-
Shakespeare Krithikal Sampoorna Samgraham
‘വിശ്വസാഹിത്യപുസ്തക’ത്തില്‍ അനശ്വരലിപികള്‍കൊണ്ട് എഴുതപ്പെട്ട സമാനതകളില്ലാത്തൊരു ഏടാണ് ഷേക്‌സ്പിയര്‍. ശോകവും ഹാസവും ഭ്രമകല്പനയും ചരിത്രവുമൊക്കെ രംഗപടമാക്കിയ ആ സാഹിത്യസാഗരത്തിലെ അമൂല്യരത്‌നങ്ങള്‍ തേടിയുള്ള യാത്രയാണ് ഈ പുസ്തകം. ഷേക്‌സ്പിയര്‍ സാഹിത്യപ്രപഞ്ചത്തിലെ നാടകങ്ങളും കാവ്യങ്ങളും, ഒപ്പം ഗീതകങ്ങളും ഇതില്‍ ഗദ്യസംഗ്രഹരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Tolstoy Kathakal
‘ഒരു മനുഷ്യന് എത്രത്തോളം ഭൂമി വേണം?’, ‘കോഴിമുട്ടയോളം പോന്ന ഒരു ഗോതമ്പുമണി’, ‘കോക്കാസസ്സിലെ തടവുകാരൻ’, ‘സ്‌നേഹമുള്ളിടത്ത് ഈശ്വരനുമുണ്ട്’ തുടങ്ങി, ലോകസാഹിത്യത്തിൽത്തന്നെ അനിഷേധ്യസ്ഥാനം അലങ്കരിക്കുന്ന പത്തൊൻപതു കഥകൾ. വാഴ്‌വിനെ സംബന്ധിച്ച ആധികാരികരേഖകളായി പരിഗണിക്കപ്പെടുന്ന രചനകൾ. വിവർത്തനം: രമാമേനോൻ
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
-
Magic Square
New thoughts, Several innovations, Some modifications, Plenty of creations, Fresh findings. Novel methods of constructions, Algebrical explanations, Algebrical and Geometrical applications. All with Magic Squares. All about Magic Squares.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Budha In Capital (English)
The novel portrays the challenges faced by a group of children in their life and education. To the group, an Islamic State trained tender teenage activist came with a resolution. The story goes through various thrilling experiences of hardcore terrorist training to their prospects and snags of education in customary schools.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
100 Puthiyaprasangangal
വിദ്യാർഥികൾക്കുമാത്രമല്ല, വ്യത്യസ്ത പ്രവൃത്തിമേഖലകളിൽ വ്യാപരിക്കുന്ന മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന പ്രഭാഷണസമാഹാരം. കാലികപ്രാധാന്യവും പുതുമയും കരംകോർക്കുന്ന പ്രതിപാദ്യങ്ങൾ. ‘ഫ്‌ളക്‌സ്: നിരോധനമോ നിയന്ത്രണമോ?’, ‘ശ്രേഷ്ഠഭാഷയായ മലയാളം,’ ‘ഉപഭോക്തൃസംരക്ഷണം ഭാരതത്തിൽ’ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അക്ഷരമാലാക്രമത്തിൽ വിന്യസിച്ചിരിക്കുന്ന ഉള്ളടക്കം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
1729 Ganithaquiz
₹200.00‘രാമാനുജൻ സംഖ്യ’യെ ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, 1729 ചോദ്യോത്തരങ്ങളിലൂടെ, അക്കങ്ങളുടെ വിശാലപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ഉത്തരം മാത്രമല്ല, ഉത്തരത്തിലേക്കെത്തുവാനുള്ള കുറുക്കുവഴികൂടി പറഞ്ഞുതരുന്നും, സൂത്രവാക്യങ്ങൾക്കും എളുപ്പത്തിലുള്ള നിർധാരണങ്ങൾക്കും പ്രാധാന്യംനല്കി തിരഞ്ഞെടുത്തിരിക്കുന്നതുമായ ചോദ്യങ്ങൾ ഗണിതശാസ്ത്രത്തിലുള്ള അഭിരുചി വളർത്തുകയും ഗണിതശാസ്ത്രജ്ഞരോടുള്ള ആദരവ് വർധിപ്പിക്കുകയും ചെയ്യുന്നു.
-
102 Prasangangal
പ്രസംഗപാടവം വളര്‍ത്തിയെടുത്ത് വേദികളില്‍ കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
-
Njan Punyavaalan
ഫേസ്‌ബുക്കിനെ സര്‍ഗാത്മകതയുടെ ഊര്‍ജപ്രസരണമേഖലയായി പരിവര്‍ത്തനപ്പെടുത്തിയ ഒരു സംഘം കഥാകാരന്മാരുടെ 80 തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം. നാം ജീവിക്കുന്ന ലോകത്തിന്റെ സൂക്ഷ്‌മചലനങ്ങളെപ്പോലും പ്രതിഫലിപ്പിക്കുവാന്‍ എത്രയും പര്യാപ്‌തമാണ് ഇവരുടെ മൗസും മനസ്സും എന്ന് സാക്ഷ്യപ്പെടുത്തുന്ന കഥകള്‍.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
111 Upanyasangal
കാലികപ്രസക്തമായ വിഷയങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ട് ലളിതമായ ഭാഷയില്, പുതിയ പാഠ്യപദ്ധതിയഌസരിച്ച് സമഗ്രവും ആധികാരികവുമായി തയ്യാറാക്കിയ ഉപന്യാസങ്ങള്.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Fundamentals of High School English Grammar and Composition
Fundamentals of High School English Grammar and Composition
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
-
Iliad
‘മഹാഭാരത’ത്തിലേതുപോലെ, യവനേതിഹാസമായ ‘ഇലിയഡി’ലും ഇതിവൃത്തമാകുന്നത് യുദ്ധമാണ്. ട്രോയ് നഗരത്തിനുനേരെ ഗ്രീക്കുകാര്‍ നടത്തിയ യുദ്ധത്തിന്റെ കഥപറയുന്ന ഈ മഹാകാവ്യം, സുന്ദരിയായ ഹെലന്റെ തിരോധാനത്തില്‍ തുടങ്ങി വീണ്ടെടുപ്പില്‍ അവസാനിക്കുന്നു; അതിനിടയിലായി പതിറ്റാണ്ടുകള്‍ നീളുന്ന ഒരു യുദ്ധവും. ഒരു സ്ത്രീക്കു വേണ്ടി ദേവന്മാരും മാനവരും അണിചേരുന്ന ഉഗ്രപോരാട്ടങ്ങളുടെ ഉജ്വലവര്‍ണനകളാല്‍ സമൃദ്ധമാണ് ‘ഇലിയഡി’ന്റെ പ്രമേയപരിസരം. ലോകസാഹിത്യത്തിലെ ക്ലാസിക് രചനയുടെ പുനരാഖ്യാനം. വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍.
₹250.00Original price was: ₹250.00.₹195.00Current price is: ₹195.00. -
Marachottile Veyilcheelukal
വയനാട്ടിലെയും ഉത്തരേന്ത്യന്‍ നാടുകളിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും പര്യടനങ്ങള്‍ക്കിടയില്‍ വത്സല ചിന്തിയെടുത്ത അനുഭവത്തിന്റെ ചീളുകള്‍.
എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൗഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായി ഈ വെയില്‍ച്ചീളുകള്‍ പ്രത്യക്ഷപ്പെടുന്നു.
വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കിടയിലെ ജീവിതാനുഭവങ്ങളാണ് ‘എഴുത്തിന്റെ ദേശ’ത്തില്‍.
എഴുത്തു ജീവിതവുമായിട്ടിടപഴകുകയും സര്‍ഗ്ഗാത്മകതയുടെ അനുഭവപാഠങ്ങള്‍ കൈമാറുകയും ചെയ്ത യശ്വസികളായ ഏതാനും എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ‘എഴുത്തിന്റെ സൗഹൃദം’
സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വത്സലയുടെ പിടച്ചിലുകള്‍ എഴുത്തായും പ്രവൃത്തിയായും പരിണമിക്കുന്ന കാഴ്ച ‘എഴുത്തിന്റെ നിയോഗ’ത്തില്‍ കാണാം.
വിശ്വമാനവികതയെ സ്വപ്നം കാണുന്ന ഒരെഴുത്തുകാരി ഈ വെയില്‍ച്ചീളുകള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റു വരുന്നു.₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
LOKAM NADUNGIYA SAMBHAVANGAL
മൃത്യുവിന്റെ വിഷപ്പുകയേറ്റ ഭോപ്പാൽ, അമേരിക്കയുടെ തലവര തിരുത്തിയ സെപ്‌തംബർ 11, മഞ്ഞുമല തുളച്ച ടൈറ്റാനിക്, കോടിക്കണക്കിനു മനുഷ്യരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ പ്ലേഗ്, നരനൃശംസതയുടെ നഗ്നമുഖമായ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ… എത്ര തിരകൾ ആഞ്ഞടിച്ചാലും മായ്ക്കാനാകാതെ കാലം പാറയിൽ കൊത്തിവെച്ച കുറെ സംഭവങ്ങൾ… ലോകജനതയെ ആകമാനം നടുക്കിയ ആ സുപ്രധാനസംഭവങ്ങളുടെ വിശദവിവരണമാണ് ഈ പുസ്‌തകത്തിൽ. സംഭവിച്ചവയിൽനിന്ന് സംഭവിക്കാനിരിക്കുന്നവ മുൻകൂട്ടി കാണാനും ഒഴിവാക്കാനുമുള്ള പാഠമാണിത്.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.















