-
Excel English speaking Course
ഇംഗ്ലീഷ് എന്ന ലോകഭാഷയുടെ സങ്കീർണമായ ഘടനയും ശരിയായ പ്രയോഗവും വേഗത്തിൽ മനസ്സിലാക്കുവാനും ആത്മവിശ്വാസത്തോടെ ഭാഷ കൈമാറ്റംചെയ്യുവാനുമുള്ള ഉത്തമമാർഗദർശിയാണ് ഈ ഗ്രന്ഥം. നിത്യജീവിതത്തിലെ ഒട്ടനേകം സന്ദർഭങ്ങളിൽ കാര്യക്ഷമമായി ഉപയോഗിക്കുവാനുതകുന്ന വിധത്തിൽ ഉച്ചാരണം, ശൈലികൾ, ഭാഷാപ്രയോഗങ്ങൾ, സംഭാഷണങ്ങൾ, ദ്വിപദങ്ങൾ തുടങ്ങിയ വിഭിന്നങ്ങളായ ഭാഷാഘടകങ്ങളെക്കുറിച്ച് ഇവിടെ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. കൂടെ, കത്തെഴുത്ത് എന്ന കല സ്വായത്തമാക്കുവാനുള്ള വിലപ്പെട്ട വിവരണങ്ങളും.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Amarakosam
വ്യാഖ്യാനം : കെ.കെ. ബാലകൃഷ്ണപണിക്കര്‍
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Kathavarsham: 365 Balakathakal
കുഞ്ഞുങ്ങൾക്ക് വായിച്ചുകൊടുക്കാനും വിദ്യാർഥികൾക്ക് അധികവായനയ്ക്കുമായി 365 കഥകൾ. ദിവസേന ഒരു കഥ വീതം, വർഷം മുഴുവൻ വായിച്ചുരസിക്കാൻ, വായിച്ചുവളരാൻ കുട്ടികൾക്ക് വിലപ്പെട്ട സമ്മാനം.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Priyamulla Sophia
പുത്തന്‍പുരയിലെ സണ്ണി സോഫിയായുടെ കരങ്ങളാല്‍ വധിക്കപ്പെടുന്നു. പഴയ കളിക്കൂട്ടുകാരന്‍ കുട്ടപ്പനെ തേടി അവള്‍ ആ ഗ്രാമം ഉപേക്ഷിച്ച് അവന്‍ പാര്‍ക്കുന്ന കുന്നിന്‍പ്രദേശത്തേക്ക് യാത്രയാകുന്നു. ബാല്യകാലസഖിയെ കുട്ടപ്പന്‍ മണവാട്ടിയാക്കിയെങ്കിലും വിധി അപ്പോഴും അവള്‍ക്കെതിരായ ചില കരുനീക്കങ്ങളിലായിരുന്നു.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Veli
ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. ആ വേലി കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. ജയിലിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകള്‍ ആ വീടിനെ ഗ്രസിച്ചു. വെറും ഒരു വേലിക്കേസ്, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുകി. ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന ജനപ്രിയചലച്ചിത്രത്തിന് ആധാരമായ നോവല്‍.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
LORA NEE EVIDE
മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ… കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍… ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്‍പീലികള്‍ താഴുമ്പോള്‍ സൂര്യനസ്ത മിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല്‍ വാഴ്ത്തപ്പെട്ടവള്‍… പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍… സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍… ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തംവെക്കുന്നു.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Puthukalakatha
തലമുറകള്‍ സംഗമിക്കുന്ന, ”കാലവും കഥയും പുതുമയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന” 18 രചനകള്‍. ആശയത്തിലും ആവിഷ്‌കാരത്തിലും ബഹുസ്വരതയുടെ അടയാളങ്ങള്‍ പേറുന്ന, വാക്കിന്റെ ശാക്തികസൗന്ദര്യം വെളിപ്പെടുന്ന ഈ കഥകള്‍ പകരുന്നത് ഒന്നിനൊന്നു വ്യത്യസ്തമായ വായനാനുഭൂതികളാണ്. സാമൂഹികാവസ്ഥകളുടെ ഉഷ്ണക്കാറ്റും വൈയക്തികാനുഭവങ്ങളുടെ ശീതക്കാറ്റും ഈ കഥാഭൂമികയില്‍ ആഞ്ഞുവീശുന്നു. പാരസ്പര്യത്തിന്റെ വെയില്‍ച്ചീളുകളും കാമനയുടെ നിഴല്‍പ്പാടുകളും ഭ്രമാത്മകതയുടെ നിലാത്തുണ്ടുകളും ഈ താളുകളില്‍ പതിഞ്ഞുകിടക്കുന്നു. ”വായനയിലൂടെ കടന്നുവന്നിട്ട് പിന്നെ ഇറങ്ങിപ്പോകാതിരുന്ന” ഈ കഥകള്‍ ”ആരെഴുതിയെന്നു നോക്കാതെ എന്തെഴുതിയെന്നുമാത്രം ആരാഞ്ഞ് കണ്ടെത്തിയവ” എന്ന് എഡിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.
₹250.00Original price was: ₹250.00.₹225.00Current price is: ₹225.00. -
THARI
നെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തിൽ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവൽ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടർന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങൾക്കൊടുവിൽ താരി എന്ന പെൺകുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവർ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറർ ത്രില്ലറാണ് താരി.
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
KILA
മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിൽ ഉണ്ടാവുന്ന അടിച്ചമർത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് കിള. സേബയുടെ തിരിച്ചറിവുകളിലൂടെ, കാലാകാലങ്ങളിൽ മലബാറിലെ മുസ്ലിം സ്ത്രീകൾ നയിച്ചുപോന്ന ജീവിതങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു.₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
COUNTRIES OF THE WORLD
A mini encyclopedia to access pertinent and up-to-date information on all nations of the world. This book will be a valuable collection to people of all age group, as well as to libraries and information centers worldwide. For the common people it is a quick reference guide at the same time, for information seekers a mountain of information at one source.
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
Kuttiyaanayum Koottukaarum
പ്രകൃതിയും അതിലെ വൈവിധ്യമാര്‍ന്ന പക്ഷികളും വന്യമൃഗങ്ങളും എല്ലാം അണിനിരക്കുന്ന ഒരു അത്ഭുതലോകമാണ് ഈ രചനയില്‍ കാണാന്‍ കഴിയുന്നത്. പൂക്കളും പൂമ്പാറ്റകളും പൂന്തിങ്കളും വാര്‍മഴവില്ലുമെല്ലാം നിറഞ്ഞ ഹൃദയഹാരിയായ നമ്മുടെ പ്രകൃതിയെയും അതിലെ സഹജീവികളെയും കണ്‍തുറന്ന് കാണാനും അവയെ സ്‌നേഹിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന മഹനീയകര്‍മ്മമാണ് ഇവിടെ നിര്‍വഹിച്ചിരിക്കുന്നത്. കുട്ടികളില്‍ അത്ഭുതവും ആകാംക്ഷയും സാഹസികബുദ്ധിയും വളര്‍ത്തിയെടുക്കാന്‍ സഹായകമായ തരത്തിലാണ് വര്‍ഗീസ് തുരുത്തിച്ചിറ ഈ സചിത്ര ബാലനോവലിന് രൂപംനല്‍കിയിട്ടുള്ളത്. ലളിതസുന്ദരമായ ആഖ്യാനശൈലികൊണ്ടും ആകാംക്ഷയുളവാക്കുന്ന അവതരണരീതികൊണ്ടും ‘കുട്ടിയാനയും കൂട്ടുകാരും’ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു.
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
Lokaprashastha Mystery Kathakal
റുഡ്വാഡ് കിപ്ലിങ്, എം.ആര്‍. ജെയിംസ്, വില്യം ഹോപ് ഹോഡ്ജ്സണ്‍, ആള്‍ജെര്‍നണ്‍ ബ്ലാക്ക്വുഡ്, ആംബ്രോസ് ബിയേഴ്‌സ്, ആര്‍തര്‍ മാകെന്‍
ഇരുളിന്റെ മറപറ്റി മാത്രമല്ല, പകല്‍വെളിച്ചത്തിന്റെ തെളിച്ചത്തിലും നിങ്ങളെ പിന്തുടര്‍ന്നു വേട്ടയാടുന്നവയാണ് ഈ കഥകള്‍. ഇതിലെ വാക്കുകള്‍ക്കും വരികള്‍ക്കും ഇടയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, ‘ഞരമ്പുകളെല്ലാം കൊത്തിപ്പറിച്ചെടുത്ത് വലിച്ചുപുറത്തിടുന്ന’ അനുഭവമെന്തെന്ന് വായനക്കാര്‍ അറിയുന്നു. ഈ താളുകള്‍ക്കുള്ളില്‍ പതിയിരിക്കുന്ന നിഴല്‍
രൂപങ്ങള്‍ നിങ്ങളെ മരണത്തണുപ്പിനാല്‍ മരവിപ്പിക്കുന്നു; നിങ്ങളെ ഉദ്വേഗമുനമ്പിലേക്കു വലിച്ചെറിയുന്നു. ഇത് ഒരു ക്ഷണപത്രമാണ് – നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
Pollunna Mazha
പടുതിരിനാളംപോലെ നിയോഗങ്ങളില്‍ ഉലയുന്നവരെക്കുറിച്ചാണ്, മഴക്കാറുമൂടിയ ആകാശംപോലെ വിഷാദനീലിമയാര്‍ന്ന അവരുടെ മനസ്സുകളെക്കുറിച്ചാണ് ഈ കഥകള്‍. ഓര്‍മകളുടെ ചെപ്പ് മറവിയുടെ അടപ്പുകൊണ്ടു ചേര്‍ത്തടയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍. നെടുവീര്‍പ്പുകള്‍ ഘനീഭവിക്കുന്ന ഹൃദയം പേറുന്ന ഈ മനുഷ്യരുടെ ഉള്‍ത്തടങ്ങളില്‍ പ്രളയജലംപോലെ മിഴിനീര്‍ കലമ്പല്‍കൂട്ടുന്നു. ഉച്ചത്തിലൊന്നു കരയാതെ, ദൈവത്തെ വിളിച്ചൊരു പരാതിപോലും പറയാതെ ദുരന്തങ്ങളെ ഇവര്‍ സ്വീകരിക്കുന്നു.
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
Nobel Nediya Vanithakal
ഭൗതികശാസ്ത്ര നൊബേല്‍ 1903 – ല്‍ നേടിയ മാഡം ക്യൂറി മുതല്‍ സാഹിത്യ നൊബേല്‍ 2022 – ല്‍ നേടിയ ആനി എര്‍ണോ വരെ മഹിമയേറിയ ഒരു പുരസ്‌കാരവഴിയിലെ പെണ്‍വിജയങ്ങള്‍ ആഘോഷിക്കുകയാണ് ഈ പുസ്തകം. രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളില്‍ പ്രതിഭയും പ്രയത്‌നവും കൊണ്ട് മായാലിഖിതങ്ങള്‍ എഴുതിച്ചേര്‍ത്ത 60 സ്ത്രീമുഖങ്ങള്‍. തമോഗര്‍ത്തരഹസ്യവും ജനിതകകത്രികയും ആവിഷ്‌കരിച്ച് ശാസ്ത്രരംഗത്തെ ഉഴുതുമറിച്ചവര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. വര്‍ണവിവേചനവും യുദ്ധഭീകരതയും ഇതിലെ സാഹിത്യരചയിതാക്കള്‍ ഇഴകീറി പരിശോധിക്കുന്നു. വൈദ്യവിജ്ഞാനവും സാമ്പത്തികസമവാക്യവും ഇവിടെ ചര്‍ച്ചയാകുന്നു. ഗോത്രസംരക്ഷണത്തിനും പെണ്‍വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയവര്‍, ‘മരമാണ് മറുപടി’ എന്ന പ്രകൃതിസ്‌നേഹപാഠം പഠിപ്പിച്ചവര്‍, പട്ടാളഭരണത്തിനും ആഭ്യന്തര കലാപത്തിനും എതിരെ ശബ്ദമുയര്‍ത്തിയവര്‍ ഒക്കെ ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
MANALJEEVIKAL
സമ്പദ്‌സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം
തകര്‍ക്കുകയും ചെയ്യുന്ന കരിമണല്‍ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സര്‍ഗ്ഗാത്മകരചന. ആഗോളമായി
വേരുകളുള്ള ധാതുമണല്‍രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിന്റെ ഈ അധിനിവേശമാതൃകകള്‍ക്കു
നേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്മൃതമായ വലിയൊരു ചരിത്രത്തിന്റെ വീണ്ടെടുക്കല്‍കൂടിയാകുന്ന
പുസ്തകം.₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
Susannayude Granthappura
അലി, സൂസന്ന, കാഫ്ക, ദസ്തയേവ്സ്കി , അഭി, ഫാത്വിമ, അമുദ, നീലകണ്ഠൻ പരമാര, റെയ്മണ്ട് കാർവർ, വെള്ളത്തൂവൽ ചന്ദ്രൻ, സരസ, വർക്കിച്ചേട്ടൻ, ആർതർ കോനൻ ഡോയൽ, കോട്ടയം പുഷ്പനാഥ്, ജയൻ, തണ്ടിയേക്കൻ, ബൊലാനോ, ജല, ആറുമുഖൻ, പരശു, ലുയിസ് കാരൽ, മേരിയമ്മ, ബോർഹസ്, പശുപതി, ജി. കെ. ചെസ്റ്റർട്ടൻ, കാർമേഘം, ജോസഫ്, പോൾ….
പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്ന രചന.
അജയ് പി. മങ്ങാട്ടിന്റെ ആദ്യ നോവൽ₹280.00Original price was: ₹280.00.₹224.00Current price is: ₹224.00.
-
Excel English speaking Course
Original price was: ₹290.00.₹232.00Current price is: ₹232.00.ഇംഗ്ലീഷ് എന്ന ലോകഭാഷയുടെ സങ്കീർണമായ ഘടനയും ശരിയായ പ്രയോഗവും വേഗത്തിൽ മനസ്സിലാക്കുവാനും ആത്മവിശ്വാസത്തോടെ ഭാഷ കൈമാറ്റംചെയ്യുവാനുമുള്ള ഉത്തമമാർഗദർശിയാണ് ഈ ഗ്രന്ഥം. നിത്യജീവിതത്തിലെ ഒട്ടനേകം സന്ദർഭങ്ങളിൽ കാര്യക്ഷമമായി ഉപയോഗിക്കുവാനുതകുന്ന വിധത്തിൽ ഉച്ചാരണം, ശൈലികൾ, ഭാഷാപ്രയോഗങ്ങൾ, സംഭാഷണങ്ങൾ, ദ്വിപദങ്ങൾ തുടങ്ങിയ വിഭിന്നങ്ങളായ ഭാഷാഘടകങ്ങളെക്കുറിച്ച് ഇവിടെ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. കൂടെ, കത്തെഴുത്ത് എന്ന കല സ്വായത്തമാക്കുവാനുള്ള വിലപ്പെട്ട വിവരണങ്ങളും.
-
Amarakosam
Original price was: ₹290.00.₹232.00Current price is: ₹232.00.വ്യാഖ്യാനം : കെ.കെ. ബാലകൃഷ്ണപണിക്കര്‍















