Shop
Kallukal Mahakshetrangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കാലത്തെ കല്ലിൽ തളച്ചുനിർത്തുന്ന ഹൊയ്സാല, ഐഹോൾ, പട്ടടക്കൽ, ബദാമി, ഹംപി, ബലിപുര, ശ്രാവണബെലഗോള ക്ഷേത്രങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രവിശേഷങ്ങളും വാസ്തു-പ്രതിമാശില്പവർണനകളുമൊക്കെ സ്പർശിച്ചു കടന്നുപോകുന്ന ചിത്രപുസ്തകം. കലാചിന്തയുടെ സ്നേഹപൂർവമായ ആശ്ലേഷണത്സമായിക്കൂടി പരിഗണിക്കപ്പെടുന്നവയാണ് കർണാടകയിലെ ഈ മഹാക്ഷേത്രങ്ങൾ. ‘കല്ലിൽ പടുത്തുകെട്ടിയ ഈ കാവ്യങ്ങൾ’ക്കു മുന്നിൽ വിസ്മിതനും വിനീതനുമാകുകയാണ് ഗ്രന്ഥകാരൻ.
Paladesangalile Kathakal
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.23 രാജ്യങ്ങളിൽനിന്നുള്ള, പ്രാതിനിധ്യസ്വഭാവമുള്ള 24 നാടോടിക്കഥകളുടെ സമാഹാരം. വിവിധ ദേശങ്ങളുടെ ആദിമസംസ്കാരം അടുത്തറിയുന്നതിന് സഹായകമായ കഥകൾ.
Puranaquiz
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.പുരാണപരാമർശിതമായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ പ്രശ്നോത്തരി, കൗതുകകരമായ അനേകം ജ്ഞാനശകലങ്ങളെ ചേർത്തുവെക്കുന്നു. മഹാപുരാണങ്ങളുടെ അതിവിസ്തൃതമായ ജലപ്പരപ്പിലൂടെ ഒരു കളിവള്ളംപോലെ ഒഴുകിനീങ്ങുന്ന ഈ കൃതി, ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദമാകും.
Karnataka Sangeetha Chodyotharamalika
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സ്വരങ്ങളുടെയും രാഗങ്ങളുടെയും മഹിമയും ഗരിമയുംകൊണ്ട് ആപാതമധുരമായ അനുഭവമായി മാറുന്നകർണാടകസംഗീതത്തെ അഞ്ഞൂറു ചോദ്യോത്തരങ്ങളിലൂടെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സ്വര-രാഗവിശേഷങ്ങൾ, കൃതികൾ, വാഗ്ഗേയകാരന്മാർ തുടങ്ങിയ അറിവുകൾ ഒരു മാലികയായി കോർത്തിണക്കിയിരിക്കുന്ന ഈ കൈപ്പുസ്തകം, കർണാടകസംഗീതം ഇഷ്ടപ്പെടുന്നവർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദം.
Nootandine Matimaricha 101 Indiakkar
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Kathavarsham: 365 Balakathakal
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.കുഞ്ഞുങ്ങൾക്ക് വായിച്ചുകൊടുക്കാനും വിദ്യാർഥികൾക്ക് അധികവായനയ്ക്കുമായി 365 കഥകൾ. ദിവസേന ഒരു കഥ വീതം, വർഷം മുഴുവൻ വായിച്ചുരസിക്കാൻ, വായിച്ചുവളരാൻ കുട്ടികൾക്ക് വിലപ്പെട്ട സമ്മാനം.
Parayipetta Panthirukulam: Akavoor Chathan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മുഖത്ത് ബ്രാഹ്മതേജസ്സ് വിളങ്ങുന്ന അനാഥബാലനെ അകവൂർ നമ്പൂതിരി രാമൻ എന്നു നാമകരണം ചെയ്തു, വേദം അഭ്യസിപ്പിച്ചു, മനയുടെ കാര്യസ്ഥത വിശ്വസിച്ചേല്പിച്ചു. രാമനും അകവൂർ നമ്പൂതിരിയും തോൾചേർന്നു നടന്ന സൗഹാർദത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ പുസ്തകം. പന്തിരുകുലത്തിലെ കൂടപ്പിറപ്പുകളോടൊത്ത് ചാത്തൻ പിന്നിട്ട സൗഭ്രാത്രത്തിന്റെ പാതയോരകാഴ്ചകളും ഇതിൽ വിവരിക്കപ്പെടുന്നു.
Rains in the Island
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.This is a story of an island girl, who has seen only the dark side of life even at the pinnacle of her glory. This is a true reflection of an innocent and real love, in the coral island locale.
Cheriya Muthalmudakkil 51 Businessukal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കുവാൻ കഴിയുന്നതും, കൂടിയ ലാഭം നേടാൻ കഴിയുന്നതുമായ 51 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്; മൂലധനം, സാങ്കേതികത, വിലനിശ്ചയം, വിപണനം, ലാഭം തുടങ്ങി, വിശദമായ ‘ബിസിനസ് പ്ലാൻ’ സഹിതം. 12 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമുള്ളതും 7 ലക്ഷം രൂപ വരെ പ്രതിമാസസമ്പാദ്യം നേടിത്തരുന്നതുമാണ് ഇതിലെ ‘സ്റ്റാർട്ട്-അപ്’ ആശയങ്ങൾ.
Kuttikalkku Bible Kathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ലോകോത്തരകൃതിയായ ബൈബിളിന്റെ വലുപ്പവും അവതരണരീതിയുടെ പ്രത്യേകതയുംമൂലം കുട്ടികൾക്ക് അത് വായിച്ചുമനസ്സിലാക്കുവാൻ പ്രയാസമാണ്. അവർക്കുവേണ്ടി ബൈബിളിന്റെ ‘പുതിയ നിയമ’ ഭാഗത്തെ 81 കൊച്ചുകഥകളായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.
Ottapathippulla Jeevitham
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ഒരു മധ്യകേരളഗ്രാമത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് ഈ നോവലിന്റെ പ്രയാണം. വിപ്ലവബോധമുള്ള ഒരു യുവാവിന്റെ ജീവിതം ഇതിൽ ആവിഷ്കരിക്കപ്പെടുന്നു. നൽക്കിനാക്കളുടെ നിധിപേടകം തേടിയലയുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ ഇണക്കവും പിണക്കവും ആസക്തിയും വിരക്തിയുമെല്ലാം ചേർന്ന് ‘ഒറ്റപ്പതിപ്പി’ന്റെ അച്ചടിമഷി വർണരൂക്ഷമാക്കുന്നു. ഡോ. എൻ.വി.പി. ഉണിത്തിരിയുടെ അവതാരിക.
The Sublime Love
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.The stories bring to the fore the ardent love of a boy and a girl of different religions blossoming in dire circumstances, the agony and expectation of a talented poor girl who rose to unimaginable heights by dint of hard work and the transformation of a wayward college girl to a caring woman for the orphans.
O.N.V.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ആത്മാവിന്റെ ഒരംശം ”ഇത്തിരി സ്നേഹത്തിന്നക്ഷരങ്ങളായി” ഈ ഭൂമിയിൽ നിക്ഷേപിച്ചുപോയ ഒരു കവിയുടെ ജീവചരിത്രം. മനുഷ്യനോടും പ്രകൃതിയോടും എന്നും ഐക്യപ്പെട്ട ആ സ്നേഹഗായകനെ രൂപപ്പെടുത്തിയ ജീവിതാനുഭവങ്ങളും കാവ്യപ്രചോദനങ്ങളും സുഹൃദ്സാമീപ്യങ്ങളും.
Swarnathoovalulla Arayanam: 32 Jathakakathakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.അറിവിന്റെ ചെപ്പുകളാണ് ജാതകകഥകൾ. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്; മനോഹരമായ ചിത്രങ്ങളോടെ.
Dhakshina Karnatakayile Kshethrangaliloode
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗേരി മഠം, മംഗലാപുരം മംഗളാദേവി ക്ഷേത്രം തുടങ്ങി ദക്ഷിണകർണാടകയിലെ ഏതാനും പ്രശസ്തക്ഷേത്രങ്ങളെ ആദരസമേതം വലംവെക്കുന്ന ഗ്രന്ഥം. ഓരോ ദേവാലയത്തിന്റെയും പിന്നിലെ ഐതിഹ്യങ്ങൾ കണ്ടെത്തുവാനും അതിന്റെ ആധ്യാത്മികവും പൗരാണികവുമായ പ്രസക്തി വായനക്കാരനെ ബോധ്യപ്പെടുത്തുവാനും ക്ഷേത്രനിർമാണകൗതുകങ്ങളും നിർമിതിവിശേഷങ്ങളുമൊക്കെ പങ്കുവെക്കുവാനുമുള്ള ശ്രമം ഈ സഞ്ചാരപുസ്തകത്തിന് ഒരധികമാനം നല്കുന്നു.
Pithrukam
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.ഒരു സർവേരിയെ സാക്ഷിയാക്കി ജീവത്തായ ഒരു കഥ മെനയുകയാണ് ഈ നോവലിൽ. ജീവിതസായന്തനത്തിലെത്തിയ ഒരു കഥാപാത്രം ഓർമിച്ചെടുക്കുന്ന സ്നേഹവാത്സല്യങ്ങളുടെ സങ്കീർത്തനങ്ങളാണ് ഇതിൽ. മൂല്യങ്ങളുടെ കരുത്തുമായി ഈശ്വരനുമായി വക്കാലത്തുപറയുന്ന ഈ കഥാപാത്രം, പ്രായോഗികതയെ ശരിതെറ്റുകളുടെ അടിസ്ഥാനമായി കാണുന്ന ആധുനികസമൂഹത്തിന് ഒരു പാഠമാകേണ്ടതാണ്.















