-
Aksharaparichayam – 5
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.മലയാള അക്ഷരങ്ങള്‍ എഴുതുന്ന രീതി ശരിയായി പഠിപ്പിക്കുവാന്‍ ഒരു വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്തകം. മലയാള അക്ഷരങ്ങള്‍ ശരിയായ രീതിയില്‍ എഴുതിപ്പഠിക്കാന്‍ ഈ പുസ്തകങ്ങള്‍ സഹായിക്കും.
-
-
Tolstoy Kathakal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.‘ഒരു മനുഷ്യന് എത്രത്തോളം ഭൂമി വേണം?’, ‘കോഴിമുട്ടയോളം പോന്ന ഒരു ഗോതമ്പുമണി’, ‘കോക്കാസസ്സിലെ തടവുകാരൻ’, ‘സ്‌നേഹമുള്ളിടത്ത് ഈശ്വരനുമുണ്ട്’ തുടങ്ങി, ലോകസാഹിത്യത്തിൽത്തന്നെ അനിഷേധ്യസ്ഥാനം അലങ്കരിക്കുന്ന പത്തൊൻപതു കഥകൾ. വാഴ്‌വിനെ സംബന്ധിച്ച ആധികാരികരേഖകളായി പരിഗണിക്കപ്പെടുന്ന രചനകൾ. വിവർത്തനം: രമാമേനോൻ
-
Rigvedathile Rishimarum Devanmarum
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ദേവസ്തുതികളുടെ സമ്പുടമായ ഋഗ്വേദമാണ് പ്രഥമവേദം. ആ വേദകാലത്തെ ഋഷിമാരെയും ദേവന്മാരെയും അന്വേഷിച്ചുള്ള ഒരു ജ്ഞാനപര്യടനം. ഇന്ദ്രൻ, സൂര്യൻ, വരുണൻ തുടങ്ങിയ ദേവഗണത്തിന്റെയും വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ ഋഷിപരമ്പരയുടെയും സ്വഭാവവൈശിഷ്ട്യങ്ങളിലേക്കും അഭീഷ്ടസിദ്ധികളിലേക്കുമൊക്കെ വെളിച്ചം പകരുന്ന കൃതി.
-
School Kalotsava Nadakangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സ്‌കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്‌നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.
-
Ganitham Mahalbhutham
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ഗുണനവും ഹരണവും സങ്കലനവും വ്യവകലനവുമൊക്കെ, ആസ്വാദ്യതയോടെ അനുഭവിച്ചറിയാന്‍ സഹായിക്കുന്ന ഈ പുസ്തകത്തിലൂടെ കണക്കിലെ ചില വിസ്മയക്കാഴ്ചകളാണ് നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.
-
Magic Square
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.New thoughts, Several innovations, Some modifications, Plenty of creations, Fresh findings. Novel methods of constructions, Algebrical explanations, Algebrical and Geometrical applications. All with Magic Squares. All about Magic Squares.
-
Kanakkile Kanakam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.‘കനകാനുപാതം’ എന്നറിയപ്പെടുന്ന അംശബന്ധവും, അങ്കഗണിതത്തിലെ ‘സുവർണനിയമ’വും ഗണിതത്തിന് നമ്മുടെ നിത്യജീവിതത്തിലുള്ള പ്രാധാന്യവും പ്രകൃതിപ്രതിഭാസങ്ങളിൽവരെയുള്ള സ്വാധീനവുമാണ് തെളിയിക്കുന്നത്. ഇപ്രകാരമുള്ള, കണക്കിന്റെ മാന്ത്രികസിദ്ധികളിൽ ചിലതിലേക്കാണ് ഗ്രന്ഥകാരൻ ഇവിടെ വിദ്യാർഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
-
Pancharaathram
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ദ്വാദശസംവത്സരങ്ങളായി അജ്ഞാതവാസത്തിലുള്ള പാണ്ഡവരെക്കുറിച്ച് അഞ്ചുരാത്രിക്കുള്ളിൽ വിവരംനേടുവാനായാൽ, പാതിരാജ്യം അവർക്കു നൽകുക എന്ന പഞ്ചരാത്രനിബന്ധനയുടെ വിജയകരമായ പൂർത്തീകരണമാണ്, മഹാഭാരതത്തെ അവലംബിച്ച് ഭാസൻ രചിച്ച ‘പഞ്ചരാത്ര’ത്തിന്റെ പ്രമേയം. കുട്ടികൾക്കായി പ്രസ്തുതനാടകം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.
-
Mruchakadikam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ലോകനാടകകൃത്തുക്കളിൽ അനിഷേധ്യമായ സ്ഥാനമാണ് ‘മൃച്ഛകടികം’ ശൂദ്രകനു നേടിക്കൊടുത്തത്. പുരാണപ്രസിദ്ധരായ കഥാപാത്രങ്ങൾക്കു പകരം ദരിദ്രബ്രാഹ്മണനെയും ഇടയനെയും തസ്‌കരനെയും ഗണികയെയും പോലെയുള്ള അതിസാധാരണക്കാരെ അരങ്ങിലേക്കു കൈപിടിച്ചാനയിച്ച നാടകത്തിന്റെ പുനരാഖ്യാനം.
-
Macbeth
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.അധികാരത്തോടുള്ള ഭ്രാന്തോളമെത്തുന്ന കൊതി, മാക്ബത്തിനെ ജീവിതദുരന്തങ്ങളുടെ അവകാശിയാക്കുന്ന വിശ്രുതനാടകത്തിന്റെ കഥാരൂപം. ആത്മാവിൽ പുരണ്ട രക്തക്കറ കഴുകിക്കളയാനാവാതെ, തെറ്റുകളിൽനിന്നും തെറ്റുകളിലേക്ക് ഗതികിട്ടാതലയുന്നവനാണ് ഇതിലെ നായകൻ. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
-
Hypnosis: Nigoodathakal Maraneekumbole
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഏകാഗ്രതയും ഓർമയും ഭാവനയും വർധിപ്പിക്കുന്ന, മാനസികസംഘർഷങ്ങൾക്കും ലഘുമനോവൈകല്യങ്ങൾക്കും ശാശ്വതപരിഹാരമാകുന്ന, ആധുനിക മനഃശാസ്ത്രചികിത്സയിൽ നിർണായകപങ്കുവഹിക്കുന്ന ഹിപ്‌നോട്ടിക് സമ്പ്രദായങ്ങളെക്കുറിച്ച് അറിവുനല്കുന്ന പുസ്തകം. മനുഷ്യമനസ്സിന്റെ ഇനിയും വെളിച്ചം വീഴാത്ത ചില പ്രവിശ്യകളെ അനാവൃതമാക്കുകയാണ് ഇതിലൂടെ എഴുത്തുകാരൻ.
-
Kusruthi Chodhyangalum Kadamkathakalum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Family Doctor
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.”രോഗംവന്നു ചികിത്സിക്കുന്നതിനേക്കാൾ രോഗംവരാതെ നോക്കുകയാണ് നല്ലത്” എന്ന ആപ്തവാക്യത്തിന് അനുസൃതമായി ജീവിക്കാൻ കഴിയുമെങ്കിൽ മിക്ക രോഗങ്ങളേയും നിയന്ത്രണവിധേയമാക്കാം. ഇതിനായി ശുചിത്വം, ആഹാരം, വ്യായാമം, ദിനചര്യ എന്നുവേണ്ട, ചിന്തയിലും പ്രവർത്തനത്തിലും വരെ ശ്രദ്ധ നല്‌കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുകയാണ് ഈ കൈപ്പുസ്തകം. കുടുംബഡോക്ടറുടെ ഉപദേശംപോലെ ഉപകാരപ്പെടുന്ന ഗ്രന്ഥം.
-
-
Poothumbiyude Swargayathra
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.നീലയും ചുവപ്പും ചിത്രങ്ങളും വരകളും ഇടകലർന്ന ചിറകുകളും, നീളൻ വാലും, തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു സുന്ദരിത്തുമ്പിയായിരുന്നു അവൾ. വണ്ടുകളും തുമ്പികളും പുൽച്ചാടികളും പോലെയുള്ള ചെറുജീവികൾ മാത്രം പാർക്കുന്ന ആ പുൽമേട്ടിലെ എല്ലാവരുടെയും അരുമ. അങ്ങനെയിരിക്കെ പുൽമേടു വൻകാട്ടിലെത്തുവാൻ അവൾ പൂചിറകുകൾ വിടർത്തി. കാട്ടിലെ വാസം സ്വർഗതുല്യമായിരിക്കുമെന്നായിരുന്നു അവളുടെ വിശ്വാസം.കാട്ടിലെത്തിയപ്പോഴാണ്, താൻ പിന്നിൽ ഉപേക്ഷിച്ചുപോന്ന പുൽമേടിന്റെ സൗന്ദര്യവും അതു നൽകുന്ന സൗഖ്യവും പൂത്തുമ്പിക്കു മനസ്സിലായത്. ‘വനവാസകാലം‘ ചിറകുകൾ നഷ്ടമാക്കിയ അവൾക്ക് ‘ഈ പുൽമേടുതന്നെയാണ് സ്വർഗ‘ മെന്ന് വേദനയോടെ അംഗീകരിക്കേണ്ടിവന്നു.
മൂല്യബോധം വളർത്തുന്ന ബാലപാഠങ്ങളാണ്, ‘പൂത്തുമ്പിയുടെ സ്വർഗയാത്ര’യും മറ്റു പതിമൂന്നു കഥകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിലെ രചനകൾ.
സി.ആർ. ദാസിന്റെ അവതാരിക.














