണ്ടിന്റെ ബഹിരാകാശ ചരിത്രം,കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍,പരിസ്ഥിതി സൗഹൃദകൃഷി തുടങ്ങി സമകാലികമായി ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ എഴുതുന്ന നിരവധി ലേഖനങ്ങളും ഇയര്‍ബുക്കില്‍ വായിക്കാം. ചരിത്രം,ഭൂമിശാസ്ത്രം,ജില്ലകള്‍,സംസ്ഥാനങ്ങള്‍,കേന്ദ്രഭരണപ്രദേശങ്ങള്‍,സമ്പദ്ഘടന,ഭരണഘടന,സംസ്‌കാരം,കായികം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും ഇയര്‍ബുക്കില്‍നിന്ന് കണ്ടെത്താം.

  • Chandrayante jaithrayathra

    Original price was: ₹120.00.Current price is: ₹96.00.

    സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തിയ സുപ്രധാനമായ ബഹികാരാകാശ മുന്നേറ്റമാണ് ചന്ദ്രയാന്‍. ഭൂമിയില്‍നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തില്‍പരം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ തൊട്ടറിയാന്‍ ലോകരാജ്യങ്ങള്‍ നടത്തിപ്പോരുന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ ഈ വിജയദൗത്യം. ചന്ദ്രയാന്‍ ദൗത്യത്തിന്റെ മുഴുവന്‍ സാങ്കേതികവിവരങ്ങളും ബഹിരാകാശ ഗവേഷണ ചരിത്രവും അതിന്റെ അണിയറശില്പികളുമെല്ലാം ചിത്രങ്ങള്‍ സഹിതം ഇവിടെ പ്രതിപാദിക്കപ്പെടുന്നു. മാത്രമല്ല, ഭൂമിയുടെ ഈ ഉറ്റ ഉപഗ്രഹം നമ്മുടെ ഭാഷയിലും സാഹിത്യത്തിലും കവിതകളായും പാട്ടുകളായും പഴഞ്ചൊല്ലുകളായും പ്രകാശം ചൊരിഞ്ഞതും കുട്ടികളുടെ സ്വന്തം സിപ്പിമാഷ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.

  • O.V. Vijayanum Muttathu Varkiyum

    Original price was: ₹160.00.Current price is: ₹128.00.

    നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി, പാടവരമ്പുകള്‍ കടന്ന് നിത്യവിശാലമായ വീഥികളിലേക്കുള്ള ഒരു നാട്ടുമ്പുറത്തുകാരന്റെ നടത്തങ്ങള്‍. ചേര്‍ന്നുനടന്നവരും ചേര്‍ത്തുനിര്‍ത്തിയവരും ഇവിടെ കൂട്ടുരചയിതാക്കളാകുന്നു. കരയും കടലും കുന്നും ഇതിലെ ആദ്യഭാഗമായ ‘യാത്രാപഥ’ത്തില്‍ കാല്‍പ്പാടുകള്‍ തീര്‍ക്കുന്നു?. പ്രതിഭയില്‍ ധാരാളികളായ വിജയനും നാണപ്പനും മാധവിക്കുട്ടിയും അക്കിത്തവും മുശ്ശേരിയും രണ്ടാം ഭാഗമായ ‘ഓര്‍മത്തേരി’ല്‍ സഹയാത്രചെയ്യുന്നു?. കരുതലും വാത്സല്യവും സദാ ഊറി നിറയുന്ന തേനടയാല്‍ മധുരമൂട്ടിയ നാടും നാട്ടാരുമാണ് ‘ദേശസ്മൃതി’ എന്ന അവസാനഭാഗത്തില്‍.

  • Marukadayalam

    Original price was: ₹230.00.Current price is: ₹184.00.

    അജ്ഞാതയായ സെക്സ് വര്‍ക്കറിന്റെ കാണാമറുകിനെ പിന്തുടര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍, വായനക്കാര്‍ക്കുമുന്‍പാകെ സമര്‍പ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഈ നോവല്‍. കറുപ്പിന്റെ നിറഭേദങ്ങളില്‍ ആര്‍ത്തിയും ആസക്തിയും മാറിമാറി കളം നിറയ്ക്കുന്ന മനുഷ്യമനസ്സിന്റെ ഒളിവിടങ്ങളിലേക്കാണ് ആ മറുകടയാളം അന്വേഷകനെ നയിക്കുന്നത്. തൊണ്ടിമുതലായ ഒരു മാലയിലേക്ക് ഇവിടെ വിളക്കിച്ചേര്‍ക്കപ്പെടുന്നത്, പെണ്ണിന്റെ ഉടലുണര്‍വുകളും ഉള്ളുരുക്കങ്ങളും കൂടിയാണ്. ‘സമൂഹത്തിന്റെ താഴ്നിലങ്ങളെ ഭയരഹിതമായി വരച്ചിടുന്ന നോവല്‍’ എന്നാണ് അവതാരികയിലെ സത്യവാങ്മൂലം.

  • Vadakaykku oru hridayam

    Original price was: ₹490.00.Current price is: ₹392.00.

    ‘ആസ്വാദകരുടെ?യും ആരാധകരുടെയും മനസ്സുകളില്‍ മഹാപ്രതിഭകള്‍ക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധര്‍വസാന്നിധ്യമാണ് പത്മരാജന്‍.”

    ആമുഖത്തില്‍ ബൈജു ചന്ദ്രന്‍

    ‘സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്‍, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്‌സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന്‍ ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും? പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു? അവളുടേത്…”

    പഠനത്തില്‍ എസ്. ശാരദക്കുട്ടി

  • Naavu

    Original price was: ₹250.00.Current price is: ₹200.00.

    ഹൃദയം നിറയെ സ്നേഹം കരുതുന്നവര്‍ക്ക് സ്നേഹിക്കുന്നവരില്‍നിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങള്‍ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതില്‍നിന്നും കരകയറാനുള്ള വിഫലശ്രമങ്ങള്‍ മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും കഥകൂടിയാണ് ഈ നോവല്‍.

    കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാള്‍ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ

  • Gourisaarangam

    Original price was: ₹270.00.Current price is: ₹216.00.

    ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം. അയാള്‍ ഗായകനും സംഗീതപ്രേമിയുമാണ്. സാന്ദ്രമായൊരു സംഗീതത്തിന്റെ അലയൊലി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. മുട്ടുശാന്തിയും ആനപ്പുറം കയറലും ദേഹണ്ണവും ഡ്രൈവര്‍പണിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാരംഗിന്റെയും ഗൗരിയുടെയും പ്രണയകഥയുംകൂടിയാണിത്. എത്ര ആവിഷ്‌കരിക്കപ്പെട്ടതാണെങ്കിലും നിത്യഹരിതമാണല്ലോ ആ വിഷയം. വേര്‍പാടെന്ന ദുരന്തത്തിലോ വിവാഹമെന്ന ശുഭാന്ത്യത്തിലോ അവസാനിക്കുന്ന പ്രണയകഥകളാണ് നാമധികവും കേട്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ ഗൗരിയുടെ യാത്രയയപ്പിലൂടെ അതൊരു അനന്തമായ രാഗവിസ്താരമായി നീളുന്നു.

  • Mumbai

    Original price was: ₹150.00.Current price is: ₹120.00.

    ഭാവി സ്വപ്നംകണ്ട് അകലങ്ങള്‍ തേടി വിദൂരതയിലെത്തി ജീവന്‍ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍, ആഴങ്ങളുടെ അഗാധതയില്‍ നീന്തലറിയാതെ മുങ്ങിപ്പോയ വിദ്യാര്‍ഥി, ഉള്ളതെല്ലാം വിറ്റുപെറുക്കി പുതിയ വാസസ്ഥലം കണ്ടെത്തി ജീവിതം ആരംഭിച്ചപ്പോള്‍ വിധി തകര്‍ത്തെറിഞ്ഞ് ദാരുണമാക്കിയ കുടുംബം, ഒന്നൊന്നായി പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ നീറുന്ന അനുഭവങ്ങള്‍, സന്തോഷവും സ്നേഹവും ദുഃഖവും പങ്കിടാന്‍ ഒന്നിച്ചുചേരുന്ന സുഹൃത്തുക്കള്‍. നൊമ്പരപ്പെടുത്തുന്ന, തികച്ചും വ്യത്യസ്തങ്ങളായ, ആറ് സാങ്കല്‍പ്പികകഥകള്‍; ലഘുനോവലിന്റെ ദൈര്‍ഘ്യം വരുന്ന രണ്ടു കഥകള്‍ ഉള്‍പ്പെടെ.

  • Chembavizhavum ottuvalayum

    Original price was: ₹90.00.Current price is: ₹72.00.

    നാഗരികതയുടെ കണ്ണടയിലൂടെ നോക്കുമ്പോള്‍ മങ്ങിയും മറഞ്ഞും കാണപ്പെടുന്ന ഒരു ഭൂവിഭാഗമാണ് ഈ കഥകളുടെ ദൃഷ്ടികോണില്‍. നിഴലുകള്‍ വെളിച്ചത്തെ മറയ്ക്കുന്ന, ഇരുള്‍വീഴുന്ന ഗിരിനിരകളിലേക്കും കാടകങ്ങളിലേക്കും അവിടെ അധിവസിക്കുന്ന പച്ചമനുഷ്യരിലേക്കുമുള്ള ഒരു നോട്ടം. മലവാഴിയെ ഉപാസിച്ച്, കുലനാഥനെ പ്രീതിപ്പെടുത്തി, ആചാരമുറ തെറ്റാതെപാലിച്ച് മുന്നോട്ടുപോകുന്ന ഈ മലവാസികളുടെ ജീവിതസമ്പ്രദായങ്ങള്‍ ‘പരിഷ്‌കാരി’കളായ നമ്മെ അതിശയിപ്പിച്ചേക്കാം; ചിലപ്പോള്‍ നാണിപ്പിച്ചേക്കാം. ഗോത്രങ്ങളും വര്‍ഗങ്ങളുമായി പിണഞ്ഞും പിരിഞ്ഞും പുലരുന്ന അവരുടെ അജ്ഞാതലോകത്തെ ‘നാട്ടുനടപ്പു’കള്‍ക്ക് നഗരവാസികള്‍ വന്യമെന്നോ അവിശ്വസനീയമെന്നോ ശോചനീയമെന്നോ ഒക്കെ മുദ്രചാര്‍ത്തിയേക്കാം.

  • Spulingangal

    Original price was: ₹350.00.Current price is: ₹280.00.

    സ്വജീവനെ പണയപ്പെടുത്തി ജന്മനാടിന്റെ അഭിമാനം സംരക്ഷിക്കാന്‍, ഏതു സമയവും അപകടം പതിയിരിക്കുന്ന ഹിമാലയ സാനുക്കളിലൂടെ ചൈനബോര്‍ഡറിലേക്ക് പത്തു ജവാന്മാര്‍ നടത്തിയ ഉദ്യോഗജനകവും ധീരോദാത്തവുമായ ഒരു കാല്‍നടയാത്രയുടെ ഉജ്ജ്വല ആവിഷ്‌കാരം. പാരാമിലിട്ടറിയിലെ തീരാദുരിതങ്ങള്‍ അവസാനിപ്പിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തിയ ഒരു ശിപായിയുടെ ദുരനുഭവങ്ങള്‍ നിറഞ്ഞ കിതപ്പുകളാണ് ഈ നോവല്‍.

  • Beyond the black stump

    Original price was: ₹70.00.Current price is: ₹56.00.

    ‘Beyond the Black Stump’ sheds light on solitary existence, valuing relationships, mental agony, the beauty of art and nature, love relationships between living and non-living beings, wanting to be alive and thriving, and an outcry in stillness. It is bound to appeal to any individual who wants to impart some of its soothing gentleness to their souls and hearts. In light of its quirky nature, the book delivers a distinct flavour.

  • Bhoomisasthram quiz

    Original price was: ₹150.00.Current price is: ₹120.00.

    ഭൂമിയോളം വിസ്തൃതമായ പഠനമേഖലയാണ് ഭൂമിശാസ്ത്രം. ഭൗമവിജ്ഞാനത്തിന്റെ അനന്തവിശാലമായ പ്രപഞ്ചത്തെ അടരടരുകളായി അടുക്കിയണ്ടിരിക്കുകയാണ് ഈ ചെപ്പില്‍. നമ്മുടെ ‘വാസഗ്രഹ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതില്‍ അടുക്കോടും ചിട്ടയോടും ക്രമീകരിച്ചിരിക്കുന്നു. ഋതുപരിണാമം മുതല്‍ ആഴക്കടലുകളും നിബിഡവനങ്ങളും വരെ, ഭൂമിയുടെ ഘടന മുതല്‍ ഭൂപടനിര്‍മാണം വരെ ഈ ചോദ്യോത്തര പുസ്തകത്തിലുണ്ട്. ലോക / ഭാരത / കേരള ഭൂസവിശേഷതകളിലൂടെയുള്ള ഈ പര്യടനം ജ്യോഗ്രഫിയില്‍ അടിസ്ഥാനധാരണ ആര്‍ജിക്കുവാന്‍ ആര്‍ക്കും സഹായകമാകും; ഒപ്പം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഭൂമിശാസ്ത്രപഠനസഹായിയും മത്സരപരീക്ഷാഗൈഡുമായി പ്രയോജനപ്പെടും.