• -20%

    Subhaparyavasayiyaya Nadakangal

    ആംഗലസാഹിത്യത്തിലെ മഹാനായ കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്പിയറുടെ ശുഭപര്യവസായിയായ നാടകങ്ങളിൽ സുപ്രസിദ്ധമായ ‘മർച്ചന്റ് ഓഫ് വെനീസ്,’ ‘ടെംപസ്റ്റ്,’ ‘എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം’ എന്നിവയുടെ കഥാരൂപം. നാടകീയരംഗങ്ങളും അപ്രതീക്ഷിതവ്യതിയാനങ്ങളുംകൊണ്ട് അനുവാചകരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അവതരണശൈലിയാണ് ഇവയുടെ മുഖമുദ്ര. സചിത്ര സംഗൃഹീതപുനരാഖ്യാനത്തിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന ഈ മൂന്നു നാടകകൃതികളും നൂറ്റാണ്ടുകൾക്കിപ്പുറവും അനുവാചകരെ രസിപ്പിച്ചുകൊണ്ട് അനശ്വരമായി നിലകൊള്ളുന്നവയാണ്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Loka Danikarude Kathakal

    ഹെൻറി ഫോർഡ്, സ്റ്റീവ് ജോബ്‌സ്, ബിൽ ഗേറ്റ്‌സ്, മാർക്ക് സുക്കർബർഗ്, ചംഗ് ജൂ യംഗ്, ലാറി എലിസൺ, ധീരുഭായ് അംബാനി, ലക്ഷ്മി നാരായൺ മിത്തൽ, വാറൻ ബഫറ്റ്, ആൻഡ്രൂ കാർണേജി – ലോകത്തെ കരുത്തുറ്റ പത്തു ധനികരുടെ അനുഭവകഥകൾ. കഠിനാധ്വാനവും ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ദൃഢനിശ്ചയവും പ്രതിസന്ധികളിൽ മുട്ടുമടക്കാത്ത ആത്മവീര്യവും ‘മൂലധന’മാക്കിയ ഈ ബിസിനസ്സ് സംരംഭകർ വിജയാന്വേഷികൾക്ക് എന്നും പ്രചോദനമാണ്.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Kriyathmakachindhayum Aathmaviswasavum

    ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%
    Out Of Stock

    Marathakakattile Appopanthadikal

    കൈയെത്തുംദൂരത്ത് പാറിനടക്കുന്ന അപ്പൂപ്പൻതാടികൾ പോലെ വിസ്മയകരവും, നറുന്തേൻപോലെ മധുരതരവുമായ ഇരുപതു കുട്ടിക്കഥകളുടെ സമാഹാരം. അലിവും അനുകമ്പയും കാരുണ്യവും ജന്തുസ്‌നേഹവും പോലെയുള്ള സന്മാർഗസന്ദേശങ്ങളാൽ സമ്പന്നമാണ് ഈ കഥാലോകം. ലളിതസുന്ദരമായ ആഖ്യാനശൈലിയിൽ ആവിഷ്‌കരിച്ചിരിക്കുന്ന ഈ കഥകൾ, കുട്ടികൾക്ക് വായിച്ചു രസിക്കാനും അറിവുനേടാനും നന്മയിൽ വളരാനും പ്രചോദനമേകുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Vijayathinte Chirakukalil

    സ്വപ്നങ്ങൾ തുന്നിച്ചേർത്ത ചിറകുകൾകൊണ്ട് വിജയത്തിന്റെ നെറുകയിലേക്ക് പറന്നുയരുവാൻ കരുത്തുനല്കുന്ന അക്ഷരക്കൂട്ടങ്ങൾ. സ്‌നേഹം, കാരുണ്യം, വിശ്വാസം, പ്രാർഥന തുടങ്ങി, ജീവിതത്തെ മഹത്ത്വപൂർണമാക്കുന്ന ശക്തിസ്രോതസ്സുകളെക്കുറിച്ചുള്ള അവബോധമേകുന്ന ഈ പുസ്തകത്തിന് ‘സ്‌നേഹത്തിന്റെ കൈത്തിരി തെളിക്കാൻ’, ‘ഹൃദയങ്ങളുടെ പൂട്ട് തുറക്കാൻ’, ‘സന്തോഷദിനങ്ങളുടെ എണ്ണം കൂട്ടാൻ’ ഒക്കെയുള്ള കഴിവുണ്ട്.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kesavan The Tusker

    You can meet in this book, Kesavan, the largest tusker in Kerala, who grew and grew to become a fearsome tusker. ‘Kesavan The Tusker’ tells you how two girls tamed him when he became a wild killer.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Samantha Panchakam

    കുറുപ്പന്മാരെ സംബന്ധിച്ചിടത്തോളം, കുലംകെടുത്തിയ ‘സർപ്പസന്തതി’യായിരുന്നു സുഭദ്രക്കുട്ടി. അവളെ ബന്ധനസ്ഥയാക്കിയ തടവറയിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഒരു ഓലച്ചീന്തിന്റെ വരവ്. ആ ലിഖിതത്തിനു പിന്നിലെ അജ്ഞാതരക്ഷകൻ സുഭദ്രയെ നിലവറയിൽനിന്ന് ഒരു വനദുർഗത്തിൽ എത്തിക്കുന്നു. ആരാണ് ഈ രക്ഷകൻ? എന്തു കടപ്പാടാണ് അയാൾക്ക് സുഭദ്രയോടുള്ളത്? തറവാട്ടിൽനിന്ന് കൊണ്ടുപോന്ന താളിയോലകൾ കുറുപ്പന്മാരോടുള്ള പ്രതികാരത്തിന് എങ്ങനെയാണ് ഉപകാരപ്പെടുക? ഹൃദ്‌സ്പന്ദനങ്ങളെ പടഹധ്വനികളാക്കുന്ന ഉദ്വേഗം സമ്മാനിക്കുന്ന മാന്ത്രികനോവൽ.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    The Poem Flower

    Illustrated poems for children. Happy blending of sound and sense. An introduction to the wonderful world of poetry. A true gift for every darling child who totters through the enchanting world of words.

    Original price was: ₹35.00.Current price is: ₹28.00.
  • -20%

    Grandma’s Delight (English)

    Grandma’s Delight is a “beautiful cool little garden of soul food.” The lip-smacking recipes, ‘stolen’ from traditional Keralite kitchens, included in this book entice your taste buds as well as nourish your body. Divided into various categories, like vegetarian, non-vegetarian dishes, fish/seafood dishes, rice items, breakfast/dinner dishes, salads, pickles and so on, this book recognizes food not only as a savoury item but also as a tonic – enriching your appetite, vigor and vitality.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Nootiyettu Mazhakavithakal

    ചാറ്റലായും പേമാരിയായും ഇഷ്ടമായും നഷ്ടമായും ചിരിയായും കരച്ചിലായും കുളിരായും പ്രണയമായും വ്യത്യസ്ത ഭാവനകളിൽ വിരിയുന്ന നൂറ്റിയെട്ട് മഴക്കവിതകൾ. ‘കവികളും കവിതകളും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽനിന്ന് രണ്ടാമത്തെ കാവ്യസമാഹാരം.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Thennaliraman Kathakal

    വിദൂഷകനായ തെനാലിരാമന്റെ കഥകള്‍ നമ്മെ കുടുകുടെ ചിരിപ്പിക്കുന്നു, കൂട്ടത്തില്‍ ചിന്തിപ്പിക്കുന്നു. വമ്പന്മാരെ കൊമ്പുകുത്തിക്കുന്ന തെനാലിരാമന്‍ കുട്ടികള്‍ക്ക് ആവേശമുളവാക്കുന്നു; ആത്മവിശ്വാസം വളര്‍ത്തുന്നു; വ്യക്തിത്വവികസനത്തിനു സഹായിക്കുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Vedathrayam

    കലാപവും പ്രണയവും അറിവും ആത്മസംവാദവുമാണ് ഈ കവിതകൾ. മൗലികതയുടെ സുഗന്ധമുള്ള കാവ്യനൊമ്പരങ്ങൾ. ഈ കവിതകളിലൂടെ നിങ്ങൾക്ക് അശ്വമേധം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപിലെ കവിയെ കണ്ടെത്താം, കവിയിലെ മനുഷ്യനെയും.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    General Knowledge (English)

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Thiruvarul

    സ്‌നേഹത്താൽ ഭരിക്കപ്പെടുന്ന ഒരു സാമ്രാജ്യത്തെ സ്വപ്നംകാണുന്ന അമൃതമൊഴികൾ. നീതി, ധർമം, വിനയം, ക്ഷമ തുടങ്ങിയ ഗുണങ്ങൾ അകമേ വളർത്തി ജീവിതം സാർഥകമാക്കുന്നതിനുള്ള സത്യദർശനം. പഴഞ്ചൊല്ലുകളും വാമൊഴികളും സാരോപദേശങ്ങളുമൊക്കെ സമന്വയിക്കുന്ന കാവ്യഹൃദയം. വി. വൈദ്യലിംഗശർമയുടെ അവതാരിക.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Naarayaneeya Kathakal

    ഭാരതീയ ഭക്തിപാരമ്പര്യത്തിൽ ശ്രീമദ്‌നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകൾ എല്ലാം ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Maychum Varachum

    സ്വകാര്യതയുടെ രക്തംകൊണ്ട് ലോകത്തെ വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്ന വരികൾ. ജീവിതത്തിന്റെ നിറങ്ങളെ അടയാളപ്പെടുത്തുവാനുള്ള വെമ്പലുകൾ. അടർന്നുപോകുന്നവയെ തിരിച്ചുകൊണ്ടുവരുവാനുള്ള ആത്മാവിന്റെ അദമ്യദാഹമാണ് ഈ കവിതകളിൽ മിടിക്കുന്നത്. വി.ജി. തമ്പിയുടെ അവതാരികയും ബക്കർ മേത്തലയുടെ ആസ്വാദനവും.

    Original price was: ₹75.00.Current price is: ₹60.00.