-
Macbeth
സംഗൃഹീത സചിത്ര ക്ലാസിക്
ഇംഗ്ലീഷ് നാടകാചാര്യൻ വില്യം ഷേക്‌സ്പിയറിന്റെ മഹത്തരമായ ദുരന്തനാടകങ്ങളിൽ ഒന്നിന്റെ സചിത്ര പുനരാഖ്യാനം. അധികാരമോഹംമൂലം മാക്ബത്ത് എന്ന സ്‌കോട്ടിഷ് ജനറലിനുണ്ടാകുന്ന അധഃപതനമാണ് ഇതിന്റെ ഇതിവൃത്തം. ഐതിഹാസികമായ ഒരു രചനയുടെ സൗന്ദര്യവും നാടകീയതയും ചോർന്നുപോകാതെയുള്ള സംഗൃഹീതരൂപം.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Padmarajante Veendedutha Kathakal
മറവിയുടെ ആഴത്തിലേക്ക് അപ്രത്യക്ഷമാകുവാന്‍ വിസമ്മതിച്ച്, കാലത്തിനുമേല്‍ നിരന്തരം വാക്കുകള്‍ കൊത്തിവച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ അസമാഹൃതരചനകളുടെ സമാഹാരം. വെളിച്ചത്തോട് അതൃപ്തി ഭാവിച്ചു കിടന്ന ഈ കഥകളുടെ വായന, അന്തിവാനിന്‍കീഴിലെ അരണ്ട നാട്ടുവെളിച്ചത്തില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. അവതാരിക : ഉണ്ണി ആര്‍.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Sweet Mathematics
This book opens a doorway to the wonderful world of mathematics and makes a ‘bitter’ subject taste as sweet as a toffee! A perfect treat to the genius in you!!
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Pavangal
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ഒരു ക്ലാസിക് കൃതിയെകുറിച്ചുള്ള ഗ്രന്ഥകാരന്റെതന്നെ വാക്കുകളാണിത്. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏല് പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്‌നേഹവും ആ ദിവ്യ ക്ഷതങ്ങളിൽനിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്‌ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്.
വിശ്വസാഹിത്യത്തിലെ നിത്യവിസ്‌മയമായ നോവൽ
സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻ₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
-
Manthrikachathurangalude Vismayalokathiloode
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Vidhyalayangalile Dinacharanangal Padanapravarthanangal
അറിവിന്റെ ലോകത്തിലേക്ക് സ്വാഗതമരുളുന്ന ജൂൺ മാസാദ്യം മുതൽ അവധിക്കാലത്തിലേക്ക് വിടനല്കുന്ന മാർച്ച് മാസാവസാനംവരെ നമ്മുടെ വിദ്യാലയങ്ങൾ വേദിയാകുന്ന ദിനാചരണങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ചരിത്രമുഹൂർത്തങ്ങളുടെ സ്മരണ പുതുക്കുകയും പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കുകയുമെല്ലാമാണ് സ്വാതന്ത്ര്യദിനവും വായനാദിനവും പരിസ്ഥിതിദിനവും അധ്യാപകദിനവും പോലെയുള്ള ദിനാചരണങ്ങളുടെ ലക്ഷ്യം. അധ്യയനവർഷത്തിലെ ഈ ദിവസങ്ങളെ രസകരവും വിജ്ഞാനപ്രദവുമായ ഒരനുഭവമാക്കിമാറ്റുവാൻ കൂട്ടുകാർക്ക് പ്രചോദനമേകുകയാണ് ഗ്രന്ഥകാരൻ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Uthararamacharitham
രാമായണകഥയെ ഉപജീവിച്ചുണ്ടായ സംസ്‌കൃതരചനകളില്‍ മികവുറ്റ ‘ഉത്തരരാമചരിതം’ സീതാപരിത്യാഗവും തുടര്‍ന്നുള്ള സംഭവപരമ്പരകളും ഇതിവൃത്തമാക്കുന്നു. ശോകരസമാര്‍ന്ന ഒരു രാമായണഖണ്ഡത്തെ മോദരസത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തി ചൈതന്യവത്തായ ഒരു സന്ദേശം കാണികള്‍ക്കു നല്‍കുന്ന നാടകത്തിന്റെ ഹൃദ്യമായ പുനരാവിഷ്‌കാരം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Ann Frank
ദീനവിലാപമായിത്തീരുമായിരുന്ന ജീവിതത്തെ സാന്ത്വനഗാനമാക്കിമാറ്റിയ പെൺകുട്ടിയായിരുന്നു ആൻഫ്രാങ്ക്. ദുരിതങ്ങൾ ഛിന്നഭിന്നമാക്കുന്ന മാനവർക്ക് ആ ഗാനം ഇന്നും ആശ്വാസം പകരുന്നു. പതിനഞ്ചുവർഷംമാത്രം നീണ്ടുനിന്ന ഹ്രസ്വജീവിതത്തിലൂടെ ആൻ, ഏതു തകർച്ചയിലും പ്രസന്നത കാത്തുസൂക്ഷിക്കാനാകുമെന്നു തെളിയിച്ചു. ‘പ്രതീക്ഷയുടെ കുപ്പായമണിഞ്ഞ പെൺകിടാവി’ന്റെ ഉൾക്കരുത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Fun & Tricks with Mathematics
It contains magics, fun and tricks with Mathematics. Problems are introduced in a simple and story form with numerous pictures. Highly appreciative, informative and entertaining for both children and elders.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Keraleeya Ayurvedhachikiltsa
ആയുർവേദചികിത്സയിലെ ഉഴിച്ചിൽ, ഇലക്കിഴി, ധാന്യക്കിഴി, ഞവരക്കിഴി, ശിരോവസ്തി, ധാര മുതലായവ ശരീരത്തിനും മനസ്സിനും നവോന്മേഷം പകരുന്നവയാണ്. ‘സുഖചികിത്സ’ എന്ന നിലയിൽ ആരോഗ്യപരിരക്ഷയ്ക്കായി പ്രയോജനപ്പെടുത്താവുന്ന കേരളീയരീതികളെക്കുറിച്ചാണ്, വൈദ്യവിദ്യാഭ്യാസരംഗത്തും ചികിത്സാരംഗത്തും പ്രശസ്തനായ ഗ്രന്ഥകാരന്റെ ഈ കൃതി.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Ningal ‘Q’vilanu
ഫലിതപ്രേമികൾക്ക് ഹൃദ്യമായൊരു വായനാനുഭവം. ചിന്തിക്കുന്ന ഒരു നർമ്മസാഹിത്യകാരന്റെ പ്രതിഭയുടെ കൈയൊപ്പ് പ്രതിഫലിക്കുന്ന ലേഖനങ്ങൾ. നർമ്മവും നിരീക്ഷണവും ഇഴചേർന്ന, ലക്ഷ്യവേധിയായ ഉദാത്തഫലിതത്തിന് ഉദാഹരണം.
₹60.00Original price was: ₹60.00.₹43.20Current price is: ₹43.20. -
101 Sasthrapareekshanangal
ശാസ്ത്രപ്രതിഭാസങ്ങളുടെ പൊരുൾ സ്വയം അനുഭവിച്ചറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന 101 പരീക്ഷണങ്ങൾ. കലൈഡോസ്‌കോപ്പ് നിർമാണം, കുപ്പിക്കുള്ളിൽ കടൽ, സ്ഫടികഭരണിക്കുള്ളിൽ മേഘം, നിറംമാറുന്ന പൂവ് തുടങ്ങി, അത്യന്തം കൗതുകകരങ്ങളായ പരീക്ഷണങ്ങൾ. കുട്ടികളുടെ ശാസ്ത്രബോധത്തെ ദൃഢമാക്കുന്ന പഠനസഹായി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Prameham
ഹൃദ്രോഗവും അർബുദവും കഴിഞ്ഞാൽ ആധുനിക സമൂഹം ഏറ്റവും ഭയപ്പാടോടെ വീക്ഷിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹമുക്തമായ ഒരു ലോകത്തെ സ്വപ്നം കാണുന്ന ഈ പുസ്തകം, പ്രകൃതിപാഠങ്ങളും ആയുർവേദശാസ്ത്രവുമാണ് മുഖ്യമായി പിൻബലമാക്കുന്നത്. ജീവിതത്തിന്റെ മാധുര്യം ചോർത്തിക്കളയുന്ന പ്രമേഹമെന്ന രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ മുന്നോട്ടുവെക്കുന്ന പുസ്തകം.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Shelter
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്‌കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു. ഹൃദയത്തിന്റെ ഭാഷയിലൂടെ വായനക്കാരോട് സംവദിക്കുന്ന രചനയുടെ അഞ്ചാംപതിപ്പ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Paladesangalile Kathakal
23 രാജ്യങ്ങളിൽനിന്നുള്ള, പ്രാതിനിധ്യസ്വഭാവമുള്ള 24 നാടോടിക്കഥകളുടെ സമാഹാരം. വിവിധ ദേശങ്ങളുടെ ആദിമസംസ്‌കാരം അടുത്തറിയുന്നതിന് സഹായകമായ കഥകൾ.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.















